Author: News Desk

തിരുവനന്തപുരം: സര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് റേഷന്‍ വ്യാപാരികള്‍ ഇന്ന് കടകളടച്ച് പ്രതിഷേധിക്കും. സംസ്ഥാന വ്യാപകമായി റേഷന്‍കടകള്‍ അടച്ചിടാനാണ് തീരുമാനം. കിറ്റ് വിതരണത്തില്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള 11 മാസത്തെ കുടിശിക നല്‍കുക വേദന പാക്കേജ് പരിഷ്‌കരിക്കുക ഈ പോസ് യന്ത്രത്തിന്റെ തകരാറുകള്‍ പൂര്‍ണ്ണമായും പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ലൈസന്‍സ് കാലോചിതമായ വര്‍ദ്ധന വരുത്തണമെന്നും സെയില്‍സ്മാനെ വേദന പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്നും റേഷന്‍ വ്യാപാരികള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ സമരം റേഷന്‍ അവകാശം’ നിഷേധിക്കുന്ന തരത്തിലാകരുതെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. നിശ്ചയിച്ച സമയത്ത് കടകളില്‍ നിന്നും റേഷന്‍ വിതരണം നടക്കാതിരുന്നാല്‍ റേഷന്‍ വ്യാപാരികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. കാര്‍ഡുടമകള്‍ക്ക് റേഷന്‍ നിഷേധിച്ചു കൊണ്ടുള്ള പ്രതിഷേധ സമരത്തെ അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Read More

പത്തനാപുരം: സോളാര്‍ കേസില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോർട്ടിൽ പ്രതിഷേധം കടുക്കുന്നു. ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലായിരുന്നു പരാമര്‍ശം. കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ ചേര്‍ന്ന് ഉമ്മൻ ചാണ്ടിയെ കേസില്‍ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ പറയുന്നത്. സംഭവത്തിൽ ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പത്തനാപുരത്തെ എംഎൽഎ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

Read More

തിരുവനന്തപുരം: പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്. https://youtu.be/Ug-xyhflq2g?si=-kPk30cwCGo0ZljE പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നായിരുന്നു ചാണ്ടി ഉമ്മന്റെ ജയം. പുതുപ്പള്ളിയുടെ വികസനത്തിന് പ്രേരകമായി ഉമ്മൻ ചാണ്ടി എപ്പോഴും തന്റെ കൂടെയുണ്ടാകുമെന്ന് സത്യപ്രതിജ്ഞയ്ക്ക് മുൻപ് ചാണ്ടി ഉമ്മൻ പറഞ്ഞു. തലസ്ഥാനത്തെ വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ച ശേഷമാണ് ചാണ്ടി ഉമ്മൻ ആദ്യദിവസം സഭയിലെത്തിയത്. രാവിലെ പുതുപ്പള്ളി ഹൗസിലെ പ്രാർത്ഥനയ്ക്ക് ശേഷം പഴവങ്ങാടി ഗണപതി ക്ഷേത്രം, ആറ്റുകാൽ ദേവി ക്ഷേത്രം, സെൻ്റ് ജോർജ് സിറിയൻ കത്രീഡൽ, പാളയം ജുമാ മസ്ജിദ് എന്നീ ആരാധനാലയങ്ങൾ സന്ദർശിച്ചു. ശേഷം ഔദ്യോഗിക വസതിയിലെത്തി സ്പീക്കർ എ എൻ ഷംസീറിനെ കണ്ടു.

Read More

കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം മുൻ മന്ത്രിയുമായ എ സി മൊയ്തീൻ എം.എൽ എ അടക്കം സിപിഎം നേതാക്കൾ ഇഡിക്ക് മുന്നിൽ ഹാജരായി. ഇന്ന് രാവിലെയാണ് കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് അഭിഭാഷകർക്കൊപ്പം എ സി മൊയ്തീൻ എത്തിയത്. ഇഡി വിളിച്ചതുകൊണ്ട് വന്നുവെന്ന് മാത്രമായിരുന്നു ഇഡി ചോദ്യംചെയ്യലിനെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകർക്ക് മുന്നിൽ മറുപടി. തൃശൂർ കോർപ്പറേഷൻ കൗൺസിൽ അംഗവും സി.പി.എം നേതാവുമായ അനൂപ് ഡേവിസ് കാഡയും ഇ.ഡിക്ക് മുന്നിൽ ഹാജരായിട്ടുണ്ട്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇടപെട്ടില്ലെന്നായിരുന്നു അനൂപിന്റെ പ്രതികരണം. പത്ത് വർഷത്തെ നികുതി രേഖകളും ബാങ്ക് ഇടപാട് രേഖകളും സഹിതം ഹാജരാകാനാണ് ഇഡി എ സി മൊയ്തീന് നൽകിയ നിർദ്ദേശം. കരുവന്നൂർ ബാങ്കിൽ നിന്ന് ബെനാമികൾ വ്യാജ രേഖകൾ ഹാജരാക്കി ലോൺ നേടിയത് എ.സി മൊയ്തീനിന്‍റെ ശുപാർശ പ്രകാരമാണെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കേസിൽ അന്വേഷണം നേരിടുന്ന മുൻ മാനേജർ ബിജു കരീമിന്‍റെ ബന്ധുകൂടിയാണ്…

