- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
മനാമ: ടൂബ്ലി ബേയിലെ കനാലും മആമീർ കനാലും വികസിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പാർലമെന്റംഗം മുഹ്സിൻ അൽ അസ്ബൂലിന്റെ അഭ്യർഥന മാനിച്ചാണ് പരിസ്ഥിതി കാര്യ സുപ്രീം കൗൺസിൽ തീരുമാനമെടുത്തിട്ടുള്ളത്. പൊതുമരാമത്ത്, മുനിസിപ്പൽ കാർഷിക മന്ത്രാലയങ്ങൾ, ബാപ്കോ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. മആമീർ തീരത്ത് എണ്ണമലിനീകരണം തടയാനും ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലും പദ്ധതിയിൽ ഉൾപ്പെടുത്തും. പരിസ്ഥിതി, എണ്ണകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ ദൈനയുമായി നടത്തിയ ചർച്ചയിൽ എണ്ണമാലിന്യ വിഷയത്തിൽ പരിഹാരം തേടിയിരുന്നതായി മുഹ്സിൻ അൽ അസ്ബൂൽ വ്യക്തമാക്കി. ഇതിനുള്ള പരിഹാരമായാണ് മആമീർ കനാലും ടൂബ്ലി ബേ കനാലും വികസിപ്പിക്കുന്നതിനും മലിനജല ദ്രുത ശുചീകരണത്തിനും പദ്ധതി തയാറാക്കിയിട്ടുള്ളത്. പ്രദേശത്തെ പരിസ്ഥിതി ശുചിത്വം കാത്തുസൂക്ഷിക്കുന്നതിൽ ഇത് വലിയ പങ്കുവഹിക്കുമെന്നും പ്രതീക്ഷിക്കുന്നു. പ്രസ്തുത വിഷയത്തിൽ വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തിന് പാർലമെന്റഗം പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
മനാമ: പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ബഹ്‌റൈൻ അതിന്റെ ഏറ്റവും വലിയ സോളാർ പദ്ധതിയിൽ ഒപ്പുവച്ചു. ബഹ്‌റൈനിന്റെ പുനരുപയോഗ ഊർജ പദ്ധതിയുടെ ഭാഗമായി 72 മെഗാവാട്ട് ശേഷിയുള്ള സോളാർ പാർക്ക് പദ്ധതി സ്ഥാപിക്കുന്നതിനുള്ള കരാറുകളിലാണ് ഒപ്പുവച്ചത്. 2025 ഓടെ രാജ്യത്തെ പുനരുപയോഗ ഊർജത്തിന്റെ വിഹിതം മൊത്തം വൈദ്യുതി ഉൽപ്പാദനത്തിന്റെ 5 ശതമാനമായും 2035 ഓടെ 20 ശതമാനമായും ഉയർത്താൻ ലക്ഷ്യമിടുന്നു. ബഹ്‌റൈനിലെ തെക്കൻ മേഖലയായ സഖീറിൽ സ്ഥിതി ചെയ്യുന്ന സോളാർ പിവി പ്രോജക്‌റ്റിൽ 72 മെഗാവാട്ട് ഉൽപ്പാദിപ്പിക്കും. റൂഫ്‌ടോപ്പ് ഇൻസ്റ്റാളേഷനുകൾ, ഗ്രൗണ്ട് മൗണ്ടഡ് അറേകൾ, കാർ പാർക്കുകളിൽ സംയോജിപ്പിച്ച സോളാർ പാനലുകൾ എന്നിവയുൾപ്പെടെ നിരവധി സൗരോർജ പദ്ധതികൾ ഈ സംരംഭം ഉൾക്കൊള്ളുന്നു. ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട്, ബഹ്‌റൈൻ യൂണിവേഴ്‌സിറ്റി, എക്‌സിബിഷൻ വേൾഡ് ബഹ്‌റൈൻ, അൽ ദാന ആംഫി തിയേറ്റർ എന്നിവിടങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകളും പദ്ധതിയിൽ ഉൾപ്പെടുത്തും. ബഹ്‌റൈനിനും പൗരന്മാർക്കും സുസ്ഥിരമായ സാമ്പത്തിക വികസനം കൈവരിക്കാൻ സോളാർ പാർക്ക് സഹായിക്കുമെന്നും…
‘അടുത്ത ആരോഗ്യ അടിയന്തരാവസ്ഥയെ നേരിടാൻ തയാറായിരിക്കണം’; ജി-20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി
ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ജി 20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. രാജ്യത്തെ 2.1 ദശലക്ഷം ഡോക്ടർമാർ, 3.5 ദശലക്ഷം നഴ്‌സുമാർ, 1.3 ദശലക്ഷം പാരാമെഡിക്കുകൾ, 1.6 ദശലക്ഷം ഫാർമസിസ്റ്റുകൾ, ഇന്ത്യയിലെ ആരോഗ്യമേഖലയിൽ ഏർപ്പെട്ടിരിക്കുന്ന ദശലക്ഷക്കണക്കിനു പേർ എന്നിവരെ പ്രതിനിധാനം ചെയ്ത് വിശിഷ്ടാതിഥികളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. നമ്മുടെ തീരുമാനങ്ങളുടെ കേന്ദ്രബിന്ദു ആരോഗ്യം ആയിരിക്കണമെന്ന് കൊവിഡ് 19 മഹാമാരി നമ്മെ ഓർമ്മിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. മരുന്ന്, വാക്‌സിൻ വിതരണത്തിലായാലും നമ്മുടെ പൗരന്മാരെ നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്നതിലായാലും അന്താരാഷ്ട്ര സഹകരണത്തിന്റെ മൂല്യവും പ്രാധാന്യവും മഹാമാരി നമ്മേ പഠിപ്പിച്ചു. വാക്‌സിൻ മൈത്രി സംരംഭത്തിന് കീഴിൽ ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ ഉൾപ്പെടെ 100-ലധികം രാജ്യങ്ങളിലേക്ക് 300 ദശലക്ഷം വാക്‌സിൻ ഡോസുകൾ ഇന്ത്യക്ക് എത്തിക്കാനായി. മഹാമാരിക്കാലത്തെ ഏറ്റവും വലിയ പാഠങ്ങളിലൊന്നാണ് പ്രതിരോധശേഷിയുമായി ബന്ധപ്പെട്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗോള ആരോഗ്യ സംവിധാനങ്ങൾ അതിജീവനശേഷിയുള്ളതായിരിക്കണം. അടുത്ത ആരോഗ്യ അടിയന്തരാവസ്ഥയെ പ്രതിരോധിക്കാനും തയ്യാറാക്കാനും…
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുല്‍ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് അജയ് റായ്
ദില്ലി: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഉത്തർപ്രദേശിലെ അമേഠി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് യുപി പിസിസി അധ്യക്ഷന്‍ അജയ് റായ്. ഉത്തർപ്രദേശ് അധ്യക്ഷനായി നിയമിതനായതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. പ്രിയങ്ക യുപിയില്‍ എവിടെ മത്സരിക്കാൻ താല്‍പ്പര്യപ്പെട്ടാലും വിജയിപ്പിക്കുമെന്നും അജയ് റായ് പറഞ്ഞു. വാരണാസിയില്‍ പ്രിയങ്ക മത്സരിക്കുമോയെന്ന ചോദ്യത്തിലാണ് അജയ് റായുടെ പ്രതികരണം വന്നത്. കഴിഞ്ഞ തവണ രാഹുൽഗാന്ധി അമേഠിയിലും വയനാട്ടിലും മത്സരിച്ചിരുന്നു. അമേഠിയിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് രാഹുൽ പരാജയപ്പെടുകയായിരുന്നു. വയനാട്ടിലെ എംപിയാണ് നിലവിൽ രാഹുൽഗാന്ധി. അതേസമയം, വയനാട് മണ്ഡലത്തിൽ രാഹുൽ മത്സരിക്കുമോയെന്ന് അജയ് രായ് വ്യക്തമാക്കിയില്ല. വിഷയം വാർത്തയായതോടെ അജയ് റായ് യുടെ പരാമർശത്തോട് പ്രതികരണവുമായി എഐസിസി രംഗത്തെത്തി. രാഹുല്‍ഗാന്ധിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ആയിട്ടില്ലെന്ന് എഐസിസി അറിയിച്ചു. യുപി അധ്യക്ഷൻ അദ്ദേഹത്തിന്‍റെ ആഗ്രഹമാണ് പ്രകടിപ്പിച്ചത്. എന്നാൽ അമേഠിയോട് ഇപ്പോഴും രാഹുലിന് അടുത്ത ബന്ധമാണുള്ളതെന്നും എഐസിസി പറയുന്നു.
