- സൗദിയിലെ ഏറ്റവും പ്രായം കൂടിയ പൗരൻ, 110ാം വയസിൽ വിവാഹം കഴിച്ച് കുട്ടിയുടെ പിതാവായി, ശൈഖ് നാസർ വിടവാങ്ങി, 142-ാം വയസിൽ അന്ത്യം
- 1947 ഓഗസ്റ്റ് 15ന് ശേഷം ആദ്യം, മകരസംക്രാന്തിക്ക് സൗത്ത് ബ്ലോക്ക് വിടാൻ നരേന്ദ്ര മോദി, പ്രധാനമന്ത്രിയുടെ പുതിയ ഓഫിസ് ഇനി സേവ തീര്‍ഥില്‍
- ‘രാഹുല്‍ എംഎല്‍എ പദവിയില്‍ തുടരാനുള്ള അര്‍ഹത സ്വയം നഷ്ടപ്പെടുത്തി, എത്രയും പെട്ടെന്ന് ഒഴിയുന്നുവോ അത്രയും നല്ലത്’
- നഴ്സിംഗ് രംഗത്തെ സമർപ്പണത്തിനും സമൂഹ സേവനത്തിനും ആദരവുമായി വേൾഡ് മലയാളി കൗൺസിൽ
- ഒഐസിസി കോഴിക്കോട് ഫെസ്റ്റ്: കിംഗ് ഹമദ് ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
- മാറുന്ന കേരളം; മാറാത്ത കുടിയേറ്റ പ്രവാസ മനോഭാവങ്ങൾ
- ബഹ്റൈനിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 1,400ലധികം കാൻസർ കേസുകൾ
- `ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്’; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
Author: News Desk
മനാമ: ബഹ്‌റിനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഒക്ടോബർ 6 ന് ബാങ്ങ് സാങ്ങ് തായ് ഹോട്ടലിൽ വെച്ചു (രാവിലെ 08:00 മുതൽ വൈകിട്ട് 04:00 മണി വരെ) ഓണാഘോഷം സംഘടിപ്പിക്കുന്നു. വിഭവ സമൃദ്ധമായ ഓണ സദ്യയും കൂടാതെ വർണവൈവിധ്യങ്ങളായ നിരവധി കലാപരിപാടികളും ആണ് ഓണാഘോഷത്തിൽ പങ്കെടുക്കുന്നവർക്കായി ഒരുക്കിയിരിക്കുന്നത്. ജയേഷ് കുറുപ്പ് ജനറൽ കൺവീനറും, രഞ്ജു ആർ നായർ ജോയിന്റ് കൺവീനറും, അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു. വി, സെക്രട്ടറി സുഭാഷ് തോമസ്, ട്രെഷറർ വര്‍ഗീസ് മോടിയിൽ, രക്ഷാധികാരികളായ മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ, പ്രോഗ്രാം കമ്മിറ്റി ഇൻ ചാർജ് ബോബി പുളിമൂട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകുന്ന ഓണാരവത്തിൽസജീഷ് പന്തളം ഒരുക്കുന്ന പൂക്കളം, സഹൃദയാ കലാ സംഘം അവതരിപ്പിക്കുന്ന നാടൻ പാട്ട്, കലാഭവൻ ബിനുവും ദിൽഷാദും നയിക്കുന്ന ഗാനമേള, സക്കറിയ സാമുവേൽ നയിക്കുന്ന വഞ്ചിപ്പാട്ട് , കുമാരി സാരംഗിയും ടീമും അവതരിപ്പിക്കുന്ന വിവിധ നൃത്ത ഇനങ്ങൾ, ബിനു…
കാലങ്ങളായി സി പി എം ഭരിക്കുന്ന കുഴുപ്പിള്ളി സർവീസ് സഹകരണ ബാങ്കിൽ മുക്ക്പണ്ടം പണയം വച്ച് 7 ലക്ഷം തട്ടിയെടുത്ത നായരമ്പലം നെടുങ്ങാട് നോർത്ത് കമ്മിറ്റി അംഗം ഷിജു ഗോസായിയെ പോലീസ് അറസ്റ്റുചെയ്‌തു.
