Author: News Desk

തിരുവനന്തപുരം: രണ്ടു റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്തെ നേമം റെയില്‍വേ സ്റ്റേഷന്റെയും കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്റെയും പേര് മാറ്റാനാണ് സംസ്ഥാന സര്‍ക്കാര്‍ സമ്മതം നല്‍കിയത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. തുടര്‍ നടപടികളുടെ ഭാഗമായി ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കി. നേമം റെയില്‍വേ സ്‌റ്റേഷനെ തിരുവനന്തപുരം സൗത്ത് എന്നാക്കാനും കൊച്ചുവേളി സ്റ്റേഷന്റെ പേര് തിരുവനന്തപുരം നോര്‍ത്ത് എന്നാക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ നേരത്തെ തന്നെ ആലോചനകള്‍ നടന്നിരുന്നു. റെയില്‍വേ ബോര്‍ഡ് അടക്കം പേര് മാറ്റുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്ന് പേരുമാറ്റത്തിന് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി അനുമതി നല്‍കി കൊണ്ടാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കിയത്. ഇനി ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ പേരുമാറ്റം യാഥാര്‍ഥ്യമാകും.

Read More

മനാമ: ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ പ്രവാസി സംഘടനയായ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ 2024 -2025 കാലയളവിലേക്കുള്ള  ഭാരവാഹികളെ വർക്കിങ് ജനറൽ ബോഡി ചേർന്ന് തെരഞ്ഞെടുത്തു. സുബൈർ എം.എം പ്രസിഡന്റും സഈദ് റമദാൻ നദ്‌വി ജനറൽ സെക്രട്ടറിയുമാണ്. ബഹ്‌റൈനിലെ വ്യാപാര – ജീവകാരുണ്യമേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായ സുബൈർ എം.എം കോഴിക്കോട് ജില്ലയിലെ കുറ്റിയാടി സ്വദേശി ആണ്. മികച്ച സംഘാടകനും പ്രഭാഷകനും കൂടിയാണ് അദ്ദേഹം. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സഈദ് റമദാൻ ആലപ്പുഴ ജില്ലയിലെ വടുതല സ്വദേശി ആണ്. ലഖ്നൗവിലെ ദാറുൽ ഉലൂം നദ് വത്തുൽ ഉലമയിൽ നിന്നും അറബി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും, ശാന്തപുരം ഇസ്ലാമിക സർവകലാശാലയിൽ നിന്നും മതമീമാംസയിൽ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ജമാൽ നദ്‌വി, സമീർ ഹസൻ എന്നിവർ വൈസ് പ്രസിഡന്റുമാരും  സക്കീർ ഹുസൈൻ അസിസ്റ്റൻ്റ് ജനറൽ സെക്രട്ടറിയുമാണ്. ഖാലിദ് ചോലയിൽ, അബ്ദുൽ ഹഖ്, ജാസിർ പി.പി, അനീസ് വി.കെ, ലുബൈന ഷഫീഖ്, അബ്ബാസ് മലയിൽ, മുഹമ്മദ്…

Read More

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) അവരുടെ 2024 ലെ കലണ്ടർ ഇന്ത്യൻ എംബസി ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്‌തു. അടുത്തിടെ നടന്ന വാർഷിക ആർട്ട് കാർണിവൽ ഫേബർ കാസ്റ്റൽ സ്പെക്ട്ര 2023 ൽ നിന്ന് തിരഞ്ഞെടുത്ത ഓരോ ഗ്രൂപ്പിലെയും മികച്ച 5 വിജയികളുടെ കലാസൃഷ്ടികൾ ഉൾക്കൊള്ളിച്ചാണ് വാൾ കലണ്ടറും ഡെസ്ക് കലണ്ടറും രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചടങ്ങിൽ മുഖ്യാതിഥിയായ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി സിംഗ് ഡെസ്‌ക് കലണ്ടറും ഫേബർ കാസ്റ്റലിന്റെ കൺട്രി ഹെഡ് അബ്ദുൾ ഷുക്കൂർ വോൾ കലണ്ടറും പ്രകാശനം ചെയ്തു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ബിനു മണ്ണിൽ മലബാർ ഗോൾഡ് കൺട്രി മാനേജർ മുഹമ്മദ് റഫീഖ്, ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ കൂടാതെ മറ്റ് ഐസിആർഎഫ് ഒഫീഷ്യൽസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. യുവാക്കൾക്കിടയിൽ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ആദരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ആർട്ട് കാർണിവൽ ബഹ്‌റൈൻ കിംഗ്ഡത്തിലെ വിദ്യാർത്ഥികൾക്കുള്ള ഏറ്റവും വലിയ കലാ…

