Author: News Desk

മനാമ: മൈക്രോസോഫ്റ്റ് ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ അനുസരിച്ച് ‘ടെക്‌നോളജി ഇൻകുബേറ്റർ സ്‌കൂളുകൾ’ പദവി നൽകിയ സ്‌കൂളുകളുടെ ശതമാനത്തിൽ ബഹ്‌റൈൻ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്താണ്. ജിസിസി രാജ്യങ്ങളിലും അറബ് ലോകത്തും ഇത് ഒന്നാം സ്ഥാനവും ഒരേ തലക്കെട്ടുള്ള സ്കൂളുകളുടെ എണ്ണത്തിൽ അന്താരാഷ്ട്ര തലത്തിൽ മൂന്നാം സ്ഥാനവും നേടി. https://youtu.be/jDsSTdbZOqc?si=8eQRBFsQJTjbF_jY&t=120 ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വൈദഗ്ധ്യം നിലനിർത്തിക്കൊണ്ട് ഡിജിറ്റൽ പരിവർത്തനം, വികസന ആക്കം, സർഗ്ഗാത്മകതയും നൂതനത്വവും വളർത്തിയെടുക്കുന്ന ആധുനിക പഠന തന്ത്രങ്ങളുടെ ഒരു നിരയിലൂടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കാര്യക്ഷമത ഉയർത്താനും വിദ്യാർത്ഥികളുടെ നിലവാരം ഉയർത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

Read More

മനാമ: ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അമേരിക്കയിലെത്തിയ ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കെനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ബഹ്റൈനും അമേരിക്കയും തമ്മിൽ സുരക്ഷാകാര്യങ്ങളിലും സാമ്പത്തികമേഖലയിലും സഹകരണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഉഭയകക്ഷി കരാറിൽ ഒപ്പ് വെച്ചു. https://youtu.be/jDsSTdbZOqc?si=-7IsO89CW5-6IGwv&t=3 പ്രതിരോധ, സുരക്ഷാ കാര്യങ്ങളിൽ കൂടുതൽ സഹകരണം, സാങ്കേതിക രംഗത്തുള്ള സഹകരണം, സാമ്പത്തിക ഇടപാടുകളിൽ വർദ്ധനവ്, വ്യാപാരം, നിക്ഷേപം എന്നിങ്ങനെ വിവിധ മേഖലകളിലെ സഹകരണം എന്നീ സുപ്രധാന മേഖലകളിലാണ് കരാർ. ഇരു രാജ്യങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന് കൂടുതൽ കരുത്തേകാൻ ഈ കരാറുകൾക്ക് സാധിക്കുമെന്ന് ബഹ്റൈൻ കിരീടാവകാശി അഭിപ്രായപ്പെട്ടു.

Read More

കണ്ണൂർ: ഇന്നലെ അന്തരിച്ച ബിജെപി മുൻ ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി പി പി മുകുന്ദന്റെ കണ്ണൂർ മണത്തണയിലെ വീട്ടിലെത്തി കർണ്ണാടകത്തിലെ ബ്രഹ്മശ്രീ നാരായണ ഗുരു ശക്തി പീഠത്തിലെ മഠാധിപതിയും, ശ്രീ ശരണ ഭസവേശ്വര മഠത്തിന്റെ പീഡാദ്ധ്യക്ഷരുമായ ഡോ: ശ്രീ ശ്രീ പ്രണവാനന്ദ സ്വാമിജി ഇന്ന് രാവിലെ അന്ത്യോപചാരമർപ്പിച്ചു. സ്വാമിജിയും, പി പി മുകുന്ദനും തമ്മിൽ ദീർഘ നാളത്തെ അടുത്ത ബന്ധമായിരുന്നു. മുകുന്ദന്റെ വിയോഗം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹീക മണ്ഡലത്തിലെ നികത്താനാവാത്ത ശൂന്യതയാണെന്നും സ്വാമിജി അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Read More

