Author: News Desk

ന്യൂഡൽഹി: ചാന്ദ്രയാനു പിന്നാലെ ‘ആദിത്യ’ ദൗത്യവും. അത്ഭുതങ്ങൾ ഒളിപ്പിച്ച സൂര്യനെപ്പറ്റിയുള്ള സൂക്ഷ്‌മ പഠനത്തിനായി ആദിത്യ എൽ-1 അടുത്ത മാസം പുറപ്പെടും. ഇതിനായുള്ള ഒരുക്കങ്ങൾ ഐഎസ്‌ആർഒ പൂർത്തിയാക്കുകയാണ്‌. ഏറെനാളത്തെ ഗവേഷണങ്ങൾക്കൊടുവിൽ ഐഎസ്‌ആർഒ വികസിപ്പിച്ച പേടകമാണിത്‌. ശ്രീഹരിക്കോട്ടയിൽനിന്നുതന്നെയാണ്‌ വിക്ഷേപണം. ഭൂമിക്കും സൂര്യനും ഇടയിലുള്ള ‘സ്വതന്ത്ര’ മേഖലയായ ഒന്നാം ലാഗ്രാഞ്ച് പോയിന്റിലാണ് പേടകം സ്ഥാപിക്കുക. ഇവിടെനിന്ന്‌ പൂർണ സമയവും സൂര്യനെ നിരീക്ഷിക്കാൻ പേടകത്തിന് കഴിയുമെന്നതാണ്‌ പ്രത്യേകത. ഗ്രഹണങ്ങളടക്കമുള്ളവ തടസ്സമാകില്ല. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് ഒന്നാം ലാഗ്രാഞ്ച് പോയിന്റ്‌. ഇതിൽ രണ്ടാം ലാഗ്രാഞ്ച് പോയിന്റിലാണ് ജെയിംസ് വെബ്‌ സ്‌പെയ്‌സ് ടെലിസ്കോപ്‌ സ്ഥാപിച്ചിരിക്കുന്നത്. ആധുനികമായ ഏഴ്‌ പരീക്ഷണ ഉപകരണമാണ്‌ ആദിത്യയിലുള്ളത്‌. സൂര്യന്റെ സങ്കീർണ അന്തരീക്ഷമായ കൊറോണയെപ്പറ്റി വിവരങ്ങൾ ശേഖരിച്ച്‌ പേടകം ഭൂമിയിലേക്ക്‌ അയക്കും. ഇവിടെയുള്ള താപനിലയുടെ രഹസ്യങ്ങളിലേക്ക്‌ ആദിത്യ ചൂഴ്‌ന്നിറങ്ങും. സൂര്യന്റെ കാന്തികക്ഷേത്രം, സൗരവാതകങ്ങൾ, പ്ലാസ്മാ പ്രവാഹം, കൊറോണൽ മാസ് ഇജക്‌ഷൻ തുടങ്ങി സൗരപ്രതിഭാസങ്ങളെല്ലാം പഠിക്കും. സൂര്യനിലുണ്ടാകുന്ന മാറ്റങ്ങൾ ഭൂമിയെ എങ്ങനെ ബാധിക്കുമെന്നതാണ്‌ മുഖ്യ പഠനദൗത്യം.…

Read More

തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓണക്കാല പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കും. ഓണക്കാലത്ത് അധികമായി വാങ്ങി ഉപയോഗിക്കുന്ന പാല്‍, ഭക്ഷ്യ എണ്ണകള്‍, പപ്പടം, ശര്‍ക്കര, പായസം മിക്സ്, നെയ്യ്, പച്ചക്കറികള്‍, പഴങ്ങള്‍, പരിപ്പുവര്‍ഗങ്ങള്‍, മത്സ്യം, മാംസം തുടങ്ങിയവയുടെ വിതരണ കേന്ദ്രങ്ങളിലും, ഹോട്ടല്‍, ബേക്കറി, തട്ടുകടകള്‍ എന്നിവടങ്ങളിലും ചെക്ക് പോസ്റ്റുകളിലും പരിശോധനയുണ്ടാകും. എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഉറപ്പാക്കേണ്ടതാണ്. ലേബല്‍ വിവരങ്ങള്‍ പൂര്‍ണമായിട്ടല്ലാതെ വില്പനയ്ക്ക് വെച്ചിരിക്കുന്ന ഭക്ഷ്യ വസ്തുക്കളും പരിശോധനക്ക് വിധേയമാക്കും. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം അനുസരിച്ച് നിയമനടപടികള്‍ കൈക്കൊളളുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു. വ്യാപാരികള്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍…

