Author: News Desk

ഡൽഹി: മാധ്യമപ്രവർത്തകരുടെ വീടുകളിൽ വ്യാപക റെയ്ഡ് നടത്തി ദില്ലി പൊലീസ്. മൊബൈൽ ഫോണുകളും, ലാപ്ടോപ്പുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കാരണം വെളിപ്പെടുത്തിയിട്ടില്ലെന്ന് നടപടിക്ക് വിധേയരായവർ വ്യക്തമാക്കി. എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. 30 ലധികം സ്ഥലങ്ങളിൽ റെയ്ഡ് നടന്നതായി പോലീസ് വ്യക്തമാക്കി. ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് പോലീസ് പറഞ്ഞു. ന്യൂസ് ക്ലിക്ക് പോർട്ടലിനെതിരെ യുഎപിഎ ചുമത്തിയതായി റിപ്പോർട്ട്. ഇന്ന് രാവിലെയാണ് മാധ്യമപ്രവർത്തകരുടെ വീടുകളിൽ വ്യാപക റെയ്ഡ് നടക്കുന്നു എന്ന വിവരം പുറത്തു വന്നത്. ന്യൂസ് ക്ലിക്ക് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ വീടുകളിലാണ് റെയ്ഡ് എന്നാണ് ആദ്യം പുറത്തു വന്ന വിവരം, പൊലീസ് ഇതുമായി ബന്ധപ്പെട്ട് ഒന്നും വ്യക്തമാക്കിയിരുന്നു. റെയ്ഡ് ചൈനീസ് ഫണ്ടിം​ഗുമായി ബന്ധപ്പെട്ടാണെന്ന് പൊലീസ് വ്യക്തമാക്കി. വൻതോതിൽ ചൈനീസ് ഫണ്ട് ന്യൂസ് ക്ലിക്ക് എന്ന സ്ഥാപനത്തിലേക്ക് എത്തിയിട്ടുണ്ടെന്നും പലരിലേക്കായി ഈ പണം പോയിട്ടുണ്ടെന്നും…

Read More

മനാമ: സ്റ്റാർവിഷൻ ഇവന്റ്‌സിന്റെ ബാനറിൽ സംഘടിപ്പിക്കുന്ന സംഗീത നിശ “ഗസൽ നൈറ്റ് 2023” ഒക്ടോബർ 6 ന് വൈകിട്ട് 7.30 മുതൽ ഗോൾഡൻ തുലിപ്പിൽ വച്ച് നടത്തുന്നു. ഗസൽ ഗായകനും ഹിന്ദുസ്ഥാനി സംഗീതജ്ഞനും പിന്നണി ഗായകനുമായ രഘുറാം കൃഷ്ണന്റെ നേതൃത്വത്തിലാണ് സംഗീതനിശ അരങ്ങേറുന്നത്. ഹാർമോണിസ്റ്റ് ജോസ്, തബലിസ്റ്റ് ആനന്ദൻ എന്നിവരും ഗസൽ നൈറ്റിന്റെ ഭാഗമാകും. വ്യത്യസ്തമായ ശബ്ദമാധുര്യം കൊണ്ടും ആലാപന മികവുകൊണ്ടും പ്രേക്ഷക ഹൃദയങ്ങളിലിടം നേടിയ പ്രശസ്ത ഗായകനാണ് രഘുറാം കൃഷ്ണൻ. ‘മിന്നാമിന്നികൂട്ടം’, ‘റ്റു ഹരിഹർ നഗർ’, ‘മെല്ലെ’ തുടങ്ങിയ സിനിമകളിലൂടെ പിന്നണി ഗാനരംഗത്തും രഘുറാം കൃഷ്ണൻ തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഗസൽ, ഭജൻസ്, അഭംഗ്, ഹിന്ദുസ്ഥാനി സംഗീത കച്ചേരികൾ തുടങ്ങി നിരവധി പരിപാടികൾ അദ്ദേഹം അവതരിപ്പിച്ചുണ്ട്. സൂര്യ ഫെസ്റ്റിവൽ, സംഗീത നാടക അക്കാദമിയുടെ പരിപാടികൾ, ബാംഗ്ലൂർ, ചെന്നൈ, തിരുനെൽവേലി തുടങ്ങി ദക്ഷിണേന്ത്യയിലെ തന്നെ നിരവധി വലിയ സംഗീതവേദികളിലും ക്ഷേത്ര ഉത്സവ വേദികളിലും രഘുറാമിൻറെ സാന്നിധ്യം അറിയിച്ചുട്ടുണ്ട്. നിരവധി സംഗീത ആൽബങ്ങളിലും…

