- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
മനാമ: ഐ വൈ സി സി ബഹ്റൈൻ ഇന്ദിരാഗാന്ധി രക്തദാന സേനയുടെ നേതൃത്തിൽ 19 മത് രക്തദാന ക്യാമ്പ് സൽമാനിയ ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ചു. നിരവധിപേർ പങ്കാളികൾ ആയ ക്യാമ്പ് ഐ സി ആർ എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ ആണ് ഉദ്ഘാടനം ചെയ്തത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറ്റവും മഹത്തരമായതാണ് രക്തദാനം എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോക്ടർ ബാബു രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ബഹ്റൈനിൽ വിദേശികൾക്കും സ്വദേശികൾക്കും ഒരുപോലെ ഗുണകരമാകുന്ന രക്തദാന ക്യാമ്പുകൾ നടത്തുവാൻ എന്നും മറ്റ് സംസ്ഥനക്കാരേക്കാൾ എന്നും മുന്നിൽ നിൽക്കുന്നത് കേരളീയ സമൂഹം ആണെന്ന് ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുത്ത ഐ ഓ സി പ്രസിഡൻറ് മുഹമ്മദ് മൻസൂർ അഭിപ്രായപ്പെട്ടു.സുരേഷ് പുതിനവേലി, റഫീക്ക് പൊന്നാനി, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഐ വൈ സി സി പ്രസിഡണ്ട് ഫാസിൽ വട്ടോളിയുടെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന ചടങ്ങിൽ സെക്രട്ടറി അലൻ ഐസക്ക് സ്വാഗതവും ചാരിറ്റി &…
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം അവരുടെ എട്ടാമത്തെ ആഴ്ചയിലെ വേനൽക്കാല ബോധവൽക്കരണ പരിപാടി നടത്തി. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽകാലത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പരിപാടിയുടെ അടിസ്ഥാന ലക്ഷ്യം. തേർസ്റ്റ് ക്വഞ്ചേഴ്സ് ടീം കുപ്പിവെള്ളവും, മോരും , പഴങ്ങളും, ബിരിയാണിയും വിതരണം ചെയ്തു. ഇരുനൂറ്റി അമ്പതോളം തൊഴിലാളികൾക്കായി സിത്രയിലെ വർക്ക്‌സൈറ്റിലാണ് ഇന്ന് പരമ്പരയുടെ എട്ടാമത്തെ പ്രോഗ്രാം നടന്നത്. തൊഴിൽ വകുപ്പ് മന്ത്രാലയം സീനിയർ ഒക്കുപേഷണൽ സേഫ്റ്റി എഞ്ചിനീയർ ഹുസ്സൈൻ അൽ ഹുസ്സൈൻ, ഇന്ത്യൻ എംബസി അറ്റാഷെ ക്യാപ്റ്റൻ നൗഷാദ് അലി ഖാൻ, കൂടാതെ ഇന്ത്യൻ എംബസി അസിസ്റ്റന്റ് കോൺസുലാർ ഓഫീസർ ശ്രീ സുമൻ ഭട്ട് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഹുസ്സൈൻ അൽ ഹുസൈനിയും ഐ. സി. ആർ. എഫ്. ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രനും തൊഴിലാളികളെ അഭിസംബോധന ചെയ്ദ് വേനൽക്കാല സുരക്ഷയെ പറ്റി സംസാരിച്ചു. തുടർച്ചയായ എട്ടാം വർഷമാണ് ഐസിആർഎഫ് തേർസ്റ്റ്…
മനാമ: ബഹ്റൈനിലെത്തിയ ഐ.എൻ.എസ് വിശാഖപട്ടണം കപ്പൽ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലർ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് അഫയേഴ്സ് അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അലി ബഹ്സാദ് സന്ദർശിച്ചു. ബഹ്റൈനിലെ നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ത്യൻ നേവി വെസ്റ്റേൺ ഫ്ലീറ്റ് കമാൻഡർ അഡ്മിറൽ വിനീത് മക്കാർത്തി അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു സന്ദർശനം. ബഹ്റൈനും ഇന്ത്യയും തമ്മിൽ കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടാൻ പുതിയ അംബാസഡർക്ക് സാധ്യമാകട്ടെയെന്ന് സന്ദർശനവേളയിൽ ഡോ. മുഹമ്മദ് അലി ബഹ്സാദ് ആശംസിച്ചു.
