- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
മനാമ: മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധി ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ഹോപ്പ് ഫണ്ടിന്റെ നിക്ഷേപ വിഭാഗമായ ഹോപ്പ് വെഞ്ച്വേഴ്സ് ഉദ്ഘാടനം ചെയ്തു. സീഫ് പ്രോപ്പർട്ടീസ് കമ്പനിയുമായി സഹകരിച്ച്, മനാമയിലെ സീഫ് മാളിൽ ബഹ്‌റൈനിന്റെ ഹൃദയഭാഗത്താണ് സ്ഥിതിചെയ്യുന്നത്. https://youtu.be/8ztaSE4ofIQ?si=cLIAOYCShvdWKMiu&t=51 യോഗ്യരായ സംരംഭകർക്കുള്ള അവസരങ്ങൾ സുഗമമാക്കുന്നതിനുള്ള ഹോപ്പ് വെഞ്ച്വേഴ്‌സിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ആസ്ഥാനം തുറക്കുന്നത്. ബഹ്‌റൈനിലെ ഏറ്റവും വലിയ കോ-വർക്കിംഗ് സ്‌പേസ് ആയതിനാൽ, എച്ച്‌ക്യുവിന് മൊത്തം 1,085 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്. 200 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള മീറ്റിംഗ് റൂമുകൾ, ഇവന്റ് സ്പേസ് തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്ന തൊഴിൽ പരിഹാരങ്ങളുടെ വിശാലമായ ശ്രേണിയുണ്ട്.
മനാമ: വേനലവധിക്കുശേഷം ബഹ്റൈനിലെ സ്കൂളുകൾ വീണ്ടും തുറന്നു. രാജ്യത്തെ എൺപത് സ്വകാര്യ വിദ്യാലയങ്ങളിലായി 90,000 ത്തോളം വിദ്യാർത്ഥികളാണ് വേനലവധിക്ക് ശേഷം പ്രവേശിക്കുന്നത്. രാവിലെ ആറ് മണി മുതൽ തന്നെ വിദ്യാർഥികളും അവരെ യാത്രയയക്കാൻ എത്തിയ രക്ഷിതാക്കളും ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളിൽ എത്തി. അടുത്ത ബുധനാഴ്ച്ചയോടെ രാജ്യത്തെ പൊതു വിദ്യാലയങ്ങളും തുറന്ന് പ്രവർത്തനമാരംഭിക്കും. 2,65,000 ത്തിലധികം വിദ്യാർത്ഥികളാണ് കിന്റർഗാർട്ടൻ മുതൽ സ്കൂളുകൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തുക.
മനാമ: ഹിദ്ദ് അൽ ഹിദായ സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന മദ്രസ്സ വേനലവധിക്ക് ശേഷം ഇന്ന് മുതൽ ( 04 സെപ്റ്റംബർ 2023 ) പുനരാരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തിങ്കൾ ബുധൻ എന്നീ പ്രവർത്തി ദിവസങ്ങൾക്ക് പുറമെ വെള്ളി ശനി ദിവസങ്ങളിൽ ഓൺലൈൻ ആയും ക്ലാസുകൾ നടക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നും, മറ്റ് വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ക്‌ളാസ്സുകൾ പരിചയ സമ്പന്നരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വളരെ കാര്യക്ഷമമായി മുന്നോട്ട് പോകുകയാണെന്നും പ്രവേശനം തുടരുന്നുണ്ടെന്നും അറിയിപ്പിൽ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 3370 7722 3688 4541 3333 4284 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
മനാമ: ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ പത്തനാപുരം ഗാന്ധിഭവൻ ട്രസ്റ്റിന് സഹായം കൈമാറി. ആരോരുമില്ലാതെ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ 1,200 ൽ പരം അഗതികളായ സഹജീവികൾക്കു വേണ്ടി ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ സ്വരൂപിച്ച സഹായം ഗാന്ധി ഭവൻ സ്ഥാപകൻ ഡോ. പുനലൂർ സോമരാജന് കൈമാറി. ഈ ചടങ്ങിൽ അസോസിയേഷൻ ട്രഷറർ വർഗീസ് മോടിയിൽ, വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ്, ചാരിറ്റി കൺവീനർ ബോബി പുളിമൂട്ടിൽ, ചാരിറ്റി കോഓർഡിനേറ്റർ ലിജൊ ബാബു, മെഡിക്കൽ കോഓർഡിനേറ്റർ റോബിൻ ജോർജ്, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ സിജി തോമസ്, ശ്യാം എസ് പിള്ള തുടങ്ങിയവർ സംബന്ധിച്ചു. ഗാന്ധിഭവൻ പോലെയുള്ള സ്ഥാപനങ്ങളുടെ നിലനില്‍പ്പ് നമ്മുടെ ഈ സമൂഹത്തിന് അത്യന്താപേക്ഷമാണെന്നും നമ്മളുടെ വിയർപ്പിന്റെ ഒരംശമെങ്കിലും നമ്മൾ ഇതു പോലെയുള്ള സേവന പ്രവർത്തനങ്ങൾക്കു വേണ്ടി മാറ്റിവെയ്ക്കുവാൻ ശ്രമിക്കണമെന്ന് സംഘടനാ ഭാരവാഹികൾ ബഹ്‌റൈൻ പ്രവാസി സമൂഹത്തോട് അഭ്യർത്ഥിച്ചു.