Read More

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്), ഈസ്റ്റേൺ പ്രീകാസ്റ്റ് കമ്പനിയിലെ തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡിസംബർ 28 വ്യാഴാഴ്ച എക്കറിൽ മെഡിക്കൽ ക്യാമ്പ് നടന്നു. 200 ഓളം തൊഴിലാളികൾ മെഡിക്കൽ ചെക്കപ്പും ഡോക്ടർമാരുടെ കൺസൾട്ടേഷനും പ്രയോജനപ്പെടുത്തി. കിംസ് ഹെൽത്ത് ഹോസ്പിറ്റൽ, അൽ ഹിലാൽ മെഡിക്കൽ സെന്റർ, ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ, ദാർ അൽ ഷിഫ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഡോക്ടർമാരും പാരാമെഡിക്കുകളും കൂടാതെ ഡോ സന്ധു, ഡോ മനോജ് എന്നിവരും ചേർന്ന് പരിശോധന നടത്തി. മുഖ്യാതിഥി ഇന്ത്യൻ എംബസിയിലെ അസിസ്റ്റന്റ് കോൺസുലർ ഓഫീസർ സുമൻ ഭട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ തൊഴിലാളികളെ അഭിസംബോധന ചെയ്യുകയും ഐസിആർഎഫിന്റെ മെഡിക്കൽ ബോധവൽക്കരണ കാമ്പയിനുകളെ കുറിച്ച് വിവരിക്കുകയും ചെയ്തു. കമ്മ്യൂണിറ്റിയോടുള്ള പ്രതിബദ്ധതയ്ക്കും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചതിനും കമ്പനി സേഫ്റ്റി ഓഫീസർ നിശാന്ത് ഐസിആർഎഫിന് നന്ദി പറഞ്ഞു. പങ്കെടുത്ത എല്ലാ തൊഴിലാളികൾക്കും അവരുടെ മെഡിക്കൽ ചെക്കപ്പിന്…

Read More

മനാമ: ദാറുല്‍ ഈമാൻ മദ്രസകളുടെ 24 ആം വാര്‍ഷികാഘോഷ പരിപാടികളുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപവൽക്കരിച്ചു പ്രവർത്തനം ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. പഠനത്തോടൊപ്പം കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ കൂടി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ്  ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് സ്വാഗതസംഘ രൂപവൽക്കരണ യോഗത്തിൽ അധ്യക്ഷത വഹിച്ച പ്രിൻസിപ്പൽ സഈദ് റമദാൻ നദ്‌വി പറഞ്ഞു. മൂല്യവത്തായതും സാമൂഹികപ്രസക്തിയുള്ളതുമായ വിഷയങ്ങളെ ആസ്പദിച്ചുകൊണ്ടുള്ള കലാവിഷ്കാരങ്ങളാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മുഴുവൻ കുട്ടികളെയും ചിട്ടയായ പരിശീലനത്തിലൂടെ അധ്യാപകർ തന്നെയാണ് പരിപാടികൾക്കായി ഒരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാഗതസംഘം ജനറൽ കൺവീനർ ആയി വി.കെ അനീസ്, കൺവീനർമാരായി അബ്ദുൽ ആദിൽ, റഷീദ സുബൈർ എന്നിവരെയും തെരഞ്ഞടുത്തു. വിഭവ സമാഹരണം കൺവീനറായി അഹ്‌മദ്‌ റഫീഖ് (വിഭവ സമാഹരണം – കൺവീനർ), റഫീഖ് അബ്ദുല്ല, അബ്ദുൽ മജീദ് തണൽ, നൗഷാദ് അമ്മാനത്ത്, നൗഫൽ അടാട്ടിൽ, നിയാസ് കണ്ണിയൻ (അംഗങ്ങൾ), യൂനുസ് സലിം (കൺവീനർ – പ്രോഗ്രാം), ഫസീല യൂനുസ്, ലുലു അബ്ദുൽ…

