- കുവൈത്തിൽ 26 ദിവസം തണുപ്പ് തുടരും, ശൈത്യകാലത്തിന്റെ അവസാന പാദം ‘അൽ-അഖ്റബ്’ തുടങ്ങുന്നു
- യാത്രക്കാരുടെ നിയമ ലംഘനം: വിമാനതാവളത്തിൽ കസ്റ്റംസിന്റെ പരിശോധന ശക്തമാക്കുന്നു
- സൂര്യചിത്ര ഫിലിം ഡയറക്ടറിയുടെ പന്ത്രണ്ടാപ്പതിപ്പ് വിപണിയിൽ
- വൈഭവ് വൈകാതെ വരും, വഴിമാറേണ്ടിവരിക സഞ്ജു മാത്രമല്ല, കിഷനും ജയ്സ്വാളുമൊന്നും ഇനി ഓപ്പണര്‍ സ്ഥാനം സ്വപ്നം കാണേണ്ട
- കൊച്ചിൻ ക്യാൻസര്‍ റിസര്‍ച്ച് സെന്റര്‍ നാടിന് സമര്‍പ്പിച്ചു; മധ്യകേരളത്തിലെ മികച്ച ക്യാൻസര്‍ ചികിത്സാ കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി
- എസ്ഐആര്‍ നടപടികള്‍ തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല; സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്; ബംഗാളില്‍ ഒരാഴ്ച കൂടി നീട്ടി
- ഗാർഹിക മാലിന്യ സംസ്കരണം: എസ്.സി.ഇയും സാമൂഹിക വികസന മന്ത്രാലയവും സംയുക്ത ശിൽപശാല നടത്തി
- ആറാമത് ലോക സംരംഭക നിക്ഷേപ ഫോറത്തിന് നാളെ തുടക്കം
Author: News Desk
മനാമ : അൽ മഹാ സ്പോർട്സ് ആക്കാദമി സംഘടിപ്പിച്ച വോളിബോൾ ടൂൺമെന്റിൽ ഐ വൈസിസി ബഹ്‌റൈൻ ജേതാക്കളായി. അൽ ആലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് ഐവൈസിസി സ്പൈക്കേഴ്സ് വിജയിച്ചത്. മികച്ച കളിക്കാരനായി ഫഹദ്, മികച്ച സെറ്റർ അമൽ, ബെസ്റ്റ് ലിബറോ ബെർണീ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മൂവരും ഐ വൈ സിസി സ്പൈക്കേഴ്സ് ന്റെ കളിക്കാരാണ്. ടീം ക്യാപ്റ്റൻ ഫഹദിന്റെ നേതൃത്വത്തിൽ മാലിക്, ബെർണീ, ജെയ്സ്, അമൽ, രാജു, ഷിനാസ്, ആഷിക്, നാസർ, ഫ്രാങ്കോ, ലിജോ, ആസിഫ് എന്നിവരടങ്ങിയ ടീം ആണ് ചാമ്പ്യൻമാരായത്. ടീം കോച്ച് ഷിന്റോ ജോസഫ്, കോഡിനെറ്റർ ജെയ്സ് ജോയ്, ടീം മാനേജർ ഫ്രാങ്കോ, സ്പോർസ് വിംഗ് കൺവീനർ ജിജോമോൻ മാത്യു.
മനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ എമർജൻസി റൂമിൽ എത്തുന്നതിന് 48 മണിക്കൂർ മുമ്പ് മസ്തിഷ്ക രക്തസ്രാവം ഉണ്ടായ ഒരു ഏഷ്യൻ രോഗിയുടെ മരണത്തിന് കാരണമായ രണ്ട് ഏഷ്യൻ നഴ്സുമാരെ കുറ്റവിമുക്തരാക്കി. പ്രൊഫഷണൽ മാനദണ്ഡങ്ങൾ ലംഘിച്ച് മറ്റുള്ളവരുടെ സുരക്ഷയിൽ അശ്രദ്ധമായി വിട്ടുവീഴ്ച ചെയ്തതിനും ഇരയുടെ മരണത്തിന് കാരണമായതിനും രണ്ട് നഴ്സുമാരെ പ്രോസിക്യൂഷൻ കോടതിയിലേക്ക് റഫർ ചെയ്തിരുന്നു. https://youtu.be/j8KIiu0_Q-w?si=wYGzvdTL38oJbibn&t=295 ഛർദ്ദി, വയറിളക്കം എന്നിവയ്‌ക്കൊപ്പം തളർച്ചയും ബലഹീനതയും ഉള്ള അവസ്ഥയിലാണ് ഇരയായ യുവതി എമർജൻസി റൂമിൽ എത്തിയത്. താൽക്കാലിക ചികിത്സ നിർദ്ദേശിക്കപ്പെട്ട ഇവർ ഇന്റേണൽ മെഡിസിൻ ഡിപ്പാർട്ട്‌മെന്റിലേക്ക് റഫറൽ ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിനായി എമർജൻസി റൂമിൽ തുടർന്നു. എക്സ്-റേകൾക്കായി രോഗിയെ ഇന്റേണൽ മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റിയ സമയത്ത് ഒന്നാം പ്രതി അവിടെ ഉണ്ടായിരുന്നു. രോഗി ബോധരഹിതനായിരുന്നപ്പോൾ പ്രതിയുടെ റോൾ അവസാനിക്കുകയും മെഡിക്കൽ സ്റ്റാഫ് രോഗിയെ ചികിത്സിക്കാൻ തുടങ്ങുകയുമായിരുന്നുവെന്നും ഒന്നാം പ്രതിയുടെ അഭിഭാഷകൻ പറഞ്ഞു. പ്രതി അവരുടെ തൊഴിൽ നടപടിക്രമങ്ങൾ പാലിച്ചതിനാലും രോഗിയുടെ മരണത്തിന് കാരണമായതിന് തെളിവുകളില്ലാത്തതിനാലും കുറ്റകൃത്യത്തിന്റെ…
മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ക്യാപിറ്റൽ ഗവർണറേറ്റിൽ നിരവധി കടകളിലും വർക്ക് സൈറ്റുകളിലും രണ്ട് സംയുക്ത പരിശോധന കാമ്പെയ്‌നുകൾ നടത്തി. നിയമവിരുദ്ധ തൊഴിലാളികളെ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയിൽ ഏതാനും പേർ പിടിയിലായി. നാഷണാലിറ്റി പാസ്‌പോർട്ട് ആൻഡ് റെസിഡന്റ് അഫയേഴ്സ്, ക്യാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ചാണ് വിവിധ സ്ഥാപനങ്ങളിലും തൊഴിലാളികൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളിലും പരിശോധന നടത്തിയത്. തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പിടികൂടിയവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. https://youtu.be/j8KIiu0_Q-w?si=pIrSd1IVVyuUy-Hi&t=62
മനാമ: സീറോമലബാർ സൊസൈറ്റിയുടെ (സിംസ്) പുതിയ ഭരണ സമിതി നിലവിൽ വന്നു. ഷാജൻ സെബാസ്റ്റ്യൻ പ്രസിഡന്റയും സബിൻ കുര്യാക്കോസ് ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 15 സെപ്തംബര് 2023 വെള്ളിയാഴ്ച നടന്ന വാർഷിക ജനറൽ ബോഡി മീറ്റിങ് പുതിയ ഭരണ സമിതിക്കു അംഗീകാരം നൽകി. മറ്റു ഭാരവാഹികൾ : രാജാ ജോസഫ് – വൈസ് പ്രസിഡന്റ്, ജീവൻ ചാക്കോ – അസി. ജനറൽ സെക്രട്ടറി, ജസ്റ്റിൻ ഡേവിസ് – ട്രെഷറർ, ലൈജു തോമസ് – അസി. ട്രെഷറർ, ജിജോ ജോർജ് – മെമ്പർഷിപ് സെക്രട്ടറി, ജെയ്മി തെറ്റയിൽ – എന്റർടൈൻമെന്റ് സെക്രട്ടറി, സിജോ ആന്റണി – സ്പോർട്സ് സെക്രട്ടറി, രതീഷ് സെബാസ്റ്റ്യൻ – ഐ.ടി. സെക്രട്ടറി, മനു വര്ഗീസ് – ഇന്റർനാൽ ഓഡിറ്റർ. ജേക്കബ് വാഴപ്പിള്ളിയായിരുന്നു വരണാധികാരി.
വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ബഹ്‌റൈനിൽ പ്രവേശിച്ച ഏഷ്യൻ ദമ്പതികൾക്ക് മൂന്ന് വർഷം വീതം തടവ്
മനാമ: വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ബഹ്‌റൈനിൽ പ്രവേശിച്ചതിന് ഏഷ്യൻ ദമ്പതികൾക്ക് മൂന്ന് വർഷം വീതം തടവ് ശിക്ഷ ലഭിച്ചു. ശിക്ഷ കാലാവധി കഴിഞ്ഞയുടൻ നാടുകടത്താനും വിധിച്ചു. മലേഷ്യയിൽ നിന്നുള്ള സാധുവായ പാസ്‌പോർട്ടുമായാണ് ഇവർ യുഎഇയിലെത്തിയത്. എന്നാൽ ഈ പാസ്സ്പോർട്ടുകൾ യഥാർത്ഥത്തിൽ അവരുടേതല്ലായിരുന്നു. പ്രതികളുടെ മുഖം രണ്ട് പാസ്‌പോർട്ടുകളിലെയും ഫോട്ടോകളുമായി കാഴ്ചയിൽ സമാനതയുണ്ടായിരുന്നു. അതനുസരിച്ച്, ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാസ്‌പോർട്ടുകൾ ഔദ്യോഗികമായി സ്റ്റാമ്പ് ചെയ്ത് രണ്ട് പ്രതികൾക്കും രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞു. https://youtu.be/j8KIiu0_Q-w?si=takD9uZpwxJIjfOA&t=223 മൂന്ന് ദിവസം ബഹ്‌റൈനിൽ തങ്ങിയ ഇവർ അതേ പാസ്‌പോർട്ട് ഉപയോഗിച്ച് സ്വന്തം രാജ്യത്തേക്ക് മടങ്ങവെയാണ് എയർപോർട്ട് ജീവനക്കാർക്ക് ചില സംശയങ്ങൾ ഉണ്ടായത്. പരിശോധനയിൽ അവർ പാസ്‌പോർട്ടിന്റെ യഥാർത്ഥ ഉടമകളല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തങ്ങളുടെ രാജ്യത്തിന്റെ പാസ്‌പോർട്ട് അപകടസാധ്യതയുള്ളതാണെന്ന് കേട്ടതിനാലാണ് ബഹ്‌റൈനിലേക്ക് പ്രവേശിക്കാൻ മറ്റ് ഐഡന്റിറ്റി ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയതെന്ന് ദമ്പതികൾ സമ്മതിച്ചു. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്ത് വിചാരണയ്ക്ക് അയക്കുകയായിരുന്നു.
