- പിഎസ്എൽവി റിട്ടേണ്‍സ്; 2026ലെ ആദ്യ വിക്ഷേപണത്തിന് സജ്ജമായി ഇസ്രോ, ‘അന്വേഷ’യുമായി പിഎസ്എൽവി സി 62 നാളെ കുതിച്ചുയരും
- ഐസിസി ടി 20 ലോകകപ്പ് ട്രോഫിക്ക് ഇന്ത്യൻ സ്കൂളിൽ ഉജ്വല സ്വീകരണം
- ഒന്നും രണ്ടുമല്ല, ആയിരത്തിലധികം ചാവേറുകൾ, ഇന്ത്യക്കെതിരെ ഭീഷണിയുമായി മസൂദ് അസ്ഹർ; ഓഡിയോ സന്ദേശം പുറത്ത്
- ബഹ്റൈനിൽ സ്മാർട്ട് കാമറകൾ പണി തുടങ്ങി; നിയമലംഘനങ്ങളുടെ ചിത്രങ്ങൾ പങ്ക് വെച്ച് പൊലീസ്
- എങ്ങോട്ടാണ് സര്‍വ്വം മായയുടെ പോക്ക്?, വിദേശത്തും ആ മാന്ത്രിക സംഖ്യ മറികടന്നു
- മിഷൻ 2026! കേരളത്തിലെ ബിജെപിയുടെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് അമിത് ഷാ, ‘കേരളത്തിനൊരു ബിജെപി മുഖ്യമന്ത്രി’; ശബരിമല കേസ് സിബിഐക്ക് വിടാൻ വെല്ലുവിളി
- ബഹ്റൈനില്‍ കഴിഞ്ഞ വര്‍ഷം ദത്തെടുക്കപ്പെട്ടത് 500ലധികം ജീവികള്‍
- നിക്ഷേപ തട്ടിപ്പ് വിധിക്കെതിരെ പബ്ലിക് പ്രോസിക്യൂഷന് അപ്പീല്‍ നല്കി
Author: News Desk
തിരുവനന്തപുരം: വനിതാ ഹോസ്റ്റലിൽ ക്യാമറ സ്ഥാപിക്കുന്ന വിഷയം സംസാരിക്കാനെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെ തിരുവനന്തപുരം നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പല്‍ അധിക്ഷേപിച്ചെന്ന് പരാതി. സംഭവത്തിൽ എസ്എഫ്ഐ ആരോഗ്യമന്ത്രിക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും പരാതി നൽകി. നഴ്സിങ് കോളേജ് വനിത ഹോസ്റ്റലിൽ ക്യാമറയും സെക്യൂരിറ്റിയും ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവർത്തകർ പ്രിൻസിപ്പലിനെ സമീപിച്ചത്. എന്നാൽ അലവലാതികളോട് സംസാരിക്കാനില്ലെന്നായിരുന്നു അവരുടെ പ്രതികരണം എന്നാണ് പരാതി. പൊണ്ണത്തടിമാടന്മാര്‍ തന്നെ അക്രമിക്കാൻ ശ്രമിച്ചുവെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. ക്യാമറയും സെക്യൂരിറ്റിയും സ്ഥാപിക്കാന്‍ സൗകര്യമില്ല. തന്റെ ക്യാമ്പസില്‍ ക്യാമറ സ്ഥാപിക്കണമെന്ന് പറയാന്‍ നിങ്ങളാരാണ് ? അടിച്ച് നിങ്ങളുടെ ഷേപ്പ് മാറ്റുമെന്നും പ്രിന്‍സിപ്പല്‍ ആക്രോശിച്ചു എന്നാണ് പരാതി. സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. അതേസമയം, പുറത്ത് നിന്നും വന്നവർ അക്രമം കാണിക്കുകയായിരുന്നുവെന്നാണ് പ്രിന്‍സിപ്പലിന്റെ വാദം. മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്നും അവർ വ്യക്തമാക്കി.
