Author: News Desk

മനാമ: ബഹ്റൈനിലെ സാമൂഹ്യസേവന രംഗത്തെ ഏറെ സുപരിചിതനും ബിസിനസ് മേഖലയിലെ പ്രമുഖനും ശൈഖ താജ്ബയുടെ കൊട്ടാരത്തിന്റെ ചുമതലക്കാരനുമായ ഹാരിസ് പയങ്ങാടിയുടെ പിതാവും മുൻ സൗദി പ്രവാസിയുമായ കണ്ണൂർ ജില്ലയിലെ പയങ്ങാടി ഏഴോം മൂല സ്വദേശി മൂസ്സ ഹാജി കറുത്താണ്ടി ഇന്ന് പുലർച്ചെ അന്തരിച്ചു. 66 വയസ്സ് ആയിരുന്നു ഹാരിസ് (ബഹ്റൈൻ), ഹസീന, മൊയ്തീൻ (ബഹ്റൈൻ) എന്നിവർ മക്കളാണ്. ഖബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് ഏഴോംമൂല ജമാഅത് മസ്ജിദിൽ വെച്ച് നടക്കുന്നതാണ്.

Read More

മനാമ: ആഗോള ജലം, ഊർജം, കാലാവസ്ഥാ വ്യതിയാന കോൺഗ്രസ് (ജിഡബ്ല്യുഇസിസിസി) ഉപപ്രധാനമന്ത്രിയും ജലവിഭവ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ജല സുസ്ഥിരതയും ഊർജ്ജ സംക്രമണവും: ജിസിസിയിലും ലോകത്തിലുമുള്ള പ്രത്യാഘാതങ്ങൾ എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്. https://youtu.be/oMIaMBHLxxg?si=J6jbbYB0Jjahnqdw&t=87 30 രാജ്യങ്ങളിൽ നിന്നുള്ള 130 പ്രഭാഷകരുടെ പങ്കാളിത്തത്തോടെയാണ് സമ്മേളനം നടക്കുന്നത്. ജല സുസ്ഥിരതയിൽ നിക്ഷേപം നടത്തുന്നതിനും ജിസിസി രാജ്യങ്ങളിലെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനും മികച്ച സാങ്കേതിക വിദ്യകളെക്കുറിച്ചും ആധുനിക സാങ്കേതികവിദ്യയെക്കുറിച്ചും പഠിക്കുന്നതിനുള്ള വെല്ലുവിളികളും അവസരങ്ങളും കോൺഗ്രസ് അവലോകനം ചെയ്യും. കോൺഗ്രസിന്റെ ഭാഗമായി, ജലം, ഊർജം, കാലാവസ്ഥാ വ്യതിയാനം, അനുബന്ധ പഠനങ്ങൾ എന്നീ മേഖലകളിലെ മികച്ച ആധുനിക സാങ്കേതിക പരിഹാരങ്ങൾ പ്രദർശിപ്പിക്കുന്നതിനായി 20-ലധികം പ്രത്യേക കമ്പനികളും നിരവധി സർവകലാശാലകളും സംഘടനകളും പങ്കെടുത്ത പ്രദർശനം ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജലവിഭവ കൗൺസിൽ, ഐക്കൺഎക്സ് ഗ്ലോബൽ, പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ എണ്ണ പരിസ്ഥിതി…