മനാമ: സൽമാനിയ കാനു ഗാർഡനിലുള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഇക്കഴിഞ്ഞ കർക്കിടക മാസം 1 മുതൽ 31 വരെ നടന്നു പോന്ന രാമായണമാസം പാരായണത്തിന്റെ സമാപനം വിവിധ പരിപാടികളോട് കൂടി ആചരിച്ചു. കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷത വഹിച്ചു, സൊസൈറ്റി സെക്രട്ടറി ബിനു രാജ് സ്വാഗതവും, എന്റർടൈൻമെന്റ് സെക്രട്ടറി ബിനു മോൻ നന്ദിയും രേഖപ്പെടുത്തി. കഴിഞ്ഞ ഒരു മാസക്കാലം രാമായണ പാരായണത്തിന് പങ്കെടുത്ത എല്ലാവരെയും ആദരിക്കുകയും തുടർന്ന് പ്രത്യേക പ്രാർത്ഥനകളും ഉണ്ടായിരുന്നു. ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ പായസം മത്സരം, അത്തപ്പൂക്കളം മത്സരം, കുട്ടികളുടെ ഓണാഘോഷ പരിപാടികൾ, ഓണസദ്യ എന്നിവ നടത്തുമെന്നും കൂടുതൽ ജനോപകാരപ്രദമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
മനാമ: നാലാമത് പശ്ചിമേഷ്യൻ ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനത്തിൽ 7 സ്വർണവും 2 വെള്ളിയും 3 വെങ്കലവുമടക്കം ആകെ 12 മെഡലുകൾ നേടി ബഹ്‌റൈൻ ബോഡി ബിൽഡർമാർ തിളങ്ങി. ബഹ്‌റൈൻ യൂണിവേഴ്‌സിറ്റി (യുഒബി) സഖീർ കാമ്പസിലെ ശൈഖ് അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽ ഖലീഫ ഹാളിൽ വെള്ളിയാഴ്ച ആരംഭിച്ച ടൂർണമെന്റ് ഓഗസ്റ്റ് 19 ശനിയാഴ്ച സമാപിക്കും. അബ്ദുല്ല ഇസ അഹമ്മദ് (മാസ്റ്റർ ഫിസിക് വിഭാഗം), അലി ഇബ്രാഹിം (മസ്കുലർ ഫിസിക് വിഭാഗം), അലി ഇബ്രാഹിം (മസ്കുലർ ഫിസിക് വിഭാഗം ചാമ്പ്യൻ), അഹമ്മദ് അൽ തവാദി (ഫിസിക് വിഭാഗം 176 സെ.മീ), അബ്ദുൽറഹ്മാൻ ബുഷഖർ (ഫിസിക്ക് 182), അലി യാസർ (ജൂനിയർ ക്ലാസിക് ഫിസിക്), മുഹമ്മദ് നാജി അലി (ക്ലാസിക് ഫിസിക്ക് 171 സെ.മീ) എന്നിവർ സ്വർണമെഡൽ ജേതാക്കളിൽ ഉൾപ്പെടുന്നു. സയ്യിദ് ഹുസൈൻ ജുമാ (179 സെന്റീമീറ്റർ മസ്കുലർ ഫിസിക്ക്), അബ്ബാസ് നജർ (179 സെന്റിമീറ്ററിൽ കൂടുതൽ മസ്കുലർ ഫിസിക്ക്) എന്നിവർ…
മനാമ: ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് (എൻപിആർഎ) 50,000-ലധികം ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്തു. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുറഹ്മാൻ അൽ ഖലീഫയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൗരന്മാർക്കായി മാർച്ചിലാണ് ഇ-പാസ്‌പോർട്ട് വിതരണം ആരംഭിച്ചത്. പ്രതിമാസ പാസ്‌പോർട്ട് ഇഷ്യു ശരാശരി മറികടക്കാൻ പാസ്‌പോർട്ട് ഡയറക്ടറേറ്റിന്റെ അനുബന്ധ സ്ഥാപനങ്ങളുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. അപേക്ഷിക്കുമ്പോൾ ഇ-പാസ്‌പോർട്ടിന്റെ നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് പൗരന്മാരുടെ സഹകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു.
