Author: News Desk

മനാമ: നവ ഭാരത് ബഹ്‌റൈൻ സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷം നവ ഭാരത് കേരള ഘടകം പ്രസിഡന്റ് ശ്രീകാന്തിന്റെ നേതൃത്വത്തിൽ വളരെ വിപുലമായ രീതിയിൽ നടന്നു. സെപ്റ്റംബർ 27 ന് അധാരി പാർക്ക് ന്യൂ സീസൺ ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ആയിരത്തോളം പേർ പങ്കെടുത്തു. മുഖ്യാഥിതി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല, ദീപം തെളിയിച്ചു പരിപാടി  ഉദ്‌ഘാടനം ചെയ്തു.  നവ ഭാരത് നാഷണൽ പ്രസിഡന്റ് അമർജിത് സിംഗ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  കേരള ഘടകം സെക്രട്ടറി ജയചന്ദ്രൻ എല്ലാവരെയും സ്വാഗതം ചെയ്തു. നവ ഭാരത് രക്ഷാധികാരി പ്രദീപ്‌കുമാർ, നവ ഭാരത് നാഷണൽ ജനറൽ സെക്രട്ടറി രുചി ദുബെ, നവ ഭാരത് കേരള പ്രസിഡണ്ട് ശ്രീകാന്ത് എന്നിവർ ആശംസയും നവ ഭാരത് നാഷണൽ അസിസ്റ്റന്റ് സെക്രട്ടറി നിരഞ്ജൻ കുമാർ നന്ദിയും പറഞ്ഞു. നൂറോളം നവ ഭാരത് പ്രതിഭകൾ അവതരിപ്പിച്ച കലാപരിപാടിക്കിടെ നവ ഭാരത് നിർമിച്ച “ബിന്ദി” എന്ന ഹ്രസ്വ…

Read More

മനാമ: ഗ്ലോബൽ തലങ്ങളിൽ നടക്കുന്ന പ്രവാസി സാഹിത്യോത്സവ് പതിമൂന്നാമത്‌ എഡിഷന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ഗ്ലോബൽ കലാലയം പുരസ്കാരങ്ങൾ നൽകുന്നു. ഇന്ത്യക്ക്‌ പുറത്തുള്ള പ്രവാസി മലയാളികൾക്ക് കഥ, കവിത വിഭാഗങ്ങളിൽ ഒക്ടോബര്‍ പത്തിന് മുമ്പ് ലഭിക്കുന്ന സൃഷ്ടികളിൽ നിന്ന് വിദഗ്ധ ജൂറി തിരഞ്ഞെടുക്കുന്ന രചനകൾക്കാണ് പുരസ്കാരം നൽകുന്നത്. നേരത്തെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് പുരസ്‌കാരത്തിന് സമർപ്പിക്കേണ്ടത്. കവിത 40 വരിയിലും കഥ 500 വാക്കിലും കവിയരുത്‌. സൃഷ്ടികൾ സ്വന്തം ഇമെയിലിൽ നിന്ന് kalalayamgulf@gmail.com എന്ന വിലാസത്തിലേക്ക് പ്രവാസത്തിലേയും, നാട്ടിലെയും വിലാസം, ബന്ധപ്പെടേണ്ട നമ്പർ എന്നിവ ചേർത്ത് പിഡിഎഫ് ഫോർമാറ്റിൽ യുനികോഡ് ഫോണ്ടിൽ അയക്കണം.

