Author: News Desk

മനാമ: അർബുദ രോഗ ബാധിതനായ കെ.പി.എ സൽമാബാദ് ഏരിയ അംഗവും കൊല്ലം സ്വദേശിയുമായ മൈക്കിൾ സ്റ്റർവിന്റെ തുടർ ചികിത്സയ്ക്ക് കൊല്ലം പ്രവാസി അസോസിയേഷന്റെ കൈത്താങ്ങ്. കെ.പി.എ സൽമാബാദ് ഏരിയ കമ്മിറ്റി കൊല്ലം പ്രവാസി അസോസിയേഷന്‍ ചാരിറ്റി വിങ്ങുമായി ചേര്‍ന്ന് ധനസഹായം നല്‍കി. സൽമാബാദ് ഏരിയ കമ്മിറ്റി സമാഹരിച്ച ധനസഹായം ഏരിയ ട്രെഷറർ അരുൺ ബി പിള്ള കെ.പി.എ വൈ. പ്രസിഡന്റ് കിഷോർ കുമാറിന് കൈമാറി. കെ.പി.എ സെക്രട്ടറി സന്തോഷ് കാവനാട്, ഏരിയ കോ-ഓർഡിനേറ്റർ രജീഷ് പട്ടാഴി, ഏരിയ കമ്മിറ്റി അംഗങ്ങളായ ലിനീഷ് പി ആചാരി, ജോസ് ജി മങ്ങാട്ട്, ഗ്ലാൺസൺ എന്നിവർ സന്നിഹിതരായിരുന്നു.

Read More

ദില്ലി:  ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രനെ തൊട്ട ചരിത്ര നിമിഷത്തിൽ ദേശീയപതാക വീശി ആഹ്ലാദം പങ്കുവച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാൻ മിഷൻ വിജയത്തോടടുക്കുന്ന സമയം ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നിന്ന് ഐഎസ്ആർഓയ്ക്കൊപ്പം ചേർന്ന പ്രധാനമന്ത്രി, വിജയ നിമിഷം കയ്യിലുള്ള ദേശീയ പതാക വീശിയാണ് ആഘോഷമാക്കിയത്.  ചരിത്ര നിമിഷത്തിൽ ‘ഇന്ത്യ ഈസ് ഓൺ ദ മൂൺ’ എന്ന് പറഞ്ഞ ഐഎസ്ആർഒ ചെയർമാൻ, രാജ്യത്തെയും ഞങ്ങളെയും അഭസംബോധന ചെയ്യാൻ മോദിയെ ക്ഷണിക്കുകയായിരുന്നു. https://www.youtube.com/live/rfQznuUEk0U?feature=share&t=2703 ഓഗസ്റ്റ് 23 വൈകുന്നേരം ആറേ കാലോടെയാണ് രാജ്യം ചരിത്രം കുറിച്ചത്. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്. ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ്…

Read More

140 കോടി ജനങ്ങളുടെ പ്രതീക്ഷകളുമായി ഇന്ത്യയുടെ ചാന്ദ്രയാൻ മൂന്ന് പേടകം ഇന്ന് വൈകീട്ട് ചന്ദ്രോപരിതലം തൊടും. ചന്ദ്രയാൻ 3 ലാൻഡിം​ഗിനുള്ള എല്ലാ ഒരുക്കങ്ങളും പൂർണമെന്ന് ഐഎസ്ആർഒ അറിയിച്ചു. ദൗത്യം പ്രതീക്ഷിച്ചത് പോലെ തന്നെ മുന്നോട്ട് പോകുകയാണ്. വൈകിട്ട് 5.44 ന് തന്നെ സോഫ്റ്റ് ലാൻഡിങ് തുടങ്ങുമെന്നും ഐഎസ്ആർഒ അറിയിച്ചു. ഇന്നോളം ഒരു ചാന്ദ്രദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇന്ത്യൻ ദൗത്യം ഇറങ്ങാൻ പോകുന്നത്. വൈകിട്ട് 5.44 മുതൽ 6.04 വരെ ഓരോ ഇന്ത്യാക്കാരന്റെയും നെഞ്ചിടിപ്പ് ഉയരുന്ന പത്തൊൻപത് മിനുട്ടുകളിൽ ചന്ദ്രയാൻ 3 ദൗത്യം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതി ഇന്ത്യക്ക് കിട്ടും. ഓരോ പരാജയ സാധ്യതയും മുൻകൂട്ടി കണ്ട് അതിനെല്ലാം പ്രതിവിധിയും തയ്യാറാക്കിയാണ് ഇക്കുറി ദൗത്യം ആരംഭിച്ചത്. അതിനാൽ തന്നെ ഐഎസ്ആർഒയും രാജ്യവും ദൗത്യം വിജയിക്കുമെന്ന വലിയ ആത്മവിശ്വാസത്തിലാണ്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ്വർക്ക് വഴിയാണ് പേടകവുമായുള്ള…