‘കയ്യേറ്റത്തെക്കുറിച്ച് പറയാനുള്ള യോഗ്യതയൊന്നും അയാള്‍ക്കില്ല’; ശിവരാമനെതിരെ വീണ്ടും എം.എം മണി
തൊടുപുഴ: ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സി.പി.എം നേതാവ് എം.എം മണിയും സി.പി.ഐ നേതാവ് കെ.കെ ശിവരാമനും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. തൊടുപുഴയിലുള്ള ശിവരാമന് ഇവിടുത്തെ ആളുകളുടെ സൂക്കേട് അറിയില്ലെന്നും കയ്യേറ്റത്തെക്കുറിച്ച് പറയാനുള്ള യോഗ്യതയൊന്നും അയാള്‍ക്കില്ലെന്നും എം.എം മണി വിമര്‍ശിച്ചു. ഇവിടെ കയ്യേറ്റമുണ്ടെങ്കില്‍ ശിവരാമന്‍ വന്ന് കാട്ടിത്തരട്ടെയെന്ന് നേരത്തെ മണി നടത്തിയ പ്രതികരണത്തിന് താന്‍ വന്നുകാട്ടിത്തരാന്‍ തയ്യാറാണെന്ന് ശിവരാമന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ചായിരുന്നു മണിയുടെ പ്രതികരണം. ‘എല്‍ഡിഎഫിന്റെ നേതാവാണ് അങ്ങേര്. ചുമ്മാ അങ്ങേരുമായി നമ്മള്‍ക്ക് ഒരു ഉടക്കുമില്ല. പുള്ളി ഇങ്ങനെ ഇടയ്ക്കിടെയ്ക്ക് എന്റെ പേര് പറയുകയാണ്. ശിവരാമന്‍ തൊടുപുഴയിലാണ്. ആയാള്‍ക്ക് ഇവിടുത്തെ ആളുകളുടെ സൂക്കേട് അറിയില്ല. ഇവിടെ താമസിക്കുന്ന ആളുകളുടെ കൂടെയാ എംഎം മണി. ഞങ്ങള് മലയിലാ. കാലങ്ങളായി ഇവിടെ ജീവിതം മുഴുവന്‍ തുലച്ചു. അവിടെ തൊടുപുഴ താലൂക്കില്‍ ഇരുന്നുകൊണ്ട് ഇവിടുത്തെ കയ്യേറ്റത്തെക്കുറിച്ച് പറയാനുള്ള യോഗ്യതയൊന്നും അയാള്‍ക്കില്ല’- എംഎം മണി പറഞ്ഞു. അതിനിടെ ശിവരാമനെ പിന്തുണച്ച് സിപിഐ ജില്ലാ നേതൃത്വവും…
മനാമ: കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ ബഹ്‌റൈനിലെ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിക്കുന്നു. ഒക്ടോബർ 6 ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ ജുഫൈർ ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ വെച്ചാണ് പരിപാടി നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്കും ഇസെഡ്.ജി.സി ബഹ്‌റൈൻ അലുമ്‌നി (ZGC BAHRAIN ALUMNI) യുടെ ഭാഗമാവാനും +973 34353639 / +973 33625110 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
കോഴിക്കോട്∙ ഓരോ മതവിഭാഗങ്ങൾക്കും അവരുടെ ആചാരം അനുസരിച്ചുള്ള വസ്ത്രം ധരിക്കാൻ അവകാശമുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. കേരളത്തിലെ വിദ്യാലയങ്ങളിൽ യൂണിഫോമിനൊപ്പം മുസ്‍ലിം പെൺകുട്ടികൾക്ക് തട്ടവും ധരിക്കാൻ അനുവാദമുണ്ട്. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും സ്ഥിതി അതല്ല. അവിടെ ഇത്തരം ജനാധിപത്യവിരുദ്ധ പ്രവണതകൾക്കെതിരെ ശക്തമായി ശബ്ദമുയർത്തുന്നത് എസ്എഫ്ഐയും മതേതര ജനാധിപത്യ പ്രസ്ഥാനവുമാണെന്ന് ശിവൻകുട്ടി ചൂണ്ടിക്കാട്ടി. കാന്തപുരം എ.പി.