- മക്കയിലെ കമ്മിറ്റികളുടെ ഒരുക്കങ്ങള്‍ ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
- പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് വിളിച്ചുവരുത്തിയ 52കാരന് പോലീസുകാരെ ആക്രമിച്ചു; അറസ്റ്റ്
- കുമ്പളങ്ങാട്ട് സിപിഎം പ്രവർത്തകൻ ബിജുവിൻ്റെ കൊലപാതകം: ബിജെപി പ്രവർത്തകർ കുറ്റക്കാർ
- അല്‍ ദാന നാടക അവാര്‍ഡ് രണ്ടാം പതിപ്പ്: നോമിനികളെ പ്രഖ്യാപിച്ചു
- ബഹ്റൈനില്‍ രണ്ടാം ജി.സി.സി. അന്താരാഷ്ട്ര യുവജന സി.എസ്.ആര്. സമ്മേളനം നടന്നു
- രോഗികളുടെ പുനരധിവാസം: സൈക്യാട്രിക് ആശുപത്രിയില്‍ ‘മിനി സ്കൂള്‍’ ആരംഭിച്ചു
- റിഫയില്‍ പുതിയ സിവില്‍ ഡിഫന്‍സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
Author: News Desk
മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം 2024 -2025 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സമീറ നൗഷാദ് പ്രസിഡൻ്റും ഷൈമില നൗഫൽ ജനറൽ സെക്രട്ടറിയുമാണ്. സാജിത സലീം, സക്കീന അബ്ബാസ് എന്നിവർ വൈസ് പ്രസിഡന്റുമാരും റഷീദ സുബൈർ ജോയിന്റ് സെക്രട്ടറിയുമാണ്. ഫാത്തിമ സ്വാലിഹ് , നൂറ ഷൗക്കത്തലി, ഫസീല ഹാരിസ്, മുംതാസ് റഊഫ് , ബുഷ് റ റഹീം എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ. ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡൻ്റ് സുബൈർ എം.എം, ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ് വി എന്നിവർ തെരഞ്ഞെടുപ്പിനു നേതൃത്വം നൽകി. സാജിത സലീം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഷൈമില നൗഫൽ സ്വാഗതം പറഞ്ഞു. സമീറ നൗഷാദിൻ്റെ പ്രസംഗത്തോടെ യോഗം അവസാനിച്ചു.
മനാമ: രാജ്യത്തുടനീളം പടക്കങ്ങളും കുടുംബ ആഘോഷങ്ങളും ഒരുക്കിയാണ് ബഹ്‌റൈൻ പുതുവർഷത്തെ വരവേറ്റത്. അറബ്, ഇസ്ലാമിക, സൗഹൃദ രാജ്യങ്ങളിലെ നേതാക്കളുമായി ഹമദ് രാജാവ് അഭിനന്ദന സന്ദേശങ്ങൾ കൈമാറി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയ്ക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും രാജ്യത്തിനും ജനങ്ങൾക്കും ശൂറ കൗൺസിൽ അധ്യക്ഷൻ അലി സാലിഹ് അസ്സാലിഹ്, പാർലമെന്റ് അധ്യക്ഷൻ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലം എന്നിവർ ആശംസകൾ നേർന്നു. രാജാവിന്റെ നേതൃത്വത്തിൽ ബഹ്‌റൈൻ പുരോഗതിയും സമൃദ്ധിയും തുടരട്ടെയെന്ന് ഷൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ് ആശംസിച്ചു. അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങൾക്കും ലോകത്തിനും ഈ അവസരത്തിന്റെ സന്തോഷകരമായ തിരിച്ചുവരവ് ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മനാമ: കെ എം സി സി ബഹ്‌റൈൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റി ഹമദ് ടൗൺ അൽ ഹിലാൽ ഹോസ്പിറ്റൽ സ്പോൺസർഷിപ്പിൽ സംഘടിപ്പിച്ച ഒന്നാമത് വൺഡേ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ഫൈനൽ മത്സരത്തിൽ ഹമാസ് എഫ്സിയെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് ആൻഫീൽഡ് എഫ്സി പരാജയപ്പെടുത്തി ചാമ്പ്യൻമാരായി. കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് സെക്രട്ടറി ഷാജഹാൻ പരപ്പൻപൊയിൽ മത്സരം ഉദ്ഘാടനം നിർവഹിച്ചു. ഹമദ് ടൗൺ കെഎംസിസി പ്രസിഡണ്ട് അബൂബക്കർ പാറക്കടവ് ചാമ്പ്യന്മാർക്കുള്ള ട്രോഫി വിതരണം ചെയ്തു. കെഎംസിസി ഭാരവാഹികളായ ഇല്യാസ് മുറിച്ചാണ്ടി, അബ്ബാസ് വയനാട്,റുമൈസ് കണ്ണൂർ, ആഷിക് പരപ്പനങ്ങാടി, മരക്കാർ കിനാശ്ശേരി,സമീർ വയനാട്,ഗഫൂർ എടച്ചേരി, മുഹമ്മദലി ചങ്ങരകുളം, സക്കരിയ എടച്ചേരി തുടങ്ങിയവർ സംബന്ധിച്ചു.
