- മണിപ്പൂരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ച് കേന്ദ്രം; പുതിയ സർക്കാർ രൂപീകരണം ഉടൻ
- ആടിയ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്ത് വിജിലൻസ്, കേസിലെ ആദ്യ അറസ്റ്റ്
- ബഹ്റൈനില്‍ കഴിഞ്ഞ വര്‍ഷം നട്ടുപിടിപ്പിച്ചത് 2.4 ദശലക്ഷം വൃക്ഷങ്ങള്‍
- ഏഷ്യക്കാരനെ കൊലപ്പെടുത്തിയ കേസ് കോടതിക്ക് വിട്ടു
- കോംഗോയിലെ ഖനി അപകടം: ബഹ്റൈന്‍ അനുശോചിച്ചു
- ബഹ്റൈന്‍ ഭവന മന്ത്രാലയത്തിന് ഗള്‍ഫ് എഞ്ചിനീയറിംഗ് യൂണിയന് അവാര്‍ഡ്
- ലോക ഗവണ്മെന്റ് ഉച്ചകോടിയില്‍ ബഹ്റൈനും യു.എ.ഇയും ധാരണാപത്രം ഒപ്പുവെച്ചു
- നടത്തത്തിനിടയില്‍ മയക്കുമരുന്ന് കച്ചവടം: മൃഗസ്നേഹിയായ യുവതിയെ കോടതിയില്‍ ഹാജരാക്കി
Author: News Desk
മനാമ: ഫ്രന്റ്സ് സ്റ്റഡി സർക്കിൾ വനിതാവിഭാഗം മനാമ യൂനിറ്റ് പൊതുപ്രഭാഷണം സംഘടിപ്പിച്ചു. “വെളിച്ചമാണ് തിരുദൂതർ ” എന്ന വിഷയത്തിൽ യുവ പണ്ഡിതൻ യൂനുസ് സലീം പ്രസംഗിച്ചു. ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാൻ വേണ്ടിയാണ് പ്രവാചകന്മാരെ ദൈവം നിയോഗിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സമകാലിക ലോകത്തെ അനീതിയും അക്രമവും അന്ധവിശ്വാസവും പലപ്പോഴും മതത്തിന്റെ പേരിൽ കെട്ടിവേക്കപ്പെടുകയാണ്. ഈ തെറ്റിദ്ധാരണകൾ മാറ്റുവാൻ പ്രവാചകൻ പഠിപ്പിച്ച പാഠങ്ങളിലേക്ക് തിരിച്ചു പോകണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. https://youtu.be/DEluFjbMt-Q?si=8dLQvqPM5lSPc9tg&t=210 ഫ്രൻ്റ്സ് വനിതാ വിഭാഗം എക്സിക്യൂട്ടീവ് അംഗം റഷീദ സുബൈർ ആമുഖ പ്രഭാഷണം നടത്തി. യൂനിറ്റ് പ്രസിഡന്റ് ബുഷ് റ ഹമീദ് സ്വാഗതവും സെക്രട്ടറി റസീന അക്ബർ നന്ദിയും പറഞ്ഞു. ഫർസാന സുബൈർ ഖുർആനിൽ നിന്നും അവതരിപ്പിച്ചു. ഫാത്തിമ നൗഫൽ ഗാനമാലപിച്ചു. ഷമീന ലതീഫ് , ഷഹീന നൗമൽ , ഷമീന നൗഫൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
മനാമ: കാരുണ്യ പ്രവർത്തന മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന ബഹ്‌റൈൻ കെഎംസിസി മഞ്ചേശ്വരം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബങ്കര മഞ്ചേശ്വരം റഹ്മത്ത് മജൽ സീതി സാഹിബ് കോളനിയിൽ നിർമ്മാണം പൂർത്തീകരിച്ച പ്രഥമ ബൈത്തുറഹ്മ സമർപ്പണം സെപ്റ്റംബർ 22 വെള്ളിയാഴ്ച മൂന്നു മണിക്ക് സയ്യിദ് അതാഉള്ള തങ്ങൾ ഉദ്യവാർ നിർവഹിക്കും. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി താക്കോൽദാനം നിർവഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ, ട്രഷറർ മുനീർ ഹാജി, എംഎൽഎ എ.കെ.