അബൂബക്കർ മുസ്‍ലിയാരെ സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ‘വസ്ത്രം ധരിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. ഓരോ മതത്തിനും അവരുടെ ആചാരപ്രകാരമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ട്. കേരളത്തിലെ വിദ്യാലയങ്ങളിൽ യൂണിഫോം ഉണ്ട്. യൂണിഫോം ഉണ്ടെങ്കിലും മതപരമായ പ്രത്യേകതകളുടെ പേരിൽ മുസ്‍ലിം പെൺകുട്ടികൾ തട്ടം ധരിക്കുന്നത് നമ്മൾ ഒരിടത്തും നിരോധിച്ചിട്ടില്ല. പക്ഷേ, ഇന്ത്യയിൽ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും അതെല്ലാം നിരോധിക്കപ്പെട്ടിരിക്കുകയാണ്. അവിടെയെല്ലാം ഇതിനെതിരെ ശക്തമായി ശബ്ദമുയർത്തിയിട്ടുള്ളത് എസ്എഫ്ഐയും മതേതര ജനാധിപത്യ പ്രസ്ഥാനവുമാണ്.’ – മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സിപിഎം നേതാവും മുൻ എംഎൽഎയുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. സിഐടിയു സംസ്ഥാന പ്രസിഡൻ്റും ദേശീയ വൈസ് പ്രസിഡൻറുമായിരുന്നു ആനത്തലവട്ടം ആനന്ദൻ. 86 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. 1937 ഏപ്രിൽ 22 ന് തിരുവനന്തപുരത്ത് ചിറയിൻകീഴിലായിരുന്നു ജനനം. ചിറയിൻകീഴ് ചിത്രവിലാസം, കടയ്ക്കാവൂർ എസ്.എസ്.പി.ബി എന്നീ സ്കൂളുകളിലായി സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആനത്തലവട്ടം ആനന്ദൻ 1950 കളിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പൊതുപ്രവർത്തനം തുടങ്ങിയിരുന്നു. കയർ തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 1957-ൽ ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ നിർവാഹക സമിതി അംഗമായി. 1960 മുതൽ 71-വരെ ട്രാവന്കോർ കയർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയായി. 1971 മുതൽ കേരള കയർ വർക്കേഴ്സ് സെൻറർ (സിഐടിയു) ഭാരവാഹിയാണ് ആനത്തലവട്ടം ആനന്ദൻ. സിപിഎമ്മിൽ ബ്രാഞ്ച് സെക്രട്ടറി, ചിറയിൻകീഴ് ലോക്കൽ കമ്മിറ്റി സെക്രട്ടറി, ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും ആനത്തലവട്ടം ആനന്ദൻ പ്രവർത്തിച്ചിട്ടുണ്ട്. 1971-ൽ സിപിഎം തിരുവനന്തപുരം ജില്ലാ…
വായ്പാ തട്ടിപ്പ്; എടുക്കാത്ത ലോണിന് തിരിച്ചടവ് നോട്ടീസ്; ഇ ഡിക്ക് പരാതി നൽകി കുടുംബശ്രീ അംഗങ്ങൾ
കോട്ടയം മാഞ്ഞൂരിലെ കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾ വായ്പാ തട്ടിപ്പിനെതിരെ വീണ്ടും ഇ ഡി ക്ക് പരാതി നൽകി. പരാതിക്കാരിൽ നിന്ന് ഇ ഡി വിവരങ്ങൾ ശേഖരിച്ചു. മഞ്ഞൂർ മുൻ ഗ്രാമപഞ്ചായത്ത് അംഗം സൂസൻ ഗർവാസിനെതിരെയാണ് പരാതി. വീട്ടമ്മമാർ ഉൾപ്പെടെയുള്ള സാധാരണക്കാരെ കബളിപ്പിച്ചാണ് കോടികളുടെ വായിപ്പ തട്ടിപ്പ് സൂസൻ നടത്തിയത്. വായ്പ കുടിശ്ശിക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകൾ നിന്ന് സമൻസ് വന്നതോടുകൂടിയാണ് പലരും വിവരമറിയുന്നത്. കോതനല്ലൂർ പ്രവർത്തിക്കുന്ന വനിത സഹകരണ ബാങ്കിന്റെയും, ഗ്രാമീൺ ബാങ്കിന്റെയും സൗത്ത് ഇന്ത്യൻ ബാങ്കിന്റെയും ജോയിന്റ് ലയബലിറ്റി ഗ്രൂപ്പുകളിലൂടെ 2016 മുതലാണ് വായ്പ തട്ടിപ്പ് നടത്തിയത്. തൊഴിലുറപ്പ്, കുടുംബശ്രീ അംഗങ്ങൾക്ക് പരസ്പര ജാമ്യത്തിൽ സ്വയം സംരംഭം തുടങ്ങുന്നതിനും കൃഷിക്കും മറ്റ് ആവശ്യങ്ങൾക്ക് ലഭിക്കുന്ന വായ്പയിലാണ് തട്ടിപ്പ്.
