- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വ്യവസായ വാണിജ്യ മന്ത്രാലയം സന്ദർശിച്ചു. വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്രോ അദ്ദേഹത്തെ സ്വീകരിച്ചു. അവിടെ മന്ത്രാലയത്തിന്റെ സംരംഭങ്ങളെക്കുറിച്ചും വികസന പദ്ധതികളെക്കുറിച്ചും കൂടാതെ പുതുതായി വികസിപ്പിച്ച ഓൺലൈൻ വാണിജ്യ രജിസ്ട്രേഷൻ പോർട്ടലായ “സിജിലാത്ത് 3.0” കുറിച്ചും പ്രധാനമന്ത്രിയോട് വിശദീകരിച്ചു. സർക്കാർ പദ്ധതി, സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതി, ബഹ്‌റൈൻ ഇക്കണോമിക് വിഷൻ 2030 എന്നിവയ്‌ക്ക് തുല്യമായ മന്ത്രാലയത്തിന്റെ സംരംഭങ്ങളെയും വികസന പദ്ധതികളെയും കുറിച്ച് പ്രധാനമന്ത്രിയോട് മന്ത്രി അദേൽ ഫഖ്‌റോ വിശദീകരിച്ചു. നിരവധി മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
മനാമ: സീറോ മലബാർ സൊസൈറ്റി (സിംസ്) കുട്ടികൾക്കായി സംഘടിപ്പിച്ച കളിമുറ്റം സമ്മർ ക്യാമ്പ് – 2023 ൻറെ ഗ്രാൻഡ് ഫിനാലെ ഓഗസ്റ്റ് 18 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് സിംസ് ഗുഡ് വിൻ ഹാളിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. അവധികാലം ആഘോഷമാക്കുന്നതിനോടൊപ്പം കുട്ടികളുടെ കഴിവും വിജ്ഞാനവും വർധിപ്പിക്കാൻ ഉതകുന്ന തരത്തിൽ തയാറാക്കിയ കളിമുറ്റം സമ്മർ ക്യാമ്പ്, കുട്ടികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ സമ്മർ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച മൽസരങ്ങളുടെ സമ്മാന വിതരണവും നടത്തും. സമ്മർ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളുടെ കലാപരിപാടികൾ ഗ്രാൻഡ് ഫിനാലെയുടെ മുഖ്യ ആകർഷണമാവും.
മനാമ: മയക്കുമരുന്ന് വിപണനം നടത്തിയ കേസിലെ 10 പ്രതികൾക്ക് നാലാം ഹൈ ക്രിമിനൽ കോടതി 10 മുതൽ 15 വർഷം വരെ തടവ് ശിക്ഷ വിധിച്ചു. രണ്ട് കേസുകളിലെ പ്രതികൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. 5,000 ദീനാർ മുതൽ 10,000 ദീനാർ വരെ പിഴയടക്കാനും ഉത്തരവുണ്ട്. മയക്കുമരുന്ന് കൈവശം സൂക്ഷിക്കുകയും ഉപയോഗിക്കുകയും വിപണനം നടത്തുകയും ചെയ്തതായി അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് കേസ് കോടതിക്ക് കൈമാറിയത്. ശിക്ഷാകാലാവധിക്ക് ശേഷം ഏഷ്യക്കാരായ മുഴുവൻ പ്രതികളെയും മടങ്ങിവരാനാവാത്ത വിധം നാട്ടിലേക്ക് തിരിച്ചയക്കാനും വിധിച്ചു. ആന്റി ഡ്രഗ് വിഭാഗത്തിന്റെ അന്വേഷണത്തിലാണ് മയക്കുമരുന്ന് വിപണനം ചെയ്യുന്ന കണ്ണികളെ പിടികൂടിയത്. പ്രതികളുടെ താമസസ്ഥലം റെയ്ഡ് ചെയ്യുകയും മയക്കുമരുന്ന് വസ്തുക്കളും ഗുളികകളും കണ്ടെടുക്കുകയും ചെയ്തിരുന്നു.