Read More

മനാമ: ലോക ഫിസിയോ തെറാപ്പി ദിനമായ സെപ്റ്റംബർ 8 ന് ഫിസിയോ ദിനാചരണത്തിന്റ ഭാഗമായി കെ എം സി സി ബഹ്റൈനും, ബഹ്റൈൻ കേരള ഫിസിയോ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ഫിസിയോ ബോധവത്കരണ ക്യാമ്പും സൗജന്യ പരിശോധനയും 2023 സെപ്റ്റംബർ 8 വെള്ളിയാഴ്ച വൈകുന്നേരം 3:30 മുതൽ മനാമ കെ എം സി സി ആസ്ഥാനത്ത് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും. “നിങ്ങളുടെ ഫിസിയോയെ അറിയൂ ” എന്ന സാമൂഹിക ബോധവത്കരണത്തെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ക്യാമ്പിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്ത ഇരുന്നൂറിൽ കുറയാത്ത സ്ത്രീപുരുഷ അംഗങ്ങളുടെ സാന്നിദ്ധ്യമാണ് പ്രതീക്ഷിക്കുന്നത്. ഇവരുടെ സേവനങ്ങൾക്കായി പതിനഞ്ചോളം സ്ത്രീപുരുഷ ഡോക്ടർമാരുടെ സേവനം ലഭ്യമായിരിക്കും. ചലനമാണ് ശാരീരികാരോഗ്യത്തിന്റെ പരമപ്രധാനമെന്നും അതുവഴി ഒട്ടനവധി രോഗാവസ്ഥകളെ പ്രതിരോധിക്കുവാനും രോഗാവസ്ഥ മനസ്സിലാക്കി ചികിത്സിക്കുവാനും അതുവഴി രോഗമില്ലാത്ത അവസ്ഥ കരസ്ഥമാക്കുവാനും ഫിസിയോ ചികിത്സരീതിക്ക് സാധിക്കുമെന്ന അവബോധം പകർന്നു നൽകുക എന്നതാണ് ഈ ബോധവത്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വർ 39461717…

Read More

മനാമ: വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ഇസ്രായേൽ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രി എലി കോഹനും സാംസ്കാരിക മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു. പരസ്പരബന്ധം, പരസ്പര പ്രയോജനം എന്നിവയുടെ അടിസ്ഥാനത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക സഹകരണം വികസിപ്പിക്കാൻ ഇത് ലക്ഷ്യമിടുന്നു. രണ്ട് സംയുക്ത പ്രഖ്യാപനങ്ങളിലും രണ്ട് മന്ത്രിമാരും ഒപ്പുവച്ചു. ആദ്യത്തേത് ഒരു ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ടതാണ്.സോഫ്റ്റ്‌വെയർ, എഞ്ചിനീയറിംഗ്, സയൻസ്, മറ്റ് അനുബന്ധ മേഖലകൾ എന്നീ മേഖലകളിൽ “ബഹ്‌റൈൻ-ഇസ്രായേൽ ഇന്റേൺഷിപ്പ് പ്രോഗ്രാം” സ്ഥാപിക്കുന്നതിലൂടെ സഹകരണവും പരസ്പര പ്രയോജനവും പ്രോത്സാഹിപ്പിക്കുന്നതിന് ഇത് ലക്ഷ്യമിടുന്നു. രണ്ടാമത്തേത് യുവജന മേഖലയിലെ സംയുക്ത സഹകരണവുമായി ബന്ധപ്പെട്ടതാണ്. ഇത് യുവാക്കൾക്കായുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും രണ്ട് ആളുകൾ തമ്മിലുള്ള ആശയവിനിമയത്തിനും ലക്ഷ്യമിടുന്നു. ഇസ്രായേൽ സ്റ്റേറ്റ് സെക്യൂരിറ്റീസ് അതോറിറ്റിയുടെ ഡെപ്യൂട്ടി ഡയറക്ടർ റോൺ ക്ലീനുമായും ഡോ. അൽ സയാനി ഇരു രാജ്യങ്ങളും തമ്മിലുള്ള ബാങ്കിംഗ്, സാമ്പത്തിക സഹകരണം സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. മൂലധന…

Read More

മനാമ: ഓൺലൈൻ തട്ടിപ്പിനെതിരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആന്റ് ഇലക്‌ട്രോണിക് സെക്യൂരിറ്റിയുടെ ആൻറി എക്കണോമിക് ക്രൈംസ് ഡയറക്ടറേറ്റ് വിദേശത്ത് താമസിക്കുന്ന പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി. ഗാർഹിക തൊഴിലാളികളെ വിതരണം ചെയ്യുകയോ വെള്ളക്കുപ്പികൾ വിൽക്കുകയോ പോലുള്ള വിവിധ സേവനങ്ങൾ വാഗ്ദാനം ചെയ്‌ത് വ്യാജ അക്കൗണ്ടുകളിലൂടെ സോഷ്യൽ മീഡിയയിൽ പരസ്യങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് തട്ടിപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ഇരകളോട് ലിങ്കുകൾ വഴി പണമടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അവർ ബാങ്ക് അക്കൗണ്ടുകൾ വഴി പണം തട്ടാനാണ് ശ്രമിക്കുന്നത്. ഇത്തരം കോളുകളോട് പ്രതികരിക്കരുതെന്നും ഫോണിലൂടെയോ മറ്റേതെങ്കിലും മാർഗത്തിലൂടെയോ വ്യക്തിപരമോ ബാങ്ക് വിവരങ്ങളോ വെളിപ്പെടുത്തരുതെന്നും ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. തട്ടിപ്പിനിരയായവക്ക് ആവശ്യമായ നടപടികൾക്കായി അവരുടെ കേസുകൾ 992 എന്ന ഹോട്ട്‌ലൈൻ നമ്പർ വഴി അറിയിക്കാം.