മനാമ: കഴിഞ്ഞ ദിവസം ബഹ്‌റൈനിലെ കാർ അപകടത്തിൽ മരണപ്പെട്ട സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരായ 4 മലയാളികളും, ഒരു തെലങ്കാന സ്വദേശിയുടെയും മൃതദേഹം കാണാനായി നിരവധിപേരാണ് സൽമാനിയ മെഡിക്കൽ കോളേജിൻറെ മോർച്ചറിയിൽ എത്തിയത്. അവിടത്തെ കാഴ്ചകൾ ഹൃദയഭേദകമായിരുന്നു. ഒപ്പം ജോലി ചെയ്തവരും, സുഹൃത്തുക്കളും സാമൂഹിക- മാധ്യമ പ്രവർത്തകരും എത്തി. ചടുല നൃത്തങ്ങൾ ഉൾപ്പടെ ഓണാഘോഷത്തിലെ മികച്ച പ്രകടനങ്ങൾ നടത്തിയ സുഹൃത്തുക്കൾ മോർച്ചറിയിലെ ശവപ്പെട്ടിയിൽ കിടക്കുന്നത് കണ്ടു നിലവിളികളോടെയും ഒന്ന് സംസാരിക്കാൻ പോലും കഴിയാതെയുമാണ് മിക്കവരും അവിടെ നിന്നും മടങ്ങി പോയത്. തകർന്ന ഹൃദയവുമായി ഇവർ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ സി.ഇ.ഓ ഉൾപ്പടെയുള്ളവർ മോർച്ചറിയിൽ അവസാന യാത്ര അയപ്പ് നൽകി. ഇന്ന് വൈകുന്നേരത്തെ ഒമാൻ എയറിൽ ഇവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
ബഹ്റൈന്‍ പുറത്തുള്ള പ്രവാസികൾക്ക് റസിഡൻസി, വർക്ക് പെർമിറ്റുകൾ ഇനി ഓൺലൈനായി പുതുക്കാം
മനാമ: ഇനി മുതൽ ബഹ്റൈന്‍ പുറത്തുള്ള പ്രവാസികൾക്ക് താമസവും വർക്ക് പെർമിറ്റും ഓൺലൈനായി പുതുക്കാമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷനാലിറ്റി, പാസ്പോർട്ട്, റസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) അണ്ടർ സെക്രട്ടറി ശൈഖ് ഹിഷാം ബിൻ അബ്ദുറഹ്മാൻ അൽ ഖലീഫ അറിയിച്ചു. നിലവിൽ റസിഡൻസി, വർക്ക് പെർമിറ്റുകൾ പുതുക്കണമെങ്കിൽ വിദേശത്തുള്ള പ്രവാസി ബഹ്റൈനിൽ തിരിച്ചെത്തണമായിരുന്നു.ലേബർ മാർക്കറ്റ് റെഗുലർ അതോറിറ്റി (എൽ.എം.ആർ.എ)യുടെ ഏകോപനത്തോടെയാണ് വാണിജ്യ, സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികൾ, രജിസ്റ്റർ ചെയ്ത തൊഴിലാളികൾ, വീട്ടുജോലിക്കാർ എന്നിവർക്ക് ഈ സേവനം നൽകുന്നത്. റസിഡൻസി പെർമിറ്റ് പുതുക്കാൻ ബഹ്‌റൈൻ നാഷനൽ പോർട്ടൽ വഴി സേവനം ലഭിക്കും. വർക്ക് പെർമിറ്റ് എക്സ്പാട്രിയേറ്റ് മാനേജ്മെന്റ് സിസ്റ്റം വഴിയോ എൽ.എം.ആർ.എ ചാനലുകൾ വഴിയോ പുതുക്കാവുന്നതാണ്. സർക്കാറിന്റെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വികസനവും നവീകരണവും മുന്നോട്ടുകൊണ്ടുപോകുമെന്ന് എൻ.പി.ആർ.എ അണ്ടർ സെക്രട്ടറി പറഞ്ഞു. എൽ.എം.ആർ.എയും എൻ.പി.ആർ.എയും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തെയും സഹകരണത്തെയും എൽ.എം.ആർ.എ സി.ഇ.ഒ നിബ്രാസ് മുഹമ്മദ് താലിബ് അഭിനന്ദിച്ചു. തൊഴിൽ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിന്…