മനാമ: ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ ടീൻസ് ഇന്ത്യ, മലർവാടി ബാലസംഘം എന്നിവയുമായി സഹകരിച്ച് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കുട്ടികളുടെ ദേശഭക്തിഗാനങ്ങൾ, സ്വാതന്ത്ര്യ ദിന ക്വിസ്, പ്രസംഗം, ഗാനങ്ങൾ , മാജിക് , ചിത്ര പ്രദർശനം തുടങ്ങിയ പരിപാടികൾ അറിവും ആനന്ദവും പകരുന്നതായിരുന്നു. ഫ്രന്റ്സ് വനിതാവിഭാഗം പ്രസിഡന്റ് സാജിത സലീം ദേശീയ പതാക ഉയർത്തി. ചടങ്ങിൽ റഷീദ സുബൈർ ദേശീയദിന സന്ദേശം നൽകി. വനിതാ വിഭാഗം ഏരിയ പ്രസിഡന്റ് ഷബീഹ ഫൈസൽ സ്വാഗതവും സെക്രട്ടറി ഫസീല ഹാരിസ് നന്ദിയും പറഞ്ഞു. ഫ്രൻ്റ്സ് റിസോഴ്സ് പേഴ്സൺമാരായ നൗറിൻ ഹമീദ്, ഷഹീന നൗമൽ എന്നിവർ കുട്ടികളുമായി സംവദിച്ചു. ഡെയിലിൻ അൽഫോൺസ്, ഫാദിയ സിറാജ് , അദ്ധ്വിക , ജുമാന , അംന , ഹെസ്സ ഹവ്വ , അമേയ റിനീഷ് , ലിബാൻ ലതീഫ്, റിഹാൻ , ഹംദാൻ ജാസിർ , മനാൽ , അഫ്നാൻ ഷൗക്കത്തലി, തമന്ന ഹാരിസ്, ഷെയ്ഖ അബ്ദുല്ല,…
മനാമ: ബഹ്‌റൈൻ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര നേവൽ ടാസ്‌ക് ഫോഴ്‌സ് ഈ വർഷം 22 ടണ്ണിലധികം നിരോധിത മയക്കുമരുന്ന് പിടികൂടി നശിപ്പിച്ചു. 320 മില്യൺ ഡോളറാണ് ഇതിന്റെ മൂല്യം. യുകെ റോയൽ നേവിയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സിൽ റോയൽ എയർഫോഴ്‌സ്, റോയൽ ന്യൂസിലൻഡ് നേവി, ഇറ്റലിയിലെ മറീന മിലിറ്റയർ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു. ഹാഷിഷ്, ഹെറോയിൻ, മെതാംഫെറ്റാമിൻ, ഫിനിതലിൻ ഗുളികകൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ഏകദേശം ഏഴ് ടൺ ഹെറോയിൻ, മെത്താംഫെറ്റാമൈൻ എന്നിവയായിരുന്നു. 38 രാജ്യങ്ങൾ ഉൾപ്പെടുന്ന ഒരു ബഹുരാഷ്ട്ര നാവിക പങ്കാളിത്തമാണ് ബഹ്‌റൈൻ ആസ്ഥാനമായുള്ള കമ്പൈൻഡ് മാരിടൈം ഫോഴ്‌സ്. സിടിഎഫ് 150 ഇതിന് കീഴിലുള്ള അഞ്ച് ടാസ്‌ക് ഫോഴ്‌സുകളിൽ ഒന്നാണ്. ഗൾഫ് ഓഫ് ഒമാൻ, അറബിക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുക, വ്യാപാരം സുഗമമാക്കുക, കപ്പലുകളുടെ സംരക്ഷണം, സമുദ്ര സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ടാസ്‌ക് ഫോഴ്‌സിന്റെ ദൗത്യം. ജനുവരിയിൽ, യുകെ റോയൽ നേവി…
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി തേടി പോരാടുന്ന ഹർഷിനക്ക് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പിന്തുണ. വേദന അനുഭവിച്ചവരുടെ കൂടെയാണ് സർക്കാരെന്നും, കാര്യങ്ങൾ പരിശോധിച്ച് വേണ്ട നടപടി ഉടൻ എടുക്കുമെന്നും കെകെ ശൈലജ അറിയിച്ചു. പെട്ടെന്ന് ഒരു ദിവസം കൊണ്ട് തീരുമാനം എടുക്കാനാകുന്ന കാര്യമല്ല. സർക്കാർ ഉചിതമായ നടപടി കൈകൊള്ളുമെന്നും ശൈലജ വിശദീകരിച്ചു. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതുമായി ബന്ധപ്പെട്ട് ഡോക്ടർമാരെയും നഴ്സുമാരെയും കേസിൽ പ്രതികളാക്കും. ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടർമാരേയും രണ്ട് നഴ്സുമാരേയുമാണ് കേസിൽ പ്രതികളാക്കുന്നത്. നിലവിൽ പ്രതി സ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ കേസിൽ നിന്ന് ഒഴിവാക്കും. ഇതിനായി അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകും.
