Author: News Desk

കോഴിക്കോട്: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്ന വിഷയത്തിൽ കോൺഗ്രസ് തീരുമാനമെടുക്കട്ടെയെന്ന് മുസ്ലിം ലീ​ഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസ് അവരുടേതായ തീരുമാനം എടുക്കട്ടേയെന്നും കു‍ഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. രാമക്ഷേത്ര ഉദ്ഘാടനം ചർച്ച ചെയ്യാനായി മുസ്ലിം ലീ​ഗ് രാഷ്ട്രീയ കാര്യ സമിതി യോഗം ചേർന്നതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടിയും പാണക്കാട് സാദിഖലി തങ്ങളും. യോ​ഗത്തിൽ ദേശീയ പ്രസിഡന്റ്‌ ഉൾപ്പെടെയുള്ളവർ ഓൺലൈനായി പങ്കെടുത്തു. കോൺഗ്രസ്‌ നിലപാടിനെ പറ്റി അഭിപ്രായം പറയാനില്ല. അവർ തീരുമാനം സ്വതന്ത്രമായി തീരുമാനം എടുക്കട്ടെ. എല്ലാ പാർട്ടികളും തീരുമാനം എടുത്ത ശേഷം ആവശ്യമെങ്കിൽ പറയാം. വിശ്വാസത്തിനോ ആരാധനക്കോ പാർട്ടി എതിരല്ല, ആരാധന തുടങ്ങുന്നതല്ല പ്രശ്നം. പാർലമെന്റ് തെരെഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ഉദ്ഘാടനം ആക്കുന്ന തരത്തിലാണ് ഇതുകൊണ്ട് പോകുന്നത്. ഇതിനെ പ്രധാനമന്ത്രി രാഷ്ട്രീയമാക്കി ഉപയോഗിക്കുന്നു. ഓരോ പാർട്ടിയും ഇത് തിരിച്ചറിയണം. അതനുസരിച്ചു നിലപാട് എടുക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയം വിവാദമാക്കേണ്ട കാര്യമില്ലെന്ന് സാദിഖലി തങ്ങളും പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനാണ് ബിജെപി ഉപയോഗിക്കുന്നത്.…

Read More

തിരുവനന്തപുരം: വര്‍ക്കല കവലയൂരില്‍ വളര്‍ത്തുനായ്ക്കളെ കാവലാക്കി ലഹരിക്കച്ചവടം നടത്തിയ യുവാക്കളെ വീട് വളഞ്ഞ് അതിസാഹസികമായി പൊലീസ് പിടികൂടി. ഇവിടെ നിന്ന് വന്‍ മയക്കുമരുന്ന് ശേഖരവും പിടിച്ചെടുത്തു. നീലന്‍ എന്ന് വിളിക്കുന്ന ശൈലനും കൂട്ടാളികളുമാണ് പൊലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയ പൊലീസ് സംഘം സിനിമാ സ്‌റ്റൈലിലാണ് പ്രതികളെ വളഞ്ഞിട്ട് പിടികൂടിയത്. കവലക്കുന്നില്‍ ശശികലാഭവനില്‍ ശൈലന്റെ വീട് കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് കച്ചവടം നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തുന്നത്. എന്നാല്‍ വീടിനടുത്തെത്തിയ പൊലീസിന് മുറ്റത്ത് കാവലായി നിന്നിരുന്ന ഏഴ് കൂറ്റന്‍ നായ്ക്കള്‍ കാരണം അകത്തേയ്ക്ക് പ്രവേശിക്കാന്‍ സാധിച്ചില്ല. പിറ്റ് ബുള്‍ ഇനത്തില്‍പ്പെട്ട നായ്ക്കളെ മുറ്റത്ത് അഴിച്ചിട്ട നിലയിലായിരുന്നു. പൊലീസ് സംഘത്തെ കണ്ടതും നായ്ക്കള്‍ കുരച്ച് എത്തി. ഇതോടെ ഗേറ്റ് തുറന്ന് അകത്ത് കടക്കാനാവാതെ പൊലീസ് വലഞ്ഞു. ഇതിനിടെ പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ പൊലീസ് വീട് വളഞ്ഞിരുന്നു. പൊലീസിന് നേരെ പാഞ്ഞെടുത്ത നായ്ക്കളെ ഒടുവില്‍ തന്ത്രപര്‍വ്വം ഒരു മുറിയിലേക്ക് മാറ്റിയ ശേഷമാണ് അകത്ത്…