ബഹ്റൈനിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെട്ടതായി ഗവൺമെന്റ് ഹോസ്പിറ്റൽസ് അതോറിറ്റി
മനാമ: സർക്കാർ ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെട്ടതായി ഗവൺമെന്റ് ഹോസ്പിറ്റൽസ് അതോറിറ്റി സി.ഇ.ഒ ഡോ. അഹ്മദ് മുഹമ്മദ് അൽ അൻസാരി വ്യക്തമാക്കി.അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങളനുസരിച്ച് സ്വദേശികൾക്കും വിദേശികൾക്കും മെച്ചപ്പെട്ട ചികിത്സ നൽകിക്കൊണ്ടിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ റേഡിയോളജി വിഭാഗത്തിൽ ആഗസ്റ്റിൽ മാത്രം 26,601 പരിശോധനകൾ നടത്തിയതായി അദ്ദേഹം പറഞ്ഞു. https://youtu.be/j8KIiu0_Q-w?si=OGp6bStGBI6p9M3P&t=197 2021ൽ ഇതേ കാലയളവിൽ 20,479 പരിശോധനകളാണ് നടത്തിയത്. പരിശോധനകൾക്കുള്ള കാത്തിരിപ്പ് കാലം കുറക്കാൻ നിലവിൽ സാധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. നിലവിൽ 10 തരം പരിശോധനകളാണ് റേഡിയോളജി വിഭാഗത്തിൽ നടത്തുന്നത്.
മനാമ: ബഹ്‌റൈൻ ജൂനിയർ ഇന്റർനാഷണൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റ് 2023’ സെപ്റ്റംബർ 19 മുതൽ 24 വരെ ഇന്ത്യൻ ക്ലബ്ബിൽ നടക്കും. ബഹ്‌റൈൻ ബാഡ്മിന്റൺ ആന്റ് സ്ക്വാഷ് ഫെഡറേഷനുമായി സഹകരിച്ച് നടത്തുന്ന ടൂർണമെന്റിന് ബി.ഡബ്ലു.എഫ് & ബാഡ്മിന്റൺ ഏഷ്യയുടെ അംഗീകാരമുണ്ട്. ബഹ്‌റൈനിൽ ആദ്യമായാണ് ഈ ടുർണമെന്റ് നടക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 100-ലധികം മികച്ച അന്താരാഷ്ട്ര കളിക്കാർ പങ്കെടുക്കും. https://youtu.be/j8KIiu0_Q-w?si=VmaKqUOASIG-O7-Q&t=269 ബഹ്റൈന്‍ പുറമെ ഇന്ത്യ, ജോർദാൻ, ഇറാൻ, സിറിയ, തായ്ലൻഡ്, ശ്രീലങ്ക, യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ പങ്കെടുക്കും. അണ്ടർ 15, അണ്ടർ 19 – പുരുഷ സിംഗിൾസ്, വനിതാ സിംഗിൾസ്, പുരുഷന്മാരുടെ ഡബിൾസ്, വനിതാ ഡബിൾസ് , മിക്സഡ് ഡബിൾസ് എന്നീ വിഭാഗങ്ങളിൽ മൽസരങ്ങൾ നടക്കും. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 10 വരെ ഇന്ത്യൻ ക്ലബ്ബിൽ മത്സരങ്ങൾ ആരംഭിക്കും. സെപ്റ്റംബർ 24നാണ് ഗ്രാൻഡ് ഫൈനൽ. കൂടുതൽ വിവരങ്ങൾക്ക്, ടൂർണമെന്റ് ഡയറക്ടർ അരുണാചലം-…
തിരുവനന്തപുരം: 2023-24 അദ്ധ്യയന വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് നാല് മുതൽ 25വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. മാർച്ച് ഒന്ന് മുതൽ 26വരെയാണ് പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചത്.ഈ മാസം 25 മുതൽ തുടങ്ങേണ്ടിയിരുന്ന പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ നിപ പശ്ചാത്തലത്തിൽ മാറ്റി. ഇവ ഒക്ടോബർ ഒമ്പത് മുതൽ 13വരെയുള്ള തീയതികളിൽ നടക്കും. 2024 ഏപ്രിൽ മൂന്ന് മുതൽ 17വരെ പത്ത് ദിവസം നീണ്ടുനിൽക്കുന്ന മൂല്യനിർണയ ക്യാമ്പുകൾ സംഘടിപ്പിക്കും.