മനാമ: പ്രവാസികളോട് കരുതലും പ്രവാസം കഴിഞ്ഞ് തിരിച്ച് വരുന്ന പ്രവാസികളെ ചേർത്തുപിടിക്കുന്നതിന് ആവശ്യമായ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കി കൊണ്ടിരിക്കുന്ന സർക്കാർ ആണ് കേരളത്തിലുള്ളതെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി അഭിപ്രായപ്പെട്ടു. ബഹറിൻ നവ കേരള സംഘടിപ്പിച്ച ഓണനിലാവ് 2K23 പ്രോഗ്രാമിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ പ്രവാസികൾക്ക് വേണ്ടി നടപ്പിലാക്കി കൊണ്ടിരിക്കുന്ന നിരവധി പദ്ധതികളെ കുറിച്ച് ചടങ്ങിൽ മന്ത്രി വിശദീകരിച്ചു. ബഹറിൻ നവ കേരള വൈസ് പ്രസിഡണ്ട് സുനിൽദാസ് ബാല അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എ കെ സുഹൈൽ സ്വാഗതം പറഞ്ഞു. കോഡിനേഷൻ സെക്രട്ടറിയും ലോകസഭ അംഗവുമായ ഷാജി മൂതല, വനിത കൺവീനർ ആബിദ സുഹൈൽ ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗം അഡ്വക്കേറ്റ് ബിനു മണ്ണിൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ബഹറിനിൽ അറിയപ്പെടുന്ന വനിത സോഷ്യൽ വർക്കറും പ്രൊഫസറുമായ ഡോക്ടർ ഷെമിലി പി ജോണിനെ മന്ത്രി ചടങ്ങിൽ ആദരിച്ചു. കരാന ബീച്ച് റിസോർട്ട് ഗാർഡനിൽ…
ബിഎസ്എന്‍എല്‍ എഞ്ചിനിയേഴ്‌സ് തിരുവനന്തപുരം സഹകരണ സംഘം തട്ടിപ്പ്; പ്രതികളുടെയും ബിനാമികളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടി
തിരുവനന്തപുരം; ബിഎസ്എന്‍എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പില്‍ പ്രതികളുടെയും ബിനാമികളുടെയും സ്വത്തുക്കള്‍ കണ്ടെത്തി സര്‍ക്കാര്‍. ബഡ്‌സ് ആക്ട് പ്രകാരം ജില്ലാ കളക്ടറാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. തിരുവനന്തപുരം ജില്ലയില്‍ 151 സ്വത്തുക്കളും എട്ട് വാഹനങ്ങളും കണ്ടുകെട്ടി. കൊല്ലം ജില്ലയില്‍ സ്വത്തു കണ്ടുകെട്ടി വൈകുന്നേരം വിവരം സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. 260 കോടിയുടെ ബിഎസ്എന്‍എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പിലാണ് പ്രതികളുടേയും ബിനാമികളുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടി തുടങ്ങിയത്. സംഘത്തില്‍ നിന്ന് തട്ടിയെടുത്ത തുക ഉപയോഗിച്ച് പ്രതികള്‍ സ്വന്തം പേരിലും ബിനാമികളുടെ പേരിലും ഭൂമി വാങ്ങിക്കൂട്ടിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ബഡ്‌സ് ആക്ട് കൂടി ചുമത്തിയതോടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ജില്ലാ കളക്ടര്‍ തീരുമാനിക്കുകയായിരുന്നു. ഇതുവരെ തിരുവനന്തപുരം ജില്ലയില്‍ 151 സ്വത്തുക്കള്‍ കണ്ടുകെട്ടി. പുറമെ ആഡംബര കാറുകള്‍ ഉള്‍പ്പെടെ എട്ട് വാഹനങ്ങളും കണ്ടുകെട്ടിയിട്ടുണ്ട്. സ്വത്തുക്കളുടെ പട്ടിക തയാറാക്കി ആഭ്യന്തര സെക്രട്ടറി കോടതിക്ക് കൈമാറും. ഇതിനായി തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി 5നെയാണ് ഹൈക്കോടതി ചുമതലപ്പെടുത്തിയിട്ടുള്ളത്. കൊല്ലം ജില്ലയിലെ…
