- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
മസ്കത്ത്: രാജ്യത്തിനകത്തും പുറത്തുമുള്ളവരെ ആകർഷിക്കുന്ന ഖരീഫ് സീസണിൽ രാജ്യത്ത് സന്ദർശകരുടെ എണ്ണം വർധിച്ചു. ഈ വർഷം ജൂൺ 21 മുതൽ ജൂലൈ 31 വരെയുള്ള ഖരീഫ് സീസണിൽ ദോഫാറിൽ എത്തിയ സന്ദർശകരുടെ എണ്ണം 3.96 ലക്ഷമാണെന്ന് അധികൃതർ വെളിപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 12.8 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷനാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഒമാനി സന്ദർശകർ, ജി.സി.സി സന്ദർശകർ, മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി സന്ദർശകരെ തരംതിരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ദോഫാറിലെ ഒമാനി സന്ദർശകരുടെ എണ്ണം 13 ശതമാനം വർധിച്ച് 2,96,135 ആയി. മറ്റ് ജി.സി.സി രാജ്യങ്ങളിൽനിന്ന് 59,555 സന്ദർശകരാണ് ഈ വർഷം എത്തിയത്. 2022ലെ ഇതേ കാലയളവിൽ ഇത് 52,807 ആയിരുന്നു. ബാക്കിയുള്ളവർ മറ്റു വിദേശ രാജ്യങ്ങളിൽനിന്ന് എത്തിയവരാണ്. ഖരീഫ് സീസൺ മുന്നിൽക്കണ്ട് നിരവധി പരിപാടികളും പദ്ധതികളുമാണ് ഇത്തവണ ദോഫാറിൽ ഒരുക്കിയത്. ദോഫാർ…
കുവൈത്ത് സിറ്റി: തന്റെ ബാഗിൽ ബോംബുണ്ടെന്ന് തമാശക്ക് സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞ ഈജിപ്ഷ്യൻ എൻജിനീയറെ കുവൈത്തിൽനിന്ന് നാടുകടത്തുന്നു. കുവൈത്ത് എയർപോർട്ടു വഴി യാത്ര ചെയ്യുന്നതിനിടെയാണ് ഈജിപ്ഷ്യൻ എൻജിനീയർ ചെക്ക് പോയിന്റിൽ വെച്ച് സുരക്ഷാ സൈനികരോട് തന്റെ ബാഗിൽ ബോംബുണ്ടെന്ന് തമാശരൂപേണ പറഞ്ഞത്. ഉടൻ തന്നെ ഈജിപ്തുകാരന്റെ ബാഗേജുകൾ സുരക്ഷാ സൈനികർ സൂക്ഷ്മമായി പരിശോധിച്ചു. ബാഗേജുകൾക്കകത്ത് സംശയിക്കത്തക്ക യാതൊന്നും കണ്ടെത്തിയില്ല. തുടർന്ന് വിശദമായ ചോദ്യം ചെയ്യലുകൾക്ക് ഈജിപ്തുകാരനെ അൽജലീബ് പോലീസ് സ്റ്റേഷനു കൈമാറി. ഇവിടെ വെച്ച് നടത്തിയ ചോദ്യം ചെയ്യലിൽ തമാശക്കു വേണ്ടിയാണ് ബാഗിൽ ബോംബുണ്ടെന്ന് താൻ സുരക്ഷാ സൈനികരോട് പറഞ്ഞതെന്ന് ഈജിപ്തുകാരൻ വെളിപ്പെടുത്തി. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഈജിപ്തുകാരനെ കുവൈത്തിൽ നിന്ന് എന്നെന്നേക്കുമായി നാടുകടത്താൻ ശുപാർശ ചെയ്യുന്ന കത്ത് സുരക്ഷാ സൈനികർ ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ജനറൽ അൻവർ ബർജസിന് സമർപ്പിക്കുകയായിരുന്നു.
ദോഹ: ഖത്തറിൽ പുതുതായി നിയമിതനായ ഇന്ത്യൻ അംബാസഡർ വിപുൽ ചുമതലയേറ്റു. ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയെ സന്ദർശിച്ച അംബാസഡർ നിയമന ഉത്തരവ് കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചും അത് ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും അംബാസഡർ ഖത്തർ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും, സാധാരണക്കാരായ തൊഴിലാളികളെ കൂടി ചേർത്ത് പിടിച്ച് എംബസി മുന്നോട്ട് പോകുമെന്നും ഇന്ത്യൻ അംബാസഡർ വിപുൽ പ്രസ്താവിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഐ.സി.സി അശോക ഹാളിൽ നടത്തി ചടങ്ങിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിൽ പ്രയാസം അനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാൻ എംബസി എന്നും മുന്നിലിണ്ടാവും. പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിൽ പ്രവാസി സംഘടനകൾക്കും നേതാക്കൾക്കും വലിയ പങ്കുവഹിക്കാൻ കഴിയും. ഈ വിഷയത്തിൽ എംബസിയെ സഹായിക്കാൻ പ്രവാസി സംഘടനകൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയും ഖത്തറും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ അമ്പതാം വാർഷികം നാം ആഘോഷിക്കുകയാണ്. കഴിഞ്ഞ…
നജ്‌റാൻ: നജ്‌റാൻ പ്രവിശ്യയിൽ പെട്ട ഹബൂനയിൽ കൾച്ചറൽ സെന്ററിൽ നിർമാണത്തിലുള്ള കെട്ടിടം തകർന്ന് രണ്ടു പേർ മരണപ്പെടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിവിൽ ഡിഫൻസും റെഡ് ക്രസന്റ് പ്രവർത്തകരും രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ഹബൂന ജനറൽ ആശുപത്രിയിലേക്ക് നീക്കി. തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കാൻ നജ്‌റാൻ ഗവർണർ ജലവി ബിൻ അബ്ദുൽ അസീസ് ബിൻ മുസാഅദ് രാജകുമാരൻ നിർദേശം നൽകി.