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ 91 മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഡിസംബർ 29 മുതൽ മൂന്ന് ദിവസമായി നടക്കുന്ന ചടങ്ങുകൾക്ക് വണ്ണാഭമായ തുടക്കമായി. സൊസൈറ്റി അങ്കണത്തിൽ നടന്ന ചടങ്ങിൽ മഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞും പീത പതാകയുമായും ധാരാളം കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുക്കുകയുണ്ടായി. https://youtu.be/Uq6skbnqU48?si=DakaccbPslIcfza8 തുടർന്ന് നടന്ന തീർത്ഥാടന സമ്മേളനത്തിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ അധ്യക്ഷത വഹിക്കുകയും മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് S നടരാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയുണ്ടായി, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ മുഖ്യാതിഥിയായിരുന്നു. കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡൻറ് നിസ്സാർ കൊല്ലം, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിജു ജോർജ്, മിഥുൻ മോഹൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ ഈ വർഷത്തെ ശിവഗിരി തീർഥാടന ഘോഷയാത്രയ്ക്കുള്ള ധർമ്മ പതാക പ്രിൻസ് S നടരാജൻ സൊസൈറ്റി ചെയർമാൻ സനീഷ് കുറു മുള്ളിലിന്…

Read More

പത്തനംതിട്ട: മൈലപ്രയിൽ കടയ്ക്കുള്ളിൽ വയോധികനായ വ്യാപാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൈലപ്ര സ്വദേശി പുതുവേലിൽ വീട്ടിൽ ജോർജ് ഉണ്ണുണ്ണി (73) ആണ് മരിച്ചത്. വായിൽ തുണി തിരുകി കൈകാലുകൾ കെട്ടിയനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വെെകീട്ട് അഞ്ച് മണിയോടെ കടയിൽ സാധനം വാങ്ങാനെത്തിയവരാണ് മൃതദേഹം കണ്ടത്. മൈലപ്ര പോസ്റ്റ്ഓഫീസിനോട് ചേർന്ന രണ്ട് മുറി കടയുടെ പിന്നിൽ കൈകാലുകൾ പ്ളാസ്റ്റിക് കയർ ഉപയോഗിച്ച് വരിഞ്ഞുമുറുക്കി കെട്ടി വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്ന സംശയത്തിലാണ് നിലവിൽ പോലീസ്. കടയിലെ സിസിടിവി ക്യാമറകൾ തകർത്തിട്ടുണ്ട്. സിസിടിവിയുടെ ഹാർഡ് ഡിസ്‌കും കാണാനില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക്, വിരലടയാള വിദ​ഗ്ധരും സ്ഥലത്തെത്തി. ഭാര്യ: അന്നമ്മ ജോർജ്, മക്കൾ: ഷാജി ജോർജ്, സുരേഷ് ജോർജ്, മരുമക്കൾ: ആശ ഷാജി, ഷേർളി സുരേഷ്.

Read More

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് കര്‍ശന സുരക്ഷയൊരുക്കുമെന്ന് ഡി.സി.പി സി.എച്ച് നാഗരാജു. നഗരത്തിലെ ഹോട്ടലുകള്‍, മാളുകള്‍, ബീച്ചുകള്‍, ക്ലബ്ബുകള്‍ തുടങ്ങീ എല്ലായിടങ്ങളിലും വലിയ തിരക്ക് പ്രതീക്ഷിക്കുന്നതായും ഇതുനിയന്ത്രിക്കാനുള്ള നടപടികള്‍ പോലീസ് കൈക്കൊണ്ടതായും അദ്ദേഹം അറിയിച്ചു. ഡിജെ പാര്‍ട്ടികള്‍ നടത്തുന്നവര്‍ പോലീസില്‍നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങണം. മയക്കുമരുന്ന് ഉപയോഗം, കൈവശംവെക്കല്‍, വില്‍പന എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടിയുണ്ടാവും. ഇവരുടെ വീടുകളില്‍ റെയ്ഡും വാഹനങ്ങള്‍ കണ്ടുകെട്ടി ലൈസന്‍സ് റദ്ദാക്കും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പരിപാടികള്‍ കാണാന്‍ പോകുന്നവര്‍ ഫോണ്‍ നമ്പര്‍ വാഹനത്തിനുമേല്‍ പ്രദര്‍ശിപ്പിക്കണം എന്നതുള്‍പ്പെടെ കര്‍ശന നിര്‍ദേശങ്ങളാണ് തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരങ്ങളിലുള്ളത്. മാനവീയംവീഥിയില്‍ 12.30 വരെമാത്രമാവും ആഘോഷങ്ങള്‍ക്ക് അനുമതി. ഇവിടെ മഫ്തിയില്‍ പോലീസുണ്ടാവും. മാനവീയത്തിനായി ഒരുപ്രത്യേക നിയമവും നിര്‍മിച്ചിട്ടില്ലെന്നും മാനവീയം ഇന്ത്യക്കുപുറത്തല്ലായെന്നും ഡി.സി.പി പറഞ്ഞു.