Read More

മ​നാ​മ: ഐ.​സി.​സി പു​രു​ഷ ഏ​ക​ദി​ന ലോ​ക​ക​പ്പ് ട്രോ​ഫി ടൂ​ർ- 2023ന്റെ ​ഭാ​ഗ​മാ​യി എ​ത്തി​ച്ച ലോ​ക​ക​പ്പ് ട്രോ​ഫി​ക്ക് ബ​ഹ്റൈ​നി​ൽ ആ​വേ​ശ​ക​ര​മാ​യ വ​ര​വേ​ൽ​പ്. സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നും ജ​ന​റ​ൽ സ്‌​പോ​ർ​ട്‌​സ് അ​തോ​റി​റ്റി ചെ​യ​ർ​മാ​നും ബ​ഹ്‌​റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി (ബി.​ഒ.​സി) പ്ര​സി​ഡ​ന്റു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ ട്രോ​ഫി അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ചടങ്ങിൽ ജനറൽ അതോറിറ്റി ഫോർ സ്പോർട്സ് സിഇഒ ഡോ. അബ്ദുൽറഹ്മാൻ സാദിഖ് അസ്കർ, ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറൽ ഫാരിസ് മുസ്തഫ അൽ കൂഹേജി, ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖ്വാജ എന്നിവർ പങ്കെടുത്തു. ബ​ഹ്‌​റൈ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് (ബി.​സി.​എ​ഫ്) ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ മുഹമ്മദ് മൻസൂർ, അനൂപ് കേവൽറാം എന്നിവരുടെ നേതൃത്വത്തിൽ വിശിഷ്ട നയതന്ത്രജ്ഞർ, അംബാസഡർമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ദശലക്ഷക്കണക്കിന് വരുന്ന ക്രിക്കറ്റ് ആരാധകർക്ക് രാജ്യത്തെയും…

Read More

സിംല: ഹിമാചല്‍ പ്രദേശിലെ മേഘവിസ്‌ഫോടനത്തിലും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും 24 മണിക്കൂറിനുള്ളിൽ പതിനാറ് പേര്‍ മരിച്ചു. നിര്‍ത്താതെ പെയ്ത മഴയില്‍ സിംല നഗരത്തിലെ സമ്മര്‍ഹില്‍ ക്ഷേത്രം തകര്‍ന്ന് 9 പേരും സോളന്‍ ജില്ലയിലെ മേഘവിസ്‌ഫോടനത്തെതുടര്‍ന്ന് 7 പേരുമാണ് മരിച്ചത്. മറ്റ് പലയിടത്തും മഴയെത്തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടായി ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നു. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് ചണ്ഡിഗഡ്- സിംല ദേശീയപാത അടച്ചു. സമ്മര്‍ഹില്ലിലെ ക്ഷേത്രത്തിനുള്ളില്‍ 30 പേര്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. അവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. ക്ഷേത്രത്തില്‍ മാസപൂജയ്ക്കായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം, സോളനിലെ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട ആറുപേരെയും രക്ഷപ്പെടുത്തിയതായി ജില്ലാഭരണകൂടം അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മരണസംഖ്യ 21 ആയി. വീടിനുള്ളിൽ തന്നെ തുടരാനും അഴുക്കുചാലുകളിലേക്കോ നദികളിലേക്കോ പോകുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു ജനങ്ങളോട് അഭ്യർത്ഥിച്ചു. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളോട് മാറാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഈ പ്രതിസന്ധി ഘട്ടത്തിൽ വിനോദസഞ്ചാരികൾ സംസ്ഥാനം സന്ദർശിക്കരുതെന്നും അറിയിച്ചു.

Read More

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്. സിഎംആര്‍എല്‍ കമ്പനിയില്‍ നിന്നും പണം വാങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്കും മുഖ്യമന്ത്രിയുടെ മകള്‍ വീണക്കുമെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യം. സിഎംആര്‍എല്ലും ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട നികുതി തര്‍ക്കത്തില്‍ ആദായ നികുതി വകുപ്പിന്റെ സെറ്റില്‍മെന്റ് ബോര്‍ഡ് ഇറക്കിയ ഉത്തരവ് സഹിതമാണ് പരാതി നല്‍കിയിട്ടുള്ളത്. ആ ഉത്തരവില്‍ പേരു പരാമര്‍ശിക്കുന്ന രാഷ്ട്രീയ നേതാക്കള്‍, മുഖ്യമന്ത്രിയുടെ മകള്‍ വീണ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പരാതിയുടെ പകര്‍പ്പ് ഗവര്‍ണര്‍ക്കും കൈമാറിയിട്ടുണ്ട്. സിആര്‍എംഎല്ലില്‍ നിന്നും ഐടി വകുപ്പ് പിടിച്ചെടുത്ത ഡയറിയില്‍ പേരുള്ള രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും അന്വേഷണം വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നു. വിജിലന്‍സ് ഡയറക്ടര്‍ പരാതിയില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍, കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍ സൂചിപ്പിച്ചു.