കരോൾട്ടൻ (ടെക്‌സാസ്): കരോൾട്ടൻ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാൾ ഓഗസ്റ്റ് 18, 19, 20 (വെള്ളി, ശനി ഞായര്‍ ) തീയതികളില്‍ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കും. ഓഗസ്റ്റ് 13 -ാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി റവ. ഫാ. ജോൺ കുന്നത്തുശ്ശേരിൽ, അസി. വികാരി റവ. ഫാ. മാത്യു അലക്‌സാണ്ടർ എന്നിവർ ചേർന്ന് കൊടിയേറ്റി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു. ഓഗസ്റ്റ് 18 ന് വെള്ളിയാഴ്ച വൈകുന്നേരം 7:00 നു സന്ധ്യനമസ്‌കാരം, ഗാനശുശ്രുഷ, തുടര്‍ന്ന് അനുഗ്രഹീത സുവിശേഷകനായ ഫാ. ബിജു തോമസിന്റെ വചനപ്രബോധനം നടക്കും. ഓഗസ്റ്റ് 19 ന് ശനിയാഴ്ച വൈകുന്നേരം നാല് മണി മുതൽ യുവജനപ്രസ്‌ഥാനത്തിന്റെ ആഭിമുഖ്യത്തിൽ വിശ്വാസികളെ സമന്വയിപ്പിച്ചു നടത്തുന്ന കാർണിവൽ, നാടൻ ഭക്ഷണങ്ങളൊരുക്കിയ ‘തട്ടുകട ‘ എന്നിവ ഉണ്ടായിരിക്കും. വൈകുന്നേരം 6:30 നു സന്ധ്യനമസ്‌കാരം, മദ്ധ്യസ്ഥപ്രാർഥന, ഗാനശുശ്രുഷ, തുടർന്ന് റവ.ഫാ. ബിജു തോമസിന്റെ കണ്‍വെന്‍ഷന്‍ പ്രഭാഷണം നടക്കും. തുടര്‍ന്ന് വൈകുന്നേരം 8:45 നു…
റ്റാമ്പാ : മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡയുടെ (എം എ സി എഫ് റ്റാമ്പാ ) ഓണാഘോഷം ഓഗസ്റ്റ് 26 ശനിയാഴ്ച്ച രാവിലെ 11 മുതൽ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ആർഭാട പൂർവം നടത്തപ്പെടും.നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഈ ഓണാഘോഷത്തിൽ പങ്കെടുക്കുവാൻ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആൾക്കാർ എത്തി ചേരും. വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷങ്ങളിൽ നടത്തി വന്നിരുന്ന മെഗാ ഡാൻസ് ആയിരുന്നു മുഖ്യ ആകര്ഷണമെങ്കിൽ , ഇത്തവണ അതിനോടൊപ്പം കേരളത്തിന്റെ അഭിമാനമായ പാചകകുലപതി ശ്രീ മോഹനൻ നമ്പൂതിരിയുടെ രുചിപെരുമ ഓണസദ്യയിൽ അനുഭവിക്കാനുള്ള അസുലഭ ഭാഗ്യം കൂടിയാണ് അമേരിക്കൻ മലയാളികൾക്ക് ലഭിക്കുന്നത്. ഏകദേശം രണ്ടായിരത്തിലധികം ആളുകൾ പങ്കെടുക്കാറുള്ള ഈ മഹോത്സവത്തിനായി മാർച്ച് മാസം മുതൽ നൃത്തപരിശീലനങ്ങൾ ആരംഭിച്ചിരുന്നു. അമേരിക്കയിൽ ഏറ്റവും ആദ്യം ഓണത്തിനായുള്ള തയാറെടുപ്പുകൾ ആരംഭിക്കാറുള്ളതും എം എ സി എഫിന്റെ ഓണത്തിനായാണ് . റ്റാമ്പാ മലയാളികളുടെ സാംസ്‌കാരിക പരിപാടികൾ കൂടാതെയാണ് 200 ഓളം വനിതകളും…