Read More

തിരുവനന്തപുരം:  വൈദ്യുതി കരുതലോടെ ഉപയോ​ഗിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ജനങ്ങളോട് അഭ്യർഥന നടത്തിയത്. ഈ വർഷം 45 ശതമാനത്തോളം മഴ കുറവുണ്ടായ സാഹചര്യത്തിൽ കേരളത്തിലെ ഡാമുകളിലെ ജല ലഭ്യത കുറവാണ്. ഇതിനാൽ ജല വൈദ്യുത പദ്ധതികളിൽനിന്നുള്ള വൈദ്യുതി ഉൽപാദനം പരിമിതമാണെന്നും അതുകൊണ്ടുതന്നെ വൈദ്യുതി കരുതലോടെ വേണം ഉപയോഗിക്കാനെന്നും മന്ത്രി വ്യക്തമാക്കി. ഉർജക്ഷമത കൂടിയ വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുകയും ആവശ്യമില്ലാത്തതും ഉപയോഗം കഴിഞ്ഞതുമായ വൈദ്യുത ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യണമെന്നും മന്ത്രി അറിയിച്ചു. കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നും വൈദ്യുതി ചാർജ് വർധനയടക്കം വേണ്ടി വന്നേക്കാമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ലോഡ് ഷെഡിംഗ് അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകുമെങ്കിലും ഓണക്കാലവും പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പും പരിഗണിച്ച് തല്ക്കാലം കടുത്ത തീരുമാനം വരില്ലെന്നാണ് വ്യക്തമാകുന്നത്. ഈ മാസം കാര്യമായ തോതിൽ മഴ കിട്ടിയില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്നാണ് മന്ത്രിയുടെ പക്ഷം. പുറത്ത് നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് ഇപ്പോൾ…

Read More

കോട്ടയം: താത്കാലിക ജീവനക്കാരിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ ആക്ഷേപത്തിലുറച്ച് യുഡിഎഫ്. ഉമ്മൻചാണ്ടിയെ കുറിച്ച് പറഞ്ഞതിന് പിന്നാലെയാണ് അവരെ പിരിച്ചുവിട്ടതെന്ന് വ്യക്തമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. ഇടതുപക്ഷം പറയുന്നത് സാങ്കേതികത്വമാണ്. എന്നാൽ തങ്ങൾ പറയുന്നത് മനുഷ്യത്വമാണ്. ഇന്നലെ വരെ അവിടെ ജോലി ചെയ്തിരുന്നയാളാണ് സതിദേവി. അവർക്ക് 8,000 രൂപ വരുമാനം ഉണ്ടായിരുന്നു. ആ വരുമാനം നിലച്ചുപോയി. അവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നത് യാഥാർത്ഥ്യമാണ്. അത് ഉമ്മൻ ചാണ്ടിയെ കുറിച്ച് സംസാരിച്ചതിന് ശേഷവുമാണ്. അത് പിന്നെയെങ്ങനെ രാഷ്ട്രീയ ഗൂഢാലോചനയാകും? ജോലി ചെയ്യാത്തയാളെ പിരിച്ചുവിടാൻ കഴിയുമോയെന്നും വി ഡി സതീശൻ പറഞ്ഞു.

Read More

പാലക്കാട്: ദീർഘദൂര സർവീസ് നടത്തുന്ന കല്ലട ട്രാവൽസിന്റെ ബസ് പാലക്കാട് നിയന്ത്രണം വിട്ട് മറിഞ്ഞു. തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. അപകട സമയത്ത് 38 പേർ ബസിലുണ്ടായിരുന്നു. ഇവരിൽ രണ്ട് പേർ മരിച്ചതായി ഒറ്റപ്പാലം എംഎൽഎ പ്രേംകുമാർ വ്യക്തമാക്കി. അതേസമയം രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്. മരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. ബസിനടിയിൽ പെട്ടവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഒറ്റപ്പാലം എംഎൽഎ സ്ഥലത്തെത്തിയിരുന്നു. മരണം സംബന്ധിച്ച് സ്ഥലത്ത് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതാണ് എംഎൽഎ പങ്കുവെച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് സമീപത്തെ ആശുപത്രികളിലെത്തിച്ചു. മരിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read More