Read More

കൊച്ചി: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. കേസില്‍ സുരേഷ് ഗോപിക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തിലാണ് നീക്കം. ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ വിവാദ സംഭവം നടന്നത്. സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമപ്രവര്‍ത്തക പരാതിയില്‍ ആരോപിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ സുരേഷ് ഗോപി നേരിട്ട് ഹാജരായിരുന്നു. അന്ന് നോട്ടീസ് നല്‍കിയ സമയത്ത് തനിക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയിരുന്നില്ല എന്നാണ് സുരേഷ് ഗോപി ഹര്‍ജിയില്‍ ആരോപിക്കുന്നത്. പിന്നീട് സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി തനിക്കെതിരെ 354-ാം വകുപ്പ് ചുമത്തി റിപ്പോര്‍ട്ട് നല്‍കുകയായിരുന്നുവെന്നും സുരേഷ് ഗോപി ആരോപിച്ചു. സര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് കേസിനെ കാണുന്നത്. തന്നെ ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ ഇല്ലാതിരുന്ന വകുപ്പ് ഉള്‍പ്പെടുത്തി കൊണ്ടാണ്…

Read More

കണ്ണൂര്‍: ആറളം അയ്യന്‍കുന്നില്‍ നവംബറില്‍ തണ്ടര്‍ബോള്‍ട്ടുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റുകള്‍. കവിതയെന്ന ലക്ഷ്മിയാണ് കൊല്ലപ്പെട്ടതെന്ന് വയനാട് തിരുനെല്ലിയിലെ ഗുണ്ടികപറമ്പ് കോളനിയില്‍ പതിച്ച പോസ്റ്ററില്‍ പറയുന്നു. ഇതിനെതിരെ പകരം വീട്ടുമെന്നും പോസ്റ്ററില്‍ പറയുന്നു.’മാവോയിസ്റ്റ് നേതാവ് കവിതയുടെ കൊലപാതകം മോദി- പിണറായി ഫാസിസ്റ്റ് കൂട്ടുകെട്ട് നടത്തിയ ആസൂത്രിത നീക്കമാണെന്നും കൊലയാളി സംഘത്തിനെതിരെ ആഞ്ഞടിക്കണമെന്നും രക്തം കുടിയന്‍ തണ്ടര്‍ബോള്‍ട്ടിനെതിരെ സംഘം ചേരണമെന്നും’ സിപിഐ മാവോയിസ്റ്റുകള്‍ എന്ന പേരില്‍ പതിച്ച പോസ്റ്ററില്‍ പറയുന്നു. ഇന്നലെ രാത്രി വൈകി ആറ് പേരുടെ സംഘമാണ് ഗുണ്ടിക പറമ്പ് കോളനിയില്‍ എത്തി പോസ്റ്റര്‍ പതിച്ചതെന്നാണ് പൊലീസ് പറയുന്നത്. നവംബര്‍ 13ന് രാവിലെ പത്തുമണിയോടെയായിരുന്നു ആറളത്തെ അയ്യന്‍ കുന്നില്‍ തണ്ടര്‍ബോള്‍ട്ടുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. ഞെട്ടിത്തോട് നടന്ന ഏറ്റുമുട്ടലില്‍ ചിലര്‍ക്ക് പരിക്കേറ്റിരുന്നുവെന്ന് അന്ന് തന്നെ ഡിഐജി പുട്ട വിമലാദിത്യ വ്യക്തമാക്കിയിരുന്നു. ആ പരിക്കേറ്റയാളാണോ മരിച്ചതെന്ന് വ്യക്തമല്ല. അഞ്ച് പോസറ്ററുകളും വിശാലമായ കുറിപ്പും മാവോയിസ്റ്റുകള്‍ കോളനിയില്‍ പതിച്ചിട്ടുണ്ട്.

Read More

തിരുവനന്തപുരം: അമരവിള ചെക്ക് പോസ്റ്റില്‍ രേഖകളില്ലാതെ കടത്തിക്കൊണ്ടുവരികയായിരുന്ന 25 ലക്ഷം രൂപ പിടികൂടി. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ആഡംബര ബസ്സില്‍ നിന്നാണ് പണം പിടികൂടിയത്. ബസ് അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എത്തിയപ്പോള്‍ നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശികളായ അബ്ദുല്‍ നാസര്‍, മുഹമ്മദ് ഫയസ് എന്നിവരെ കസ്റ്റഡിയിലെടുത്തു.