Read More

മ​നാ​മ: സ്വ​ച്ഛ് ഭാ​ര​ത് ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി പ​രി​സ​ര​ത്ത് പ്ര​ത്യേ​ക ശു​ചീ​ക​ര​ണ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. എം​ബ​സി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ശു​ചീ​ക​ര​ണ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു. എം​ബ​സി പ​രി​സ​രം വൃ​ത്തി​യും ഭം​ഗി​യു​മു​ള്ള​താ​ക്കു​ന്ന​തി​ന് പ്ര​യ​ത്നി​ച്ച ജീ​വ​ന​ക്കാ​രെ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

Read More

മനാമ: ബഹ്റൈനിലെ ശ്രീനാരായണ കൾച്ചറൽ സൊസെറ്റിയുടെ ആഭിമുഖ്യത്തിൽ നവരാത്രി മഹോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബർ 15ന് വൈകീട്ട് എസ് എൻ സി എസ് സിൽവർ ജൂബിലി ഹാളിൽ വെച്ച് അരംഭിക്കുന്ന നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 24 വരെ നീണ്ട് നിൽക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിദ്യാരംഭ ദിവസം പ്രശസ്ത എഴുത്തുക്കാരനും കവിയുമായ വയലാർ ശരത് ചന്ദ്രവർമ്മ കുട്ടികൾക്ക് ആദ്യക്ഷാരം കുറിക്കും. അതോടൊപ്പം പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഗുരുവിന്റെ കൈ പിടിച്ചു ഹരിശ്രീ എഴുതാനും സാധിക്കും. നൃത്തം, സംഗീതം എന്നിവയിലും വിദ്യാരംഭത്തിനുള്ള സൗകര്യവും ഇവിടെയുണ്ടാകും. ഒക്ടോബർ 23ന് വൈകുന്നേരം 7.30 മുതൽ അദാരി പാർക്കിലെ സീസൺ ഹാളിൽ വെച്ച് വയലാർ രാമവർമ്മയുടെ ഗാനങ്ങളെ കോർത്തിണക്കി ഈ മനോഹര തീരത്ത് എന്ന പരിപാടിയും അരങ്ങേറും. ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വാഹനസൗകര്യവും ഏർപ്പാട് ചെയ്തിട്ടുണ്ട്. വിജയദശമി നാളിൽ എസ്എൻസിഎസിൽ വെച്ച് നടക്കുന്ന സംസ്കാരിക പരിപാടിയിൽ വയലാർ ശരത് ചന്ദ്രവർമ്മ മലയാളം പാഠശാല വിദ്യാർത്ഥികളുമായി സംവദിക്കും. വാർത്താസമ്മേളനത്തിൽ എസ്.…

Read More

മനാമ: ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിച്ചേരുന്ന ഉനൈസ്‌ പാപ്പിനിശ്ശേരിയുടെ വിവിധ പരിപാടികൾക്ക്‌ അൽ ഫുർഖാൻ സെന്റർ രൂപം നൽകി. ഒക്‌ടോബർ അഞ്ചാം തീയ്യതി വ്യാഴാശ്ച രാത്രി വെസ്റ്റ്‌ റിഫ  ഷൈഖ ഹെസ്സ ഇസ്ലാമിക്‌ സെന്ററിൽ നടക്കുന്ന പ്രവർത്തക സംഗമത്തിൽ അദ്ദേഹം സംബന്ധിക്കും. ആറാം തീയ്യതി വെള്ളിയാഴ്ച രാത്രി 7 മണിക്ക്‌ മനാമ കെഎംസിസി ഹാളിൽ നടക്കുന്ന കുടുംബ സംഗമത്തിൽ അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തും. അൽ ഫുർഖാൻ മദ്‌റസ വാർഷിക പരീക്ഷയിൽ അഞ്ചാം തരം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റും മുഴുവൻ ഗ്രേഡുകളിലും ഉന്നത മാർക്ക്‌ നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ്‌ വിതരണവും കുടുംബ സംഗമത്തിൽ വെച്ച്‌ നടക്കുമെന്ന് പ്രിൻസിപ്പാൾ സൈഫുല്ല ഖാസിം അറിയിച്ചു. തുടർന്ന് മക്കളും മാതാപിതാക്കളും എന്ന വിഷയത്തിൽ ഉനൈസ്‌ പാപ്പിനിശ്ശേരി പ്രഭാഷണം നടത്തും. അൽ ഫുർഖാൻ സെന്റർ ചെയർമാൻ ശൈഖ്‌ ഡോ അബ്ദുല്ലാഹ്‌ അബ്ദുൽ ഹമീദ്‌ അസ്സഅദി പരിപാടി ഉദ്‌ഘാടനം ചെയ്യും. പതിമൂന്നാം തീയ്യതി മനാമ കെഎംസിസി ഹാളിൽ മുൻകൂട്ടി രചിസ്തർ ചെയ്ത ടീനേജ്‌-യൂവജന വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന  ടീൻസ്‌ സ്പിരിച്ചുവൽ കോൺക്ലേവിൽ അദ്ദേഹം പ്രസന്റേഷൻ…