Read More

തിരുവനന്തപുരം: സോളാര്‍ വിവാദം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യും. അതിജീവിത എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗീക പീഡന പരാതി ഉണ്ടായിരുന്നില്ലെന്നും പിന്നീട് എഴുതി ചേര്‍ത്തതാണെന്നുമുള്ള സിബിഐ കണ്ടെത്തല്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്ന് ഷാഫി പറമ്പില്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. അതിജീവിതയുടെ ആവശ്യപ്രകാരം സിബിഐയെ അന്വേഷണം ഏൽപ്പിച്ചത് സർക്കാരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. റിപ്പോർട്ട് ഔദ്യോഗികമല്ലാത്തതിനാൽ അഭിപ്രായം പറയാനാവില്ല. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മറുപടി പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല.സിബിഐ റിപ്പോര്‍ട്ട് സംബന്ധിച്ച് ഒദ്യോഗിക രേഖയൊന്നും സർക്കാരിന്‍റെ പക്കൽ ഇല്ല എങ്കിലും , അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉച്ചക്ക് 1 മണിക്ക് സഭ ഈ വിഷയം ചര്‍ച്ച ചെയ്യും.

Read More

മനാമ: ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് നാളെ തുടക്കമാകും. സെപ്തംബർ 11 മുതൽ 15 വരെയുള്ള തീയ്യതികളിൽ നടക്കുന്ന ആഘോഷത്തിൽ നിരവധി പരിപാടികൾ അവതരിപ്പിക്കും. സെപ്തംബർ 11 തിങ്കളാഴ്ച – വൈകുന്നേരം 7:30 ന് ഔദ്യോഗിക ഉദ്ഘാടനം നടക്കും. തുടർന്ന് പരമ്പരാഗത ഓണം വേഷമായ ഓണപ്പുടവ മത്സരവും നടക്കും. സെപ്റ്റംബർ 12 ചൊവ്വാഴ്ച പായസമത്സരം, ബഹ്റൈനിൽ നിന്നുള്ള നർത്തകർ പങ്കെടുക്കുന്ന നാട്യോത്സവം 2023, നാടൻ പാട്ട് എന്നിവ ഉണ്ടായിരിക്കും. രാത്രി 7:30 മുതൽ പരിപാടികൾ ആരംഭിക്കും. https://youtu.be/iy0j-l4OyLY?si=XgeJWZbRrYDDZzVk സെപ്റ്റംബർ 14 വ്യാഴാഴ്ച ഓണ ചന്ത, തിരുവാതിര മത്സരം ആരംവം പാട്ടുകൂട്ടം അവതരിപ്പിക്കുന്ന നാടൻ പാട്ട് എന്നിവയാണ് മുഖ്യ ആകർഷണം. പരിപാടി രാത്രി 7:30 മുതൽ ആരംഭിക്കും. സെപ്റ്റംബർ 15 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന പരിപാടികളുടെ ഭാഗമായി പൂക്കള മത്സരം, ഓണ ചന്ത, സ്ത്രീകൾക്കും പുരുഷൻമാർക്കുമായി നടക്കുന്ന വടംവലി മത്സരം, ഘോഷയാത്ര, പ്രശസ്ത ഗായകരായ…

Read More

മനാമ: ലോക ഫിസിയോ തെറാപ്പി ദിനമായ സെപ്റ്റംബർ എട്ട് ന് ഫിസിയോ ദിനാചരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കെ എം സി സി ബഹ്റൈനും, ബഹ്റൈൻ കേരള ഫിസിയോ ഫോറവും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ ക്യാമ്പും സൗജന്യ പരിശോധനയും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കെ എം സി സി വൈസ് പ്രസിഡന്റ് ഷാഫി പറക്കട്ടയുടെ അദ്ധ്യക്ഷതയിൽ കെ എം സി സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ ഉദ്ഘാടനം നിർവ്വഹിച്ച ക്യാമ്പിന് ഫിസിയോ ഫോറം പ്രസിഡന്റ് ഡോ. ശ്രീദേവി, കെ എം സി സി വൈസ് പ്രസിഡന്റ് ശംസുദ്ധീൻ വെള്ളിക്കുളങ്ങര, ഫിസിയോ ഫോറം സെക്രട്ടറി ഡോ. നൗഫൽ, കെ എം സി സി ഓർഗനൈസിങ് സെക്രട്ടറി കെ പി മുസ്തഫ, കെ എം സി സി സെക്രട്ടറി കെ കെ സി മുനീർ , ഫിസിയോ ഫോറം ട്രഷറർ ഡോ. റിയാസ്, ഡോ. അനസ് മുല്ലത്ത് തുടങ്ങിയവർ ആശംസകളർപ്പിച്ചു. ആധുനിക ചികിത്സ…

