Author: News Desk

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) സംഘം ബഹ്‌റൈനിലെ നിയുക്ത ഇന്ത്യൻ അംബാസഡറായ വിനോദ് കെ ജേക്കബിനെ സന്ദർശിച്ച് ഊഷ്മളമായ സ്വാഗതം ചെയ്തു. ഐസിആർഎഫ് ചെയർമാനും എക്സിക്യൂട്ടീവ് ടീമും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഐസിആർഎഫ് നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഐ‌സി‌ആർ‌എഫിന് നൽകിയ പിന്തുണയ്‌ക്ക് എംബസി അംഗങ്ങളോടും നന്ദി പറഞ്ഞു. അംബാസഡർ ഐസിആർഎഫ് പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ഐസിആർഎഫ്-നും അതിന്റെ മാനുഷിക കമ്മ്യൂണിറ്റി സംരംഭങ്ങൾക്കും പ്രവർത്തനങ്ങൾക്കും എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു. ഐസിആർഎഫ് ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ അഡ്വ. വി കെ തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, അഡ്വൈസർ അരുൾദാസ് തോമസ്, ട്രഷറർ മണി ലക്ഷ്മണമൂർത്തി, ജോയിന്റ് സെക്രട്ടറിമാരായ നിഷാ രംഗരാജൻ, അനീഷ് ശ്രീധരൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറിമാരായ ഇഹ്ജാസ് അസ്ലം, രവികുമാർ ജെയിൻ, രവിശങ്കർ ശുക്ല എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.

Read More

മനാമ: ഇന്ത്യയുടെ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ഇന്ത്യൻ സ്‌കൂളിൽ ആഘോഷിച്ചു. സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ് നടരാജൻ, എക്സിക്യൂട്ടീവ് കമ്മിറ്റി  അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, മുഹമ്മദ് ഖുർഷിദ് ആലം, പ്രേമലത എൻഎസ്, അജയകൃഷ്ണൻ വി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, ഒഫിഷ്യേറ്റിങ് പ്രിൻസിപ്പൽ ബാബു ഖാൻ, ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പ് മേധാവി സൈക്കത്ത് സർക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.  ചെയർമാൻ പ്രിൻസ് എസ് നടരാജൻ ദേശീയ പതാക ഉയർത്തി. ദേശീയ ഗാനാലാപനത്തോടെ ആഘോഷപരിപാടി  ആരംഭിച്ചു. സ്കൂൾ ബാൻഡ് ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.  സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനു  വേണ്ടി ചെയ്ത ത്യാഗങ്ങളെ ഓർമ്മിപ്പിക്കാനുള്ള അവസരമാണ് ഈ ദിനമെന്നു  പ്രിൻസ് നടരാജൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.   ദേശസ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സാരാംശം ഉൾക്കൊണ്ടായിരുന്നു ഇന്ത്യൻ സ്‌കൂളിന്റെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ.

Read More

മനാമ: ഇന്ത്യയുടെ എഴുപത്തിഏഴാമത് സ്വാതന്ത്രദിനം ബഹ്റൈനിലും വിപുലമായി ആഘോഷിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ എംബസ്സിയിൽ നിയുക്ത അമ്പാസിഡർ വിനോദ് കെ ജേക്കബ് പതാക ഉയർത്തി. എംബസ്സി ആഡിറേറാറിയത്തിൽ ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തെ അതിസംബോധന ചെയ്തു സംസാരിച്ചുകൊണ്ട് അദ്ദേഹം സ്വാതന്ത്രദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സെൽഫി ബൂത്തിൽ ത്രിവർണ്ണ പതാകയ്‌ക്കും ശിലാഫലകത്തിനുമൊപ്പം സെൽഫികൾ എടുത്ത് ഹർ ഘർ തിരംഗ കാമ്പെയ്‌നിൽ ചേരാൻ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങളെ അംബാസഡർ പ്രോത്സാഹിപ്പിച്ചു. ഇന്ത്യൻ തൊഴിലാളികളുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു. ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ 1300-ലധികം അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

Read More

മനാമ: ബഹ്‌റൈനിലേക്ക് നിയുക്തനായ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ വിദേശകാര്യ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ്​ ബിൻ റാശിദ്​ അൽ സയാനി സ്വീകരിച്ചു. തന്റെ യോഗ്യതാപത്രത്തിന്റെ പകർപ്പ് വിനോദ് കെ ജേക്കബ് മന്ത്രിക്ക് സമർപ്പിച്ചു. പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തിൽ അധിഷ്‌ഠിതമായ ബഹ്‌റൈൻ-ഇന്ത്യ നയതന്ത്രബന്ധത്തിന്റെ ആഴം, മന്ത്രി അനുസ്മരിച്ചു. പൊതു ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും ബന്ധം കൂടുതൽ ശക്തമാകട്ടെയെന്നും ചുമതലകൾ കാര്യക്ഷമമായി നിർവഹിക്കാൻ കഴിയട്ടെ എന്നും മന്ത്രി ആശംസിച്ചു. ബഹ്‌റൈനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ തന്റെ രാജ്യത്തിന്റെ താൽപ്പര്യം അറിയിച്ച വിനോദ് കെ. ജേക്കബ്, ബഹ്റൈൻ കൂടുതൽ അഭിവൃദ്ധിപ്പെടട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

