- അല്‍ ഹിലാലില്‍ ഇന്ന് കുട്ടികളുടെ പരിശോധനയ്ക്ക് 50% ഇളവ്
- സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; പദവിയിലെത്തിയ ആദ്യ വനിത
- തലങ്ങും വിലങ്ങും പറന്നത് ’23’ എണ്ണം; ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ ‘സിക്സർ ഫെസ്റ്റ്’! റെക്കോര്‍ഡ് സ്കോർ
- ബഹ്റൈനില്‍ പഴയ ഗള്‍ഫ് കാറുകളുടെ രജിസ്ട്രേഷന് ഫീസ് 1,000 ദിനാറായി തുടരും
- അപ്പോയിന്റ്മെന്റ് ബുക്കിംഗിനായി ഐ.ജി.എ. ഇസ ടൗണ്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ മവീദ് ആപ്പില്‍ ചേരുന്നു
- മുഹറഖിൽ മലയാളി സമാജം സൗജന്യ ഓർത്തോപീഡിക് പരിശോധനാ ക്യാമ്പ് ഫെബ്രുവരി 1 മുതൽ
- വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു
- ഇസ്രയേല്‍ തീരത്ത് യുഎസ് യുദ്ധക്കപ്പല്‍, ആക്രമിച്ചാല്‍ തിരിച്ചടിയെന്ന് ഇറാന്; യുദ്ധഭീതി ഒഴിവാക്കാന്‍ മധ്യസ്ഥരാകാമെന്ന് തുര്‍ക്കി
Author: News Desk
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസവും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്നുദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കലാവസ്ഥാ വകുപ്പ് അറിയിച്ചു.തെക്ക് കിഴക്കൻ ഉത്തർപ്രദേശിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിൽ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. സെപ്റ്റംബർ 29ഓടെ വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പിൽ പറയുന്നു. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ വടക്കൻ ആൻഡമാൻ കടലിനും മദ്ധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. തുടർന്ന് പടിഞ്ഞാറ്, വടക്ക്- പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴ / ഇടി / മിന്നൽ തുടരാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 24,27, 28 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത…
ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി അംഗങ്ങൾ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബുമായി കൂടിക്കാഴ്ച നടത്തി
മനാമ: ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി അംഗങ്ങൾ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബുമായി ഇന്ത്യാ ഹൗസിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിനിന്റെ സാന്നിധ്യത്തില് സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, ഇസി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, മുഹമ്മദ് ഖുർഷിദ് ആലം, പ്രേമലത എൻ.എസ്, രാജേഷ് എം.എൻ, അജയകൃഷ്ണൻ വി, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ ക്യാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി എന്നിവർ പങ്കെടുത്തു. സ്‌കൂൾ അധികൃതർ എംബസിയുടെ നിർലോഭമായ പിന്തുണക്കും സഹകരണത്തിനും ഹൃദയംഗമമായ നന്ദി അറിയിച്ചു. https://youtu.be/BnkxBfLyHD8?si=8SwOnVOHhpujzt7Q&t=194
