- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
മനാമ: കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ പെട്ടിയിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യുവാവിന് 15 വർഷത്തെ ജയിൽ ശിക്ഷയും 10,000 ബഹ്‌റൈൻ ദിനാർ പിഴയും ശിക്ഷ ലഭിച്ചു. മയക്കുമരുന്ന് കണ്ടുകെട്ടാനും ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രവാസിയെ നാടുകടത്താനും ജഡ്ജിമാർ ഉത്തരവിട്ടു.
മനാമ: ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിന്റെ (ബിഡിഎഫ്) ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ തിയാബ് ബിൻ സാഖർ അൽ നുഐമിയുമായി വെസ്റ്റേൺ ഫ്ലീറ്റിന്റെ ഇന്ത്യൻ കമാൻഡർ റിയർ അഡ്മിറൽ വിനീത് എസ് മക്കാർട്ടി കൂടിക്കാഴ്ച നടത്തി. ബഹ്‌റൈൻ-ഇന്ത്യൻ ദീർഘകാല പങ്കാളിത്തത്തെ ചീഫ് ഓഫ് സ്റ്റാഫ് പ്രശംസിച്ചു. സഹകരണവും സൈനിക ഏകോപനവും കൂടുതൽ വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങളും യോഗം ചർച്ച ചെയ്തു. സൈനിക പരിശീലന ഡയറക്ടർ മേജർ ജനറൽ സലാഹ് റാഷിദ് അൽ സാദ്, സൈനിക സഹകരണ ഡയറക്ടർ റിയർ അഡ്മിറൽ മുഹമ്മദ് യൂസിഫ് അൽ അസം എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മനാമ: ഇന്ത്യയുടെ എഴുപത്തി ഏഴാമത് സ്വതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കെ എം സി സി ബഹ്‌റൈൻ സാംസ്കാരിക വിഭാഗമായ ഒലീവ് സാംസ്കാരിക വേദി ദേശീയോദ്ഗ്രഥന ക്വിസ് മത്സരം സംഘടിപ്പിച്ചു. നാൽപത് ചോദ്യങ്ങളടങ്ങിയ നാല് റൗണ്ട് മത്സരത്തിലെ ചോദ്യങ്ങളെല്ലാം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവും ചരിത്രവുമായി ബന്ധപ്പെട്ടവയായിരുന്നു. മത്സരത്തിൽ യഥാക്രമം കുഞ്ഞു മുഹമ്മദ് കല്ലുങ്ങൽ, ഇല്യാസ് കണ്ണഞ്ചൻ കണ്ടി, എന്നിവർ ഒന്നാം സ്ഥാനവും, ഹുസൈൻ സി മാണിക്കോത്ത്, കെ എം ബാദുഷ എന്നിവർ രണ്ടാം സ്ഥാനവും, വി പി റാഷിദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റഫീഖ് തോട്ടക്കര നിയന്ത്രിച്ച മത്സരത്തിന്റെ അനുമോദന ചടങ്ങിൽ കെ എം സി സി ബഹ്റൈൻ സംസ്ഥാന ഓർഗനൈസിംങ്ങ് സെക്രട്ടറി കെ പി മുസ്തഫ, സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസുദ്ധീൻ വെളളികുളങ്ങര, മുൻ സംസ്ഥാന സെക്രട്ടറി പി വി സിദ്ധീഖ് തുടങ്ങിയവർ ആശംസകളർപ്പിച്ചു. ഒലീവ് സാംസ്കാരിക വേദി ജനറൽ കൺവീനർ സഹിൽ തൊടുപുഴ, നൗഫൽ പടിഞ്ഞാറങ്ങാടി , മൊയ്തീൻ പേരാമ്പ്ര,…
മനാമ: ലൈസൻസ് ഇല്ലാതെ സമൂഹ മാധ്യമങ്ങളിൽ വാണിജ്യ പരസ്യം നൽകിയ സ്ത്രീ ബഹ്റൈനിൽ പിടിയിലായി. പ്രതിയെ റിമാൻഡ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റിന് ഇതുസംബന്ധിച്ച് വ്യാപാര, വ്യവസായ മന്ത്രാലയത്തിൽനിന്ന് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി. ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നുള്ള ലൈസൻസ് ലഭിക്കാതെ സമൂഹ മാധ്യമങ്ങൾ വഴി പരസ്യത്തിലും വിപണനത്തിലും ഏർപ്പെടുന്നതിന് വിലക്കുണ്ട്. ലൈസൻസില്ലാതെ ഒരു കച്ചവടം നടത്തിയാൽ ഒരു വർഷം വരെ തടവും നൂറ് ദിനാർ വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുക. പ്രതിയുടെ കേസ് എട്ടാം ലോവർ ക്രിമിനൽ കോടതി ഈ മാസം 28ന് പരിഗണിക്കും.