മനാമ: ബഹ്‌റൈനിലെ ഒഡിയ സമൂഹം ഓണം ആഘോഷിച്ചു. കേരള തനിമയുള്ള കസവു പുടവ ധരിച്ചും വാഴയിലയിൽ സദ്യയുണ്ടും അവർ ഓണത്തെ വരവേറ്റു. അരുൺ കുമാർ പ്രഹ്‌രാജ് ആഘോഷത്തിന് നേതൃത്വം നൽകി. കേരളത്തിന്റെ ദേശീയോത്സവമാണ് ഓണമെങ്കിലും ഇപ്പോൾ ഇത് ഒരു അന്താരാഷ്ട്ര ഉത്സവമായി മാറിയിരിക്കുകയാണ്.
മനാമ: ഇന്ത്യൻ സ്‌കൂൾ ഡ്രൈവേഴ്‌സ് ഓറിയന്റേഷൻ പ്രോഗ്രാം നടത്തി. ബസുകൾ വൃത്തിയായി സൂക്ഷിക്കുക, കൂളിംഗ് എയർ കണ്ടീഷനിംഗ് ദിവസേന പരിശോധിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക, ബസ് പാർക്ക് ചെയ്യുന്നതിനും പുറപ്പെടുന്നതിനുമുമ്പും ക്രോസ് ചെക്ക് ചെയ്യുക തുടങ്ങി ബസ് ഡ്രൈവർമാരിൽ നിന്ന് പ്രതീക്ഷിക്കുന്ന സേവനത്തെക്കുറിച്ച് സ്‌കൂൾ അധികൃതർ പരിപാടിയിൽ വിശദീകരിച്ചു. ഗതാഗത സേവന ദാതാക്കളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് സെഷനെ പിന്തുണച്ചത്. വിദ്യാർത്ഥികളുമായി ബസ് ഓടിക്കുമ്പോൾ ഡ്രൈവർമാരുടെ ജോലി വളരെ പ്രധാനമാണെന്ന് അവർ പറഞ്ഞു. വേനൽ അവധിക്ക് ശേഷം സെപ്തംബർ 3 മുതൽ സ്കൂൾ തുറക്കും.
മനാമ: വേനലവധികഴിഞ്ഞു റയ്യാൻ സ്റ്റഡി സെന്റർ മദ്രസകൾ സെപ്തമ്പർ 8 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് വിദ്യാഭ്യാസ വിഭാഗം അറിയിച്ചു. ഈ വർഷം മുതൽ റഗുലർ ക്ളാസുകൾ വെള്ളി ശനി ദിവസങ്ങളിൽ രാവിലെയും, തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകുന്നേരവുമായി രണ്ടു ഷിഫ്റ്റുകളിലായിരിക്കും പ്രവർത്തിക്കുക. 14 വയസിനു മുകളിലുള്ള മുതീർന്ന കുട്ടികൾക്ക് സി. ആർ.ഇ ക്ളാസുകളും ആരംഭിക്കുമെന്നു അറിയിപ്പിൽ പറഞ്ഞു. ജി.സി.സി രാജ്യങ്ങളിലുള്ള പ്രവാസി മലയാളികൾക്കും, പ്രവാസം മതിയാക്കി ഇന്ത്യയിൽ പഠനം തുടരുന്ന വിദ്യാർത്ഥികൾക്കുമായി ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ ഓൺലൈൻ പഠനവും ക്രമീകരിച്ചിട്ടുണ്ട്.
മനാമ: ബഹ്റൈനിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരണപ്പെട്ടതിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ബഹ്റൈനിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരണപ്പെട്ട സംഭവം അതീവദു:ഖകരമാണ്. മരണപ്പെട്ടവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