മനാമ: സൽമാനിയ ഹോസ്പിറ്റലിൽ ഹൃദയസംബദ്ധമായ അസുഖത്താൽ ചികിത്സയിലായിരുന്ന കെ.പി.എ റിഫാ ഏരിയ അംഗം ഉണ്ണി നാരായണൻ ആചാരിയ്ക്ക് തുടർചികിത്സയ്ക്ക് നാട്ടിലേക്ക് പോകാൻ കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ യാത്രടിക്കെറ്റ് കൈമാറി . റിഫ ഏരിയ -ഓർഡിനേറ്റർ മാരായ കോയിവിള മുഹമ്മദ്, അനിൽ കുമാർ ഏരിയ ഭാരവാഹികളായ സുരേഷ് കുമാർ, സാജൻ നായർ, മജു വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു. https://youtu.be/qClX9vaQTck?si=eVHrYBfGTzoPPVW7&t=221
നാഷണാലിറ്റി പാസ്പോർട്ട് ആൻഡ് റെസിഡന്റ് അഫയേഴ്സ് സംയുക്ത പരിശോധന കാമ്പെയ്‌നുകൾ നടത്തി
മനാമ: നാഷണാലിറ്റി പാസ്പോർട്ട് ആൻഡ് റെസിഡന്റ് അഫയേഴ്സ് രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലേയും നിരവധി ഷോപ്പുകളിലും വർക്ക് സൈറ്റുകളിലും സംയുക്ത പരിശോധന കാമ്പെയ്‌നുകൾ നടത്തി. താമസവുമായി ബന്ധപ്പെട്ട് ബഹ്‌റൈന്റെ നിയമങ്ങളും വ്യവസ്ഥകളും തൊഴിലാളികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെയും (എൽഎംആർഎ) നാല് പ്രവിശ്യകളിലെ സുരക്ഷാ ഡയറക്ടറേറ്റുകളുടെയും സഹകരണത്തോടെയാണ് നാഷണാലിറ്റി പാസ്പോർട്ട് ആൻഡ് റെസിഡന്റ് അഫയേഴ്സ് പരിശോധന നടത്തിയത്. നിയമവിരുദ്ധ തൊഴിലാളികളെ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയിൽ ഏതാനും പേർ പിടിയിലായി. https://youtu.be/qClX9vaQTck?si=wXsoytxvmKOxVMAf
മനാമ : നമ്മൾ ചാവക്കാട്ടുകാർ കൂട്ടായ്‌മ സംഘടിപ്പിക്കുന്ന പൂവേ പൊലി-2023 ഓണാഘോഷവും, കുടുംബ സംഗമവും പോസ്റ്റർ പ്രകാശനം നടത്തി. കൂട്ടായ്‌മ പ്രസിഡന്റ് ഫിറോസ് തിരുവത്രയിൽ നിന്നും കൂട്ടായ്‌മ രക്ഷാധികാരി രാജൻ പോസ്റ്റർ ഏറ്റ് വാങ്ങി. ഒക്ടോബർ-06 വെള്ളിയാഴ്ച്ച നബി സലയിലുള്ള മർമറിസ് ഗാർഡനിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പ്രകാശനത്തിൽ യൂസഫ് അലി, ഷുഹൈബ്, ശിവ ഗുരുവായൂർ, ഷാജഹാൻ, സുജിത്, ഫാറൂഖ്, ഷുഹൈബ്, ശാഹുൽ പാലക്കൽ, ഷജീർ എന്നിവർ പങ്കെടുത്തു. പ്രോഗ്രാം കോഓർഡിനേറ്റർ ഷഫീഖ് അവിയൂർ നന്ദി പറഞ്ഞു. https://youtu.be/qClX9vaQTck?si=w2TlzxkOb6O44umU&t=193
മനാമ: വടകര കുനിങ്ങാട് സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി. കുനിങ്ങാട് പുറമേരി അടുപ്പുംതറമേൽ റിജു ആണ് മരിച്ചത്. 46 വയസായിരുന്നു. ഈസ്റ്റേൺ റെഡിമിക്സിൽ ഓപറേറ്ററായിരുന്നു. ജോലിക്കിടെയായിരുന്നു ഹൃദയാഘാതം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ കമ്പനിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. റിജുവിന് ഭാര്യയും രണ്ട് പെൺ മക്കളുമുണ്ട്. https://youtu.be/qClX9vaQTck?si=uqdCDKkLBQeFjFUu&t=3