മനാമ: ഗുദൈബിയ നിവാസികളായ മലയാളി പ്രവാസികളുടെ കൂട്ടായ്മ “ഗുദൈബിയ കൂട്ടം” കുടുംബ സംഗമം ഹൂറ അഷ്റഫ്സ് ഓഡിറ്റോറിയത്തിൽ വൈവിധ്യമാർന്ന പരിപാടികൾ, മുട്ടിപ്പാട്ട് എന്നിവയോട് കൂടി നടന്നു. ഇസ്സാം ഇസ അൽഖയ്യാത്ത് (മിനിസ്ട്രി ഓഫ് ഇന്റീരിയർ ഇൻവെസ്റ്റ്മെന്റ് ഡവലപ്മെന്റ് ഹെഡ്), ഡോ: പി. വി. ചെറിയാൻ (കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട്) എന്നിവർ ചേർന്ന് കേക്ക് മുറിച്ചുകൊണ്ട് ഗുദൈബിയ കൂട്ടം കുടുംബ സംഗമം ഉത്ഘാടനം ചെയ്യുകയും കൂട്ടായ്മയുടെ ലോഗോ പ്രകാശനം നിർവഹിക്കുകയും ചെയ്തു.സന്ദീപ് കണിപ്പയ്യൂർ ആണ് ലോഗോ രൂപകൽപ്പന ചെയ്തത്. ചടങ്ങിൽ യാഷേൽ ഉരവച്ചാൽ എഴുതിയ “ഹ്യൂമൻ റിമൈൻസ്സ്” എന്ന പുസ്തകത്തിന്റെ പ്രകാശനം സാമൂഹിക പ്രവർത്തകനായ കെ. ടി. സലിം നിർവഹിച്ചു. എം. എച്ച്. സയ്ദ് ഹനീഫ്, നയന മുഹമ്മദ് ഷാഫി എന്നിവരും പങ്കെടുത്തു.ജംഷീർ സിറ്റിമാക്സ്, റോജി ജോൺ, ജയീസ് ജാസ് ട്രാവൽസ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. സുബീഷ് നിട്ടൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ഷഫീഖ് പാലപ്പെട്ടി സ്വാഗതവും പ്രവീണ ശങ്കരനാരായണൻ നന്ദിയും…
മുംബൈ: മുംബൈയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് അജ്ഞാതന്റെ ഫോൺകോൾ ഭീഷണി. പുതുവത്സര ആഘോഷങ്ങൾക്കിടെ നഗരത്തിന്റെ വിവിധയിടങ്ങളിൽ ബോംബ് സ്ഫോടനമുണ്ടാവുമെന്നാണ് അറിയിച്ചത്. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെ പൊലീസ് കൺട്രോൾ റൂമിലേക്കാണ് ഫോൺകോൾ വന്നത്. നഗരത്തിന്റെ വിവിധയിടങ്ങളിൽ കർശന പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു. ഫോൺ വിളിച്ച വ്യക്തിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. കനത്ത സുരക്ഷയാണ് പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് മുംബൈയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 15,000ത്തോളം പൊലീസുകാരെ വിന്യസിച്ചു. ഗേറ്റ്‍വേ ഓഫ് ഇന്ത്യ, മറൈൻ ഡ്രൈവ്, ദാദർ, ബാന്ദ്ര, ജുഹു തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കനത്ത പൊലീസ് കാവലുണ്ട്.
പാലക്കാട് ദേശീയപാതയില്‍ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചു: ഒരാള്‍ക്ക് പരിക്ക്
പാലക്കാട്: ദേശീയപാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പുതുശേരി പഞ്ചായത്തിന് സമീപത്തെ സിഗ്നലില്‍ വച്ചാണ് നാല് ലോറികളും രണ്ട് കാറുകളും കൂട്ടിയിടിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. വാളയാര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. മുന്നില്‍ പോയ കാര്‍ സഡന്‍ ബ്രേക്കിട്ടതോടെ പിന്നാലെ വന്ന ലോറികള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഏറ്റവും പുറകിലുണ്ടായിരുന്ന ലോറിയുടെ ഡ്രൈവറെ ഒരു മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
പത്തനംതിട്ട: മെെലപ്രയിലെ വൃദ്ധനായ വ്യാപാരിയെ കൊന്നത് കഴുത്ത് ഞെരിച്ച്. കഴുത്ത് ഞെരിക്കാൻ ഉപയോഗിച്ച കെെലി മുണ്ടുകളും ഷർട്ടും പൊലീസ് കണ്ടെടുത്തു. ഒമ്പത് പവന്റെ മാലയും പണവും നഷ്ടമായിട്ടുണ്ട്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. എസ് പിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.പൊലീസ് പരിശോധനയിൽ കടയിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് കാണാനില്ലെന്ന് കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം നടത്തുകയാണ് പൊലീസ്. മൈലപ്ര സ്വദേശിയും വ്യാപാരിയുമായ ജോർജ് ഉണ്ണുണ്ണിയാണ് (72) മരിച്ചത്.