Author: News Desk

കോട്ടയം: ജീവനക്കാരുടെ ശംബളവും ഓണം ആനുകൂല്യങ്ങളും നിഷേധിക്കുന്ന കെഎസ്ആർടിസിയെ സഹകരണ സ്ഥാപമാക്കി സ്വകാര്യ വത്കരിക്കാൻ ശ്രമിക്കുന്ന ഇടത് ദുർഭരണത്തിനെതിരേ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയന്റെ (ഐഎൻറ്റിയുസി ) നേതൃത്വത്തിൽ കെഎസ്ആർടിസി ജീവനക്കാരുടെ സ്പെഷ്യൽ കൺവെൻഷൻ പുതുപ്പള്ളി അദ്ധ്യാപക അർബൻ സഹകരണ സംഘം ഓഡിറ്റോറിയത്തിൽ വച്ച് നാളെ രാവിലെ 11 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് യൂണിയൻ വർക്കിംഗ് പ്രസിഡന്റ് എം.വിൻസെന്റ് എംഎൽഎ പറഞ്ഞു. പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ മുഖ്യ പ്രഭാഷണം നടത്തുന്ന കൺവെൻഷനിൽ യുഡിഎഫ്, കോൺഗ്രസ്, ഐഎൻറ്റിയുസി നേതാക്കളും പ്രതിപക്ഷ എംഎൽഎമാരും പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനിലുള്ള ഇന്ത്യക്കാരുടെ പാസ്‌പോർട്ടിനും എംബസി ആവശ്യങ്ങൾക്കും ഇനി മുതൽ EoIBh കണക്റ്റ് ആപ്പ് വഴി ബുക്കിംഗ് നടത്തണമെന്ന് അധികൃതർ അറിയിച്ചു. പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഇന്ത്യൻ എംബസിയുടെ EoIBh CONNECT ആപ്പ് ഡൗൺലോഡ് ചെയ്യാനാവും. ഇ-മൈഗ്രേറ്റ്, ക്ഷേമ പ്രശ്‌നങ്ങൾ, വിവിധ സർട്ടിഫിക്കറ്റുകൾ, അറ്റസ്റ്റേഷൻ സർട്ടിഫിക്കറ്റ്, ജനന/മരണ സർട്ടിഫിക്കറ്റ്, കോൺസുലർ ഓഫീസറെ കാണുന്നതിനുള്ള അപ്പോയ്ന്റ്മെന്റ്, സറണ്ടർ സർട്ടിഫിക്കറ്റ്, ഡി.ഒ.സി.ഐ കാർഡിന്റെ സേവനങ്ങൾ എന്നിവ എംബസിയാണ് നൽകുന്നത്. എല്ലാ പാസ്‌പോർട്ട് സേവനങ്ങൾ, വിസ സേവനങ്ങൾ, പോലീസ് ക്ലിയറൺസ് സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് ആപ്പ് വഴി പാസ്‌പോർട്ട് സേവന കേന്ദ്രം തിരഞ്ഞെടുക്കാം. നമുക്ക് സൗകര്യപ്രദമായ തീയതിയും സമയവും തിരഞ്ഞെടുക്കാം. ഈ സംവിധാനം ഉപയോഗിച്ച് സമയം ലാഭിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതേസമയം ഒരു കുടുംബത്തിലെ രണ്ട് അംഗങ്ങൾക്ക് സേവനം ലഭ്യമാക്കണമെങ്കിൽ, രണ്ട് അപ്പോയിന്റ്മെന്റ് എടുക്കണം. ആപ്പിലൂടെയാണ് അപ്പോയ്ന്റ്മെന്റുകൾ എന്നതിനാൽ എംബസിക്ക് മേൽനോട്ടം വഹിക്കാനും കഴിയും. പ്ലേ സ്റ്റോർ ലിങ്ക് :…