ലൈഫ് ഓഫ് കെയർ അസ്സോസിയേഷനും അൽ റബീഹ് മെഡിക്കൽ സെന്ററും സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ലൈഫ് ഓഫ് കെയർ അസ്സോസിയേഷനും അൽ റബീഹ് മെഡിക്കൽ സെന്റർ മനാമയും സഹകരിച്ചു നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ ഇരുനൂറില്പരം ആളുകൾ പങ്കെടുത്തു. ക്യാമ്പിൽ ടോട്ടൽ കൊളെസ്ട്രോൾ, യൂറിക് ആസിഡ്, ബ്ലഡ് ഷുഗർ,എസ്.ജി.പി.ടി, ബ്ലഡ് പ്രഷർ, ബിഎംഐ, Spo2, പൾസ് റേറ്റ്, സൗജന്യ നേത്ര പരിശോധന, ഗൈനക്കോളജി, പീഡയാട്രിക്, ഫിസിയോതെറാപ്പി കൺസൾട്ടേഷൻ എന്നിവ സൗജന്യമായി ലഭ്യമായിരുന്നു. പങ്കെടുത്ത എല്ലാവർക്കും പ്രിവിലേജ് കാർഡ് നൽകുകയും ചെയ്തു. ക്യാമ്പ് കോർഡിനേറ്റർ ഷകീല മുഹമ്മദ്, ശിവ അംബിക എന്നിവർ അൽ റബീഹ് ജനറൽ മാനേജർ ഷഫീലിലിൽ നിന്നും പ്രിവിലേജ് കാർഡ് ഏറ്റുവാങ്ങി. ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ ഹസൽ ഫർഹാൻ, അസിറ്റന്റ് മാനേജർ ലബീബ്, പർച്ചേയ്‌സ് മാനേജർ അസ്‌കർ എന്നിവരും പങ്കെടുത്തു.
മനാമ: ബഹ്‌റൈന്റെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന 109 കിലോമീറ്റർ നീളമുള്ള മെട്രോപദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി. ബഹ്റൈൻ, ഇന്ത്യ, ചൈന, ഈജിപ്ത്, സൗദി അറേബ്യ, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽനിന്നുള്ള ഏഴ് കൺസോർഷ്യങ്ങളാണ് ടെൻഡറിൽ പങ്കെടുക്കാനുള്ള യോഗ്യത നേടിയിരിക്കുന്നത്. ഏകദേശം 29 കി.മീ ദൈർഘ്യമുള്ള ആദ്യഘട്ടം രണ്ട് ഇന്റർചേഞ്ചുകൾ ഉൾപ്പെടെ 20 സ്റ്റേഷനുകളടങ്ങിയതാണ്. മുഹറഖ്, കിങ് ഫൈസൽ ഹൈവേ, ജുഫെയർ, ഡിപ്ലോമാറ്റിക് ഏരിയ, സീഫ് ഡിസ്ട്രിക്ട്, സൽമാനിയ, അധാരി, ഇസ ടൗൺ എന്നിങ്ങനെ ബഹ്റൈനിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതാണ് ആദ്യഘട്ടം. https://youtu.be/LH7seZiWMqk?si=nDwy27BcN2M1V6x7&t=1 പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സ്വകാര്യ മേഖലക്കാകും നിർമാണച്ചുമതല. മെട്രോ രൂപകൽപന, നിർമ്മിക്കുക, നിക്ഷേപം നടത്തുക, പദ്ധതി കൈകാര്യം ചെയ്യുക, പരിപാലിക്കുക എന്നിവയടക്കമുള്ള കാര്യങ്ങൾ 35 വർഷത്തേക്ക് സ്വകാര്യ മേഖലക്ക് കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്. അഞ്ച് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കും. രാജ്യത്തുടനീളമുള്ള ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, മലിനീകരണ പ്രശ്നങ്ങൾ പരിഹരിക്കുക, സുരക്ഷിതവും വിശ്വസനീയവും താങ്ങാനാവുന്നതുമായ…
മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ഈ വർഷവും നവരാത്രി ആഘോഷവും വിദ്യാരംഭവും വിപുലമായ രീതിയിൽ ആഘോഷിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇതോടനുബന്ധിച്ച് ഒക്ടോബർ 15 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ സൊസൈറ്റി ആസ്ഥാനത്ത് വൈകിട്ട് 7.30 മുതൽ പ്രത്യേക പ്രാർത്ഥനയും, നവരാത്രിയുമായി ബന്ധപ്പെട്ട കലാപരിപാടികളും ഉണ്ടായിരിക്കും. വിദ്യാരംഭ ദിവസമായ ഒക്ടോബർ 24 ചൊവ്വാഴ്ച രാവിലെ 4.30 മുതൽ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ശരത്ത് കുഞ്ഞുങ്ങൾക്ക് അറിവിൻറെ ആദ്യാക്ഷരം പകർന്നു നൽകും. ഇതോടൊപ്പം സംഗീതത്തിന്റെ സപ്തസ്വരങ്ങളും കുറിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കും. വിദ്യാരംഭത്തിന്റെ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ജനറൽ സെക്രട്ടറി ബിനുരാജ് (3988 2437) മെമ്പർഷിപ്പ് സെക്രട്ടറി രഞ്ജിത്ത് (3434 7514) എന്റർടൈം സെക്രട്ടറി ബിനുമോൻ (3641 5481) എന്നിവരുമായി ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു. https://youtu.be/LH7seZiWMqk?si=8-Qag3Sv04m07He8&t=65 മലയാളം മിഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ കീഴിലുള്ള ജിഎസ്എസ് മലയാളം പാഠശാലയുടെ അഡ്മിഷൻ തുടരുകയാണ്. ക്ലാസുകൾ എല്ലാ ശനിയാഴ്ചയും…
മനാമ: ബഹ്റൈനിലെ സ്കൂളുകളിലെ ടീച്ചിംഗ് സ്റ്റാഫ് നോൺ ടീച്ചിംഗ് സ്റ്റാഫ് ആയി ജോലി ചെയ്യുന്നവരും, പ്രൈവറ്റ് ഗവൺമെൻറ് ഹോസ്പിറ്റലുകളിലെ നഴ്സ്, ഡോക്ടർമാർ, ടെക്നിക്കൽ ഉദ്യോഗാർഥികൾ മറ്റു മന്ത്രാലയങ്ങളിൽ ജോലി ചെയ്യുന്നവർ കൂടാതെ ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾ ഗവൺമെൻറ് തലത്തിലോ പ്രൈവറ്റ് തലത്തിലോ ഉള്ള എൻജിനീയർ സൂപ്പർവൈസർമാർ സിവിൽ പ്ലംബിംഗ് ഇലക്ട്രിക്കൽ മറ്റു തസ്തികളിൽ ജോലി ചെയ്യുന്നവർ എന്നിവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. മുകളിൽ പറഞ്ഞിരിക്കുന്ന തസ്തികളിൽ ജോലി ചെയ്യണമെങ്കിൽ അവരുടെ യോഗ്യത സർട്ടിഫിക്കറ്റ് അവർ പഠിച്ചിരുന്ന പ്ലസ് ടു, ഡിഗ്രി, അധ്യാപകരായി ജോലി ചെയ്യുന്നവരാണെങ്കിൽ ബിഎഡ് തുടങ്ങിയ സർട്ടിഫിക്കറ്റുകൾ ഇന്ത്യയുടെ വിദേശ മന്ത്രാലയത്തിൽ നിന്നും അപോസ്റ്റിൽ ചെയ്തതിനുശേഷം ആരോഗ്യ രംഗത്തുള്ളവർ ഡാറ്റ ഫ്ലോയിലൂടെയും മറ്റു മന്ത്രാലയങ്ങളിൽ ജോലി ചെയ്യുന്നവർ ക്വാഡ്രാബേയിലൂടെയും അവരുടെ സർട്ടിഫിക്കറ്റുകളുടെ സാധുത ബഹ്റൈനിലെ മന്ത്രാലയങ്ങളെ ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അതിനുവേണ്ടി തങ്ങളുടെ എല്ലാ ഡോക്യുമെന്റുകളും അപ്‌ലോഡ് ചെയ്യേണ്ടതായുണ്ട്. ഈ അപ്‌ലോഡ് ചെയ്യുന്ന സമയത്ത് മുമ്പ് പഠിച്ചിരുന്ന യൂണിവേഴ്സിറ്റി…