ദില്ലി: അന്തർസംസ്ഥാന ബസുകൾക്ക് അതിർത്തി ടാക്സ് ഈടാക്കുന്നത് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവിരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി. കേരള ലൈൻസ് ട്രാവൽസ് അടക്കം ഇരുപത്തിനാല് ബസ് ഉടമകൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഇടപെടൽ. നേരത്തെ കേരളം, തമിഴ് നാട്, കർണാടക ഉൾപ്പെടെ സംസ്ഥാനങ്ങളിലേക്ക് മറ്റു സംസ്ഥാനങ്ങളുടെ രജിസ്ട്രേഷനുള്ള ബസുകൾ സർവീസിനായി എത്തുമ്പോൾ അതിർത്തി ടാക്സ് എന്ന നിലയിൽ നികുതി ഈടാക്കിയിരുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റെ പുതിയ നിയമം അനുസരിച്ച് അഖിലേന്ത്യാ പെർമിറ്റുകൾ ഉള്ള വാഹനങ്ങൾക്ക് ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് സർവീസ് നടത്തുമ്പോൾ അതിർത്ത് ടാക്സ് പോലെയുള്ള പ്രത്യേക നികുതികൾ ഈടാക്കരുതെന്ന് നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഇത് നിലനിൽക്കെ കേരളം, തമിഴ്നാട് സർക്കാരുകൾ നികുതി ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബസ് ഉടമകൾ കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച സുപ്രീം കോടതി നികുതി ഈടാക്കുന്ന നടപടി സ്റ്റേ ചെയ്തു. കേസിൽ എതിർകക്ഷികളായ കേരളം, തമിഴ്നാട്, കർണാടക, സർക്കാരുകൾ,കേന്ദ്ര…
അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവും പ്രായപൂർത്തിയാകാത്ത മകനും അറസ്റ്റിൽ
ബംഗളുരു: അഞ്ച് വയസുകാരിയെ എട്ട് മാസത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് 55 കാരനായ അച്ഛനെയും 17 വയസുള്ള മകനെയും ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ ബന്ധുവായ കുട്ടിയാണ് പീഡനത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. മാതാവ് ജോലിക്കായി പോകുമ്പോള്‍ അഞ്ചുവയസുകാരിയെ ബന്ധുവീട്ടിലാക്കുകയായിരുന്നു പതിവ്. ഇതിനിടെയാണ് കുട്ടിയെ ഇവര്‍ പീഡിപ്പിച്ചത്.ലൈംഗിക പ്രവർത്തികൾ ഗെയിമിന്റെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് പ്രതി അവളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി വയറുവേദനയെപ്പറ്റി പരാതിപ്പെട്ടപ്പോൾ അവളെ ഒന്നിലധികം തവണ ആശുപത്രിയിലെത്തിച്ചു, ഭക്ഷ്യവിഷബാധയാണെന്നാണ് അമ്മ കരുതിയതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ അടുത്തിടെ, അമ്മ ഇരയെ ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയപ്പോൾ, “അമ്മാവന്റെ വീട്ടിൽ” കളിച്ച “കളി”യെക്കുറിച്ച് മകൾ മറ്റ് കുട്ടികളോട് വിശദീകരിക്കുന്നത് അവർ കേട്ടതായി പോലീസ് പറഞ്ഞു. ഇത് അസ്വാഭാവികമാണെന്ന് കണ്ട അമ്മ അവളെ ചോദ്യം ചെയ്തപ്പോൾ അച്ഛനും മകനും ചേർന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തി. തുടർന്ന് യുവതി പോലീസിൽ പരാതി നൽകിയതാണ് ഇരുവരുടെയും അറസ്റ്റിലേക്ക് നയിച്ചത്. പ്രായപൂർത്തിയാകാത്ത മകനെ ജുവനൈൽ…
ആലപ്പുഴ: എസ്എഫ്‌ഐ നേതാവായിരുന്ന നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ മുഖ്യപ്രതി പിടിയില്‍. തമിഴ്‌നാട് സ്വദേശി മുഹമ്മദ് റിയാസ് ആണ് പിടിയിലായത്. ചെന്നൈയില്‍ എഡ്യു കെയര്‍ എന്ന സ്ഥാപനം നടത്തുകയാണ് ഇയാള്‍. കായംകുളം എംഎസ്എം കോളജ് ഒന്നാം വര്‍ഷം എംകോം വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന നിഖില്‍ തോമസ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത് ഏറെ വിവാദമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഉറവിടം ചെന്നൈ ആണെന്ന് കണ്ടെത്തിയിരുന്നു. മുഹമ്മദ് റിയാസ് വഴിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് കേരളത്തിലെത്തിയതെന്നും കണ്ടെത്തി. തുടര്‍ന്ന് കായംകുളം പൊലീസ് ചെന്നൈയിലെത്തി റിയാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊച്ചി സ്വദേശി സജുവിന് വ്യാജ സര്‍ട്ടിഫിക്കറ്റ് കൈമാറിയത് റിയാസാണെന്ന് പൊലീസ് പറഞ്ഞു. സജുവാണ് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചതെന്ന് റിയാസ് പൊലീസിന് മൊഴി നല്‍കി. പ്രതിഫലമായി 40,000 രൂപ നല്‍കി. ഒരാഴ്ചയ്ക്കകം വ്യാജ സര്‍ട്ടിഫിക്കറ്റ് കൈമാറിയതായും റിയാസ് പൊലീസിനോട് പറഞ്ഞു. കേസില്‍ ഫോണ്‍കോളുകള്‍ അടക്കമുള്ള…