എം അഷ്റഫ്, അബ്ദുല്ലത്തീഫ് ഉപ്പള ഗേറ്റ്, കെഎംസി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഫി പാറക്കട്ട, മുസ്ലിം ലീഗ് ജില്ല ഭാരവാഹികളായ ടി എ മൂസ, എം ബി യൂസഫ്, എം ഫോർ അബ്ദുൽ റഹ്മാൻ എം അബ്ബാസ്, ഹാരിസ് ചൂരി,മണ്ഡലം പ്രസിഡണ്ട് അസീസ് മരിക്ക, ജനറൽ സെക്രട്ടറി എ കെ ആരിഫ്, ട്രഷറർ യു കെ സൈഫുള്ള തങ്ങൾ, തുടങ്ങിയ മുസ്ലിം ലീഗിന്റെയും ബഹ്‌റൈൻ കെഎംസിസി…
മനാമ: ലുലു ഹൈപ്പർമാർക്കറ്റിൽ ഇറ്റാലിയൻ ഫെസ്റ്റിന് തുടക്കമായി. ഫെസ്റ്റിവൽ ദാന മാളിൽ ബഹ്റൈനിലെ ഇറ്റാലിയൻ അംബാസഡർ പാവോള അമാഡെ ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ ജുസർ രൂപാവാല അംബാസഡറെ സ്വാഗതംചെയ്തു. വിവിധതരം ഇറ്റാലിയൻ ഉത്പന്നങ്ങൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. https://youtu.be/DEluFjbMt-Q?si=IpjP2LcozHO_XU9H&t=117 ചീസുകൾ, ഇറ്റാലിയൻ ചോക്കലേറ്റ്, ഫ്രൂട്ട് ജാമുകൾ, അറിയപ്പെടുന്ന ബ്രാൻഡുകളിൽനിന്നുള്ള ഷുഗർ ടോപ്പ് പഫ് പേസ്ട്രി, ഇറ്റാലിയൻ ആപ്പിൾ എന്നിവ പ്രത്യേക വിലയിൽ ലഭിക്കും. ബൽസാമിക് വിനാഗിരി, ഒലിവ് ഓയിൽ, ഓർഗാനിക് പാസ്ത തുടങ്ങി ഇറ്റാലിയൻ കിച്ചൺ സ്റ്റേപ്പിൾസ്, വ്യഞ്ജനങ്ങൾ, റെഡി-ഗോ പെസ്റ്റോ പാസ്ത സോസ് എന്നിവയും ലഭ്യമാണ്. മേള ഒരാഴ്ച നീണ്ടു നിൽക്കും.
മനാമ: ഡി.പി വേൾഡ് ഇന്റർനാഷനൽ ഗോൾഫ് ടൂറിന് ബഹ്‌റൈൻ ആതിഥേയത്വം വഹിക്കും. രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ രക്ഷാധികാരത്തിൽ റോയൽ ഗോൾഫ് ക്ലബ്ബിൽ (ആർജിസി) 2024 ഫെബ്രുവരി 1 മുതൽ 4 വരെയാണ് ബഹ്‌റൈൻ ചാമ്പ്യൻഷിപ് അരങ്ങേറുന്നത്. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫെസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, ഡി.പി വേൾഡ് ടൂറിന്റെ ചീഫ് എക്സിക്യൂട്ടിവ് കീത്ത് പെല്ലി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ടൂറിന് ബഹ്‌റൈൻ ആതിഥേയത്വം വഹിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടന്നത്. അന്താരാഷ്ട്ര ഗോൾഫ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത് ബഹ്റൈനിന്റെ പദവി വർധിപ്പിക്കുമെന്നും രാജ്യാന്തര കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലുള്ള അതിന്റെ കഴിവുകൾ ഉയർത്തിക്കാട്ടുമെന്നും ശൈഖ് ഖാലിദ് പറഞ്ഞു. 26 രാജ്യങ്ങളിലായി 40 ലധികം ടൂർണമെന്റുകളാണ് സീസണിൽ നടക്കുന്നത്. പങ്കെടുക്കുന്നവർക്ക് മൊത്തം 148.5 മില്യൺ ഡോളറിന്റെ സമ്മാനത്തുകയാണ്…
ബന്ധുവായ സ്ത്രീയെ ബലാൽസംഗം ചെയ്ത് കൊന്ന കേസിൽ 29 വർഷമായി ജയിലിൽ; പ്രതിയെ മോചിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി
ന്യൂഡൽഹി: 29 വർഷമായി ജയിലിൽ കഴിയുന്ന അങ്കമാലി സ്വദേശി ജോസഫിനെ മോചിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ദീർഘനാൾ ജയിലിൽ കഴിയേണ്ടിവരുന്നത് ക്രൂരതയാണെന്ന് കോടതി നിരീക്ഷിച്ചു. ബന്ധുവായ സ്ത്രീയെ ബലാൽസംഗം ചെയ്ത് റെയിൽവേ ട്രാക്കിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നതാണ് ജോസഫിനെതിരായ കേസ്. 1994 സെപ്റ്റംബർ 16ന് നടന്ന സംഭവത്തിൽ ജോസഫിനു ജീവപര്യന്തം ശിക്ഷയാണ് അന്ന് കോടതി വിധിച്ചത്. ജീവപര്യന്തം ശിക്ഷ അനുഭവിച്ച് കഴിഞ്ഞിട്ടും തന്നെ മോചിപ്പിക്കുന്നില്ലെന്നു കാട്ടി ജോസഫ് സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ നേരത്തെ കോടതി തള്ളിയിരുന്നു. എന്നാൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നു എന്നു കാണിച്ച് ആർട്ടിക്കിൾ 32 പ്രകാരം നൽകിയ ഹർജിയിലാണ് കോടതി ഇന്നു വിധി പറഞ്ഞത്. 1958ലെ ജയിൽ നിയമം അനുസരിച്ചാണു തന്റെ ശിക്ഷാ കാലാവധിയുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകേണ്ടതെന്നും അതിനാൽ ജീവപര്യന്തം ശിക്ഷ പൂർത്തിയാക്കിയതിനാൽ ജോസഫിനെ പുറത്തുവിടണമെന്നുമായിരുന്നു ജോസഫിന്റെ അഭിഭാഷകൻ വാദിച്ചത്. 2000 – 2016 കാലയളവിൽ സമാനമായ കുറ്റകൃത്യത്തിൽ ശിക്ഷിക്കപ്പെട്ട 350 പേർക്ക് മോചനം…
ഡല്‍ഹി: ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ വഷളാവുന്നു. കനേഡിയൻ പൗരന്മാർക്ക് വിസ അനുവദിക്കുന്നത് ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചു. ഖാലിസ്ഥാൻ അനുകൂല സിഖ് ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നതിന് തെളിവുണ്ടെന്ന കനേഡിയിന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമർശത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. പ്രവർത്തനപരമായ കാരണങ്ങളാൽ വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ഓൺലൈൻ വിസ അപേക്ഷാ കേന്ദ്രമായ ബിഎല്‍എസ് ഇന്റർനാഷണലിന്റെ അറിയിപ്പിൽ പറയുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന്റെ ഭാഗമായിട്ടോ അതോ മറ്റെന്തെങ്കിലും സാങ്കേതികപരമായ കാരണങ്ങളാലാണോ വിസ അനുവദിക്കുന്നത് നിർത്തിവെച്ചതെന്ന് വ്യക്തമല്ല. കാനഡയിലെ വിസ അപേക്ഷാ കേന്ദ്രങ്ങൾ നടത്തുന്ന ബിഎൽഎസ് ഇന്റർനാഷണൽ തങ്ങളുടെ കനേഡിയൻ വെബ്‌സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട് ഒരു സന്ദേശം പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്. “ഇന്ത്യൻ എംമ്പസിയില്‍ നിന്നുള്ള പ്രധാന അറിയിപ്പ്: പ്രവർത്തനപരമായ കാരണങ്ങളാൽ, 2023 സെപ്റ്റംബർ 21 മുതൽ പ്രാബല്യത്തിൽ, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യൻ വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു.” എന്നാണ് വെബ്സൈറ്റിലെ അറിയിപ്പ്.…
