Author: News Desk

അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിന് ശേഷം എജെ വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രമാണ് ഉറിയടി. അജു വര്‍ഗീസ്, ശ്രീനിവാസന്‍, സിദ്ധിഖ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിലെ നായിക മാനസ രാധാകൃഷണനാണ്. നാട്ടിന്‍പുറത്തെ ഓണാഘോഷത്തിലെ പ്രധാനപെട്ട മത്സരമായ ഉറിയടിക്ക് ഈ ചിത്രത്തില്‍ എന്ത് പ്രസക്തി എന്ന് ചോദിച്ചാല്‍ തിരുവനന്തപുരത്തെ പോലീസ് ക്വാട്ടേഴ്സിലെ ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്.പോലീസ് ക്വോട്ടേഷ്‌സിലെ ഓണാഘോഷവും അന്ന് രാത്രി അവിടുത്തെ താമസക്കാരനായ എസ്‌ഐ രവികുമാറിന്റെ വീട്ടില്‍ നടക്കുന്ന മോഷണവും അതേത്തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ഉറിയടി എന്ന ചിത്രം പറയുന്നത്. ദിനേശ് ദാമോദര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം പോലീസുകാരുടെ ജീവിതവും അവരുടെ പ്രശ്‌നങ്ങളും നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്നു. എസ്  ഐ രവികുമാറായി സിദ്ദിഖ് എത്തുന്നു. സ്വഭാവികാഭിനയം കൊണ്ട് തനിക്ക് കിട്ടുന്ന ഏത് കഥാപാത്രവും മികച്ചതാക്കുന്ന സിദ്ദിഖ് മാജിക്ക് ഇവിടെയും കാണാൻ സാധിക്കുന്നുണ്ട്. തന്റെ കുടുംബ സ്വത്ത് പണയപ്പെടുത്തി എസ്‌ഐ രവികുമാര്‍ മകള്‍ രേണുകയുടെ വിവാഹത്തിനായി വാങ്ങുന്ന സ്വര്‍ണം…

Read More

മനാമ: ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവമായ മകരവിളക്ക് ബഹറിനിലെ വിവിധയിടങ്ങളിൽ ആഘോഷിച്ചു. സൽമാനിയ ഇരിങ്ങൽ അയ്യപ്പ ക്ഷേത്രത്തിൽ നടന്ന ചടങ്ങിന് പ്രഭുൽ ശാന്തി മുഖ്യ കാർമികത്വം വഹിച്ചു. പ്രത്യേക നെയ്യഭിഷേകം, ഭജന, മഹാപ്രസാദം, എന്നിവയിൽ അറുനൂറിൽ പരം പേർ പങ്കെടുത്തു. രഞ്ജിത്ത് വി.പി , ഷാനു, ദിലീപ്, വിജയൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. അറാദ് അയ്യപ്പ ക്ഷേത്രത്തിലെ പ്രത്യേക പൂജയ്ക്ക് സുഭാഷ് സ്വാമി നേതൃത്വം നൽകി. അയ്യപ്പ ഭക്തിഗാനാലാപനം ശ്രദ്ധേയമായി. https://youtu.be/twtxsfPmxZI വിശേഷാൽ പൂജകൾക്ക് ശേഷം അറുപതു ദിവസത്തെ ആഘോഷത്തിന് കൊടിയിറങ്ങി. അറാദ് അയ്യപ്പ സേവാ സമിതി നേതൃത്വം നൽകിയ ചടങ്ങിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. മകരവിളക്കിനോടനുബന്ധിച്ചു ബഹറിൻ അയ്യപ്പ സമാജം സംഘടിപ്പിച്ച സൂര്യ സംഗീതത്തിൽ സൂര്യഗായത്രിയും സംഘവും കലാപരിപാടികൾ അവതരിപ്പിച്ചു.

Read More

മനാമ:ബഹ്‌റൈനിലെ വിദ്യാഭ്യാസ – സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറസാന്നിദ്ധ്യമായ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ബഹ്‌റൈൻ ഹ്യൂമാനിറ്റി വിഭാഗം മേധാവിയുമായ ശ്രീമതി ഷെമിലി പി ജോൺ രചിച്ച “സോളിലോക്കി” എന്ന ഇഗ്ളീഷ് കവിതാസമാഹാരത്തിന്റെ ബഹ്‌റൈൻ പ്രകാശനകർമ്മം ജനുവരി 23 വ്യാഴം വൈകീട്ട് 7 30 ന് ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കും. കഴിഞ്ഞ ഷാർജ പുസ്തകോത്സവത്തിൽ വെച്ച് പ്രകാശനം ചെയ്ത കൃതിയാണ് “സോളിലാക്കി”. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും പത്രമാധ്യമങ്ങളും നിരന്തരമായി കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാറുള്ള ഷെമിലിയുടെ ആദ്യ സമ്പൂർണ്ണ ഇഗ്ളീഷ് കവിതാ സമാഹാരമാണ് ” സോളിലാക്കി”. ഇന്ത്യൻ ക്ലബ്ബിന്റെ അസോസിയേറ്റ് മെമ്പറായ ഷെമിലിയുടെ കവിതാ പ്രകാശനവുമായി ബന്ധപ്പെട്ട ചടങ്ങു സംഘടിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഇന്ത്യൻ ക്ലബ്ബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫും ജനറൽ സെക്രട്ടറി ജോബ് ജോസഫും പറഞ്ഞു . സാഹിത്യ സംഗീത തല്പരരായ മുഴുവൻ പേരെയും പ്രസ്തുത ചടങ്ങിലേക്ക് ക്ഷണിക്കുന്നതായും പറഞ്ഞു. ബഹ്‌റൈൻ പാർലമെന്റംഗം ഡോ. ഹിഷാം അൽ ഷീരി മുഖ്യാഥിതിയും കേരള സാഹിത്യ അക്കാദമി…

Read More