മനാമ: ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ വെസ്റ്റ് റിഫ  യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു.  മൂസ കെ ഹസൻ ‘ഈമാനും തവക്കലും’ എന്ന വിഷയത്തിൽ പഠന ക്ലാസ്സെടുത്തു. ഈമാൻ ഹൃദയത്തിലേക്ക് ആഴത്തിൽ ഇറങ്ങിചെല്ലുമ്പോഴാണ് വിശ്വാസം മധുരമായി മാറുന്നത്. അത്തരം വിശ്വാസികളാണ് തന്റെ സ്രഷ്ടാവായ നാഥനുമായി അഭേദ്യമായ ബന്ധത്തിലേർപ്പെടുന്നത്. എല്ലാ പ്രതിസന്ധികളിലും അവർ ദൈവത്തിൽ ഭരമേൽപ്പിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. യൂണിറ്റ് പ്രസിഡന്റ് പി.എം. അശ്റഫിന്റ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മഹമൂദ് മായൻ ഖുർആനിൽ നിന്നും അവതരിപ്പിച്ചു. സെക്രട്ടറി ഷാനിബ് റിപ്പോർട്ട്‌ അവതരിപ്പിച്ചു.

Read More

മനാമ: വി​ൽ​പ​ന​ക്കാ​യി​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ മ​യ​ക്കു​മ​രു​ന്ന്​ കടത്തിയ ഏഷ്യക്കാരനായ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പ്രതിക്ക് 5,000 ബഹ്‌റൈൻ ദിനാർ പിഴയും ഹൈ ക്രിമിനൽ കോടതി വിധിച്ചു. കൂടാതെ 25 വർഷത്തെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം നാടുകടത്തും. പ്രതിയെ ബഹ്‌റൈൻ രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച്‌ ആന്റി നാർക്കോട്ടിക്‌സ്‌ വിഭാഗം അറസ്‌റ്റ് ചെയ്യുകയായിരുന്നു. വയറിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഹെറോയിൻ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. https://youtu.be/jDsSTdbZOqc?si=wI2eoPPXt1ePLESC&t=49

Read More

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മധ്യ പൂർവ്വ ദേശത്തെ മാതൃ ദേവാലയമായ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം 2023 വർഷത്തെ ഓണാഘോഷം “പൊൻപുലരി 2023” സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറൻ്റിൽ വെച്ച് മലയാള തനിമയോട് കൂടി ആഘോഷിച്ചു. പ്രസ്ഥാനം അംഗങ്ങള്‍ക്കായും കുട്ടികള്‍ക്കായും ഓണാഘോഷത്തോടനുബന്ധിച്ചുള്ള കലാപരിപാടികളും വിവിധ ഓണകളികളും നടത്തപ്പെട്ടു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ കത്തീഡ്രൽ വികാരിയും പ്രസ്ഥാനം പ്രസിഡന്റുമായ ബഹു. സുനിൽ കുര്യൻ ബേബി അച്ചൻ അദ്ധ്യക്ഷത വഹിച്ചു. പ്രസ്ഥാനം ജോയിന്റ് സെക്രട്ടറി  മാക്സ് മാത്ത്യുസ് സ്വാഗതം അറിയിച്ചു. ഇടവക സഹവികാരിയും പ്രസ്ഥാനം വൈസ് പ്രസിഡന്റുമായ ബഹു. ജേക്കബ് തോമസ് കാരയ്ക്കല്‍ അച്ചന്‍ ഓണസന്ദേശം നല്‍കി. https://youtu.be/rh1R1EmbCcA?si=9y1gkwGc0ZBguGfz&t=230 ഇടവക ട്രസ്റ്റി ജീസൺ ജോർജ്, ഇടവക സെക്രട്ടറി ജേക്കബ് പി. മാത്യു (ലൈജു), പ്രസ്ഥാനം ലേ-വൈസ് പ്രസിഡന്റ് അന്നമ്മ തോമസ്, പ്രസ്ഥാനം സെക്രട്ടറി ജോയൽ സാം ബാബു…

