Author: News Desk

മനാമ: ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് സ്വകാര്യ ആശുപത്രികൾ പിൻമാറുന്നു.കുടിശികയായി സർക്കാരിൽ നിന്ന് ലഭിക്കാനുള്ളത് കോടികളാണ്. സംസ്ഥാനത്തെ 400 ആശുപത്രികളാണ് താൽക്കാലികമായി പദ്ധതി ഉപപേക്ഷിക്കുന്നത്. ഒരു വർഷമായി കുടിശ്ശിക ലഭിക്കുന്നില്ലെന്ന് ആശുപത്രി മാനേജ്മെൻ്റുകൾ അറിയിച്ചു. ഒക്ടോബർ ഒന്ന് മുതലാണ് പദ്ധതി ഉപേക്ഷിക്കുന്നത്. 350 കോടിയോളം രൂപ കുടിശ്ശികയുള്ളതിൽ 104 കോടി രൂപ മാത്രമാണ് സർക്കാർ കഴിഞ്ഞ ദിവസം അനുവദിച്ചത്. 42 ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയിലാണ് പ്രതിസന്ധി. കുടിശ്ശികയായി കിട്ടാനുള്ള 350 കോടി ഇനിയും അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഒക്ബോർ ഒന്ന് മുതൽ പിന്മാറാൻ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ തീരുമാനമെടുത്തിരുന്നു. മിക്ക ആശുപത്രികൾക്കും ഒരു വർഷം മുതൽ ആറ് മാസം വരെയുള്ള പണം കിട്ടാനുണ്ട്. 14 കോടി രൂപ കുടിശ്ശിക കിട്ടാത്തത് ഈ മാസം 26 മുതൽ കാരുണ്യ സഹായം ലഭ്യമാക്കില്ലെന്ന് എന്നറിയിച്ച് പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ബോർഡ് വെച്ചുകഴിഞ്ഞു. തീരുമാനത്തിൽ നിന്ന് പ്രൈവറ്റ്…

Read More

കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ മുൻകൂർ ജാമ്യം തേടി വ്ലോഗർ ഷാക്കിർ സുബ്ഹാൻ. എറണാകുളം ജില്ലാ കോടതിയിലാണ് മല്ലു ട്രാവലർ മുൻകൂർ ജാമ്യപേക്ഷ നൽകിയത്. ജാമ്യപേക്ഷയെ പൊലീസ് കോടതിയിൽ എതിർക്കും. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. ഷക്കീറിനെതിരെ ഇന്നലെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സെ​പ്​​റ്റം​ബ​ർ 13നാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. അഭിമുഖത്തിനെന്ന പേരില്‍ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് സൗദി യുവതിയുടെ പരാതിയില്‍ പറയുന്നത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിയിൽ യുവതിയുടെ രഹസ്യ മൊഴി എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു. യുവതിയുടെ പരാതിയിൽ 354-ാം വകുപ്പ് പ്രകാരമാണ് പൊലീസ് മല്ലു ട്രാവലർക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവദിവസം ഇരുവരും ഒരേ ടവർ ലോക്കേഷനിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഒപ്പം കൊച്ചിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.

Read More

കൊച്ചി: ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. വിദേശത്ത് നിന്നും പണം എത്തിയതുമായി ബന്ധപ്പെട്ടും ചോദ്യം ചെയ്യും..നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ഷാജൻ ഹാജരായിരുന്നില്ല. ചോദ്യം ചെയ്യൽ ആരംഭിച്ചിട്ടില്ല. അല്പസമയം മുമ്പാണ് അദ്ദേഹം ഇ ഡി ഓഫീസിൽ എത്തിയത്. ഷാജനോട് രേഖകൾ ഹജരാക്കാൻ ആവശ്യപ്പെട്ടിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ആ രേഖകളുമായി എത്തിയതാണ് എന്ന് ഷാജൻ പറയുന്നു. ഷാജനെതിരെ നേരത്തെ ഇഡിക്ക് പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ നിജസ്ഥിതി പരിശോധിക്കുന്നതിനും വിവര ശേഖരണത്തിന്റെയും ഭാ​ഗമായിട്ടാണ് ഷാജൻ സ്കറിയ ഇഡി ഓഫീസിൽ എത്തിയിരിക്കുന്നതെന്നാണ് വിവരം.