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിക്ക് മുന്നിൽ രേഖകൾ ഹാജരാക്കി സിപിഎം സംസ്ഥാന സമിതി അംഗം എം കെ കണ്ണൻ. കൊച്ചിയിലെ ഓഫീസിൽ പ്രതിനിധികൾ വഴിയാണ് രേഖകൾ എത്തിച്ചത്. സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന് ഇഡി എംകെ കണ്ണനോട് നിർദ്ദേശിച്ചിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പെരിങ്ങണ്ടൂർ ബാങ്ക് സെക്രട്ടറിയും ഇഡിക്ക് മുന്നിൽ ഹാജരായി. കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ സിപിഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡൻ്റുമായ എംകെ കണ്ണന് നേരത്തെ രണ്ടു പ്രാവശ്യം ചോദ്യം ചെയ്യലിന് എത്തിയപ്പോഴും സ്വത്ത് വിവരങ്ങൾ ഹാജരാക്കിരുന്നില്ല. ഇതേ തുടർന്നാണ് സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് ഹാജരാക്കണമെന്ന് ഇഡി നിർദ്ദേശിച്ചത്. ഒക്ടോബർ അഞ്ചിനുള്ളിൽ രേഖകൾ നൽകാനായിരുന്നു നിർദ്ദേശം.ഇഡി നൽകിയ സമയപരിധി അവസാനിക്കുന്നതിനിടയാണ് പ്രതിനിധികൾ വഴി കൊച്ചിയിലെ ഓഫീസിൽ എംകെ കണ്ണൻ രേഖകൾ എത്തിച്ചത്. ഹാജരാക്കിയ രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദമായി പരിശോധിക്കും അതിനുശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. എംകെ കണ്ണനെ…
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ സുപ്രധാന നീക്കവുമായ ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ. സ്ത്രീകൾക്ക് സർക്കാർ ജോലികളിൽ 35% സംവരണം ഏർപ്പെടുത്തി.വനംവകുപ്പിലൊഴികെ മറ്റെല്ലാ സർക്കാർ വകുപ്പുകളിലുമാണ് സംവരണം. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു വനിത വോട്ടർമാരെ ലക്ഷ്യമിട്ടുള്ള ബിജെപി സർക്കാരിന്റെ നീക്കം. വനിതകൾക്ക് സംവരണം ഏർപ്പെടുത്തിയ 1996ലെ നിയമം ഭേദഗതി ചെയ്താണ് പുതിയ ഉത്തരവിറക്കിയത്. ഇതോടെ വനം വകുപ്പ് ഒഴികെയുള്ള എല്ലാ സർക്കാർ സർവീസുകളിലും വനിതകൾക്ക് 35% സംവരണം ഉറപ്പായി. വനിതാക്ഷേമ പദ്ധതികളാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മുഖ്യ പ്രചരണായുധമായി ബിജെപി മുന്നോട്ടുവയ്ക്കുന്നത്. മുഖ്യമന്ത്രി കന്യാധാൻ യോജന പദ്ധതി ,സ്ത്രീകൾക്ക് 1000 മുതൽ 1250 രൂപ വരെ നൽകുന്ന ലാഡ്‍ലി ബെഹ്ന യോജന എന്ന പദ്ധതിയും വനിതാ വോട്ടർമാരുടെ ലക്ഷ്യമിട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒരു കോടിയോളം ഉപഭോക്താക്കളാണ് പദ്ധതിക്കുള്ളത്. 2.67 കോടി വനിതാ വോട്ടർമാരുള്ള മധ്യപ്രദേശിൽ സംവരണവും വനിതാ ക്ഷേമ പദ്ധതികളും ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