Read More

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ക്രമക്കേട് തടയുമെന്ന് നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കണക്കുകള്‍ കൃത്യമാകണം. തൊഴിലാളികള്‍ക്ക് ദോഷം ചെയ്യുന്ന നടപടികള്‍ ഉണ്ടാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ വരുമാനച്ചോര്‍ച്ച തടയും. കെഎസ്ആര്‍ടിസിയില്‍ നിന്ന് മോഷ്ടിക്കാമെന്ന് ആരും സ്വപ്നം പോലും കാണേണ്ടതില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എന്റെ ലക്ഷ്യം തന്നെ അഴിമതി ഇല്ലാതാക്കുകയാണ്. എല്ലാവിധ ചോര്‍ച്ചകളും അടയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കും. വരവ് വര്‍ധിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനൊടൊപ്പം ചെലവില്‍ വലിയ നിയന്ത്രണം കൊണ്ടുവരുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ‘ഒരു പൈസ പോലും കെഎസ്ആര്‍ടിസിയില്‍ നിന്ന് ചോര്‍ന്നുപോകാത്ത വിധമുള്ള നടപടികള്‍ സ്വീകരിക്കും. നമ്മള്‍ ചോര്‍ച്ച അടയ്ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ തീര്‍ച്ചയായും നമ്മുടെ കൂടെ നില്‍ക്കും. തൊഴിലാളിക്ക് ശമ്പളം കൊടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ട് എന്നത് ശരിയാണ്. എന്നാല്‍ ചോര്‍ച്ച അടയ്ക്കുന്നതോടെ നീക്കിയിരിപ്പ് വര്‍ധിക്കും.’- ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Read More

അടൂർ: ജനറൽ ആശുപത്രിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കുകയും സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൈപ്പട്ടൂർ കല്ലുവിള തെക്കേതിൽ ബിജിത്ത് കുമാറി(23)നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രി സുരക്ഷാ ജീവനക്കാരൻ കെ എം ദാനിയേലി(63)ന് ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഈമാസം 15 നാണ് സംഭവം. ആശുപത്രിയിലെ പ്രസവ വാർഡിൽ ബിജിത്ത് ബഹളമുണ്ടാക്കിയത് രോഗികളുടെ കൂട്ടിരിപ്പുകാർ അറിയിച്ചതനുസരിച്ച് തടയാൻ എത്തിയതായിരുന്നു ദാനിയേൽ. തുടർന്ന് യാതൊരു പ്രകോപനവുമില്ലാതെ സുരക്ഷാ ജീവനക്കാരനെ മർദിക്കുകയായിരുന്നു. ദാനിയേലിന്റെ ചെവിയുടെ പിറകിലും മുഖത്തുമാണ് പരിക്കേറ്റത്. അടൂർ പോലൊക് ഇൻസ്പെക്ടർ എസ് ശ്രീകുമാർ,എസ ഐ നന്ദകുമാർ,സി പി ഓ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More

പന്തളം: എൻഎസ്എസ് കോളജിലെ എസ്എഫ്ഐ-എബിവിപി സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് എ.ബി.വി.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥി സുധി സദൻ, കൊട്ടാരക്കര സ്വദേശിയായ വിഷ്ണു എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ സുധി സദനെ ഗവർണർ കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗമായി നാമനിർദ്ദേശം ചെയ്തിരുന്നതാണ്. പ്രതിപ്പട്ടികയിലോ മർദനമേറ്റവരുടെ മൊഴിയിലോ പേരില്ലാതിരുന്നവരെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുന്നത്. സുധി 12-ാം പ്രതിയും വിഷ്ണു 13-ാം പ്രതിയുമാണ്. ഗവർണർ-സർക്കാർ പോരിന്റെ പശ്ചാത്തലത്തിലാണ് ഇരുവരെയും പ്രതി ചേർത്ത് എന്ന ആരോപണവുമായി സംഘപരിവാർ സംഘടനകൾ രംഗത്തു വന്നു. ഡിസംബർ 21 ന് ഉച്ചയ്ക്കാണ് ക്രിസ്മസ് ആഘോഷങ്ങളോട് അനുബന്ധിച്ച് കോളജിൽ സംഘട്ടനം നടന്നത്. ചെയർമാൻ ഉൾപ്പെടെ ഏഴുപേർക്കാണ് പരുക്കേറ്റത്. എസ്.എഫ്.ഐ നേതാവും കോളേജ് യൂണിയൻ ചെയർമാനുമായ വൈഷ്ണവ് (20), യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായ വിവേക് (20), അനന്തു (21), യദുകൃഷണൻ (20),സൂരജ് (19),ഹരികൃഷ്ണൻ (21),അനു എസ് കുട്ടൻ (21) എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ യദുകൃഷ്ണൻ…