തിരുവനന്തപുരം: മുതലപ്പൊഴി അപകടരഹിതമാക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ സമരം കടുപ്പിക്കാന്‍ ലത്തീന്‍ അതിരൂപത. പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ രണ്ടാംഘട്ട സമരത്തിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്‍റെ നേതൃത്വത്തിൽ നടത്തിയ പദയാത്രയിലായിരുന്നു നിലപാട് വ്യക്തമാക്കിയത്. മുതലപ്പൊഴിയിലെ തുടര്‍ച്ചയായ അപകടങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന വികാരമാണ് മത്സ്യത്തൊഴിലാളികള്‍ക്കും ലത്തീന്‍ സഭയ്ക്കും. സർക്കാർ വാക്കു പാലിച്ചില്ലെങ്കില്‍ മുതലപ്പൊഴി ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭം ശക്തമാക്കാനാണ് ആലോചന. മുതലപ്പൊഴിയില്‍ അടിഞ്ഞ കല്ലും മണലും ഡ്രഡ്ജ് ചെയ്തു നീക്കും, ലൈറ്റുകള്‍ സ്ഥാപിക്കും, കടലില്‍ ബോയ ഇടും, രക്ഷാപ്രവര്‍ത്തനത്തിന് ക്രമീകരണം ഏര്‍പ്പെടുത്തും എന്നീ ഉറപ്പുകള്‍ അടിയന്തരമായി പാലിക്കണമെന്നാണ് ആവശ്യം. തുടർ സമര പരിപാടികളുടെ ആദ്യഘട്ടമായി കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതലപ്പൊഴിയില്‍ പദയാത്ര നടത്തി. അഞ്ചുതെങ്ങ് പൂത്തുറയില്‍ നിന്നും പുതുക്കുറിച്ചിയിൽ നിന്നും ആരംഭിച്ച പദയാത്രകള്‍ മുതലപ്പൊഴിയിൽ സമാപിച്ചു. മുതലപ്പൊഴിയില്‍ ലോങ്ങ് ബൂം ക്രെയിൻ എത്തിച്ചെങ്കിലും പാറനീക്കുന്ന പ്രവര്‍ത്തി ഇനിയും പുനരാരംഭിച്ചിട്ടില്ല.
തിരുവനന്തപുരം: ഐജി പി. വിജയന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കുന്നത് വകുപ്പ് തല അന്വേഷണത്തിന് തടസ്സമാവില്ലെന്നാണ് റിപ്പോർട്ട്. ഇത് രണ്ടാം തവണയാണ് ഐജിയെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്ര വിവരങ്ങള്‍ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാരോപിച്ചാണ് ഐജി പി. വിജയനെ മെയ് 18ന് സസ്പെൻഡ് ചെയ്യുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സസ്പെൻഷന് അടിസ്ഥാനമായ കാരണങ്ങള്‍ നിഷേധിച്ചായിരുന്നു പി.വിജയൻ സർക്കാർ നോട്ടീസിന് മറുപടി നൽകിയിരുന്നത്. രണ്ടുമാസത്തിന ശേഷം നടന്ന ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സസ്പെൻഷൻ പുനപരിശോധന സമിതി പി.വിജയനെ തിരികെയെടുക്കുന്നമെന്ന് ശുപാർശ നൽകി. സസ്പെൻഷൻ നീട്ടികൊണ്ടുപോകാനുള്ള തെറ്റുകളില്ലെന്നും തിരികെയടുത്ത് വകുപ്പതല അന്വേഷണം തുടരാമെന്നുമായിരുന്നു ശുപാർശ. എന്നാൽ പി.വിജയന്റെ വിശദീകരത്തിൻ മേൽ വീണ്ടും ഡിജിപിയുടെ വിശദീകരണം മുഖ്യമന്ത്രി തേടി. വിജയനെതിരായ എഡിജിപിയുടെ ആരോപണങ്ങള്‍ ശരിവച്ചു. പി.വിജയന്റെ വിശദീകരണം തള്ളിയുമായിരുന്നു ഡിജിപിയുടെ മറുപടി. ഈ…