കരുവന്നൂര്‍ സഹകരണ തട്ടിപ്പ്, അവസാന പ്രതിയും ശിക്ഷിക്കപ്പെടുംവരെ സുരേഷ് ഗോപിക്കും BJPക്കും വിശ്രമമില്ല; കെ.സുരേന്ദ്രന്‍
തിരുവനന്തപുരം : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ അവസാന പ്രതിയും ശിക്ഷിക്കപ്പെടുംവരെ സുരേഷ് ഗോപിക്കും BJPക്കും വിശ്രമമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. നിക്ഷേപിച്ച തുക കിട്ടാതെ മരിച്ച ശശിയുടെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനും ബാങ്ക് ഭരിക്കുന്ന സി.പി.എമ്മിനും ഒഴിഞ്ഞുമാറാനാവില്ല. കരുവന്നൂരിലെ നിക്ഷേപകരില്‍ രണ്ടാമത്തെ രക്തസാക്ഷിയാണ് ഇത്.നല്ലകാലത്ത് അധ്വാനിച്ചുണ്ടാക്കിയതെല്ലാം സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചവരുടെ പണം നഷ്ടപ്പെടുത്തി അനേകം പേരെ ജീവിക്കുന്ന രക്തസാക്ഷികളാക്കിയത് സി.പി.എമ്മും അവരുടെ ഭരണ സമിതിയുമാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരും സഹകരണ വകുപ്പും കൃത്യസമയത്ത് ഇടപെട്ടിരുന്നുവെങ്കില്‍ ഈ നിരപരാധികളുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. എന്നാല്‍ അതിന് പകരം ബാങ്ക് കൊളളയും കള്ളപ്പണ ഇടപാടുകളും നടത്തിയവരെ രക്ഷിക്കാനായിരുന്നു സി.പി.എം. നേതൃത്വവും സര്‍ക്കാരും ശ്രമിച്ചത്. കരുവന്നൂരിലെയും കേരളത്തിലെ മറ്റ് സഹകരണ ബാങ്കുകളിലെയും തട്ടിപ്പുകാരെ മുഴുവന്‍ നിയമത്തിന് മുന്നിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇല്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ബി.ജെ.പി. മുന്‍കൈ എടുക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സാധാരണക്കാരന് ഉപകാരമാവേണ്ട സഹകരണ മേഖലയെ…
മുംബൈ: നടി ഗായത്രി ജോഷിയും ഭർത്താവ് വികാസ് ഒബ്രോയിയും സഞ്ചരിച്ച കാർ ഇറ്റലിയിൽ അപകടത്തിൽപ്പെട്ടു. സംഭവത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. നടിയും ഭർത്താവും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഷാരൂഖ് ഖാൻ നായകനായ ‘സ്വാദേശ്’ എന്ന ചിത്രത്തിൽ അഭിനയിച്ച ഗായത്രി ജോഷി, ഭർത്താവ് വികാസ് ഒബ്‌റോയിക്കൊപ്പം ഇറ്റലിയിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അവധി ആഘോഷിക്കാൻ സർഡിനയിൽ എത്തിയതായിരുന്നു ഇരുവരും. ഇരുവരും സഞ്ചരിച്ച കാർ മറ്റുവാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. ടെയ്‌ലഡയിൽ നിന്ന് ഓൾബിയയിലേക്കുള്ള സാർഡിനിയ സൂപ്പർകാർ ടൂറിനിടെയാണ് സംഭവം. ഗായത്രിയും ഭർത്താവും സഞ്ചരിച്ചിരുന്ന ലംബോർഗിനി ആഡംബര കാർ ഫെരാരിയിലും ക്യാമ്പർ വാനിലും ഇടിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകടത്തിൽപ്പെട്ട കാറുകൾ റോഡിൽ മറിഞ്ഞു വീഴുകയും തകരുകയും