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും എംഎൽഎയുമായ സിപിഎം നേതാവ് എസി മൊയ്തീന്റെ വീട്ടിൽ സംഘത്തിന്റെ പരിശോധന അവസാനിച്ചു. റെയ്ഡ് 22 മണിക്കൂർ നീണ്ടുനിന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇഡി സംഘം വീട്ടിൽ എത്തിയതെന്ന് എസി മൊയ്തീൻ സ്ഥിരീകരിച്ചു. തന്റെയും ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ട് രേഖകൾ പരിശോധിച്ചുവെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ സംശയത്തിന്റെ നിഴലിൽ നിർത്താൻ ആയിരുന്നു ഇഡി സംഘത്തിന്റെ പരിശോധനയെന്ന നിലയിലായിരുന്നു എസി മൊയ്തീന്റെ പ്രതികരണം. 22 മണിക്കൂർ മാധ്യമങ്ങൾ തന്റെ വീടിനു മുന്നിൽ കാത്തു നിന്നില്ലേ, അതായിരുന്നു അജണ്ട എന്ന് അദ്ദേഹം പ്രതികരിച്ചു. കരുവന്നൂർ ബാങ്കിൽ നിന്നും താൻ ആർക്കോ വായ്പ ലഭിക്കാൻ സഹായം ചെയ്തു എന്ന് ആരുടെയോ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ആ കാലത്ത് താൻ ഡിസിസി സെക്രട്ടറിയായിരുന്നു. ഏത് അന്വേഷണവുമായും സഹകരിക്കും. ഭയപ്പെട്ടു നിൽക്കേണ്ടതായിട്ടുള്ള ഒരു സാഹചര്യവും നിലവിൽ തനിക്കില്ല.…

Read More

സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ മയക്കുമരുന്നുമായി യുവാവ് പിടിയില്‍.കോഴിക്കോട് ഒളവണ്ണ സ്വദേശി ലബീബുല്‍ മുബാറക് ആണ് പിടിയിലായത്. സുല്‍ത്താന്‍ ബത്തേരി സെന്‍ട്രല്‍ ടൂറിസ്റ്റ് ഹോമില്‍ നിന്നാണ് മുബാറക്കിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട് എസ്പിയുടെ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്നാണ് അറസ്റ്റ് നടത്തിയത്. യുവാവില്‍ നിന്നും 115 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ഓണത്തിനോട് അനുബന്ധിച്ച് ജില്ലയില്‍ പ്രത്യേക പരിശോധനകള്‍ നടന്നുവരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് ടൂറിസ്റ്റ് ഹോമിലും റെയ്ഡ് നടന്നത്. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും ബത്തേരി വഴി കേരളത്തിലേക്ക് വ്യാപകമായി ലഹരി മരുന്ന് എത്തുന്നുണ്ടെന്നാണ് എക്‌സൈസിന്റേയും പൊലീസിന്റേയും കണ്ടെത്തല്‍. ജില്ലയില്‍ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Read More

കൊച്ചി: മിത്ത് വിവാദവുമായി ‘ജയ് ഗണേഷ്’ എന്ന തന്റെ ചിത്രത്തിന് ബന്ധമില്ലെന്ന് സംവിധായകന്‍ രഞ്ജിത് ശങ്കര്‍. ചിത്രത്തിന്റെ പേര് ഒരുമാസം മുന്‍പ് തങ്ങള്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് സംവിധായകന്‍. കേരള ഫിലിം ചേമ്പറില്‍ ‘ജയ് ഗണേഷ്’ ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ തെളിവും രഞ്ജിത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ‘ഇന്നലെ സിനിമയുടെ പ്രഖ്യാപനം മുതലുള്ള വ്യാപകമായ വാര്‍ത്തകള്‍ക്കെല്ലാം അറുതിവരുത്താന്‍, പ്രസ്തുത വിവാദത്തിന് ഒരു മാസം മുമ്പ് കേരള ഫിലിം ചേംബറില്‍ ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു, എന്നാണ് രഞ്ജിത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ചിത്രമാണ് ജയ് ഗണേഷ്. ഉണ്ണിമുകുന്ദന്‍ ഫിലിംസ് ആണ് നിര്‍മ്മാണം. ഒറ്റപ്പാലത്തെ ഗണേശോത്സവത്തില്‍ വച്ചായിരുന്നു സിനിമ പ്രഖ്യാപിച്ചത്.ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ ഉണ്ണി മുകുന്ദന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.പിന്നാലെ സമീപകാലത്തെ ഗണേശ വിവാദങ്ങളുമായി ബന്ധപ്പെടുത്തി നിരവധി പേര്‍ കമന്റുകള്‍ ചെയ്യുകയും പോസ്റ്റുകള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആണ് വിഷയത്തില്‍ വിശദീകരണവുമായി രഞ്ജിത് ശങ്കര്‍ രംഗത്തെത്തിയത്.’ജയ് ഗണേഷി’ന്റെ അണിയറ പ്രവര്‍ത്തകരെ…

Read More

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി പിടിയിൽ. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി ഗോപകുമാറാണ് വിജിലൻസിന്റെ പിടിയിലായത്. ലൈഫ് മിഷൻ പദ്ധതിയിലെ വീട് നിർമ്മാണത്തിനായി മണ്ണ് മാറ്റാനാണ് കൈക്കൂലി വാങ്ങിയത്. അപേക്ഷകയായ സ്ത്രീയിൽ നിന്നും 10,000 രൂപ വാങ്ങുമ്പോഴാണ് ഗോപകുമാര്‍ പിടിയിലായത്.

Read More