കോട്ടയം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള സമയ പരിധി അവസാനിച്ചു. ഇതുവരെ 10 പത്രികകളാണ് ലഭിച്ചത്. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണി സ്ഥാനാർഥികളെ കൂടാതെ ആറ് സ്വതന്ത്ര സ്ഥാനാർത്ഥികളും ആം ആദ്മി പാർട്ടിയും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ലൂക്ക് തോമസാണ് ആപ് സ്ഥാനാർഥി. ഇടത് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന്റെ ഡമ്മിയായി സി പി എം നേതാവ് റെജി സഖറിയയും പത്രിക നൽകി. പ്രമുഖ സ്ഥാനാർഥികളുടെ പേരിനോട് സാമ്യമുള്ള ആരും പത്രിക നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനായി ജെയ്ക് സി തോമസും യുഡിഎഫിന് വേണ്ടി ചാണ്ടി ഉമ്മനും എൻഡിഎയ്ക്ക് വേണ്ടി ലിജിൻ ലാലുമാണ് മത്സര രംഗത്തുള്ളത്. രണ്ട് തവണ ഉമ്മൻചാണ്ടിയോട് തോറ്റ ജെയ്ക്ക് മൂന്നാം അങ്കത്തിനായാണ് ഇറങ്ങുന്നത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ ഒറ്റപേര് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഉമ്മൻചാണ്ടിയുടെ മകൻ തന്നെ ഉപതെരഞ്ഞെടുപ്പിൽ അങ്കത്തിന് ഇറങ്ങുന്ന…
‘വെളിപ്പെടുത്തിയ വരുമാനത്തിന്റെ 30 മടങ്ങ് സമ്പാദിച്ചു’ മാത്യു കുഴല്‍നാടനെതിരെ ആരോപണം കടുപ്പിച്ച് സിപിഎം
എറണാകുളം: മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരായ ആരോപണങ്ങളിലുറച്ച് സിപിഎം.നികുതി വെട്ടിപ്പിനെക്കുറിച്ചും റജിസ്ട്രേഷൻ ഫീ തട്ടിപ്പിനെക്കുറിച്ചും മാത്യു കുഴൽനാടന് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞില്ലെന്ന് സിപിഎം എറണാകുളം ജില്ല സെക്രട്ടറി സിഎന്‍മോഹനന്‍ പറഞ്ഞു. ചിന്നക്കനാലിൽ തനിക്കുള്ളത് ഗസ്റ്റ് ഹൗസാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞതിനെ അദ്ദേഹം തള്ളിക്കലഞ്ഞുവീട് വയ്ക്കാൻ മാത്രം അനുവാദമുള്ള സ്ഥലത്ത് റിസോർട്ട് പണിതു.റിസോർട്ടിൽ ഇപ്പോഴും ബുക്കിങ് തുടരുന്നു ഓൺലൈൻ ബുക്കിങ് രേഖകൾ അദ്ദേഹം പുറത്തുവിട്ടു. തെരെഞ്ഞുപ്പ് കമ്മിഷന് മാത്യു കുഴൽ നാടൻ ഹാജരാക്കിയത് കള്ള സത്യവാങ് മൂലമാണ്.വെളിപ്പെടുത്തിയ സ്വത്തിന്‍റെ 30 മടങ്ങ് സ്വത്ത് കുഴൽ നാടനും കുടുംബത്തിനും ഉണ്ട്. നാമനിർദേശപത്രികയിൽ 2016മുതൽ 2021വരെയുള്ള കുടുംബ വരുമാനം 95,86,650 രൂപയാണ്.എന്നാൽ ഈ കാലയളവിൽ മാത്യുവിന്‍റേയും ഭാര്യയുടെയും പേരിൽ 30.5കോടി രൂപയുടെ സ്വയാർജിത സ്വത്താണ് രേഖകൾ കാണിക്കുന്നത്.വിദേശത്ത് 24ശതമാനം ഷെയറായി 9 കോടി രൂപയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്..ഈ നിക്ഷേപത്തിന് കേന്ദ്ര സർക്കാർ അനുവാദം ലഭിച്ചിട്ടുണ്ടോ?.വിദേശത്ത് 2.5ലക്ഷം യു.എസ് ഡോളറിന് തുല്യ തുക അനുമതിയൊടെ നിക്ഷേപിക്കാമെന്നിരിക്കെ മാത്യുവിന്‍റെ …
ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്രദൗത്യം ചന്ദ്രയാൻ-3 നിർണായക ഘട്ടം പൂർത്തിയാക്കി. ലാൻഡർ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വിക്രം വിജയകരമായി വേർപെട്ടു. ഇനി ലാൻഡർ ചന്ദ്രദൗത്യവുമായി മുന്നോട്ടുപോകും. ഉച്ചയ്ക്ക് 1.30ഓടെയാണ് ഐഎസ്ആർഒ സംഘം ചന്ദ്രയാൻ-3 പേടകത്തെ രണ്ട് ഭാഗങ്ങളായി തിരിച്ചത്. ഇതോടെ ലാൻഡിംഗിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു. ഓഗസ്റ്റ് 23 ന് വൈകുന്നേരം 5.47 ഓടെ ഇന്ത്യൻ പേടകം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്ന് ഐഎസ്ആർഒ കണക്കാക്കുന്നു. ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ഇറങ്ങുന്നതോടെ ലോകത്തെ മികച്ച നാല് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിക്കും. അമേരിക്കയ്ക്കും ചൈനയ്ക്കും റഷ്യയ്ക്കും ശേഷം ഇന്ത്യയുടെ പേരിലായിരിക്കും ഈ നേട്ടം. ഓഗസ്റ്റ് 23 ന് ചന്ദ്രയാൻ-3 ന്റെ വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്ന് ഐഎസ്ആർഒ കണക്കാക്കുന്നു. വിക്രം ലാൻഡറും റോവർ പ്രഗ്യാനും പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപിരിഞ്ഞതോടെ ചന്ദ്രയാൻ -3 ന്റെ അവസാന നടപടികളും പൂർത്തിയായി. ചന്ദ്രോപരിതലത്തിനു 100 കിലോമീറ്റർ മുകളിലെത്തിയ ശേഷമാണ് പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നു…
തിരുവനന്തപുരം: ഗ്രാമീണ മേഖലകളിലെ റേഷൻ കടകളിൽ പ്രദേശത്തെ കർഷകരുടെയും കുടുംബശ്രീയുടെയും ഉത്പന്നങ്ങൾ വിൽക്കാൻ അവസരം ഒരുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. നെടുമങ്ങാട് നഗരസഭയും, കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക രംഗത്ത് സർക്കാർ നടത്തുന്ന ഫലപ്രദമായ ഇടപെടലുകളാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വിലവർധനവ് പിടിച്ച് നിർത്തുന്നത്. ഓരോ വർഷം കഴിയുമ്പോഴും ഉത്പാദനരംഗത്ത് കേരളം മുന്നേറുകയാണ്. തരിശ് രഹിത ഭൂമിയെന്ന ലക്ഷ്യത്തിലേക്ക് കേരളം നീങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളേയും സഹായിക്കുന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി. നെടുമങ്ങാട് നഗരസഭാ പരിധിയിലെ തെരഞ്ഞെടുത്ത കർഷകരെ ചടങ്ങിൽ ആദരിച്ചു. കല്ലുവരമ്പ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