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ സൽമാബാദ്, സിത്ര, ഹമദ് ടൌൺ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ദേശീയ പതാക ഉയർത്തി. സിത്ര ഏരിയയിൽ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാറും, ഹമദ് ടൌൺ ഏരിയയിൽ വൈ. പ്രസിഡന്റ് കിഷോർ കുമാറും ആഘോഷപരിപാടികൾ ഉത്‌ഘാടനം ചെയ്തു. സെക്രട്ടറി സന്തോഷ് കാവനാട്, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ രതിൻ തിലക്, സിദ്ധിഖ് ഷാൻ, വി.എം പ്രമോദ്, അജിത് ബാബു, രഞ്ജിത്ത്, മനോജ് ജമാൽ സീനിയർ മെമ്പർ അജികുമാർ എന്നിവർ ആശംസകൾ അറിയിച്ചു . തുടർന്ന് നടന്ന പരിപാടികൾക്കും, മധുരവിതരണവും ഏരിയ കമ്മിറ്റി ഭാരവാഹികളായ ലിനീഷ് ആചാരി, ജോസ് മങ്ങാട് , ഗ്ലാൻസൺ, തസീബ്, അരുൺ, വിനീഷ്, ഫസലുദീൻ, ഷാൻ, റാഫി, പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് ജ്യോതി പ്രമോദ് എന്നിവർ നേതൃത്വം നൽകി.
മനാമ: പ്രമുഖ പത്രപ്രവർത്തകനും ബഹ്റൈൻ മുൻ പ്രവാസിയുമായ ഷമീർ ഭരതന്നൂർ രചനയും സംവിധാനം നിർവഹിച്ച “അനക്ക് എന്തിൻ്റെ കേടാ..” സിനിമയിൽ അഭിനയിച്ച ബഹ്റൈനിലെ കലാകാരന്മാർക്ക് ഫ്രൻ്റ്സ് സർഗവേദി സ്വീകരണം നൽകി. മലയാള സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഇത്രയും പ്രവാസികൾ ഒരു സിനിമയിൽ ഒരുമിച്ചഭിനയിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഫ്രന്റ്‌സ് സർഗവേദി രക്ഷാധികാരി സഈദ് റമദാൻ നദ്‌വി പറഞ്ഞു. സാമൂഹിക പ്രതിബദ്ധത വിളിച്ചറിയിക്കുന്ന ഈ സിനിമയിൽ കേരളത്തിൽ ഇന്നും നിലനിൽക്കുന്ന അയിത്തവും തൊട്ടുകൂടായ്മയും വിഷയീഭവിക്കുന്നുണ്ടെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സമൂഹത്തിന് നേരെ തിരിച്ച് വെച്ച ഒരു കണ്ണാടിയാണ് ഈ സിനിമ. ബാർബർ സമൂഹം കേരളത്തിൽ പലയിടത്തും ഇന്നും വിവേചനത്തിന് ഇരയായി കൊണ്ടിരിക്കുന്നുവെന്നത് ഏറെ പൊള്ളുന്ന യാഥാർഥ്യമാണ്. കാമ്പുള്ള സിനിമകളെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നതിൻ്റെ തെളിവാണ് ഈ സിനിമക്ക് കിട്ടി കൊണ്ടിരിക്കുന്ന പിന്തുണ. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകൻ ഫ്രാൻസിസ് കൈതാരത്ത് ഈ സിനിമയുടെ നിർമാതാവാണ്. സിനിമയിലെ നായിക സ്നേഹ അജിത്, ജയ…
മനാമ: ഐ വൈ സി സി പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഇന്ദിരാ ഗാന്ധി രക്‌തദാന സേന യുടെ നേതൃത്വത്തിൽ 19 മത് രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഐ വൈ സി സി ഹെല്പ് ഡസ്ക് നേതൃത്വത്തിൽ ആഗസ്റ്റ് 18 വെള്ളിയാഴ്ച രാവിലെ 7 മുതൽ സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ ആണ് ക്യാമ്പ് നടക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. രക്‌തദാന ക്യാമ്പിൽ പങ്കെടുക്കാൻ അനസ് റഹിം 33874100, ബെൻസി ഗാനിയുഡ് 3678 7929 എന്നി നമ്പറുകളിൽ ബന്ധപ്പെടുക.