Read More

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ്റ്  ക്വഞ്ചേഴ്സ് 2023 ടീം അവരുടെ ഏഴാമത്തെ  ആഴ്ചയിലെ വേനൽക്കാല ബോധവൽക്കരണ പരിപാടി നടത്തി. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽകാലത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പരിപാടിയുടെ അടിസ്ഥാന ലക്ഷ്യം. തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം കുപ്പിവെള്ളവും, ജൂസും, പഴങ്ങളും, ബിരിയാണിയും വിതരണം ചെയ്തു.  നൂറ്റി മുപ്പതോളം  തൊഴിലാളികൾക്കായി സിത്രയിലെ വർക്ക്‌സൈറ്റിൽ പരമ്പരയുടെ ഏഴാമത്തെ   പ്രോഗ്രാം  നടന്നു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ, ഡിഫെൻസ് അറ്റാഷെ ക്യാപ്റ്റൻ നൗഷാദ് അലി ഖാൻ, കൂടാതെ സുമൻ ഭട്ട്  എന്നിവർ  ഇന്നത്തെ പരിപാടിയിൽ പങ്കെടുക്കുകയും തൊഴിലാളികളെ അഭിസംബോധന ചെയ്ദ് വേനൽക്കാല സുരക്ഷയെ പറ്റി  സംസാരിക്കുകയും ചെയ്‌തു . ഇത് തുടർച്ചയായ എട്ടാം വർഷമാണ് ഐസിആർഎഫ് തേർസ്റ്റ്  ക്വഞ്ചേഴ്സ് ടീം  വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നത്. ഐസിആർഎഫ് തേർസ്റ് -ക്വഞ്ചേഴ്സ് ഈ പ്രതിവാര പരിപാടി  ഓഗസ്റ്റ് അവസാനം വരെ വിവിധ വർക്ക്സൈറ്റുകളിൽ തുടരും.

Read More

മനാമ: രാജ്യത്തിന്റെ 77 മത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ രിഫ സോണൽ കമ്മിറ്റി ‘ഒന്നിപ്പ്’ സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 18 വെള്ളിയാഴ്ച വൈകുന്നേരം 6. 30ന് റിഫ ദിശ സെൻററിൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന സദസ്സിൽ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. ‘ഒന്നിപ്പ്’ സ്വാതന്ത്ര്യദിന സദസ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 3559 7784 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന് പ്രവാസി വെൽഫെയർ റിഫ സോണൽ സെക്രട്ടറി എ വൈ ഹാഷിം അറിയിച്ചു.

Read More

മനാമ: ബഹ്രൈനിലിൽ വിസിറ്റിംഗ് വിസയിൽ വന്നിട്ട് മൂന്നു മാസം കഴിഞ്ഞു വിസ റിന്യൂ ചെയ്യാനും,  താമസസൗകര്യത്തിനും, ദൈനംദിന ആവശ്യങ്ങൾക്കും  സാമ്പത്തികമായ ബുദ്ധിമുട്ടിയ കൊല്ലം ജില്ലയിലെ, പള്ളിമുക്ക് സ്വദേശി സുധീറിന്  നാട്ടിലേക്ക് തിരിച്ച് മടങ്ങാൻ  കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്.  കൊല്ലം പ്രവാസി അസോസിയേഷൻ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ നാടണയാനായി വിമാന യാത്രാ ടിക്കറ്റും, കെ.പി.എ  മനാമ ഏരിയയുടെ സ്നേഹോപഹാരം കിറ്റും നൽകി.  കെ.പി.എ   ചാരിറ്റി വിങ് കൺവീനർ നവാസ് കുണ്ടറ,  മനാമ ഏരിയ പ്രസിഡൻറ് ഷമീർ,   സെക്രട്ടറി നിസ്സാം  എന്നിവർ സന്നിഹിതരായിരുന്നു.