Read More

മനാമ: ബഹ്‌റൈനിൽ ജോലി ചെയ്യുന്ന തൃശൂർ കൈപ്പറമ്പ് സ്വദേശി സദാനന്ദൻ കെ. എം. അർബുദ രോഗികൾക്കായി തലമുടി ദാനം ചെയ്തു. ഏറെക്കാലമായി നീട്ടിവളർത്തിയ തലമുടി കാൻസർ രോഗികൾക്ക് കൈമാറാനുള്ള ആഗ്രഹം സദാനന്ദൻ ബിഡികെ കോഓർഡിനേറ്റർ സുരേഷ് പുത്തൻവിളയിലുമായി പങ്കുവെക്കുകയും തുടർന്ന് സലൂണിൽ നിന്നും മുറിച്ചെടുത്ത മുടിയുമായി, കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറിയും ബിഡികെ ചെയർമാനുമായ കെ. ടി. സലിമിനൊപ്പം ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ എത്തി സൊസൈറ്റിയുടെ ട്രെഷറർ അഹമ്മദ് അലി അൽ നൊവാഖക്ക് കൈമാറി. റേഡിയേഷനും കീമോയും എടുക്കുന്ന അർബുദ രോഗികൾക്ക് മുടി കൊഴിയുമ്പോൾ വിഗുണ്ടാക്കാൻ ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ തലമുടി മുറിച്ചെടുത്ത് വൃത്തിയുള്ള പ്ലാസ്റ്റിക്ക് കവറിലാക്കി കാൻസർ സൊസൈറ്റിക്ക് നൽകാവുന്നതാണ്. പ്രവാസി സമൂഹത്തിൽ നിന്നും ഇങ്ങനെ മുടി ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കാൻസർ കെയർ ഗ്രൂപ്പും ബിഡികെ ബഹ്‌റൈൻ ചാപ്റ്ററും അവസരം ഒരുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. https://youtu.be/rh1R1EmbCcA?si=j7jN5dVxOKt4-jw2&t=111

Read More

മ​നാ​മ: പാർലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ സാമാജികനായ അ​ബ്​​ദു​ല്ല അ​ൽ റു​മൈ​ഹി​യു​ടെ കാ​റി​നു​കു​റു​കെ തെ​രു​വ്​ നാ​യ് ചാ​ടി അ​പ​ക​ട​മു​ണ്ടാ​യി. പെട്ടെന്ന് പാഞ്ഞുകയറിയ തെരുവ് നായയെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ റോ​ഡ്​ സൈ​ഡി​ലെ ബാ​രി​യ​റി​ൽ ഇ​ടി​ച്ച് കയറുകയായിരുന്നു.​ കാ​റി​ന്​ സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ പ​റ്റിയിട്ടുണ്ട്. എം.​പി​ക്ക്​ പ​രി​ക്കി​ല്ലെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഈ​സ ടൗ​ണി​ന്​ സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. നോർത്തേൺ ഈസ ടൗൺ, സായിദ് ടൗൺ എംപിയാണ് അബ്ദുള്ള അൽ റൊമൈഹി. തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​പ​ടി​ക​ൾ ​​ദ്രു​ത​ഗ​തി​യി​ൽ സ്വീ​ക​രി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. https://youtu.be/rh1R1EmbCcA?si=B4RHqyGknC9EcMI1&t=86

Read More

മ​നാ​മ: രണ്ട് പൊ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​റ​ബ്​ പൗ​ര​ന്​ ഒ​രു വ​ർ​ഷം ത​ട​വി​ന്​ ഒ​ന്നാം ഹൈ ​ക്രി​മി​ന​ൽ കോ​ട​തി വി​ധി​ച്ചു. ശി​ക്ഷ കാ​ലാ​വ​ധി​ക്കു​​ശേ​ഷം ബ​ഹ്​​റൈ​നി​ലേ​ക്ക്​ തി​രി​ച്ചു​വ​രാ​നാ​കാ​ത്ത​വി​ധം നാ​ട്ടി​ലേ​ക്ക്​ അ​യ​ക്കാ​നും വി​ധി​യു​ണ്ട്. വി​സ നി​യ​മം ലം​ഘി​ച്ച​തി​ന്​ 10 ദി​വ​സം ത​ട​വും ല​ഹ​രി ഉ​പ​യോ​ഗി​ച്ച​തി​ന്​ 50 ദീ​നാ​ർ പി​ഴ​യും കോ​ട​തി വി​ധി​ച്ചു. https://youtu.be/rh1R1EmbCcA?si=aFzNyJCqLAJ4-1dX&t=54 കാ​പി​റ്റ​ൽ പൊ​ലീ​സ്​ ഡ​യ​റ​​ക്​​ട​റേ​റ്റി​ൽ നി​ന്നു​ള്ള പ​രാ​തി​യ​നു​സ​രി​ച്ചാ​ണ്​ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്​​ത​ത്. ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​യാ​ൾ പൊ​ലീ​സു​കാ​രെ ​കൈ​​യേ​റ്റം​ചെ​യ്യു​ന്ന വി​ഡി​യോ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ ന​ട​ത്തി​യ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി പി​ടി​യി​ലാ​യ​ത്.