മനാമ: സീറോ മലബാർ സൊസൈറ്റി (സിംസ്) കുട്ടികൾക്കായി സംഘടിപ്പിച്ച കളിമുറ്റം സമ്മർ ക്യാമ്പ് – 2023 ൻറെ ഗ്രാൻഡ് ഫിനാലെ 18 ഓഗസ്റ്റ് 2023 വെള്ളി വൈകുന്നേരം 7 മണിക്ക് സിംസ് ഗൂഡ്‌വിൻ ഹാളിൽ വച്ച് നടന്നു. സിംസിൻറെ നിയുക്ത പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിയുക്ത ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ് സ്വാഗതം ആശംസിച്ചു സംസാരിച്ചു. ജൂലൈ 4 നു തുടങ്ങിയ സമ്മർ ക്യാമ്പിൽ നൂറിൽ പരം കുട്ടികൾ പങ്കെടുത്തതായി സംഘടകർ അറിയിച്ചു. അവധികാലം ആഘോഷമാക്കുന്നതിനോടൊപ്പം കുട്ടികളുടെ കഴിവും വിജ്ഞാനവും വർധിപ്പിക്കാൻ ഉതകുന്ന തരത്തിൽ തയാറാക്കിയ കളിമുറ്റം സമ്മർ ക്യാമ്പ്, കുട്ടികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്ത ഗ്രാൻഡ് ഫിനാലെയിൽ സമ്മർ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളുടെയും വോളന്റീർസിന്റേയും കലാ പരിപാടികൾ അരങ്ങേറി. സമ്മർ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച മൽസരങ്ങളുടെ സമ്മാന വിതരണവും ഗ്രാൻഡ് ഫിനാലെയിൽ നടന്നു. സിംസ് കോർ ഗ്രൂപ്പ്…
മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ, മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷ്യലിസ്റ്റ് കാർഡിയാക് സെന്റർ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മുപ്പതിലധികം ബിഡികെ അംഗങ്ങൾ ക്യാമ്പിൽ രക്തം നൽകി. ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ, ക്യാമ്പ് ചീഫ് കോർഡിനേറ്റർ സുരേഷ് പുത്തൻ വിളയിൽ, സാബു അഗസ്റ്റിൻ, ജിബിൻ ജോയി,നിതിൻ, ധന്യ, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഷിഫ അൽജസീറ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ ബ്ലഡ് ഷുഗർ, ടോട്ടൽ കൊളെസ്ട്രോൾ, ക്രിയാറ്റിൻ (വൃക്ക), എസ്ജിപിടി (കരൾ), യൂറിക്ക് ആസിഡ് പരിശോധനകൾ ഒപ്പം കണ്ണ് പരിശോധനയും നടന്നു. റിസൾട്ടുമായി ആവശ്യമുള്ളവർക്ക് ഒരാഴ്ചക്കകം ഡോക്ടറെ സൗജന്യമായി കാണുവാനുള്ള സൗകര്യവും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ക്യാമ്പിൽ വെച്ച് ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ കേക്ക് മുറിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ ഡോ: സൽമാൻ അൽ ഖരീബ്, ഡോ: ഷംനാദ് മജീദ്, ഗ്ലോബൽ തിക്കോടിയൻസ് ഗ്ലോബൽ ജനറൽ സെക്രട്ടറി അഫ്സൽ തിക്കോടി, ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡണ്ട് മജീദ് തണൽ, കെഎംസിസി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ടും മിവ ജോയിന്റ് സെക്രട്ടറിയുമായ ഫൈസൽ കൊയിലാണ്ടി, കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, രക്ഷാധികാരികളായ സുരേഷ് തിക്കോടി, സൈൻ കൊയിലാണ്ടി എന്നിവർ…
മനാമ: ലാൽ കെയെർസ് ബഹ്‌റൈൻ നടത്തുന്ന പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചികിത്സാധനസഹായം ലാൽ കെയെർസ് സെക്രട്ടറി ഷൈജു കമ്പ്രത്ത് ചാരിറ്റി കൺവീനർ തോമസ് ഫിലിപ്പിന് കൈമാറി. സ്ട്രോക്ക് ബാധിച്ചു നാലു വര്ഷമായി കിടപ്പിലായ കണ്ണൂർ, കല്യാശ്ശേരി സ്വദേശി വാസുദേവന്റെ ചികിത്സായ്ക്കാണ് സഹായം നൽകിയത്. ട്രെഷറർ അരുൺ ജി നെയ്യാർ, ജോ.സെക്രട്ടറി വിഷ്ണു , മറ്റു അംഗങ്ങളായ ജെൻസൺ, ഹരി , അഖിൽ, നന്ദൻ, നിതിൻ, ജിതിൻ എന്നിവർ സന്നിഹിതരായിരുന്നു.