Read More

മ​നാ​മ: അ​ന്താ​രാ​ഷ്​​ട്ര ആ​​ണ​വോ​ർ​ജ ഏ​ജ​ൻ​സി​യും ബ​ഹ്​​റൈ​നും ത​മ്മി​ൽ 2024-2029 കാ​ല​യ​ള​വി​ലെ റീ​ജ​ന​ൽ പ്രോ​ഗ്രാം ച​ട്ട​ക്കൂ​ടി​ന്‍റെ പു​തു​ക്കി​യ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ നി​യ​മ-​മ​നു​ഷ്യാ​വ​കാ​ശ​കാ​ര്യ ഡ​യ​റ​ക്​​ട​ർ ഡോ. ​യൂ​സു​ഫ്​ അ​ബ്​​ദു​ൽ ക​രീം ബു​ച്ചീ​രി​യും ആ​​ണ​വോ​ർ​ജ ഏ​ജ​ൻ​സി അ​സി. ​ഡ​യ​റ​ക്​​ട​റും സാ​​ങ്കേ​തി​ക​സ​ഹാ​യ വി​ഭാ​ഗം ഹെ​ഡു​മാ​യ ഹ​വാ​ലി​യെ​യു​മാ​ണ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വി​യ​ന​യി​ൽ ചേ​ർ​ന്ന അ​ന്താ​രാ​ഷ്​​ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ഒ​പ്പു​വെ​ക്ക​ൽ ച​ട​ങ്ങ്. https://youtu.be/YLHD3eag_m8?si=te5QhamxeiD2lwPX&t=182 ബ​ഹ്​​റൈ​നി​ലെ നി​ല​വി​ലു​ള്ള സ്​​ഥി​തി​ഗ​തി​ക​ളു​ടെ വി​ശ​ക​ല​നം അ​ടി​സ്​​ഥാ​ന​മാ​ക്കി ഭാ​വി​യി​ൽ സാ​ധ്യ​മാ​യ പ​ദ്ധ​തി​ക​ൾ​ക്കു​ള്ള അ​വ​സ​രം വ​ർ​ധി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഒ​പ്പു​വെ​ക്ക​ൽ ച​ട​ങ്ങി​നു​ശേ​ഷം ഡോ. ​യൂ​സു​ഫ്​ അ​ബ്​​ദു​ൽ ക​രീം ബു​ച്ചീ​രി വ്യ​ക്ത​മാ​ക്കി. ച​ട​ങ്ങി​ൽ ബ​ഹ്​​റൈ​നി​ൽ​നി​ന്നും ജ​ന​റ​ൽ ബോ​ഡി​യി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ പ്ര​തി​നി​ധി സം​ഘാം​ഗ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു.

Read More

മ​നാ​മ: ലോ​ക ടൂ​റി​സം ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ടൂ​റി​സം ആ​ൻ​ഡ്​ എ​ക്​​സി​ബി​ഷ​ൻ അ​തോ​റി​റ്റി ബീ​ച്ച്​ ക്ല​ബി​ൽ​ സൗ​ജ​ന്യ സ​മു​ദ്ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. സ്വ​ദേ​ശി​ക​ളെ​യും വി​ദേ​ശി​ക​ളെ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​​​ളെ​യും ഒ​രുപോ​ലെ ആ​ക​ർ​ഷി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ളാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്​. https://youtu.be/YLHD3eag_m8?si=zr6oT_y83ETUgAyb&t=126 വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ഉ​ണ​ർ​വ്​ ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​രി​പാ​ടി ആ​സൂ​​ത്ര​ണം ചെ​യ്​​തി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം ബ​ഹ്​​റൈ​ൻ ബേ​യി​ലും അ​ൽ ജ​സാ​യി​ർ ബീ​ച്ചി​ലും ബീ​ച്ച്​ ക​ൾ​ച​ർ പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യി. ജ​ലോ​പ​രി​ത​ല​ത്തി​ലെ വി​വി​ധ ഗെ​യി​മു​ക​ളും കാ​യി​ക​പ​രി​പാ​ടി​ക​ളു​മാ​ണു​ണ്ടാ​വു​ക.