Read More

കാസർകോട്: ബദിയഡുക്ക പള്ളത്തടുക്കയിൽ സ്കൂൾബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. ഓട്ടോയിൽ സഞ്ചരിച്ച മൊഗ്രാൽ പുത്തൂർ എരിയാൽ സ്വദേശികളായ നാല് സ്ത്രീകളും ഡ്രൈവറുമാണ് മരിച്ചത്. തായലങ്ങാടി സ്വദേശിയും മൊഗ്രാൽ പുത്തൂർ മൊഗറിൽ താമസക്കാരനുമായ എ.എച്ച്. അബ്ദുറഊഫ് (58), മൊഗറിലെ ഉസ്മാന്റെ ഭാര്യ ബീഫാത്വിമ (50), ശെയ്ഖ് അലിയുടെ ഭാര്യ ബീഫാത്വിമ (60), ഇസ്മാഈലിന്റെ ഭാര്യ ഉമ്മു ഹലീമ, ബെള്ളൂറിലെ അബ്ബാസിന്റെ ഭാര്യ നഫീസ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് 5.20 നാണ് അപകടം. ഇട റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് കയറി വന്ന ഓട്ടോ സ്‌കൂള്‍ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷ പൂര്‍ണമായി തകര്‍ന്നു. സ്‌കൂള്‍ ബസ് കുട്ടികളെ ഇറക്കി തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. മൂന്ന് പേര്‍ സംഭവ സ്ഥലത്തുവച്ചും രണ്ടുപേർ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലുമാണ് മരിച്ചത്.

Read More

മനാമ: ബഹ്റൈനിൽ പുതുതായി നിയമിതനായ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബിന്റെ നിയമന രേഖകൾ ബഹ്റൈൻ ഡെപ്യൂട്ടി കിംഗ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സ്വീകരിച്ചു. സഖീർ പാലസിൽ നടന്ന ചടങ്ങിലാണ് ബഹ്‌റൈനിലേക്ക് പുതുതായി നിയമിതരായ അഞ്ച് സ്ഥാനപതിമാരുടെ യോഗ്യതാപത്രങ്ങൾ ഡെപ്യൂട്ടി കിംഗ് സ്വീകരിച്ചത്. ഇന്ത്യയെ കൂടാതെ അൾജീരിയയുടെ അംബാസഡർ മഹമൂദ് ബ്രഹാം, കൊറിയൻ അംബാസഡർ ഹിയോൻസാങ് കൂ, ഫ്രാൻസ് അംബാസഡർ എറിക് ജിറാഡ്-ടെൽമി, യു.കെ അംബാസഡർ അലസ്റ്റർ ലോംഗ് എന്നിവരുടെ നിയമന രേഖകളും ഡെപ്യൂട്ടി രാജാവ് സ്വീകരിച്ചു. https://youtu.be/BnkxBfLyHD8?si=HDKXzkbtkyHBgJba സഖീർ കൊട്ടാരത്തിൽ എത്തിയ പുതുതായി നിയമിതരായ അംബാസഡർമാരെ റോയൽ പ്രോട്ടോക്കോൾ ചീഫ് മേജർ ജനറൽ ഖലീഫ ബിൻ അഹമ്മദ് അൽ ഫദാല സ്വീകരിച്ചു. രാജാവിന്റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ, മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധി ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് നാസർ…

Read More

മനാമ: അത്യാധുനിക സൗകര്യങ്ങളോട് കൂടി മികച്ച ആരോഗ്യ പരിരക്ഷണം വാഗ്ദാനം ചെയ്ത് കൊണ്ട് മനാമയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന അൽ റബീഹ് മൾട്ടി സ്പെഷ്യലിറ്റി മെഡിക്കൽ സെന്റർ ഇന്ന് മുതൽ അവരുടെ സേവനം 24 മണിക്കൂറായി ഉയർത്തിയിരിക്കുന്നു . 17 ഓളം ആരോഗ്യവിഭാഗങ്ങളിലായി അതിവിദഗ്ധരായ 32 ഡോക്ടർമാരുടെ സേവനം അൽ റബിഹ് മെഡിക്കൽ സെൻ്ററിൽ ലഭ്യമാണ്. കൂടാതെ സേവനം 24 മണിക്കൂർ ആയി വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി രോഗികൾക്കായി രാത്രിയിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ജനറൽ വിഭാഗവും ,എമർജസി വിഭാഗവും ആരംഭിച്ചിരിക്കുന്നു. https://youtu.be/BnkxBfLyHD8?si=7UJXOkm4H2VI8m_w&t=97

Read More

മനാമ : അധ്യാപക ദിനത്തിൽ ടീൻസ് ഇന്ത്യ ബഹ്റൈൻ വിദ്യാർഥികൾക്ക് വേണ്ടി നടത്തിയ പ്രബന്ധ രചന മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. എന്റെ ടീച്ചർ എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധ രചന മത്സരത്തിൽ നിരവധി വിദ്യാർത്ഥികളാണ് പങ്കെടുത്തത്. അധ്യാപകരുമായി കുട്ടികൾക്കുള്ള ആത്മബന്ധമാണ് തങ്ങളുടെ രചനയിലൂടെ അവർ പ്രകടിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു. മത്സരത്തിൽ ഫാത്തിമ ഹനാൻ ഒന്നാം സ്ഥാനവും ഹിന ഫാതിമ രണ്ടാം സ്ഥാനവും സഫ്ന സുനിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളെ ടീൻസ് ഇന്ത്യ കൺവീനർ മുഹമ്മദ് ഷാജി, പരിപാടിയുടെ കൺവീനർ റഷീദ സുബൈർ എന്നിവർ അഭിനന്ദിച്ചു. https://youtu.be/BnkxBfLyHD8?si=cGp9WeDCb_tfRckD&t=290