Read More

മനാമ: ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ഓണം ആഘോഷിച്ചു. സിഞ്ചിലെ ആസ്ഥാന മന്ദിരത്തിൽ നടന്ന പരിപാടിയിൽ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ്പ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി വിശിഷ്ടാതിഥിയായിരുന്നു. ഗൈനക്കോളജിസ്റ്റ് ഒബ്സ്റ്റട്രിക്സ് കൺസൾട്ടന്റ് ഡോ അമർജിത് കൗർ സന്ധുവും ചടങ്ങിൽ പങ്കെടുത്തു. നൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര കളി ഉൾപ്പടെയുള്ള കലാപരിപാടികൾ അരങ്ങേറി. ഐഎൽഎ പ്രസിഡന്റ് ശാരദ അജിത്ത് അടക്കമുള്ളവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.

Read More

മനാമ: ബഹ്റൈനിൽ തുറസായ സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി ചൂട് വര്‍ധിക്കുന്ന ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍ ഏർപ്പെടുത്തിയ തൊഴിൽ നിയന്ത്രണം 99.92 ശതമാനം സ്‌ഥാപനങ്ങളും പാലിച്ചതായി തൊഴില്‍കാര്യമന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 99.87 ശതമാനമായിരുന്നു. ഉച്ചയ്ക്ക് 12 മണി മുതൽ 4 മണിവരെയാണ് ജോലിചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ജൂലായ്, ആഗസ്റ്റ് മാസങ്ങളിലായി ആകെ 21,723 പരിശോധനകളാണ് നടത്തിയത്. വിവിധ സൈറ്റുകളില്‍ നടന്ന പരിശോധനയില്‍ 16 തൊഴിലുടമകളും 31 തൊഴിലാളികളുമാണ് നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്. നിയമലംഘകര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കും. ഒരു തൊഴിലാളിക്ക് 500 ദീനാര്‍ മുതല്‍ 1,000 ദിനാര്‍വരെ പിഴ ചുമത്തും. വേനൽക്കാല തൊഴിൽ നിയന്ത്രണത്തിന് വര്‍ഷംതോറും മികച്ച പ്രതികരണമാണ് തൊഴിലുടമകളില്‍നിന്ന് ലഭിക്കുന്നത്. വേനൽ കഠിനമാകുമ്പോൾ തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കുന്നതിലൂടെ അവരുടെ ഉത്പാദനക്ഷമത വർധിപ്പിക്കുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു. നിയന്ത്രണം ഏര്‍പ്പെടുത്തിയശേഷം സൂര്യാഘാതം മൂലമുള്ള അപകടങ്ങള്‍ ഏറെ കുറഞ്ഞതായി മന്ത്രി വ്യക്തമാക്കി.