Read More

മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ), ആഭ്യന്തര മന്ത്രാലയം, ജനറൽ അതോറിറ്റി ഫോർ സോഷ്യൽ ഇൻഷുറൻസ് എന്നിവ സംയുക്തമായി ബഹ്‌റൈനിലെ വിവിധ ഗവർണറേറ്റുകളിലെ നിരവധി ഷോപ്പുകളിലും വർക്ക് സൈറ്റുകളിലും അഞ്ച് സംയുക്ത പരിശോധന കാമ്പെയ്‌നുകൾ നടത്തി. നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​താ​നും പേ​ർ പി​ടി​യി​ലാ​യി. ക്യാപിറ്റൽ, നോർത്തേൺ, സതേൺ ഗവർണറേറ്റുകളിലാണ് പരിശോധന നടത്തിയത്. നാഷണാലിറ്റി പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റെ​സി​ഡ​ന്‍റ്​ അ​ഫ​യേ​ഴ്​​സ്, ഗവർണറേറ്റ് പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ​വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ൾ ഒ​രു​മി​ച്ചു​കൂ​ടു​ന്ന സ്​​ഥ​ല​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആദ്യ കാമ്പയിൻ ക്യാപിറ്റൽ ഗവർണറേറ്റിലും രണ്ടാമത്തേത് നോർത്തേൺ ഗവർണറേറ്റിലും നടപ്പാക്കി. ക്യാപിറ്റൽ ഗവർണറേറ്റിലെ ജഡ്ജ്‌മെന്റ് എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ പങ്കാളിത്തത്തോടെ രണ്ട് കാമ്പെയ്‌നുകളും നടപ്പിലാക്കി, അഞ്ചാമത്തെ കാമ്പെയ്‌ൻ സതേൺ ഗവർണറേറ്റിലെ ജനറൽ അതോറിറ്റി ഫോർ സോഷ്യൽ ഇൻഷുറൻസുമായി ഏകോപിപ്പിച്ചാണ് നടപ്പാക്കിയത്.

Read More

മനാമ: അഡ്വ. എം.കെ. പ്രേംനാഥിന്റെ നിര്യാണത്തിൽ ബഹ്റൈൻ ജനത കൾച്ചറൽ സെന്റർ അനുശോചനം രേഖപ്പെടുത്തി. സൗമ്യനും ജനകീയനുമായ സോഷ്യലിസ്റ്റ് എന്ന പേരില്‍ അറിയപ്പെടുന്ന നേതാവാണ് ഇന്ന് അന്തരിച്ച അഡ്വ.എം.കെ.പ്രേംനാഥ്. സാധാരണക്കാരില്‍ ഒരാളായി ജീവിച്ച അദ്ദേഹം കറകളഞ്ഞ മതേതര വാദിയും മാതൃകാ സോഷ്യലിസ്റ്റുമാണ്. വേഷത്തിലും പെരുമാറ്റത്തിലും ലാളിത്യം മുഖമുദ്രയാക്കിയ പ്രേമേട്ടന്‍ ഏവരുടേയും ഹൃദയത്തിലിടം നേടി. ഒട്ടേറെ ജനകീയ സമരങ്ങളില്‍ സജീവമായി പങ്കെടുത്തു. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഏറെ ആവേശവും സ്‌നേഹവും പടര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നിസ്വാര്‍ഥമായ രാഷ്ട്രീയ പ്രവര്‍ത്തനമായതിനാല്‍ നല്ല പിന്തുണയായിരുന്നു പാര്‍ട്ടിയില്‍. വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കിടയിലും പ്രേമേട്ടന്റെ നിലപാടുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും പിന്തുണക്കുകയും ചെയ്തു. മുന്‍പിന്‍ നോക്കാതെ സമരങ്ങളില്‍ ഇറങ്ങാനും പോരാടാനുമായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. അടിയന്തരാവസ്ഥക്കാലത്ത് യുവത്വത്തിന്റെ പോരാട്ടവും വീര്യവും കാഴ്ചവെക്കാന്‍ അദ്ദേഹം തയ്യാറായി. അറസ്റ്റ് ചെയ്യപ്പെടുകയും പോലീസ് മര്‍ദനത്തിന് ഇരയാവുകയും ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെയും പ്രാദേശിക വിഷയങ്ങളിലും സജീവ സമരം നയിച്ചു. എംഎല്‍എ പദവി എല്ലാതരം…

