Author: News Desk

മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ക്യാപിറ്റൽ ഗവർണറേറ്റിലും മുഹറഖ് ഗവർണറേറ്റിലും നിരവധി കടകളിലും വർക്ക് സൈറ്റുകളിലും സംയുക്ത പരിശോധന കാമ്പെയ്‌നുകൾ നടത്തി. നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​താ​നും പേ​ർ പി​ടി​യി​ലാ​യി. നാഷണാലിറ്റി പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റെ​സി​ഡ​ന്‍റ്​ അ​ഫ​യേ​ഴ്​​സ്, മുഹറഖ് ഗവർണറേറ്റ് പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മുഹറഖ് ഗവർണറേറ്റിലെ ​ വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ൾ ഒ​രു​മി​ച്ചു​കൂ​ടു​ന്ന സ്​​ഥ​ല​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. https://youtu.be/blJZ0UZYkoU?si=dlu4mmTBc3XActJx&t=46 സെന്റൻസ് എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്‌മെന്റുമായി ഏകോപിപ്പിച്ച് ക്യാപിറ്റൽ ഗവർണറേറ്റിലും സംയുക്ത പരിശോധന കാമ്പെയ്‌ൻ നടത്തി. തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ പി​ടി​കൂ​ടി​യ​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്​​തി​രി​ക്കു​ക​യാ​ണ്.

Read More

മനാമ: ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂവിലെ അൽ ഫനാർ ഹാളിൽ വെച്ച് ദി ഡിവ കോണ്ടസ്റ്റ് 2023 ഗോ വിത്ത് ദി ഗ്ലോ, ബിയോണ്ട് ബ്യൂട്ടി എന്ന പേരിൽ ഫാഷൻ ഷോ സംഘടിപ്പിച്ചു. ക്യാപിറ്റൽ ഗവർണറേറ്റിലെ ഇൻഫർമേഷൻ ആൻഡ് ഫോളോ-അപ്പ് ഡയറക്ടർ യൂസഫ് ലോറി, പാർലിമെന്റംഗം ബസ്മ മുബാറക്ക് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. https://youtu.be/blJZ0UZYkoU?si=bixX5EwUeJGgPsS9&t=90 ഇന്ത്യൻ എംബസിയിൽ നിന്നുള്ള മേഘാ ജെയിൻ, കിംസ് ഹോസ്പിറ്റലിൽ നിന്നുള്ള ആമിന ഷെരീഫ്, ബഹ്‌റൈൻ ബിസിനസ് വിമൻസ് സൊസൈറ്റിയിൽ നിന്നുള്ള വിക്കി, മനോർ സിറിയ, ഫാത്തിമ എന്നിവരും അതിഥികളായിരുന്നു. ബട്ടൂൽ ദാദാഭായ്, അനിതാ മേനോൻ, ഹിന മൻസൂർ, തനിമ ചക്രവർത്തി എന്നിവരായിരുന്നു വിധികർത്താക്കൾ. പ്രധാന്യ സുബാന്ദ് ആണ് ഐൽഎ ദിവ 2023 വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത്. തരുൺ സച്ചാർ റണ്ണർ അപ്പായി. യംങ്ങ് ദിവാ ദിവോ വിഭാഗത്തിൽ പ്രിയംവദ നേഹ ഷാജു ഒന്നാം സ്ഥാനവും, അരിയാന മോഹന്തി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഐഎൽഎ ദിവ…