ചെയ്‌തതായി റിപ്പോർട്ടുണ്ട്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഫെരാരിക്ക് തീപിടിച്ച് യാത്രക്കാരായ മെലിസ ക്രൗട്ട്‌ലി (63), മാർകസ് ക്രൗട്ട്‌ലി (67) എന്നിവരാണ് മരിച്ചത്. ദമ്പതികളായ ഇവർ സ്വിറ്റ്‌സർലൻഡ് സ്വദേശികളാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഇറ്റാലിയന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ജനിച്ച ഗായത്രി…
ദില്ലി: സിക്കിമിലെ ലഖൻ വാലിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ വ്യാപക നാശനഷ്ടം. ടീസ്ത നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽ സൈനികരടക്കം 29 പേരെ കാണാതായി. സൈനിക ക്യാമ്പും വാഹനങ്ങളും പ്രളയത്തിൽ മുങ്ങി. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് കരസേനയും സംസ്ഥാന സർക്കാരും അറിയിച്ചു. കുതിച്ചെത്തിയ പ്രളയജലത്തിൽ വിറങ്ങലിച്ച് സിക്കിം. രണ്ട് ദിവസമായി പെയ്തെ മഴക്കൊപ്പം ഇന്നലെയുണ്ടായ മേഘവിസ്ഫോടനമാണ് വടക്കൻ സിക്കിമിൽ ലാചെൻ താഴ്വരയിൽ സ്ഥിതി സങ്കീർണ്ണമാക്കിയത്. ലോനാക് തടാകത്തിന് സമീപത്തെ മേഘവിസ്ഫോടനമാണ് ദുരന്തത്തിനിടയാക്കിയത്. ഇതിന് പിന്നാലെ ചുങ്താങ് അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. അടിയന്തരമായി അണക്കെട്ട് തുറന്നതോടെ ടീസ്ത നദിയിലെ ജലനിരപ്പ് ഇരുപത് അടിയോളം ഉയർന്നു. നദി തീരത്തുള്ള സൈനിക ക്യാമ്പുകളിലേക്കും വെള്ളം ഇരച്ചെത്തി. സിങ്താമിനു സമീപം നിർത്തിയിട്ടിരുന്ന സൈനിക വാഹനങ്ങൾ ഒഴുകിപ്പോയി. 23 സൈനികരെ കാണാതായതായും ചില വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിയതായും കരസേന അറിയിച്ചു.
അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്താനാർബുദ ബോധവത്കരണ പരിപാടികൾ ആരംഭിച്ചു
മനാമ: ബഹ്റൈനിലെ അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്താനാർബുദ ബോധവത്കരണ പരിപാടികൾ ആരംഭിച്ചു. മെഗാമാർട്ട്, യൂണിലീവർ തുടങ്ങിയവരുടെ സഹകരണത്തോടെ ആരംഭിച്ച പരിപാടി സാറിലെ മാക്രോ മാർട്ടിൽ വെച്ചാണ് നടന്നത്. ബഹ്‌റൈനിലെ സ്‌ത്രീകൾക്ക് സ്‌തനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ എന്തുചെയ്യാനാകുമെന്ന് അവരെ ബോധവത്‌ക്കരിക്കുക എന്നതായിരുന്നു ഈ കാമ്പെയ്‌ന്റെ ലക്ഷ്യം. https://youtu.be/OKPglcbfpP8?si=931K468ihiqmWE1U&t=2 മെഗാമാർട്ടിന്റെയും മാക്രോമാർട്ടിന്റെയും ശാഖകളിൽ നിന്ന് യൂണിലീവർ ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് മൂന്ന് ദിനാർ മൂല്യമുള്ള സൗജന്യ സ്താനാർബുദ പരിശോധന കൂപ്പൺ നൽകും. രണ്ടായിരം കൂപ്പണുകളാണ് ഇങ്ങിനെ നൽകുന്നത്. ഗൈനക്കോളജി, ജനറൽ സർജൻ, ജനറൽ ഫിസിഷ്യൻ കൺസൽട്ടേഷൻ, മാമോഗ്രാം