ന്യൂഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ട് ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറി. കാൽമുട്ടിനേറ്റ പരുക്കിനെ തുടർന്നാണ് പിന്മാറ്റം. പരിശീലനത്തിനിടെയാണ് വിനേഷിന് പരിക്കേറ്റത്. 53 കിലോഗ്രാം വിഭാഗത്തിൽ വിനേഷിന് പകരം ആന്റിം പംഗൽ മത്സരിക്കും. ഏറെ സങ്കടകരമായ വാർത്തയാണ് പങ്കുവയ്ക്കാനുള്ളത്. ഓഗസ്റ്റ് 13 പരിശീലനത്തിനിടെ കാൽമുട്ടിന് പരുക്കേറ്റു. ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ഓഗസ്റ്റ് 17 ന് മുംബൈയിലാണ് ശസ്ത്രക്രിയ. 2018 ൽ ജക്കാർത്തയിൽ നേടിയ സ്വർണം രാജ്യത്തിനായി നിലനിർത്തണമെന്നത് സ്വപ്നമായിരുന്നു. തൽക്കാലം അതിന് കഴിയില്ല. 2024 ലെ പാരീസ് ഒളിമ്പിക്സിന് തയ്യാറെടുക്കാൻ എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു’ – ഫോഗട്ട് ട്വീറ്റ് ചെയ്തു. ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 53KG വിഭാഗത്തിൽ ഫോഗട്ടിന് പകരം ജൂനിയർ ലോക ചാമ്പ്യൻ ആന്റിം പംഗൽ മത്സരിക്കും. ഗുസ്തി താരങ്ങള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസിൽ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ പരസ്യപ്രതിഷേധത്തിനിറങ്ങിയവരില്‍ ഒരാളാണ് വിനേഷ് ഫോഗട്ട്. നേരത്തെ ബജ്റംഗ് പൂനിയയ്ക്കും ഫോഗട്ടിനും ഏഷ്യന്‍ ഗെയിംസിലേക്ക് നേരിട്ട് യോഗ്യത നല്‍കിയ ഫെഡറേഷന്റെ തീരുമാനം…
മനാമ: സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന വേളയിൽ ഇന്ത്യൻ ഭരണാധികാരികൾക്കും ജനതക്കും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ ആശംസകൾ നേർന്നു. കൂടുതൽ സുഭിക്ഷതയും സമാധാനവും കൈവരിക്കാൻ ഇന്ത്യക്ക് സാധ്യമാകട്ടെയെന്നും ആശംസകളിൽ വ്യക്തമാക്കി.
മനാമ: ഇന്ത്യയുടെ എഴുപത്തിഏഴാമത് സ്വാതന്ത്രദിനത്തിൽ കെ.എസ്.സി.എ (NSS) ആസ്ഥാനത്ത് പ്രസിഡന്റ് പ്രവീൺ നായർ ദേശീയ പതാക ഉയർത്തി. ജനറൽ സെക്രട്ടറി സതീഷ് നാരായണൻ, ഇ സി മെമ്പർ സന്തോഷ് നാരായണൻ, സീനിയർ മെമ്പേഴ്‌സ്, മെമ്പേഴ്‌സ്, അസോസിയേറ്റ് മെംബേർസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
മനാമ: ഭാരതത്തിന്റെ 77 ആം സ്വതന്ത്ര്യ ദിനം സീറോ മലബാർ സൊസൈറ്റി (സിംസ് ) സമുചിതമായി ആചരിച്ചു. സിംസ് അങ്കണത്തിൽ നടന്ന ചടങ്ങുകൾക്ക് സിംസ് നിയുക്ത പ്രസിഡണ്ട് ഷാജൻ സെബാസ്റ്റൻ നേതൃത്വം നൽകി. സിംസ് നിയുക്ത ഭരണ സമതി അംഗങ്ങളായ സബിൻ കുര്യാക്കോസ്, രാജ ജോസഫ്, ലൈജു തോമസ് എന്നിവർക്കൊപ്പം മുൻ ഭാരവാഹികളായ ചാൾസ് ആലുക്ക, ജോസഫ് കെ. തോമസ്, ബെന്നി വര്ഗീസ്, മോൻസി മാത്യു, ജോയ് പോളി, കളിമുറ്റം സമ്മർ ക്യാമ്പ് ഭാരവാഹികളായ ജിജോ ജോർജ്,ലിവിൻ ജിബി, സമ്മർ ക്യാമ്പിലെ കുട്ടികൾ , അധ്യാപകർ , സിംസ് അംഗങ്ങളും സ്വതന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്കുചേർന്നു. സിംസ് കളിമുറ്റം സമ്മർ ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികളുടെ ദേശീയ ഗാനാലാപനവും , പ്രച്ഛന്ന വേഷ മത്സരവും വർണ്ണാഭമായ സ്വതന്ത്ര്യദിനാഘോഷങ്ങളുടെ മാറ്റു കൂട്ടി.