Read More

മനാമ: കെഎംസിസി ബഹ്റെെന്‍ കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഹുബ്ബുറസൂല്‍ മീലാദ് മീറ്റ് മനാമ കെഎംസിസി ഓഫീസിലെ ഹെെദരലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. നിരവധി ആളുകള്‍ പങ്കെടുത്ത പരിപാടി കെഎംസിസി ബഹ്റെെന്‍ സംസ്ഥാന പ്രസിഡന്‍റ് ഹബീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് മന്‍സൂര്‍ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സമസ്ത ബഹ്റെെന്‍ ഉപാദ്യക്ഷന്‍ സയ്യിദ് മുഹമ്മദ് യാസ്സിര്‍ ജിഫ്രി തങ്ങള്‍ നസീഹത്ത് പ്രഭാഷണവും സയ്യിദ് മുജീബ് തങ്ങള്‍ കല്‍പ്പറ്റ ദുആക്ക് നേതൃത്വവും നല്‍കി. കെഎംസിസി ബഹ്റെെന്‍ സംസ്ഥാന ട്രഷറര്‍ റസാഖ് മൂഴിക്കല്‍, ഓര്‍ഗനെെസിംങ് സെക്രട്ടറി മുസ്തഫ, സമസ്ത ബഹ്റെെന്‍ ജനറല്‍ സെക്രട്ടറി എംഎ വാഹിദ്, കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ഫെെസല്‍ കോട്ടപ്പള്ളി, ഇബ്രാഹീം ഹസ്സന്‍ പുറക്കാട്ടേരി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മൗലിദ് പാരായണത്തോടെ തുടങ്ങിയ പരിപാടിയില്‍ ഉസ്താദമാര്‍, കെഎംസിസിയുടെ വിവിധ ജില്ല ഏരിയ മണ്ഡലം, സെന്‍ട്രല്‍ മാര്‍ക്കറ്റ്, മനാമ സൂക്ക് ഭാരവാഹികള്‍ പ്രവര്‍ത്തകര്‍, എസ്കെഎസ്എസ്എഫ് വിഖായ നേതാക്കള്‍…

Read More

മനാമ:  കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയും വനിതാ വിങ്ങും സംയുക്തമായി അൽ റബീഹ് മെഡിക്കൽ സെൻററുമായി സഹകരിച്ചുകൊണ്ട് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രവാസ ലോകത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ സ്വന്തം ശരീരത്തെക്കുറിച്ച് ബോധവാന്മാരാവാതെ ക്ഷണിച്ചു വരുത്തുന്ന രോഗങ്ങളെ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പല പ്രവാസികളും. പ്രവാസ ജീവിതശൈലിയും, രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണവും നൽകുന്നതിൻ്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ പ്രവർത്തന പദ്ധതികളുടെ ഭാഗമായാണ് ജില്ലാ കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ സാഹിബ് കളത്തിങ്ങൽ ഔദ്യോഗികമായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെഎംസിസി സംസ്ഥാന ഭാരവാഹികളായ കെ.പി. മുസ്തഫ, ഗഫൂർ കൈപ്പമംഗലം, ഷംസുദ്ദിൻ വെള്ളിക്കുളങ്ങര, നിസാർ ഉസ്മാൻ, സൽമ നിസാർ, മറ്റു ജില്ലാ ഏരിയ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. നിരവധി പ്രവാസി കൾക്ക് ഉപയോഗപ്രദമായ ക്യാമ്പിൽ ഗൈനോക്കോളജി, ഒഫ്താൽമോളജി, പീഡിയാട്രിക്, ഫിസിയോതെറാപ്പി തുടങ്ങിയ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമായി. ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായസഹകരണങ്ങളും നൽകിവരുന്ന…