Read More

മനാമ: ഇന്ത്യൻ ലേഡീസ് അസോസിയേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും വർക്കേഴ്‌സ് വെൽഫെയർ സബ്‌കമ്മിറ്റിയും അൽ തൗഫീക്ക് ക്ലീനിംഗ് ആൻഡ് മെയിന്റനൻസ് കമ്പനിക്ക് ഡ്രൈ റേഷൻ വിതരണം ചെയ്തു. വർക്കേഴ്‌സ് വെൽഫെയർ ചാരിറ്റി ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു ഡ്രൈ റേഷൻ വിതരണം. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പുതിയ പരിസരത്തേക്ക് മാറ്റിയപ്പോൾ അൽ തൗഫീഖ് ക്ലീനിംഗ് ആൻഡ് മെയിന്റനൻസ് കമ്പനി മികച്ച സേവനങ്ങൾ നൽകുകയും സഹായിക്കുകയും ചെയ്തു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ അവരുടെ സേവനങ്ങൾക്ക് ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തി.

Read More

മനാമ: റയ്യാൻ സ്റ്റഡി സെന്റർ 2022 – 2023 അധ്യയന വർഷത്തെ വാർഷിക പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. പരീക്ഷയിൽ പങ്കെടുത്ത 23% കുട്ടികൾ 95% വും അതിലധികവും മാർക്കുകൾ നേടി എ+ ഗ്രേയ്‌ഡ്‌ കരസ്ഥമാക്കിയപ്പോൾ  20% വിദ്യാർത്ഥികൾ 90% മുതൽ 94% വരെ മാർക്കുകൾ കരസ്ഥമാക്കി A ഗ്രേയ്‌ഡ്‌ നേടി. ആഹിൽ ഇബ്രാഹിം, ആലിയാ ഷഹീൽ, മെഹെക് എന്നീ വിദ്യാർത്ഥികൾ ഉന്നത മാർക്കുകൾ കരസ്ഥമാക്കി മദ്രസാ ടോപ്പേഴ്‌സ് ആയി. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും മാർക്ക് ലിസ്റ്റുകൾ റയ്യാൻ സ്റ്റഡി സെന്റർ വെബ്‌സൈറ്റിലൂടെ ലഭ്യമാകുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. മലയാളം മറക്കുന്ന പ്രവാസികളായ വിദ്യാർത്ഥികളിൽ  മാതൃഭാഷാ പഠനം പ്രോത്സാഹിപ്പിക്കാനായി മദ്രസാ വിദ്യാഭ്യാസത്തോടൊപ്പം മലയാള ഭാഷയും സിലബസ്സിൽ ഉൾപ്പെടുത്തുമെന്നും, സ്‌കൂൾ വിദ്യാഭ്യാസത്തെ ബാധിക്കാത്ത വിധത്തിൽ  വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സൗകര്യം കണക്കിലെടുത്ത് 2023 -24 അധ്യയനവർഷത്തിലെ ക്ളാസുകൾ രണ്ടു ഷിഫ്റ്റുകളിലായി പ്രവർത്തിക്കുമെന്നും വിദ്യാഭ്യാസ വിഭാഗം അറിയിച്ചു. പ്രവാസം മതിയാക്കി നാട്ടിലെത്തിയ കുട്ടികൾക്കും, മറ്റു ജി.സി.സി രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കുമായി ശനി, ഞായർ…