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചത്. കഴിഞ്ഞദിവസം രണ്ടുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിലെ ഒമ്പതു പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. തെളിവില്ലെന്ന കാരണത്താലാണ് ഒമ്പതു പ്രതികളെ വെറുതെ വിട്ടത്. 2018 മാര്‍ച്ച് 27 നാണ് റോഡിയോ ജോക്കിയായ രാജേഷ് കൊല്ലപ്പെടുന്നത്. കിളിമാനൂര്‍ മടവൂരിലെ സ്വന്തം റെക്കോഡിങ് സ്റ്റുഡിയോക്കുള്ളില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു കൊലപാതകം. മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം സ്റ്റുഡിയോയില്‍ കയറി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയും ഖത്തറിലെ വ്യവസായിയുമായ ഓച്ചിറ സ്വദേശി അബ്ദുള്‍ സത്താറിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അബ്ദുള്‍ സത്താര്‍ നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് പ്രതികള്‍ കൊല നടത്തിയത്. സത്താറിന്റെ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി…
മനാമ: “സാമൂഹിക നന്മയ്ക്കു സമർപ്പിത യുവത്വം” എന്ന ആപ്തവാക്യം ഉൾക്കൊണ്ട് കഴിഞ്ഞ 10 വർഷമായി ബഹറിനിൽ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ആതുര കലാ കായിക മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കു പുറത്തെ ആദ്യ കോൺഗ്രസ്സ് യുവജന സംഘടനയായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സിന്റെ മെമ്പർഷിപ്പ് ക്യാമ്പയിനു തുടക്കം കുറിച്ചു. ആദ്യ മെമ്പർഷിപ് സുധീറിന് നൽകി പ്രസിഡണ്ട് ഫാസിൽ വട്ടോളി ഉത്‌ഘാടനം നിർവഹിച്ചു. ക്വിറ്റ് ഇന്ത്യദിനത്തിൽ ആരംഭിച്ച ക്യാമ്പയിൻ സെപ്റ്റംബർ 9 വരെയാണ് നടക്കുക. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആശയങ്ങൾ ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ സംഘടനയോട് ചേർത്ത് നിർത്തുകയാണ് ലക്‌ഷ്യം. സംഘടനയിലേക്കു പുതുതായി കടന്നുവരുന്നവർക്ക് അംഗത്വം എടുക്കുവാനും, നിലവിലുള്ള അംഗങ്ങൾ അവരുടെ അംഗത്വം പുതുക്കുവാനുമായി താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഉപയോഗിക്കാം. ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി ബഹ്‌റൈൻ) ൽ അണിചേർന്നു ഒന്നിച്ചു പ്രവർത്തിക്കുവാൻ ഏവരെയും ഞങ്ങൾ സ്വാഗതം ചെയ്തുകൊള്ളുന്നതായി പ്രസിഡണ്ട് ഫാസിൽ വട്ടോളി സെക്രട്ടറി അലൻ ഐസക്,ട്രഷരർ…
മനാമ: ബഹ്‌റൈനിൽ കിംഗ്ഫിഷ് (നെയ്മീൻ) മത്സ്യബന്ധനത്തിന് മുനിസിപ്പാലിറ്റി അഫയേഴ്സ് ആൻഡ് അഗ്രികൾച്ചർ മന്ത്രാലയത്തിലെ അഗ്രികൾച്ചർ ആൻഡ് മറൈൻ റിസോഴ്സസ് അഫയേഴ്സ് രണ്ട് മാസത്തെ നിരോധനം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെ നീണ്ടുനിൽക്കുന്ന നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾക്ക് കിംഗ്ഫിഷ് പിടിക്കാനോ വിൽക്കാനോ അനുവാദമില്ല. ബഹ്‌റൈനിലെ കിംഗ്‌ഫിഷ് (നെയ്മീൻ) ശേഖരം വർധിപ്പിക്കാനും മത്സ്യബന്ധനം നിയന്ത്രിക്കാനും മത്സ്യസമ്പത്ത് ശോഷിച്ച് തീരുന്നത് ഒഴിവാക്കാനും കടലിൽ സന്തുലിതാവസ്ഥ കൈവരിക്കാനുമാണ് നിരോധനം ലക്ഷ്യമിടുന്നത്. നിരോധനം നടപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അഗ്രികൾച്ചർ ആൻഡ് മറൈൻ റിസോഴ്‌സ് അഫയേഴ്‌സ് പറഞ്ഞു. റിയാദിൽ 23-ാമത് നടന്ന ഗൾഫ് സഹകരണ കൗൺസിലിൽ (ജിസിസി) കാർഷിക സഹകരണം എടുത്ത പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.