തുടങ്ങിയ പരിശോധനകൾക്ക് സ്ത്രീകൾക് ഈ കൂപ്പൺ ഉപയോഗിക്കാം. യൂണിലിവറിന്റെ മോഡേൺ ട്രേഡ് തലവനും ഒകെസി ബിസിനസ് മാനേജറുമായ മുഹമ്മദ് മെസ്താരിഹി, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ സിഇഒ ഡോ ശരത്ത് ചന്ദ്രൻ, മെഗാമാർട്ട്, മാക്രോമാർട്ട് ജനറൽ മാനേജർ അനിൽ നവാനി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. സ്താനാർബുദ ബോധവത്കരണ പരിപാടികളുടെ ഭാഗമായി മാമോഗ്രാം,…
സഹപ്രവർത്തകർ കടുത്ത മാനസിക സമ്മർദ്ദത്തിലായിക്കിയ പൊലീസുകാരൻ ജീവനൊടുക്കി; ആരോപണം കുറിപ്പിൽ
മൂവാറ്റുപുഴ∙ സഹപ്രവർത്തകർക്കെതിരെ ആരോപണങ്ങളുന്നയിച്ച് പൊലീസുകാരൻ ജീവനൊടുക്കി. മൂവാറ്റുപുഴയിലാണ് സംഭവം. കളമശേരി എആര്‍ ക്യാംപിലെ ഡ്രൈവര്‍ ജോബി ദാസ് ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ജോബിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകരാണ് മരണത്തിന് ഉത്തരവാദികളെന്നു ജോബി ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കി. മൃതദേഹം കാണാൻ സഹപ്രവർത്തകർ വരരുതെന്നും കുറിപ്പിലുണ്ട്. നമിതയെ ബൈക്കിടിച്ച് കൊലപ്പെടുത്തി; പ്രതി ആൻസണെ കാപ്പ ചുമത്തി ജയിലിലടച്ചു.ജോബിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. കൂടെ ജോലി ചെയ്യുന്നവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഈ കുറിപ്പിലുള്ളത്. തന്റെ ശമ്പളം കൂട്ടുന്നതിനെതിരെ സഹപ്രവർത്തകർ ഗൂഢാലോചന നടത്തിയെന്ന ആരോപണം കുറിപ്പിലുണ്ട്. കുറച്ചു നാളായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ജോബി വ്യക്തമാക്കി. തന്നെ ദ്രോഹിച്ചവരുടെയും മരണത്തിനു കാരണക്കാരായവരുടെയും പേര് ഉൾപ്പെടെ ജോബി ഇതിൽ സൂചിപ്പിച്ചിട്ടുണ്ട്. മരണശേഷം തന്റെ മൃതദേഹം കാണാൻ പോലും ഇവരെ അനുവദിക്കരുതെന്നും എഴുതിയിട്ടുണ്ട്. ‘‘വലിയ കൊള്ളക്കാരുടെയും പിടിച്ചുപറിക്കാരുടെയും ഒരൊറ്റ ഇൻക്രിമെന്റ് പോലും പോയിട്ടില്ല. മദ്യപിച്ചതിനോ…
തിരുവന്തപുരം: കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 108 എന്ന നമ്പറില്‍ ബന്ധപ്പെടാതെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന അപ്ലിക്കേഷന്‍ വഴി ആംബുലന്‍സ് സേവനം ലഭ്യമാക്കാന്‍ കഴിയും. സേവനം തേടുന്ന വ്യക്തിയുടെ മൊബൈല്‍ ഫോണിലെ ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ അത്യാഹിതം നടന്ന സ്ഥലത്തിന്റെ കൃത്യമായ വിവരം ആംബുലന്‍സിലേക്ക് കൈമാറാന്‍ സാധിക്കും എന്നത് കാലതാമസവും ഒഴിവാക്കാന്‍ സഹായകമാകും. ഈ മാസം മൊബൈല്‍ ആപ്പ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കനിവ് 108 ആംബുലന്‍സ് പദ്ധതി ആരംഭിച്ച് നാല് വര്‍ഷം പിന്നിടുമ്പോള്‍ 7,89,830 ട്രിപ്പുകളാണ് ഓടിയത്. ഇതില്‍ 3,45,867 ട്രിപ്പുകള്‍ കോവിഡ് അനുബന്ധവം 198 ട്രിപ്പുകള്‍ നിപ അനുബന്ധവും ആയിരുന്നു. നാളിതുവരെ 90 പ്രസവങ്ങളാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ നടന്നത്. നിലവില്‍ 316 ആംബുലന്‍സുകളും 1300 ജീവനക്കാരും ആണ് പദ്ധതിയുടെ ഭാഗമായി…