Read More

മ​നാ​മ: വ​ഴി​യ​രി​കി​ൽ വി​ൽ​പ​ന​ക്ക്​ വെ​ച്ച​തും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കാ​ണ​പ്പെ​ടു​ന്ന​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന്​ ദ​ക്ഷി​ണ മേ​ഖ​ല മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ന​ട​പ​ടി തു​ട​ങ്ങി. ഇ​ത്ത​ര​ത്തി​ലു​ള്ള 105 വാ​ഹ​ന​ങ്ങ​ൾ​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​കു​ക​യും 20 വാ​ഹ​ന​ങ്ങ​ൾ മു​നി​സി​പ്പാ​ലി​റ്റി ഇ​ട​പെ​ട്ട്​ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്​​തു. ഹാ​ജി​യാ​ത്, ബു​ഹൈ​ർ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ല​ക്ഷ്യ​മാ​യും വി​ൽ​പ​ന​യു​ദ്ദേ​ശി​ച്ചും നി​ർ​ത്തി​യി​ട്ട കാ​റു​ക​ളാ​ണ്​ നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. വി​ൽ​പ​ന​ക്ക്​ വെ​ച്ച 40 കാ​റു​ക​ളി​ൽ 10 എ​ണ്ണം മു​നി​സി​പ്പാ​ലി​റ്റി നീ​ക്കം ചെ​യ്​​തു. ബാ​ക്കി​യു​ള്ള​വ ഉ​ട​മ​ക​ൾ ഇ​ട​പെ​ട്ട്​ മാ​റ്റു​ക​യും ചെ​യ്​​തു. ഇ​ങ്ങ​നെ വ​ഴി​യ​രി​കി​ൽ പാർക്ക് ചെയ്തി​രി​ക്കു​ന്ന കാ​റു​ക​ൾ നീ​ക്കി​യി​ല്ലെ​ങ്കി​ൽ ഉ​ട​മ​ക​ൾ ക​ർ​ശ​ന ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ https://youtu.be/rh1R1EmbCcA?si=KlDaiWu_z8FjRIkO&t=4 വാ​ഹ​ന​ങ്ങ​ൾ അ​ല​ക്ഷ്യ​മാ​യി നി​ർ​ത്തി​യി​ടു​ന്ന​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്നുണ്ട്. പ​ല​പ്പോ​ഴും ന​ട​പ്പാ​ത​ക​ളി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത്. ഇ​ത് കാ​ൽ​ന​ട​ക്കാ​രു​ടെ സു​ഗ​മ​മാ​യ സ​ഞ്ചാ​ര​ത്തി​നും ത​ട​സ്സ​മു​ണ്ടാ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മു​ഹ​റ​ഖ് മു​നി​സി​പ്പാ​ലി​റ്റി പ​രി​ധി​യി​ലും അ​ന​ധി​കൃ​ത​മാ​യി നി​ർ​ത്തി​യി​ടു​ക​യും പാ​ർ​ക്ക് ചെ​യ്യു​ക​യും ചെ​യ്ത വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. ക​ന​ത്ത പി​ഴ​യാ​ണ് ഇ​ങ്ങ​നെ ക​ണ്ടെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ചു​മ​ത്തു​ന്ന​ത്.

Read More