മൈലപ്ര പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ സ്റ്റേഷനറി സാധനങ്ങളും പലവ്യജ്ഞനങ്ങളും വിൽക്കുന്ന ജോർജിന്റെ പുതുവേലിൽ സ്‌റ്റോഴ്സിൽ വച്ചായിരുന്നു കൊലപാതകം. ജോർജിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ചെറുമകൻ വൈകിട്ട് അഞ്ചരയോടെ എത്തിയപ്പോഴാണ് കൈകാലുകൾ കെട്ടി വായിൽ തുണി തിരുകിയ നിലയിൽ മൃതദേഹം കിടക്കുന്നത് കണ്ടത്.പുനലൂർ – മൂവാറ്റുപുഴ റോഡരികിൽ ജോർജിന്റെ സ്വന്തം കെട്ടിടത്തിലാണ് കട. ഉച്ചവെയിലിന് മറയായി കടയുടെ മുന്നിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയിരുന്നു. ഈ സമയം കടയിലുള്ളവരെ സമീപത്തുള്ളവർക്ക്…
ദില്ലി: ഗുസ്തി താരങ്ങളുടെ സമരത്തിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. രാജ്യത്തെ ഓരോ പെൺകുട്ടികൾക്കും പുരസ്കാരങ്ങളേക്കാൾ വലുത് ആത്മാഭിമാനമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഗുസ്തിതാരങ്ങളുടെ കണ്ണീരിനേക്കാൾ വലുതാണോ രാഷ്ട്രീയ നേട്ടങ്ങളെന്നും രാഹുൽ ചോദിച്ചു. രാജ്യത്തിന്റെ സംരക്ഷകനായ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്തരം ക്രൂരത കാണുന്നതിൽ വേദനയുണ്ട്. മോദി സ്വയം പ്രഖ്യാപിത ബാഹുബലിയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. സാമൂഹിക മാധ്യമമായ എക്സിലാണ് രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം.
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ പുതുവത്സരാശംസ നേര്‍ന്നു. “ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് സന്തോഷകരവും ഐശ്വര്യപൂര്‍ണവുമായ പുതുവര്‍ഷം ആശംസിക്കുന്നു. കേരളത്തിന്റെ പുരോഗതിയും ക്ഷേമൈശ്വര്യങ്ങളും ലക്ഷ്യമാക്കുന്ന ആശയങ്ങളിലും പ്രവര്‍ത്തനത്തിലുമുള്ള നമ്മുടെ ഒത്തൊരുമയെ ദൃഢപ്പെടുത്തി എല്ലാവര്‍ക്കും സന്തോഷവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന വര്‍ഷമാകട്ടെ 2024 എന്ന് ആശംസിക്കുന്നു”- ഗവര്‍ണർ സന്ദേശത്തിൽ പറഞ്ഞു.
സന്നിധാനത്ത് ഇനി സൗജന്യ വൈഫൈ; 2024 ജനുവരി ഒന്ന്മുതൽ മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള 27 കേന്ദ്രങ്ങളിൽ
ശബരിമല: ശബരിമല സന്നിധാനത്തു സൗജന്യമായി വൈ ഫൈ സേവനം ലഭ്യമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എല്ലുമായി സഹകരിച്ചുള്ള പദ്ധതിക്ക് നടപ്പന്തലിൽ നടന്ന ചടങ്ങിൽ ഡിസം.25 ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് തുടക്കം കുറിച്ചു. ശബരിമലയിലെത്തുന്ന ഭക്തർ നേരിടുന്ന മൊബൈൽ, ഇന്റർനെറ്റ് കണക്ടിവിറ്റി അടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനുതകുന്നതാണ് ദേവസ്വം ബോർഡിന്റെ പദ്ധതി. നിലവിൽ നടപ്പന്തലിലെ രണ്ടു കേന്ദ്രങ്ങളിലാണ് 100 എം.ബി.പി.എസ്. വേഗത്തിൽ വൈഫൈ ലഭ്യമാക്കിയിട്ടുള്ളത്. ജനുവരി ഒന്ന്മുതൽ മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള 27 കേന്ദ്രങ്ങളിൽ സൗജന്യവൈഫൈ ലഭിക്കും. ഒരു മൊബൈൽ നമ്പറിൽ നിന്ന് ആദ്യത്തെ അരമണിക്കൂർ വൈഫൈ സൗജന്യമായിരിക്കും. തുടർന്ന് ഒരു ജിബിക്ക് 9 രൂപ വച്ചു നൽകണം. 99 രൂപയുടെ ബി.എസ്.എൻ.എൽ. റീച്ചാർജ് നടത്തിയാൽ ദിവസം 2.5 ജിബി വച്ചുപയോഗിക്കാവുന്ന പ്ലാനും പ്രയോജനപ്പെടുത്താം. ബി.എസ്.എൻ.എൽ വൈഫൈ അല്ലെങ്കിൽ ബി.എസ്.എൻ.എൽ. പിഎം വാണി എന്ന വൈഫൈ യൂസർ ഐഡിയിൽ കയറി കണക്ട് എന്നു…