ഡയാലിസിസ് യൂണിറ്റുകൾ തകരാരില്‍; പരിഹരിക്കാതെ അധികൃതര്‍; രോഗികൾ ആരോഗ്യമന്ത്രിക്ക് പരാതി നല്കി
ഇടുക്കി: തൊടുപുഴയിലുള്ള ഇടുക്കി ജില്ലാ ആശുപത്രിയില്‍ ഉപകരണങ്ങള്‍ നന്നാക്കാത്തതിനാല്‍ മുഴുവന്‍ രോഗികള്‍ക്കും ഡയാലിസിസിസ്‍ ചെയ്യാന്‍ സൗകര്യമില്ലെന്ന് പരാതി. പരിശോധിക്കാന്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നും തകരാറിലായ ഡയാലിസിസ് നന്നാക്കണമെന്നുമാവശ്യപ്പെട്ട് രോഗികളുടെ കൂട്ടായ്മ ആരോഗ്യമന്ത്രിയെ സമീപിച്ചു. കേടായ യൂണിറ്റ് ഉടന്‍ നന്നാക്കുമെന്നാണ് ആശുപത്രിയുടെ വിശദീകരണം. മുപ്പത്തിനാല് വൃക്ക രോഗികളാണ് ജില്ലാ ആശുപത്രിയെ ഇപ്പോള്‍ ആശ്രയിക്കുന്നത്. മിക്കവര്‍ക്കും ഓരോ തവണയും കുറഞ്ഞത് നാല് മണിക്കൂറെങ്കിലും വീതം ആഴ്ച്ചയില്‍ രണ്ടിലധികം ഡയാലിസിസ്‍ വേണം. മൊത്തം പതിനാല് യൂണിറ്റുകളാണ് ആശുപത്രിയിലുള്ളത്. ഇതില്‍ ഇപ്പോള്‍ പ്രവർത്തിക്കുന്നത് 6 എണ്ണം മാത്രമാണ്. യൂണിറ്റ് കുറഞ്ഞതോടെ സമയം രണ്ടര മണിക്കൂറാക്കി. സമയം കുറച്ചത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു എന്നാണ് രോഗികളുടെ പരാതി. 34 പേരെ കൂടാതെ 60 ഓളം രോഗികളാണ് സൗകര്യത്തിനായി കാത്തിരിക്കുകയാണ്. യൂണിറ്റ് കേടായതിനാല്‍ ഇവരെ പട്ടികയിലുള്‍പ്പെടുത്താനാവുന്നില്ല. ഇതോടെ കടുത്ത പ്രതിക്ഷേധത്തിലാണ് രോഗികളും ബന്ധുക്കളും. വൃക്കരോഗ വിദഗ്ധനില്ലാത്തതിനാല്‍ ഡയാലിസിസ് ചെയ്യുന്ന രോഗികളെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സക്കായി പറഞ്ഞുവിടുന്നത്. ഇത് ദരിദ്രരായ രോഗികൾക്ക് വലിയ ബാധ്യതയുണ്ടാക്കുന്നു. ഇതിനൊക്കെ…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. ജില്ലയില്‍ അതിശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കഴിഞ്ഞ ദിവസം ജില്ലയിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ച സാഹചര്യവും കൂടി കണക്കിലെടുത്താണ് നടപടി. അതേസമയം ഗംഗയാർ തോടിനു കുറുകേയുള്ള വിഴിഞ്ഞം ഹാർബർ നടപ്പാലത്തിനു താഴെ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യം അടിയന്തരമായി നീക്കം ചെയ്യാനും, തെറ്റിയാർ തോട് ഒഴുകുന്ന കരിമണൽ എന്ന സ്ഥലത്ത് തോട്ടിലേക്ക് കടപുഴകി വീണ മരം മുറിച്ചു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാനും ബന്ധപ്പെട്ടവർക്ക് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