Read More

ന്യൂഡല്‍ഹി:  ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാക്കി കായിക താരങ്ങള്‍. ഗുസ്തി താരം വിനേഷ് ഫോഗട്ട് അവാര്‍ഡുകള്‍ മടക്കി നല്‍കി. ഖേല്‍രത്‌നയും അര്‍ജുന അവാര്‍ഡും തിരികെ നല്‍കി. അര്‍ജുന അവാര്‍ഡ് ഫലകം കര്‍ത്തവ്യപഥില്‍ വച്ച് വിനേഷ് മടങ്ങി. ഖേല്‍ രത്ന പുരസ്‌കാരവും റോഡില്‍ വച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നില്‍ താരങ്ങള്‍ പ്രതിഷേധിക്കുകയാണ്. രാജ്യം നല്‍കിയ ഖേല്‍രത്‌നയും അര്‍ജുന അവാര്‍ഡും തിരികെ നല്‍കുമെന്ന് വിനേഷ് ഫോഗട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗുസ്തി താരങ്ങള്‍ മെഡല്‍ നേടുമ്പോള്‍ രാജ്യത്തിന്റെ അഭിമാനമായി കണക്കാക്കപ്പെടുന്നുവെന്നും, അവര്‍ നീതി ആവശ്യപ്പെട്ടപ്പോള്‍ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുകയാണെന്നും വിനേഷ് പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ചിരുന്നു. ബ്രിജ് ഭൂഷന്റെ വിശ്വസ്തര്‍ തന്നെ ഗുസ്തി ഫെഡറേഷന്‍ തലപ്പത്തെത്തിയതില്‍ പിന്നാലെ സാക്ഷി മാലിക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചതും ബജ്രങ് പൂനിയും വിരേന്ദറും പത്മശ്രീ തിരികെ നല്‍കിയതും സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. പിന്നാലെയാണ് വിനേഷ് ഫോഗട്ടും പുരസ്‌കാരങ്ങള്‍ ഉപേക്ഷിച്ചത്.

Read More

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. വൈകുന്നേരം 5 മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരിയാണ് ശ്രീകോവില്‍ തുറന്നത്. മേല്‍ശാന്തി ആഴിയില്‍ അഗ്നി പകര്‍ന്നതോടെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം അനുവദിച്ചു. ജനുവരി 15നാണ് മകരവിളക്ക്.  മണ്ഡല വിളക്കിന്റെ പതിവ് പൂജകള്‍ക്ക് ശേഷം 27 ന് രാത്രിയായിരുന്നു നട അടച്ചത്. ഈ മാസം 20 വരെ ഭക്തര്‍ക്ക് ദര്‍ശനം ഉണ്ടാകും. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13 നു വൈകിട്ട് പ്രസാദ ശുദ്ധക്രിയകള്‍ നടക്കും. ജനുവരി 14 ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15 നാണ് മകരവിളക്ക്. അതേദിവസം പുലര്‍ച്ചെ 2.46 ന് മകരസംക്രമ പൂജ നടക്കും. പതിവു പൂജകള്‍ക്കുശേഷം വൈകിട്ട് അഞ്ചുമണിക്കാണ് അന്ന് നട തുറക്കുക. തുടര്‍ന്നു തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തി ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ നടക്കും. തുടര്‍ന്ന് പന്തളം രാജപ്രതിനിധി രാവിലെ ശദര്‍ശനം നടത്തിയശേഷം നട അടയ്ക്കും.

Read More