മനാമ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈൻ കെഎംസിസി ഓഫീസിൽ കെ. എം. സി. സി. സെക്രട്ടറി കെ. കെ. സി. മുനീർ പതാക ഉയർത്തി . സംസ്ഥാന ഭാരവാഹികളായ ഷാജഹാൻ പരപ്പൻപൊയിൽ സലീം തളങ്കര എന്നിവരും ജില്ലാ മണ്ഡലം നേതാക്കളായ ഹുസൈൻ വയനാട്, ഹുസൈൻ കാസർകോട്, റിയാസ് ഓമാനൂർ നസീം, മൗസിൽ മൂപ്പൻ, വാഹിദ് തിരൂർ, അഷ്‌റഫ് കാസർകോട് എന്നിവരും പങ്കെടുത്തു.
മനാമ: മുൻ ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അടുത്ത മാസം ബഹ്റൈൻ ബഹ്റൈനിലെത്തുന്നു. ശ്രീനാരായണ ഗുരുവിന്റെ 169-ാം ജന്മവാർഷികത്തിന്റെ ഭാഗമായി ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി (എസ്എൻസിഎസ്), ഗുരുദേവ സോഷ്യൽ സൊസൈറ്റി (ജിഎസ്എസ്), ഗുരു സേവാ സമിതി (ബഹ്‌റൈൻ ബില്ലവാസ്) എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. സെപ്റ്റംബർ 7 മുതൽ 9 വരെയാണ് ശ്രീ നാരായണ ജയന്തിയോടനുബന്ധിച്ചുള്ള പരിപാടികൾ നടക്കുക. സെപ്തംബർ ആറിന് ബഹ്റൈനിലെത്തുന്ന അദ്ദേഹം 7,8,9 എന്നീ ദിവസങ്ങളിൽ ഇവിടെ നടക്കുന്ന വിവിധ പരിപാടികളിൽ സംബന്ധിക്കുമെന്ന് വാർത്തസമ്മേളനത്തിൽ സംഘാടകർ വ്യക്തമാക്കി. ചടങ്ങിന്റെ മുഖ്യാതിഥിയായി എത്തുന്ന മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കൂടാതെ കർണാടക ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി കെ ശിവകുമാർ, ശിവഗിരി മഠം പ്രസിഡൻറ് സ്വാമി സച്ചിത്നന്ദ, സെക്രട്ടറി സ്വാമി സുഗാനന്ദ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. സെപ്തംബർ 7ന് വൈകുന്നേരം 7 മണിക്ക് മനാമയിലെ ക്രൗൺ പ്ലാസയിൽ വെച്ച് ക്ഷണിക്കപ്പെട്ട 450ഓളം അതിഥികൾക്കായി നടക്കുന്ന എക്സിക്യൂട്ടീവ്…
രണ്ടു വർഷത്തിനിടെ പിടികൂടിയത് 400 കോടിയുടെ കള്ളപ്പണമെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയം
ദുബൈ: അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് രണ്ടു വർഷത്തിനിടെ 400 കോടി ദിർഹമിന്റെ കള്ളപ്പണം പിടികൂടാനായെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയം. ആഗോളതലത്തിൽ തിരയുന്ന 387 അന്താരാഷ്ട്ര സാമ്പത്തിക കുറ്റവാളികളും പിടിയിലായിട്ടുണ്ട്. രണ്ടു വർഷത്തിനിടെ കള്ളപ്പണവുമായി ബന്ധപ്പെട്ട 521 കേസുകൾ പരിഹരിക്കാൻ സാധിച്ചുവെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കള്ളപ്പണത്തിന്റെ ഉറവിടങ്ങൾ, അവയുടെ നീക്കങ്ങൾ, ഗുണഭോക്താക്കൾ, ക്രിമിനൽ ശൃംഖലകൾ എന്നിവയെ വെളിച്ചത്തു കൊണ്ടുവരാൻ ലക്ഷ്യമിടുന്ന സമാന്തര സാമ്പത്തിക അന്വേഷണത്തിലൂടെയാണ് ഇത് സാധ്യമായത്. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 55 ശതമാനത്തിലും അന്വേഷണം വിജയകരമായി പൂർത്തീകരിക്കാനായെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് കടത്തുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള യു.എന്നിന്റെ പ്രത്യേക ഓഫിസുമായി സഹകരിച്ച് 2022 നവംബറിനും 2023 ഫെബ്രുവരിക്കും ഇടയിൽ 1628 ഇന്റലിജൻസ് വിവരങ്ങളും ആഭ്യന്തര മന്ത്രാലയം കൈമാറിയിട്ടുണ്ട്. സുരക്ഷിത സമൂഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിലപാട് എടുക്കുമെന്നും യു.എ.ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ആവർത്തിച്ചു. രാജ്യത്തെ സംയോജിത പങ്കാളിത്ത…