Read More

മനാമ: അന്താരാഷ്ട്ര ജ്വല്ലറി പ്രദർശനമായ ജ്വല്ലറി അറേബ്യയുടെ 31-ാമത് പതിപ്പ് നവംബർ 14 മുതൽ 18 വരെ ന​ട​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് പ്രദർശനം നടക്കുന്നത്. സഖീറിലെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ നടക്കുന്ന പ്രദർശനത്തിൽ ഇന്ത്യയടക്കമുള്ള 30 രാജ്യങ്ങളിൽ നിന്നുള്ള 650 സ്‌ഥാപനങ്ങളാണ് പങ്കെടുക്കുക. ആഭരണങ്ങളോടൊപ്പം തന്നെ ലക്ഷ്വറി വസ്തുക്കളുടെയും വിശാലമായ ശേഖരമാണ് ഇവിടെ ഒരുക്കുന്നത്. ക്ലാസിക്, സമകാലിക ഡിസൈനുകൾ, ഫിനിഷ്ഡ് ആഭരണങ്ങൾ, ടൈംപീസുകൾ, വിലയേറിയ രത്നങ്ങൾ, ആഢംബര വാച്ചുകള്‍, ക്ലോക്കുകൾ, മികച്ച എഴുത്ത് ഉപകരണങ്ങൾ, ആഡംബര ആക്സസറികൾ തുടങ്ങിയവ പ്രദർശിപ്പിക്കും. അ​ഞ്ചു​ ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്രദർശനത്തിൽ മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 20 ശ​ത​മാ​നം കൂ​ടു​ത​ൽ സ്ഥാ​പ​ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ഓരോ വര്‍ഷം കഴിയുന്തോറും പ്രദർശനം കൂടുതൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിലെന്നപോലെ, ലോകമെമ്പാടുമുള്ള സന്ദർശകരെയും ആഡംബര പ്രേമികളെയും ആകർഷിക്കുന്ന മി​ഡി​ലീ​സ്റ്റി​ലെ​ത​ന്നെ മി​ക​ച്ച ജ്വ​ല്ല​റി പ്രദർശനമായിരിക്കും ഇത്. ഇൻഫോർമ മാർക്കറ്റ്സ് ആണ്…

Read More

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം പത്താമത്തെ ആഴ്ചയിലെ വേനൽക്കാല ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽകാലത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പരിപാടിയുടെ അടിസ്ഥാന ലക്ഷ്യം. തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം കുപ്പിവെള്ളവും, പഴങ്ങളും, ബിരിയാണിയും വിതരണം ചെയ്തു. നൂറ്റി എഴുപതോളം തൊഴിലാളികൾക്കായി അസ്കറിലെ ഒരു വർക്ക്‌സൈറ്റിൽ ഈ പരമ്പരയുടെ പത്താമത്തെ പ്രോഗ്രാം നടന്നു. ഐ.സി.ആർ.എഫ് വൈസ് ചെയർമാൻ അഡ്വക്കേറ്റ് വി കെ തോമസ് തൊഴിലാളികളെ അഭിസംബോധന ചെയ്ദ് വേനൽക്കാല സുരക്ഷയെ പറ്റി സംസാരിച്ചു. ഇത് തുടർച്ചയായ എട്ടാം വർഷമാണ് ഐസിആർഎഫ് തേർസ്റ്റ് ക്വഞ്ചേഴ്സ് ടീം വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നത്. ഐസിആർഎഫ് തേർസ്റ് -ക്വഞ്ചേഴ്സ് ഈ പ്രതിവാര പരിപാടി സെപ്തംബർ പകുതി വരെ വിവിധ വർക്ക്സൈറ്റുകളിൽ തുടരും.

Read More

മനാമ: ഫ്രന്റസ് സ്റ്റഡി സർക്കിൾ ബഹ്‌റൈൻ അക്ബർ ട്രാവൽസുമായി സഹകരിച്ചു ഉംറ യാത്ര സംഘടിപ്പിക്കുന്നു. പ്രവാചക ദിനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഉംറ യാത്ര സെപ്റ്റംബർ 26 നു പുറപ്പെടും . പരിചിത പണ്ഡിത നേതൃത്വത്തില്‍ പുറപ്പെടുന്ന ഉംറ യാത്രക്ക് മുമ്പായി മൾട്ടി മീഡിയ സഹായത്തോടെ ഉംറയുടെ രീതി, മദീന ചരിത്രം എന്നീ വിഷയങ്ങളിൽ ക്ളാസുകള്‍ നല്‍കും. സുഖകരമായ യാത്ര, മെച്ചപ്പെട്ട താമസ, ഭക്ഷണ സൗകര്യം, ആത്മീയ ചൈതന്യത്തോടെ കര്‍മങ്ങള്‍ അനുഷ്ഠിക്കാനുള്ള അവസരം, കുടുംബങ്ങള്‍ക്ക് പ്രത്യേക പരിഗണന എന്നിവ ഗ്രൂപ്പിന്റെ പ്രത്യേകതയാണ്. യാത്രയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് 35573996 , 39062051 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഫ്രന്റസ് സ്റ്റഡി സർക്കിൾ ഉംറ കണ്‍വീനര്‍ പി പി ജാസിർ അറിയിച്ചു.

Read More