Read More

മനാമ: വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി ദ​ക്ഷി​ണ മേ​ഖ​ല മു​നി​സി​പ്പാ​ലി​റ്റി രം​ഗ​ത്ത്. റിഫയിലെ അൽ-ഹാജിയാത്ത് ഏരിയയിലെ തെരുവ് കച്ചവടക്കാർക്കെതിരെയാണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. മു​നി​സി​പ്പ​ൽ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്​​റ്റാ​ളു​ക​ളും മ​റ്റു​മാ​ണ്​ നീ​ക്കം ചെ​യ്​​ത​ത്. മുനിസിപ്പൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന കാമ്പെയ്‌നുകളുടെ ഭാഗമായിട്ടാണ് ദക്ഷിണ മേഖലാ മുനിസിപ്പാലിറ്റിയുടെ ഈ നടപടി. എ​ൽ.​എം.​ആ​ർ.​എ ദ​ക്ഷി​ണ മേ​ഖ​ല പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തൊ​ഴി​ൽ, വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച ഏ​താ​നും വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളും പി​ടി​യി​ലാ​യി​ട്ടു​ണ്ട്. എ​ട്ട് സ്റ്റാ​ളു​ക​ളും സെ​ല്ലി​ങ്​ പോ​യ​ന്‍റു​ക​ളും ക​ണ്ടു​കെ​ട്ടു​ക​യും ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത വ​സ്​​തു​ക്ക​ൾ ക​ച്ച​വ​ടം ചെ​യ്​​ത​തി​ന്​ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്​​തു. ഉ​പ​യോ​ഗി​ച്ച വ​സ്ത്ര​ങ്ങ​ൾ, ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ, പാ​നീ​യ​ങ്ങ​ൾ, പ​ഴം, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു. പൊ​തു​വ​ഴി ത​ട​സ്സ​പ്പെ​ടു​ത്തി ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന നാ​ലു വാ​ഹ​ന​ങ്ങ​ളും പി​ടി​കൂ​ടി. നി​യ​മം​ലം​ഘി​ച്ച്​ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും രാ​ജ്യ​ത്തി​ന്‍റെ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന ത​ര​ത്തി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​ന്​ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

മനാമ: വോയ്സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മറ്റി സൗഹൃദം 2023 എന്ന പേരിൽ ഏരിയ തല മെമ്പർഷിപ്പ് കാർഡ് വിതരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു. സൽമാബാദിലെ അൽഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നടന്ന സൗഹൃദം 2023 ൽ ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് അനൂപ് ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ഹമദ് ടൗൺ ഏരിയ സെക്രട്ടറി ശിവജി ശിവദാസൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മെമ്പർഷിപ്പ് കാർഡിന്റ ഉദ്ഘാടനം വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലീം നിർവ്വഹിച്ചു . സംഘടനയുടെ ജനറൽ സെക്രട്ടറി ധനേഷ് മുരളി, ഏരിയ കോർഡിനേറ്റർ സന്തോഷ് ബാബു, വൈസ് പ്രസിഡന്റ് അനസ് റഹിം, ട്രഷറർ ഗിരീഷ് കുമാർ, ലേഡിസ് വിംഗ് സെക്രട്ടറി രശ്മി അനൂപ് എന്നിവർ ആശംസ പ്രസംഗം നടത്തി. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജോയ്ന്റ് സെക്രട്ടറി അശോകൻ താമരക്കുളത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. ഹമദ് ടൗൺ ട്രഷറർ ആദി പ്രകാശ്, ജോയ്ന്റ് സെക്രട്ടറി…

Read More

മനാമ: ബഹ്റൈൻ ശൂരനാട് കൂട്ടായ്മയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് മനാമ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ചു നടത്തിയ മെഡിക്കൽ ക്യാമ്പിൽ 250 പരം ആൾക്കാർ പങ്കെടുത്തതായി ഭാരവാഹികൾ അറിയിച്ചു. ബഹ്‌റൈൻ പാർലമെന്റ് മെംബറും , സെക്കന്റ് ഡെപ്യൂട്ടി സ്‌പീക്കറും ആയ ശ്രീ അഹമ്മദ് അബ്ദുൾവഹീദ് കാരാട്ട ഉദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ ICRF വൈസ് ചെയര്മാന് വി കെ തോമസ് വിശിഷ്ടഅതിഥി ആയിരുന്നു . ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള പ്രിവിലേജ്‌ കാർഡ് ശ്രീ അഹമ്മദ് അബ്ദുൾവഹീദ് കാരാട്ട അനാവരണം ചെയ്തു . അൽ റഹീബ് മെഡിക്കൽ സെന്റര് ജനറൽ മാനേജർ ശ്രി. നൗഫല് അടത്തിൽ മുഖ്യ പ്രഭാഷണം നടത്തി . കൂട്ടായ്മ പ്രസിഡന്റ് ഹരീഷ് നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ , സെക്രട്ടറി അൻവർ ശൂരനാട് സ്വാഗതം പറഞ്ഞു. ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക പ്രവർത്തകനായ .ബഷീർ അമ്പലായി കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസ്സാർ കൊല്ലം , സെക്രട്ടറി ജഗത് കൃഷ്ണകുമാർ ,സാമൂഹിക…

Read More

കടയ്ക്കൽ: കുറ്റിക്കാട് ശങ്കർനഗർ ശാരദ മന്ദിരത്തിൽ ബോധാനന്ദൻ (78) നിര്യാതനായി. സംസ്കാരം തിരുവനന്തപുരം ശാന്തി കവാടത്തിൽ നടന്നു. ഭാര്യ പരേതയായ സുലോചന. മക്കൾ: ബിനു, ബിജു, ഷിബു. മരുമക്കൾ: അനിത, രഞ്ചു, രമ്യ.

Read More