Read More

മനാമ: സീറോ മലബാർ സൊസൈറ്റി (സിംസ്) ഭരണ സമിതി പ്രതിനിധികൾ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്‌ലത്തിന്റെ സാന്നിധ്യത്തിൽ നടന്ന കൂടിക്കാഴ്ചയിൽ സിംസ് പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ജീവൻ ചാക്കോ, കോർ ഗ്രൂപ്പ് ചെയര്മാന് പോൾ ഉറുവത്, ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ്, ട്രെഷറർ ജസ്റ്റിൻ ഡേവിസ്, ഐ ടി സെക്രട്ടറി രതീഷ് സെബാസ്റ്റ്യൻ, സ്പോർട്സ് സെക്രട്ടറി സിജോ ആന്റണി എന്നിവർ പങ്കെടുത്തു. എംബസ്സിയുടെ പിന്തുണയ്ക്കും സഹകരണത്തിനും സിംസ് ഭരണ സമിതി നന്ദി അറിയിച്ചു.

Read More

മനാമ: ഇന്ത്യൻ ക്ലബ് ഓണാഘോഷം ഓണം ഫെസ്റ്റ്’23 വിപുലമായ ഓണസദ്യയോടെ സമാപിച്ചു. അംഗങ്ങൾ, അതിഥികൾ, സ്പോൺസർമാർ, നൂറിലധികം താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾ എന്നിവരുൾപ്പെടെ 2000-ലധികം പേർ ഓണസദ്യ ആസ്വദിക്കാൻ എത്തി. ജയൻ സുകുമാര പിള്ളയാണ് 29 ഇനങ്ങളുടെ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയത്. https://youtu.be/ebEhyNAWwtY?si=Hi8Y7Cvixf8fuYto&t=180 ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് ഓണസദ്യയുടെ ഉദ്ഘാടനം നിർവഹിച്ചു. മലേഷ്യൻ അംബാസഡർ ഷാസ്രിൽ സാഹിറാൻ, നേപ്പാൾ അംബാസഡർ തീർഥ രാജ് വാഗ്ലെ, ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റി – ചെയർമാൻ അബ്ദുൾറഹ്മാൻ മുഹമ്മദ് ജുമ, ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടറേറ്റ് ഇൻഫർമേഷൻ ഫോളോ അപ് മേധാവി യൂസഫ് യാക്കൂബ് ലോറി, ഇന്ത്യൻ ക്ലബ്ബിന്റെ മുൻ പ്രസിഡന്റുമാർ എന്നിവർ സന്നിഹിതരായിരുന്നു. ഓണപ്പുടവ മത്സരം, പായസമേള, നാട്യോൽസവം 2023, നാടൻപാട്ട്, തിരുവാതിര മത്സരം, നാടൻ സംഗീത ഫ്യൂഷൻ ബാൻഡ് ആരവം ബഹ്‌റൈൻ, പൂക്കളം മത്സരം, വടംവലി മത്സരം, ഘോഷയാത്ര മത്സരം, റോഷൻ, അരുൺ ഗോപൻ, കീർത്തിക ടീമിന്റെ മ്യൂസിക്കൽ നൈറ്റ്…

Read More

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF), ബാസ്‌മ  കമ്പനിയിലെ തൊഴിലാളികൾക്കായി  മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.  മിന സൽമാനിൽ വെച്ച് നടന്ന ക്യാമ്പിൽ ഏകദേശം 150 തൊഴിലാളികൾ മെഡിക്കൽ ചെക്കപ്പും ഡോക്ടർമാരുടെ കൺസൾട്ടേഷനും പ്രയോജനപ്പെടുത്തി. https://youtu.be/ebEhyNAWwtY?si=f60D2Ue2S0VotHgE&t=228 ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ, ദാർ  അൽ ഷിഫാ ഹോസ്പിറ്റൽ കൂടാതെ അൽ  റബീഹ് മെഡിക്കൽ സെന്റർ  എന്നിവിടങ്ങളിലെ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും  ക്യാമ്പിൽ സഹകരിച്ചു. മുഖ്യാതിഥിയായ  ഇന്ത്യൻ എംബസിയിലെ സെക്കന്റ് സെക്രട്ടറി രവിശങ്കർ ശുക്ള ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംഘടിപ്പിച്ചതിനൊപ്പം സമൂഹത്തോടുള്ള പ്രതിബദ്ധതയ്ക്കും ഐ.സി.ആർ.എഫ്-ന് നന്ദി പറഞ്ഞു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ തൊഴിലകൾക്കും ബിരിയാണിയും വിതരണം ചെയ്‌തു.

Read More