Read More

ചമ്പായി: മൂന്ന് വ്യത്യസ്ത ഓപ്പറേഷനുകളിലായി ചാമ്പായി ജില്ലയിൽ നിന്ന് 4.82 കോടി രൂപ വിലമതിക്കുന്ന 689.52 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് നാലുപേർ അറസ്റ്റിലായി. അസം റൈഫിൾസും എക്സൈസ് ആൻഡ് നാർക്കോട്ടിക് വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. ചമ്പൈ ജില്ലയിലെ ഛുങ്‌ടെയിലും സോട്ടെയിലും സെപ്റ്റംബർ 23 നും 24 നും നടത്തിയ മൂന്ന് വ്യത്യസ്ത ഓപ്പറേഷനുകളിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. നിരോധിത വസ്തുക്കളുടെ നിരന്തരമായ കള്ളക്കടത്ത് മിസോറാം സംസ്ഥാനത്തിനും ഇന്ത്യയ്ക്കും ആശങ്കയുണ്ടാക്കുന്നതാണെന്ന് പ്രസ്താവനയിൽ പറയുന്നു. https://youtu.be/qClX9vaQTck?si=Q2ZzuzLnUAlispiU

Read More

ഡൽഹി: വ്യോമസേനക്ക് കരുത്തായി ഇന്ന് മുതൽ സി 295 വിമാനവും. ഏത് കാലവസ്ഥയിലും രാത്രിയിലും പകലും പറക്കുമെന്നതാണ് പ്രത്യേകത. മരുഭൂമിയിലും കടലിനു മുകളിലും രാവും പകലും പറക്കാൻ സാധിക്കും. 11 മണിക്കൂർ തുടർച്ചയായി പറക്കാനുള്ള ശേഷിയും വിമാനത്തിനുണ്ട്. 1960 മുതലുള്ള ആവ്‌റോ-748 വിമാനങ്ങൾക്ക് പകരമാണ് സി 295 വിമാനം വ്യോമസേനയുടെ ഭാഗമാകുന്നത്. സൈനിക – ചരക്ക് നീക്ക – രക്ഷാദൗത്യങ്ങളിൽ ഇന്ത്യക്ക് കരുത്താകുന്ന വിമാനം ഇന്ത്യയിൽ ടാറ്റയും എയർബസും കൂടിയായിരിക്കും നിർമ്മിക്കുന്നത്. ഇന്ന് യുപിയിലെ ഹിൻഡൻ എയർബേയ്സിൽ നടക്കുന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വിമാനത്തെ വ്യോമസേനയുടെ ഭാഗമാക്കി പ്രഖ്യാപിക്കും. ചടങ്ങിൽ ആദ്യം നടക്കുന്നത് ഡ്രോൺ ഷോ ആയിരിക്കും. പീന്നിടായിരിക്കും പ്രഖ്യാപനം. നാല് എഞ്ചിനുള്ള ടർബോ പ്രോപ്പ് വിമാനമാണ് എയർബസിന്റെ സി-295 ട്രാൻസ്പോർട്ട് വിമാനം. അഞ്ച് മുതൽ 10 ടൺ വരെ ഭാരം വഹിക്കാൻ ശേഷിയുള്ള വിമാനത്തിൽ 45 പാരാട്രൂപ്പേഴ്സിനോ 70 യാത്രക്കാർക്കോ യാത്ര ചെയ്യാം. വിമാനം താത്‌ക്കാലിക റൺവേയിലും പെട്ടെന്നുയരുകയും…

Read More

തൃശൂര്‍: കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇഡി പരിശോധന. ചാവക്കാട് പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന നേതാവ് അബ്ദുള്‍ ലത്തീഫിന്റെ വീട്ടില്‍ ഉൾപ്പെടെയാണ് പരിശോധന നടക്കുന്നത്. കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പിഎഫ്‌ഐ നേതാക്കള്‍ക്ക് വിദേശ ഇടപാടിലൂടെ ധാരാളം കള്ളപ്പണം കിട്ടിയതായും, കള്ളപ്പണം വെളുപ്പിച്ചതായും ഇഡിക്ക് വിവരം കിട്ടിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കേരളത്തിലെ 12 ഇടങ്ങളില്‍ ഇഡി റെയ്ഡ് നടത്തുന്നത്. എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് എന്നിവിടങ്ങളിലെ പിഎഫ്‌ഐ നേതാക്കളുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്. നിരവധി ട്രസ്റ്റുകളുടെ മറവിലാണ് വിദേശത്ത് നിന്ന് പണമെത്തിയതെന്നും, അത് ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചെന്നുമാണ് എന്‍ഐഎയുടേയും ഇഡിയുടേയും കണ്ടെത്തല്‍. https://youtu.be/qClX9vaQTck?si=CPQCAZsI5ow6avlD

Read More