Read More

മ​നാ​മ: ഇ​ന്ത്യ​ൻ ക്ല​ബ് സ​മ്മ​ർ സ്പ്ലാ​ഷ് 2023 പ​രി​പാ​ടി​ക്ക് സ​മാ​പ​നം. ക​ഴി​ഞ്ഞ​ ദി​വ​സം ന​ട​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ ക​ലാ​പ്ര​ക​ട​നം​കൊ​ണ്ട് കാ​ഴ്ച​ക്കാ​രെ വി​സ്മ​യി​പ്പി​ച്ചു. അ​ഞ്ചു മു​ത​ൽ 17 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് ക്യാ​മ്പി​ൽ ന​ട​ന്ന​ത്. യോ​ഗ, ഡ്രോ​യി​ങ്, പെ​യി​ന്റി​ങ്, സം​ഗീ​തം, നൃ​ത്തം, ക​ര​കൗ​ശ​ലം, ക​രാ​ട്ടേ, പ​ബ്ലി​ക് സ്പീ​ക്കി​ങ്, ബാ​ഡ്മി​ന്റ​ൺ, ക്രി​ക്ക​റ്റ് എ​ന്നി​വ​യി​ലെ​ല്ലാം പ​രി​ശീ​ല​നം ന​ൽ​കി. ഇ​തി​നു​പു​റ​മെ നീ​ന്ത​ലും ഫീ​ൽ​ഡ് ട്രി​പ്പു​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​ന് പി​ന്തു​ണ​ച്ച സ​മ്മ​ർ സ്​പ്ലാ​ഷ് കോ​ഓ​ഡി​നേ​റ്റ​ർ, അ​ധ്യാ​പ​ക​ർ, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്ക് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി ഇ​ന്ത്യ​ൻ ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Read More

മുംബൈ: 15 കോടിയുടെ കൊക്കെയ്നുമായി മലയാളി മുംബൈ വിമാനത്താവളത്തിൽ പിടിയിൽ. സാറ്റിലി തോമസിനെ (44) ആണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) പിടികൂടിയത്. 1496 ഗ്രാം കോക്കയ്നാണ് സാറ്റിലിയുടെ കൈവശമുണ്ടായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ബാ​ഗിൽ നിന്ന് കൊക്കെയ്ൻ കണ്ടെത്തിയത്. എത്യോപ്യയിലെ അഡ്ഡിസ് അബാദയിൽ നിന്നാണ് ഇയാൾ മുംബൈയിൽ എത്തിയത്. സാറ്റിലി മയക്കുമരുന്ന് കാരിയറാണെന്നാണ് വിവരം. മയക്കുമരുന്ന് എത്തിക്കുന്നതിന് 1.5 ലക്ഷമാണ് ഇയാൾക്ക് ലഭിച്ചിരുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരി മരുന്ന് കൈപ്പറ്റാനായി എത്തിയ ഉഗാണ്ട സ്വദേശിയായ സ്ത്രീയെയും അറസ്റ്റ് ചെയ്തു. എൻഡിപിഎസ് നിയമപ്രകാരമാണു രണ്ടു പേർക്കെതിരെയും കേസെടുത്തിട്ടുള്ളത്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Read More

ഇസ്ലാമാബാദ്: പാകിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തില്‍ 11 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ വടക്കന്‍ വസീറിസ്ഥാനിലാണ് ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നുപേരെ കാണാതായി. ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഷാവല്‍ തെഹ്സിലിലെ ഗുല്‍ മിര്‍ കോട്ടിന് സമീപം തൊഴിലാളികളുടെ വാഹനത്തിന് നേരെ ബോംബാക്രമണം നടത്തുകയായിരുന്നു. 16 തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന വാഹനം സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ചതായി ഡെപ്യൂട്ടി കമ്മിഷണര്‍ റെഹാന്‍ ഗുല്‍ ഖട്ടക് പറഞ്ഞു. നിര്‍മ്മാണത്തിലിരിക്കുന്ന സര്‍ക്കാര്‍ കെട്ടിടത്തില്‍ ജോലി ചെയ്തിരുന്ന 11 തൊഴിലാളികള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വസീറിസ്ഥാനിലെ് മകിന്‍, വാന എന്നിവിടങ്ങളിലുള്ള സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മൃതദേഹങ്ങള്‍ മാറ്റിയിട്ടുണ്ട്. ഇതേദിവസം നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. നേരത്തെ, അപ്പര്‍ സൗത്ത് വസീറിസ്ഥാനിലെ മകിനില്‍ ബോംബ് നിര്‍വീര്യമാക്കുന്ന സ്‌ക്വാഡിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിച്ച വാഹനത്തിന് നേരെ റോക്കറ്റാക്രമണം നടന്നിരരുന്നു, നാല് പേരും ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.