Read More

മ​നാ​മ: അ​മേ​രി​ക്ക​ൻ കോ​ഓ​പ​റേ​ഷ​ൻ സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച്​ യു.​എ​സ്​ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സി​ന്​ കീ​ഴി​ൽ യു.​എ​സ്​-​ബ​ഹ്​​റൈ​ൻ സം​യു​ക്​​ത ഹെ​ൽ​ത്ത്​ ഫോ​റ​ത്തി​ന്​ ക​ഴി​ഞ്ഞ ദി​വ​സം തു​ട​ക്ക​മാ​യി. ആ​രോ​ഗ്യ കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ലാ​യി​രു​ന്നു ഫോ​റം. യു.​എ​സ്​ കോ​ഓ​പ​റേ​റ്റി​വ്​ അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പേ​ഷ്യ​ന്‍റ്​ ​പ്രോ​ഗ്രാ​മി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ണ്ടു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഫോ​റ​ത്തി​ൽ വി​വി​ധ ഹോ​സ്​​പി​റ്റ​ലു​ക​ളു​ടെ സ​ഹ​ക​ര​ണ​വു​മു​ണ്ട്. ബ​ഹ്​​റൈ​നും അ​​മേ​രി​ക്ക​യും ത​മ്മി​ൽ ആ​രോ​ഗ്യ പ​രി​ച​ര​ണ മേ​ഖ​ല​യി​ൽ നീ​ണ്ട​കാ​ല​ത്തെ സ​ഹ​ക​ര​ണം നി​ല​നി​ൽ​ക്കു​ന്ന​താ​യി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ വ്യ​ക്​​ത​മാ​ക്കി. ബ​ഹ്​​റൈ​നി​ലെ അ​മേ​രി​ക്ക​ൻ മി​ഷ​ൻ ഹോ​സ്​​പി​റ്റ​ൽ രാ​ജ്യ​ത്തെ പ​ഴ​ക്കം ചെ​ന്ന ആ​ശു​പ​ത്രി​ക​ളി​ലൊ​ന്നാ​ണ്. ഏ​റ്റ​വും പു​തി​യ ചി​കി​ത്സ രീ​തി​ക​ളും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും മേ​ഖ​ല​ക്ക്​ സം​ഭാ​വ​ന ചെ​യ്യു​ന്ന​തി​ൽ പ്ര​സ്​​തു​ത സ്ഥാ​പ​ന​ത്തി​ന്‍റെ പ​ങ്ക്​ ചെ​റു​ത​ല്ല. https://youtu.be/blJZ0UZYkoU?si=d8UYInSxK4ygelUT&t=2 ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​ൻ മു​​ന്നോ​ട്ടു​വ​ന്ന ന​ട​പ​ടി​യെ അ​ദ്ദേ​ഹം പ്ര​ത്യേ​കം പ്ര​ശം​സി​ക്കു​ക​യും ഫോ​റം വി​ജ​യ​ത്തി​ലെ​ത്ത​​ട്ടെ​യെ​ന്ന്​ ആ​ശം​സി​ക്കു​ക​യും ചെ​യ്​​തു. ആ​രോ​ഗ്യ പ​രി​ച​ര​ണ മേ​ഖ​ല​യി​ൽ അ​മേ​രി​ക്ക​യു​ടെ പ​രി​ച​യ സ​മ്പ​ത്ത്​…

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഓണോത്സവം 2023ന്റെ ഭാഗമായി കഴിഞ്ഞദിവസം സൊസൈറ്റി ഹാളിൽ ഓണോൽസവം 2023 ജനറൽ കൺവീനർ എ വി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ കുട്ടികളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി  ബിനുരാജ് സ്വാഗതവും, വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദിയും, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ ആശംസകൾ അറിയിച്ചും സംസാരിച്ചു. അന്നേദിവസം സൊസൈറ്റി സന്ദർശിച്ച പാലക്കാട് എംപി വി കെ ശ്രീകണ്ഠനെ ഭാരവാഹികൾ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് കുടുംബാംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമായി വിഭവസമൃദ്ധമായ ഓണസദ്യ നടത്തുകയുണ്ടായി. https://youtu.be/blJZ0UZYkoU?si=-OVrr4aOP6S0bCvf&t=216 വരും ദിവസങ്ങളിൽ, ഗുരു സമാധിയുമായി ബന്ധപ്പെട്ട് പ്രഭാഷണ പരമ്പരയും നവരാത്രി ആഘോഷങ്ങളും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