മനാമ: ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം ‘തരംഗ് 2023’ ന്റെ സ്റ്റേജ് മത്സരങ്ങൾ വ്യാഴാഴ്ച സ്‌കൂളിലെ ഇസ ടൗൺ കാമ്പസിൽ ആരംഭിക്കും. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ മുഖ്യാതിഥിയായിരിക്കും. ജഷന്മാൾ ഓഡിറ്റോറിയത്തിൽ പുതിയ എൽഇഡി സ്റ്റേജ് സ്‌ക്രീൻ ഡിസ്‌പ്ലേ അദ്ദേഹം ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച വൈകീട്ട് 6.30നു നടക്കുന്ന ഉദ്ഘാടന പരിപാടികൾക്ക് ശേഷം വിദ്യാർഥികളുടെ നാടോടിനൃത്തം, സംഘഗാനം, മൈം മത്സരങ്ങൾ നടക്കും. 120 ഇനങ്ങളിലായി 4000-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. സെപ്തംബർ 23,24,25,26 തീയതികളിൽ സ്റ്റേജ് പരിപാടികൾ തുടരും. ഗ്രാൻഡ് ഫിനാലെ പിന്നീട് നടക്കും. കലാശ്രീ, കലാപ്രതിഭ അവാർഡുകളും ഹൗസ് ചാമ്പ്യൻ അവാർഡുകളും ഗ്രാൻഡ് ഫിനാലെയിൽ സമ്മാനിക്കും. കഴിഞ്ഞ രണ്ടാഴ്ചയായി സ്റ്റേജിതര ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളുടെ പ്രാഥമിക മത്സരങ്ങളിലും വിദ്യാർഥികൾ പങ്കെടുത്തുവരികയായിരുന്നു. ഇസ ടൗൺ കാമ്പസിലെ മുഴുവൻ വിദ്യാർത്ഥികളും ഉപന്യാസ രചനാ മത്സരത്തിൽ പങ്കെടുത്തു. https://youtu.be/uQwEUaWL07E?si=VKKdWSFpALAbRORl&t=48 ആര്യഭട്ട, വിക്രം…
മിലാൻ : ലോകോത്തര ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകുന്ന ലുലു ഇറ്റലിയിലും സാന്നിധ്യം അറിയിച്ചു. വടക്കൻ ഇറ്റലിയിലെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഒന്നായ മിലാനിൽ ആണ് ‘വൈ ഇന്റർനാഷണൽ ഇറ്റാലിയ’ എന്ന ഭക്ഷ്യ സംസ്കരണ കയറ്റുമതി കേന്ദ്രം തുറന്നത്. ഇറ്റാലിയൻ സാമ്പത്തിക വികസനകാര്യ മന്ത്രി ഗൈഡോ ഗൈഡസി, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. https://youtu.be/80ByoJmtEQo ഭക്ഷ്യ സുരക്ഷ പ്രോത്സാഹനത്തിനുള്ള നിർണായക ചുവടുവെപ്പ് കൂടിയാണ് ലുലു നടത്തിയിരിക്കുന്നത്. സുഗമമായി ഭക്ഷ്യ ഉത്പന്നങ്ങളുടെ ലഭ്യതയും കയറ്റുമതിയും വില സ്ഥിരതയും ഉറപ്പാക്കുകയാണ് ലുലു. ഇറ്റലിക്ക് പുറമെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഭക്ഷ്യ ഉത്പന്നങ്ങൾ, ‘വൈ ഇന്റർനാഷണൽ ഇറ്റലിയ’യിലൂടെ ലുലുവിന്റെ ഭക്ഷ്യ വിതരണ ശൃംഖലയുടെ ഭാഗമാവുകയാണ്. ”ഇടനിലക്കാരെ ഒഴിവാക്കി വില സ്ഥിരതയോടെ ഗുണനിലവാരമുള്ള ഭക്ഷ്യ ഉത്പന്നങ്ങൾ ഉറപ്പാക്കുക എന്ന ലുലുവിന്റെ ലക്ഷ്യം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇറ്റലിയിലെ പുതിയ ചുവട് വെയ്‌പ്പെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ…