Read More

മനാമ: നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന ടൂറിസം പ്രോപ്പർട്ടി ഉടമകൾക്കും ഓപ്പറേറ്റർമാർക്കും കടുത്ത ശിക്ഷകളും കനത്ത പിഴയും ചുമത്തും. നി​യ​മം ലം​ഘി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ കാ​റ്റ​ഗ​റി ത​രം​താ​ഴ്ത്തു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടു​ക​യോ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ക​യോ ചെ​യ്യും. കൂ​ടാ​തെ, ഉ​ട​മ​ക​ൾ​ക്ക് ആ​റു​മാ​സം വ​രെ ത​ട​വും പ​ര​മാ​വ​ധി 30,000 ദീ​നാ​റി​ന്റെ പി​ഴ​യും ചു​മ​ത്താ​മെ​ന്നും പു​തി​യ നി​യ​മ ഭേ​ദ​ഗ​തി​യി​ൽ പ​റ​യു​ന്നു. ടൂ​റി​സം സം​ബ​ന്ധി​ച്ച 1986ലെ ​നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ഭേ​ദ​ഗ​തി ചെ​യ്തു​കൊ​ണ്ട് ഹ​മ​ദ് രാ​ജാ​വ് ഉ​ത്ത​ര​വി​റ​ക്കി. മ​ന്ത്രി​സ​ഭ അം​ഗീ​കാ​ര​ത്തെ​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തെ​യും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് രാ​ജാ​വ് നി​യ​മം ഭേ​ദ​ഗ​തി ചെ​യ്ത​ത്. പു​തി​യ ഭേ​ദ​ഗ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ​സ് അ​തോ​റി​റ്റി (ബി.​ടി.​ഇ.​എ) ന​ട​പ​ടി​യെ​ടു​ക്കും. പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ൽ പ്ര​ത്യേ​ക കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കാം. നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചാ​ൽ ബി.​ടി.​ഇ.​എ ക്ക് ​ഇ​നി​പ​റ​യു​ന്ന ശി​ക്ഷ​ക​ൾ ചു​മ​ത്താം. ആ​ദ്യം രേ​ഖാ​മൂ​ല​മു​ള്ള മു​ന്ന​റി​യി​പ്പാ​യി​രി​ക്കും ന​ൽ​കു​ക. സ്ഥാ​പ​ന​ത്തി​ന് ടൂ​റി​സ്റ്റ് സൗ​ക​ര്യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ൽ​കി​യി​ട്ടു​ള്ള കാ​റ്റ​ഗ​റി ത​രം​താ​ഴ്ത്തു​ക​യാ​ണ് അ​ടു​ത്ത ന​ട​പ​ടി. ​​മൂ​ന്നു മാ​സ​ത്തി​ൽ കൂ​ടാ​ത്ത കാ​ല​യ​ള​വി​ലേ​ക്ക്…

Read More

മസ്കറ്റ്: നബിദിനം പ്രമാണിച്ച് ഒമാനിൽ 162 തടവുകാർക്ക് പൊതുമാപ്പ് നൽകി ഭരണാധികാരിയുടെ ഉത്തരവ്. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിൽ കഴിയുന്ന തടവുകാരിൽ 162 പേർക്കാണ് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് പൊതുമാപ്പ് നൽകിയിരിക്കുന്നത്. 94 പ്രവാസികൾ ഉൾപ്പെടെ 162 തടവുകാർ ഈ രാജകീയ ഉത്തരവിലൂടെ ജയിൽ മോചിതരാകുമെന്ന് റോയൽ ഒമാൻ പൊലീസിന്റെ (ആർ.ഒ.പി) ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Read More