Read More

ചെന്നൈ: തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ ആത്മഹത്യ ചെയ്തു. പ്ലസ് ടു വിദ്യാര്‍ഥിനിയായ മീര (16) ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാനസിക സമ്മര്‍ദം മൂലമാണ് ആത്മഹത്യ ചെയ്‌തെന്നാണ് വിവരം. കുട്ടി ഇതുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇന്നു പുലർച്ചെ മൂന്നിന് ചെന്നൈ ആൽവാർപേട്ടിലെ ടി.ടി.കെ റോഡിലുള്ള വീട്ടിലാണു മുറിക്കകത്ത് കുട്ടിയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ മൈലാപൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ മൈലാപൂർ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. തമിഴ് സിനിമയിൽ നിർമ്മാതാവ്, നടൻ, സംഗീത സംവിധായകൻ, ഗാനരചയിതാവ്, എഡിറ്റർ, ഓഡിയോ എഞ്ചിനീയർ, സംവിധായകൻ എന്നീ നിലകളിൽ വിജയ് ശ്രദ്ധനേടിയിട്ടുണ്ട്. തന്‍റെ ആരാധികയായ ഫാത്തിമയെയാണ് താരം വിവാഹം കഴിച്ചിരുന്നത്. ഇവർക്ക് ലാറ എന്ന പേരിൽ ഒരു മകൾ കൂടിയുണ്ട്.

Read More

ന്യൂഡൽഹി: ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡക്ക് മറുപടി നൽകി ഇന്ത്യ. മുതിർന്ന കാനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി. ഇന്ത്യ വിരുദ്ധ നടപടിക്കാണ് കേന്ദ്രസർക്കാരിന്റെ മറുപടി. അഞ്ച് ദിവസത്തിനുള്ളിൽ ഇന്ത്യ വിടണമെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. കാനഡയിലെ സിഖ് നേതാവ് ഹർദീപ് സിംഗ് ഹിജ്ജാർ കൊലപാതക കേസിന് പിന്നിൽ ഇന്ത്യയുടെ പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയിരുന്നു. ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ പവൻ കുമാർ റായിയെയാണ് പുറത്താക്കിയത്. ഹർ‍ദീപ് സിംഗ് കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാകാമെന്ന് കനേഡിയൻ പ്രധാനമന്ത്രി പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയത്. ഇക്കഴിഞ്ഞ ജൂണിലാണ് കാനഡയിലെ ഗുരുദ്വാരക്ക് മുന്നിൽ വെച്ച് ഹർദീപ് സിംഗ് വെടിയേറ്റ് മരിച്ചത്.

Read More

ടൊറന്റോ: ഖലിസ്ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന ആരോപണത്തിനു പിന്നാലെ, ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി കാനഡ. കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളിയെ ഉദ്ധരിച്ച് വിവിധ രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യുടെ കാനഡയിലെ തലവൻ പവൻ കുമാർ റായിയെയാണ് പുറത്താക്കിയതെന്നാണ് റിപ്പോർട്ട്. ഹർദീപ് സിങ് നിജ്ജാറിന്റെ മരണത്തിനു പിന്നിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുള്ളതായി വിശ്വസനീയമായ വിവരമുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മോശമാക്കി കാനഡ ഇന്ത്യൻ ഉദ്യോഗസ്ഥനെ പുറത്താക്കിയത്. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുള്ള ബന്ധം വ്യക്തമായ സാഹചര്യത്തിലാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്നതെന്ന് മെലാനി ജോളി വിശദീകരിച്ചതായി അൽ ജസീറ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ പവൻ കുമാർ റായിയെയാണ് പുറത്താക്കിയത്. ‘ഇന്ത്യയുടെ നടപടി കാനഡയുടെ പരമാധികാരത്തിൻമേലുള്ള കടന്നുകയറ്റമെന്ന…