Read More

മനാമ: പ്രവാസ ഭൂമിയിലെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് വ്യക്തമായ ഇടപെടലുകൾ നടത്തുന്ന തണൽ – ബഹ്‌റൈൻ ചാപ്റ്റർ എല്ലാ വർഷത്തെയും പോലെ ഇക്കുറിയും ഓണക്കോടി വിതരണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. അനാഥത്വത്തിന്റെ കൈപ്പു നീർകുടിക്കുന്ന ഹതഭാഗ്യരെ നമ്മോട് ചേർത്ത് നിർത്താൻ, പ്രത്യേകിച്ച് ഇത് പോലുള്ള സന്തോഷ മുഹൂർത്തങ്ങളിൽ നാമേവരും ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ പറഞ്ഞു. തണൽ വീട്ടിലെ അന്തേവാസികൾക്കും അവരുടെ കൂട്ടിരിപ്പ് കാർക്കുമായി തണൽ നൽകുന്ന ഈ ഓണസമ്മാനം പ്രവാസികളുടെ നിസ്വാർത്ഥമായ സഹകരണം ഒന്ന് കൊണ്ട് മാത്രമാണ് വിഘ്‌നം കൂടാതെ നടക്കുന്നതെന്നും, ഈ ഒരു സൽപ്രവർത്തനത്തിനും എല്ലാവരുടെയും സഹായവും പ്രാർത്ഥനയും കൂടെ ഉണ്ടാവണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു. വിശദവിവരങ്ങൾക്ക് 3987 5579 – 3961 4255

Read More

മോസ്‌കോ: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ബന്ധം നഷ്ടപ്പെട്ട റഷ്യന്‍ ചാന്ദ്ര ദൗത്യം ലൂണ 25 തകര്‍ന്നെന്ന് സ്ഥിരീകരിച്ച് റഷ്യ. നിയന്ത്രണം നഷ്ടപ്പെട്ട പേടകം ചന്ദ്രനില്‍ ഇടിച്ചിറങ്ങിയെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് അറിയിച്ചു. ലാന്‍ഡിങ്ങിന് മുന്നോടിയായി നടത്തേണ്ട ഭ്രമണപഥ മാറ്റം പൂര്‍ത്തിയാക്കാന്‍ പേടകത്തിന് ഇന്നലെ സാധിച്ചിരുന്നില്ല. ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ട് 4.40നായിരുന്നു ഭ്രമണപഥ മാറ്റം നടക്കേണ്ടിയിരുന്നത്. സാങ്കേതിക തകരാര്‍ ഉണ്ടായെന്നും പ്രശ്‌നം പരിശോധിച്ച് വരികയാണെന്നുമായിരുന്നു റോസ്‌കോസ്‌മോസ് ഇന്നലെ വ്യക്തമാക്കിയത്.പേടകവുമായി ബന്ധം നഷ്ടമായെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പേടകം ചന്ദ്രനില്‍ ഇടിച്ചിറങ്ങി എന്ന് റഷ്യ സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25 ഓഗസ്റ്റ് 21ന് ചന്ദ്രനില്‍ ഇറക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.ജൂലൈ 14ന് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചതിനു പിന്നാലെയാണ് റഷ്യന്‍ പേടകം വിക്ഷേപിച്ചത്. ഓഗസ്റ്റ് 10ന് വിക്ഷേപിച്ച പേടകം ഓഗസ്റ്റ് 16നാണ് ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ചത്.