ഇന്ത്യൻ ക്ലബ് ഓണം ഫെസ്റ്റ് 2023 ഘോഷയാത്രാ മത്സരത്തിൽ ഒന്നാം സമ്മാനം വോയ്‌സ് ഓഫ് ആലപ്പിക്ക്
മനാമ: നൂറിൽപരം വർഷത്തിന്റെ ചരിത്രം പേറുന്ന ഇന്ത്യൻ ക്ലബ്ബിൽ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്ര മത്സരത്തിൽ വോയ്‌സ് ഓഫ് ആലപ്പിയുടെ വിജയകുതിപ്പ്. ഏറ്റവും നല്ല ഘോഷയാത്രയ്ക്ക് പുറമെ, ഏറ്റവും നല്ല ഫ്‌ളോട്ട്, ഏറ്റവും നല്ല മാവേലി എന്നീ ഇനങ്ങളിലും വോയ്‌സ് ഓഫ് ആലപ്പി സമ്മാനാർഹരായി. ഏറ്റവും നല്ല മാവേലിയായി വോയ്‌സ് ഓഫ് ആലപ്പിയുടെ ഹമദ് ടൗൺ ഏരിയ പ്രസിഡൻറ് അനൂപ് ശശികുമാർ അർഹനായി. വോയ്‌സ് ഓഫ് ആലപ്പി വനിതാവിഭാഗം സെക്രട്ടറി രശ്മി അനൂപിൻറെ നേതൃത്വത്തിൽ വനിതകളുടെ തിരുവാതിരയും കുട്ടികളുടെ കൊയ്ത്തുപാട്ടും സുമൻ സഫറുള്ളയുടേയും സംഘത്തിന്റെയും സിനിമാറ്റിക് ഡാൻസും അരങ്ങേറി, വോയ്‌സ് ഓഫ് ആലപ്പിയുടെ കലാകാരന്മാരുടെ കൂട്ടായ്മയായ അരങ്ങ് ആലപ്പിയുടെ തനത് വഞ്ചിപ്പാട്ട്, നിതിൻ രവീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന വയലിൻ ഫ്യുഷൻ എന്നിവ ഘോഷയാത്രക്ക് കൊഴുപ്പേകി. https://youtu.be/blJZ0UZYkoU?si=ZgX5SpPlSd9E3Ejd&t=168 ആലപ്പുഴയുടെ കയർ വ്യവസായവും മിഴാവ് വാദ്യക്കാരനും മോഹിനിയാട്ടവും വേലകളിയും ഉത്സവങ്ങളേയും പ്രതിനിധികരിക്കുന്നതായിരുന്നു ഫ്‌ളോട്ട്, ആലപ്പുഴ ലൈറ്റ് ഹൌസ്, ആലപ്പുഴയുടെ പരിച്ഛേദമായ നിരവധി വേഷങ്ങൾ, തുടങ്ങി…
മനാമ: ബഹറിനിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ എറണാകുളം അസോസിയേഷൻ (ഫെഡ് ബഹറിൻ), സെപ്റ്റംബർ 29 തീയതി രാവിലെ 10 -ന് ബിഎംസി ഓഡിറ്റോറിയത്തിൽ വച്ച് വിവിധ കലാപരിപാടികളും, സദ്യയോടും കൂടി ഓണാഘോഷം സഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. https://youtu.be/blJZ0UZYkoU?si=eFtBWu4xTCUMZKDk&t=260 സെക്രട്ടറി സ്റ്റീവ്ൺസൺ മെന്റെസ് ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓണകൂപ്പൺ വിതരണ ഉദ്ഘാടനം ഫെഡ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിൽ നിന്നും പ്രോഗ്രാം കോഡിനേറ്റർ സുനിൽ ബാബു ഏറ്റുവാങ്ങി.യോഗത്തിൽ വൈസ് പ്രസിഡന്റ് റോയ് സെബാസ്റ്റ്യൻ, വനിതാ വേദി പ്രസിഡന്റ് നിക്സി ജെഫിൻ, കോർ കമ്മിറ്റി കൺവീനർ ആൾഡ്രിന് മെന്റെസ് കൂടാതെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും, ഓണാഘോഷ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