Read More

തിരുവനന്തപുരം: വീട്ടുമുറ്റത്ത് ചെറിയ കൃഷിയും മൃഗസംരക്ഷണ പ്രവർത്തനങ്ങളും നടത്തിയാൽ പോഷകസുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്നും, തീർത്ഥാടക ലക്ഷ്യങ്ങളായി ഗുരുദേവൻ പ്രഖ്യാപിച്ച കൃഷിയും കൈത്തൊഴിലും അതോടൊപ്പം സാധ്യമാകുമെന്നും മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വർക്കലയിൽ മൃഗസംരക്ഷണ വകുപ്പ് ഒരുക്കിയ സ്റ്റാൾ പവലിയൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പവലിയൻ സന്ദർശകർക്കായി തുറന്നു കൊടുത്തു. മൃഗസംരക്ഷണ വകുപ്പിന്റെ ജനക്ഷേമകരമായ വികസന പ്രവർത്തങ്ങളും മൃഗസംരക്ഷണ അവബോധവും പൊതുജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്ന രീതിയിലാണ് സ്റ്റാളിന്റെ സജ്ജീകരണം. സംസ്ഥാന സർക്കാരിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും വികസന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയാണ് സ്റ്റാളിൽ ഒരുക്കിയിട്ടുള്ളത്. മൃഗസംരക്ഷണ വകുപ്പിന്റെ പ്രസിദ്ധീകരണങ്ങൾ, പദ്ധതികൾ, വളർത്തുമൃഗ പ്രദർശനങ്ങൾ എന്നിവ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. പരിപാടിയിൽ വി. ജോയി എം.എൽ.എ അധ്യക്ഷത വഹിച്ചു. ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ, തീർത്ഥാടന സമിതി സെക്രട്ടറി സ്വാമി ഋതംബരാനന്ദ ബോധിതീർത്ഥാനന്ദ സ്വാമി, മുൻസിപ്പൽ ചെയർപേഴ്സൺ ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത സുന്ദരേശൻ, ജില്ലാ…

Read More

പത്തനംതിട്ട: മണ്ഡലകാലം ഭംഗിയായി പൂർത്തീകരിക്കാൻ സാധിച്ചത് അയ്യപ്പ സ്വാമിയുടെ അനുഗ്രഹവും ഭക്തരും സംഘാടകരും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലവുമാണെന്ന് ശബരിമല മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി പറഞ്ഞു. ഭക്തജനങ്ങളിൽ പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട് അവർക്കൊക്കെ അയ്യപ്പസ്വാമിയുടെ അനുഗ്രഹം ലഭിച്ചിട്ടുണ്ട്. https://youtu.be/-R4jqqiIVKE ചില ദിവസങ്ങളിൽ എല്ലാ വർഷത്തിലും ഉണ്ടാകുന്നത് പോലെ വലിയ തിരക്ക് അനുഭവപ്പെട്ടു എന്നിരുന്നാലും ഭക്തരും സംഘാടകരും ഒരുപോലെ പ്രവർത്തിച്ചുകൊണ്ടും അതിലുപരി അയ്യപ്പസ്വാമിയുടെ അനുഗ്രഹവും കൊണ്ട് വളരെ ഭംഗിയായി മണ്ഡലകാലം പൂർത്തിയായിരിക്കുന്നു. ഇനി മകരവിളക്ക് മഹോത്സവത്തിനായാണ് നട തുറക്കുന്നത് എല്ലാ വർഷവും പോലെ തന്നെ ചടങ്ങുകൾ ഉണ്ടാകും. കൂടുതൽകാര്യങ്ങൾ തന്ത്രിയോടും ബോർഡ് അംഗങ്ങളുമായി തീരുമാനിച്ചു പിന്നീട് അറിയിക്കും. നട തുറക്കുന്നതിനായുള്ള നടപടിക്രമങ്ങൾ നടത്തിവരുന്നു. ഇതുവരെയുള്ള കാര്യങ്ങൾ അയ്യപ്പസ്വാമിയുടെ അനുഗ്രഹവും ഭക്തജനത്തിന്റെ പ്രാർത്ഥനയും കൊണ്ട് ഭംഗിയായി പൂർത്തിയായി മേൽശാന്തി മഹേഷ് നമ്പൂതിരി പറഞ്ഞു.

Read More