Read More

വാഷിങ്ടൺ: ഇന്ത്യക്കാരായ ദമ്പതിമാരെയും ആറു വയസുള്ള മകനേയും യുഎസിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല (37), ഭാര്യ പ്രതിഭ (35), മകൻ യഷ് എന്നിവരാണ് മരിച്ചത്. മെറിലാൻഡിലെ വീടിനുള്ളിലാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയേയും മകനേയും വെടിവച്ചു കൊന്നതിനു ശേഷം യോ​ഗേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നി​ഗമനമെന്ന് പൊലീസ് വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദാവൻഗരെ സ്വദേശികളായ ദമ്പതികൾ സോഫ്‌റ്റ്‌വെയർ എൻജിനീയർമാരാണ്. യോ​ഗേഷ് ഒൻപത് വർഷമായി യുഎസിൽ ജോലി നോക്കുകയാണ്. ബാൾട്ടിമോർ പൊലീസാണു സംഭവം അറിയിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറഞ്ഞെന്നും കർണാടകയിലെ ബന്ധുക്കൾ പ്രതികരിച്ചു.

Read More

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. പരിക്കേറ്റ 27 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍കാശി ജില്ലയിലാണ് സംഭവം. ഗംഗോത്രി സന്ദര്‍ശിച്ച് മടങ്ങിയ ഗുജറാത്ത് തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 35 പേരാണ് ഉണ്ടായിരുന്നത്. ഗംഗനാനിയില്‍ വച്ചാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്. പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സാ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി നിര്‍ദേശിച്ചു. സംസ്ഥാന ,ദേശീയ ദുരന്ത നിവാരണ സേനകള്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Read More

മനാമ: നിയമവിരുദ്ധമായ സിപിആർ പുതുക്കൽ സേവനത്തിന്റെ പേരിൽ മൂന്ന് പേർക്ക് ജയിൽ ശിക്ഷ വിധിച്ച് ബഹ്റൈൻ ഹൈക്രിമിനൽ കോടതി. ടിക് ടോക്കിൽ തങ്ങളുടെ നിയമവിരുദ്ധ ഡോക്യുമെന്റ് ക്ലിയറൻസ് സേവനങ്ങൾ പരസ്യപ്പെടുത്തിയ മൂന്ന് ഇന്ത്യക്കാർക്കാണ് ഇലക്ട്രോണിക് തട്ടിപ്പ് നടത്തിയതായി കണ്ടെത്തി ശിക്ഷ ലഭിച്ചത്. ജയിൽ ശിക്ഷയ്ക്ക് ശേഷം ഇവരെ നാട് കടത്താനും കോടതി വിധിച്ചിട്ടുണ്ട്. 36 വയസുകാരായ രണ്ട് പുരുഷൻമാരും, 23 വയസ് പ്രായമുള്ള സ്ത്രീയുമാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. വ്യാജമേൽവിലാസം ഉപയോഗിച്ച് 17ഓളം സിപിആറുകൾ ഇവർ ഉണ്ടാക്കിയതായി തെളിഞ്ഞു. ശരിയായ മേൽവിലാസമില്ലാത്തവർക്ക് സിപിആർ ഉണ്ടാക്കി നൽകാമെന്ന രീതിയിൽ ടിക് ടോകിൽ നൽകിയ പരസ്യമാണ് ഇവരെ കുടുക്കിയത്. ഒരേ ഡോക്യുമെന്റ് സെർവീസ് ഏജൻസിയിൽ ജോലി ചെയ്ത് വന്ന സ്ത്രീയുടെ സഹായത്തോടെയാണ് മറ്റ് രണ്ട് പേർ വ്യാജരേഖകൾ ഉണ്ടാകിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

Read More