ആലുവ: കണ്ണ് വേദനയും നീരും കണ്ണില്‍ ചുവപ്പുമായി വന്ന യുവതിയുടെ കണ്ണില്‍ കണ്ടെത്തിയത് 15 സെന്റിമീറ്റര്‍ നീളമുള്ള വിര. വരാപ്പുഴ സ്വദേശിയായ 39 കാരിയാണ് ഇന്നലെ കണ്ണുവേദനയും മറ്റ് ബുദ്ധിമുട്ടുകളും അസഹ്യമായതോടെ ആശുപത്രിയിലെത്തിയത്. ആലുവയിലെ ഫാത്തിമ ഐ കെയര്‍ ആശുപത്രിയിലെത്തിയ യുവതിയെ  പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വേദനയ്ക്കും നീരിനും കാരണക്കാരന്‍ ഒരു വിരയാണെന്ന് കണ്ടെത്തിയത്. https://youtube.com/shorts/-ZDGE1hUnE8?feature=share നേത്ര രോഗ വിദഗ്ധന്‍ ഡോ ഫിലിപ്പ് കെ ജോര്‍ജാണ് യുവതിയുടെ കണ്ണില്‍ നിന്ന് വിരയെ ജീവനോടെ പുറത്തെടുത്തത്. 15 സെന്റിമീറ്റര്‍ നീളമാണ് ഈ വിരയ്ക്കുള്ളത്. വിശദമായ പരിശോധനകള്‍ക്കായി വിരയെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. വെള്ളത്തിലൂടെയാവാം ഇത്തരം വിരകള്‍ കണ്ണിലെത്തിയതെന്നാണ് നിരീക്ഷണം. ഏതെങ്കിലും രീതിയില്‍ മാലിനമായ ജലം മുഖം കഴുകാനോ കുളിക്കാനോ ഉപയോഗിക്കുന്നത് മൂലം ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാമെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കുന്നത്. കണ്ണിലെ വേദനയും തടിപ്പും അവഗണിക്കുകയോ ചികിത്സ തേടാതെ വരുന്ന സാഹചര്യത്തില്‍ യുവതിയുടെ കാഴ്ചയേയും കാലക്രമത്തില്‍ തലച്ചോറിലേക്ക് വരെ ചെല്ലുന്ന അണുബാധയ്ക്കും വിര കാരണമായേക്കാമെന്നാണ് ആശുപത്രി…

Read More

മനാമ: സമസ്ത മനാമ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻ്റ് മൗലിദ് സദസ്സ് പ്രവാചക പ്രകീർത്തനങ്ങൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന മൗലിദിന് ഹാഫിള് ശറഫുദ്ദീൻ മൗലവി, ഫാസിൽ വാഫി എന്നിവർ നേതൃത്വം നൽകി. തിരുനബി (സ്വ) സ്നേഹം,സമത്വം, സഹിഷ്ണുത എന്ന ശീർശകത്തിൽ നടന്നപ്രമേയ പ്രഭാഷണം സമസ്ത ജിദാലി കോഡിനേറ്റർ ശംസുദ്ദീൻ ഫൈസി നിർവഹിച്ചു. https://youtu.be/VoLh7iM7yIk?si=gcAvngz2Tgrs0eEa&t=140 സമസ്ത കേന്ദ്ര സെക്രട്ടറിമാരായ എസ് എം അബ്ദുൽ വാഹിദ്, ഹംസ അൻവരി മോളൂർ, ഉമ്മുൽ ഹസം കോഡിനേറ്റർ, ബഷീർ ദാരിമി, ശറഫുദ്ദീൻ മാരായമംഗലം, കെ.എം.സി.സി നേതാക്കളായ ഹസൈനാർ കളത്തിങ്ങൽ, ഹബീബ് റഹ്മാൻ, കുട്ടൂസ മുണ്ടേരി, റസാക്ക് മുഴിക്കൽ, ഗഫൂർ കൈപ്പമംഗലം, മുസ്തഫ, ശംസുദ്ദീൻ വെള്ളിക്കുളങ്ങര, സമസ്ത കേന്ദ്ര നേതാക്കൾ, ഏരിയ നേതാക്കൾ, എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകർ, വളണ്ടിയര്‍ വിഭാഗം തുടങ്ങിയവർ പങ്കെടുത്തു.

Read More