Read More

ന്യൂഡൽഹി: കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി ഉന്നയിച്ച ഫ്ലയിങ് കിസ്സ് ആരോപണം അസംബന്ധമാണെന്ന് ആർ.ജെ. ഡി നേതാവ് സരിക പാസ്വാൻ. രാഹുൽ ഗാന്ധി കാണിച്ചുവെന്ന് പറയപ്പെടുന്ന ആംഗ്യം സ്മൃതി ഇറാനിയെ തന്നെ ഉദ്ദേശിച്ചുള്ളതാണെന്ന് തെളിയിക്കാൻ സാധിക്കുമോയെന്നും പാസ്വാൻ പറഞ്ഞു. “രാഹുൽ ഗാന്ധിയുടെ ഫ്ലയിങ് കിസ്സ് സ്വീകരിക്കാൻ സ്‌മൃതി ഇറാനിയോട് ആരാണ് പറഞ്ഞത്? രാഹുൽ ഗാന്ധി തന്നുവെന്ന് പറയപ്പെടുന്ന ഫ്ലയിങ് കിസ്സ് അവർക്ക് വേണ്ടി തന്നെയാണെന്ന് എങ്ങനെ അറിയാം? ഇത്തരം മനുഷ്യർ വിഭാഗീയതയുണ്ടാക്കാനാണ് ശ്രമിക്കുന്നത്” – പാസ്വാൻ പറഞ്ഞു. കഴിഞ്ഞ ദിവസം കോൺഗ്രസ് എം.എൽ.എ നീതു സിങ് നടത്തിയ പരാമർശവും വിവാദമായിരുന്നു. പെൺകുട്ടികൾക്ക് പഞ്ഞമില്ലാത്തപ്പോൾ രാഹുൽ ഗാന്ധി 50കാരിക്ക് ഫ്ലയിങ് കിസ്സ് കൊടുക്കേണ്ട കാര്യമുണ്ടോ എന്നായിരുന്നു നീതു സിങ്ങിന്റെ പരാമർശം. “ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിക്ക് പെൺകുട്ടികളുടെ ക്ഷാമമില്ല. അദ്ദേഹത്തിന് ഫ്ലയിങ് കിസ്സ് നൽകണമെങ്കിൽ പെൺകുട്ടിക്ക് നൽകാം. എന്തിനാണ് സ്‌മൃതി ഇറാനിയെ പോലെ 50 വയസുള്ള ഒരു വായോധികക്ക്…

Read More

പാരിസ് സെന്റ് ജെർമെയ്നിന്റെ (പി.എസ്.ജി) ബ്രസീലിയൻ സൂപ്പർ താരം നെയ്മറും സൗദി ​പ്രോ ലീഗിലേക്കെന്ന് റിപ്പോർട്ട്. അൽ ഹിലാൽ ക്ലബുമായി താരം കരാറിലെത്തിയതായി ഫ്രഞ്ച് മാധ്യമം ‘ലെ ക്വിപ്’ റിപ്പോർട്ട് ചെയ്തു. ‘അൽ ഹിലാലുമായി രണ്ട് വർഷത്തെ കരാറിലാണ് നെയ്മർ ധാരണയിലെത്തിയത്. ബ്രസീലിയൻ സ്‌ട്രൈക്കറുടെ കൈമാറ്റം സംബന്ധിച്ച നിബന്ധനകൾ പി.എസ്.ജിയും സൗദി ക്ലബും ചർച്ച ചെയ്യുന്നു’, റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, സൗദി ക്ലബോ നെയ്മറോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 100 ദശലക്ഷം യൂറോയാണ് അൽ ഹിലാലിന്റെ വാഗ്ദാനമെന്നാണ് അറിയുന്നത്. 2017ൽ ലോക റെക്കോഡ് തുകയായ 222 ദശലക്ഷം യൂറോക്കാണ് നെയ്മർ പി.എസ്.ജിയിൽ എത്തിയത്. 112 മത്സരങ്ങളിൽ ക്ലബിനായി 82 ഗോളുകൾ നേടിയിട്ടുണ്ട്. പി.എസ്.ജിയിൽനിന്ന് സീസണിന്റെ തുടക്കത്തിൽ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കയിലെ ഇന്റർ മയാമിയിലേക്ക് ചേക്കേറിയിരുന്നു. മറ്റൊരു സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസേമ, സാദിയോ മാനെ, എൻഗോളോ കാന്റെ, റിയാദ്…

Read More