Read More

മനാമ: ക്യാപിറ്റൽ ഗവർണറേറ്റിന്റെ നേതൃത്വത്തിൽ ബഹ്‌റൈൻ കേരള സോഷ്യൽ ഫോറവും (BKSF) വൺ ബഹ്‌റൈനും സംയുക്തമായി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. തുബ്ലിയിലെ 700-ലധികം തൊഴിലാളികൾക്കാണ് ഭക്ഷണ കിറ്റുകളുടെ വിതരണം സംഘടിപ്പിച്ചത്. https://youtu.be/iy0j-l4OyLY?si=XgeJWZbRrYDDZzVk കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി, വൺ ബഹ്‌റൈൻ പ്രതിനിധി ആന്റണി പൗലോസ്, ബഹ്‌റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ നേതാക്കളും പ്രതിനിധികളും ഫിലിപ്പിനോ കമ്മ്യൂണിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Read More

മനാമ: ഫ്ലെക്സി പെർമിറ്റ് കൈവശം വെച്ചിരുന്ന പ്രവാസി തൊഴിലാളികളെ ക്രമപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച തൊഴിലാളികളുടെ രജിസ്ട്രേഷൻ സംവിധാനം നിലവിൽ വന്നതിന് ശേഷം സ്പെഷലൈസ്ഡ് സെന്ററുകളിൽ രജിസ്റ്റർ ചെയ്ത വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ വർധനവുണ്ടായെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അധികൃതർ വ്യക്തമാക്കി. ഈ വർഷം ആദ്യ പകുതിയിൽ പ്രവാസി തൊഴിലാളികളിൽനിന്ന് 24,820 അപേക്ഷകൾ ലഭിച്ചതായി പാർലമെന്ററി കമ്മിറ്റിക്ക് നൽകിയ മറുപടിയിൽ എൽ.എം.ആർ.എ അറിയിച്ചു. ഇതിൽ 19,442 അപേക്ഷകൾ അംഗീകരിച്ചു. https://youtu.be/iy0j-l4OyLY?si=Jl6MM3975_ny_m0m ആദ്യ പാദത്തിൽ 2426 അപേക്ഷകൾ ലഭിച്ചപ്പോൾ രണ്ടാം പാദത്തിൽ 22,394 അപേക്ഷകളാണ് ലഭിച്ചത്. ഇത് വിപണിയെ സുസ്ഥിരമാക്കാനും അനധികൃത തൊഴിലാളികളുടെ സാമൂഹികവും സാമ്പത്തികവുമായ പ്രതികൂല ഫലങ്ങൾ പരിമിതപ്പെടുത്താനും സഹായിച്ചതായി എൽ.എം.ആർ.എ അറിയിച്ചു. അതേസമയം ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ പുതിയ തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള അപേക്ഷകളിൽ ഗണ്യമായ കുറവുണ്ടായതായി എൽ.എം.ആർ.എയുടെ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. 90,899 പുതിയ അപേക്ഷകളാണ് ഈ വർഷം ലഭിച്ചത്. 2022 ര​ണ്ടാം പ​കു​തി​യി​ൽ ഇ​ത് 1,14,097 ആ​യി​രു​ന്നു.…

Read More

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ്റ്  ക്വഞ്ചേഴ്സ് 2023 ടീം പതിനൊന്നാമത് ആഴ്ചയിലെ വേനൽക്കാല ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽകാലത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പരിപാടിയുടെ അടിസ്ഥാന ലക്ഷ്യം. തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം കുപ്പിവെള്ളവും, ജൂസും, പഴങ്ങളും, ലബാനും, ബിരിയാണിയും വിതരണം ചെയ്തു. https://youtu.be/iy0j-l4OyLY?si=Jl6MM3975_ny_m0m എഴുപതോളം തൊഴിലാളികൾക്കായി സീഫിലെ വർക്ക്‌സൈറ്റിൽ പരമ്പരയുടെ പതിനൊന്നാമത്തെ   പ്രോഗ്രാം  നടന്നു. ഇന്ത്യൻ എംബസി ഡിഫെൻസ് അറ്റാഷെ ക്യാപ്റ്റൻ നൗഷാദ് അലി ഖാൻ, അസിസ്റ്റന്റ് കോൺസുലർ ഓഫീസർ ശ്രീ സുമൻ ഭട്ട്, ഐസിആർഎഫ് വൈസ് ചെയർമാൻ അഡ്വ. വി കെ തോമസ് എന്നിവർ പരിപാടിയിൽ പങ്കെടുക്കുകയും തൊഴിലാളികളെ അഭിസംബോധന ചെയ്ത് വേനൽക്കാല സുരക്ഷയെ പറ്റി  സംസാരിക്കുകയും ചെയ്‌തു. ഇത് തുടർച്ചയായ എട്ടാം വർഷമാണ് ഐസിആർഎഫ് തേർസ്റ്റ്  ക്വഞ്ചേഴ്സ് ടീം  വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നത്. ഐസിആർഎഫ് തേർസ്റ് -ക്വഞ്ചേഴ്സ് ഈ പ്രതിവാര പരിപാടി  ഓഗസ്റ്റ് അവസാനം വരെ…

Read More