Read More

മനാമ: ഓണം ആഘോഷത്തിൻ്റെ ഭാഗമായി ബഹ്റൈനിലെ പ്രമുഖ ഹോസ്പിറ്റൽ ശൃംഖലയായ അൽ റബീഹ് ഗ്രൂപ്പ് ഓഫ് മെഡിക്കൽ അവരുടെ കീഴിലുള്ള അൽ റബീഹ് മെഡിക്കൽ സെന്റർ , അൽ റബീഹ് ഡെന്റൽ സെന്റർ , അൽ റബീഹ് ഫാർമസി , അൽ റബീഹ് ഡെന്റൽ ലബോറട്ടറി എന്നിവിടങ്ങളിലെ മാനേജ്മെൻ്റും മുഴുവൻ സ്റ്റാഫുകളും അവരുടെ കുടുംബാംഗങ്ങളും അടക്കം 600 ഓളം അംഗങ്ങളെ ഉൾപ്പെടുത്തി കൊണ്ടുള്ള വിപുലമായ ഓണാഘോഷം കിടിലോസ്കി ഓണം 2023 എന്ന പേരിൽ സൽമാബാദ് ഗൾഫ് എയർ ക്ലബിൽ വെച്ച് നടന്നു. https://youtu.be/j8KIiu0_Q-w?si=6o7tMuu8KdZMwalv&t=94 രാത്രി 7മുതൽ ചെണ്ടമേളത്തിൻ്റെ അകമ്പടിയിൽ മാവേലിയുടെ എഴുന്നള്ളത്തോടെ തുടങ്ങിയ പരിപാടിയിൽ മനോഹരമായ പൂക്കളവും. അംഗങ്ങളെ ഗ്രൂപ്പുകളായി തിരിച്ചുള്ള വാശിയേറിയ വടംവലി മത്സരവും, ഓണക്കളികളും തിരുവാതിരയും ഓണാഘോഷത്തിന് മിഴിവേകി. വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം അംഗങ്ങളുടെ ഡാൻസ്, പാട്ട് പോലുള്ള കലാ കായിക മത്സരങ്ങളും അരങ്ങേറി. ഗ്രൂപ്പ് മത്സര വിജയികളെ സമ്മാനങ്ങൾ നൽകി ആദരിച്ചു. ഓണം മലയാളി സമൂഹത്തിന് നൽകിയ…

Read More

മനാമ: ലിബിയയിലെ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകി ബഹ്‌റൈൻ. പ്രളയബാധിതരെ സഹായിക്കാൻനായി 3,77,000 ബഹ്‌റൈൻ ദിനാറിന്റെ ദുരിതാശ്വാസ സഹായമാണ് ബഹ്‌റൈൻ ലിബിയയിലേക്ക് അയച്ചത്. https://youtu.be/j8KIiu0_Q-w?si=hX9VkUs-Vuq5ZTau&t=3 രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (RHF) പ്രവർത്തനമാരംഭിക്കുകയും 1 ദശലക്ഷം ഡോളർ മൂല്യമുള്ള മാനുഷിക സഹായം അയയ്ക്കുകയും ചെയ്തു. ഭക്ഷണം, മെഡിക്കൽ സാമഗ്രികൾ , പാർപ്പിടത്തിനുള്ള സാമഗ്രികൾ എന്നിവയുൾപ്പെടെ 40 ടൺ അവശ്യ സാധനങ്ങൾ ബഹ്‌റൈൻ ലിബിയയിലേക്ക് അയച്ചു. 11,000-ത്തിലധികം പേരുടെ ജീവൻ അപഹരിച്ച വെള്ളപ്പൊക്കത്തിൽ ആയിരക്കണക്കിന് ആളുകളാണ് ദുരിതമനുഭവിക്കുന്നത്.

Read More

മനാമ: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ സന്ദർശനം നടത്തി അൽ നമൽ ആൻഡ് വി.കെ.എൽ ഗ്രൂപ് ചെയർമാൻ വർഗീസ് കുര്യൻ. ചാണ്ടി ഉമ്മൻ അദ്ദേഹത്തെ സ്വീകരിച്ചു. ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധമായിരുന്നു വർഗീസ് കുര്യന് ഉണ്ടായിരുന്നത്. കല്ലറയിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥന നടത്തുകയും ചെയ്തു. https://youtu.be/j8KIiu0_Q-w?si=BsE5yjG0BqH96rCG&t=44

Read More