അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിന് ശേഷം എജെ വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രമാണ് ഉറിയടി. അജു വര്‍ഗീസ്, ശ്രീനിവാസന്, സിദ്ധിഖ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിലെ നായിക മാനസ രാധാകൃഷണനാണ്. നാട്ടിന്‍പുറത്തെ ഓണാഘോഷത്തിലെ പ്രധാനപെട്ട മത്സരമായ ഉറിയടിക്ക് ഈ ചിത്രത്തില്‍ എന്ത് പ്രസക്തി എന്ന് ചോദിച്ചാല്‍ തിരുവനന്തപുരത്തെ പോലീസ് ക്വാട്ടേഴ്സിലെ ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്.പോലീസ് ക്വോട്ടേഷ്സിലെ ഓണാഘോഷവും അന്ന് രാത്രി അവിടുത്തെ താമസക്കാരനായ എസ്ഐ രവികുമാറിന്റെ വീട്ടില്‍ നടക്കുന്ന മോഷണവും അതേത്തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ഉറിയടി എന്ന ചിത്രം പറയുന്നത്. ദിനേശ് ദാമോദര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം പോലീസുകാരുടെ ജീവിതവും അവരുടെ പ്രശ്നങ്ങളും നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്നു. എസ് ഐ രവികുമാറായി സിദ്ദിഖ് എത്തുന്നു. സ്വഭാവികാഭിനയം കൊണ്ട് തനിക്ക് കിട്ടുന്ന ഏത് കഥാപാത്രവും മികച്ചതാക്കുന്ന സിദ്ദിഖ് മാജിക്ക് ഇവിടെയും കാണാൻ സാധിക്കുന്നുണ്ട്. തന്റെ കുടുംബ സ്വത്ത് പണയപ്പെടുത്തി എസ്ഐ രവികുമാര്‍ മകള്‍ രേണുകയുടെ വിവാഹത്തിനായി വാങ്ങുന്ന സ്വര്‍ണം ഓണാഘോഷ പരിപാടിയുടെ അന്ന് മോഷണം പോകുന്നു.
കഥാപാത്രങ്ങളുടെ പ്രകടന മികവുകൊണ്ട് തന്നെ ചിത്രത്തിലെ കോമഡി രംഗങ്ങള്‍ വളരെ യേറേ ശ്രദ്ധിക്കപ്പെടുന്നത്. അജു വര്‍ഗീസിന്റെ അമ്പിളി എന്ന കഥാപാത്രം കോമഡിക്കൊപ്പം ഇമോഷൻ രംഗങ്ങളും കൈകാര്യം ചെയ്യുന്നു. ഇന്നത്തെ രാഷ്ട്രീയകാരൻ്റെ മുഴുവൻ കുതന്ത്രങ്ങളും കാട്ടികൂട്ടുന്ന പ്രേംകുമാറിൻ്റെ ആഭ്യന്തര മന്ത്രി ബലരാമൻ്റെ പ്രകടനം നമ്മുടെ പല മന്ത്രിമാരേയും ഓർമിക്ക തക്ക വണ്ണം ഉള്ളതാണ്. ബട്ടർഫ്ലൈസ് എന്ന ചിത്രത്തിന് ശേഷം വർഷങ്ങൾക്കിപ്പുറമാണ് ഒരു രാഷ്ട്രിയ കഥാപാത്രം പ്രേം കുമാർ കൈകാര്യം ചെയ്യുന്നത്. പതിവ് കോമഡി കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്ഥമായി കുറച്ച് ഗൌരവമുള്ള കഥാപാത്രവും മികച്ചതാക്കാൻ കഴിയുമെന്ന് പ്രേം കുമാർ തെളിയിച്ചു. സസ്പെന്‍ഷനിലായ മത്തായി എന്ന പോലീസുകാരനായ ബൈജു സന്തോഷിന്റെ കഥാപാത്രമാണ്. ചിത്രത്തെ ലൈവ് ആയി നിലനിര്‍ത്തുന്നത്. പതിവു പോലെ തന്നെ ബൈജു സന്തോഷ് തകര്‍ത്ത് അഭിനയിച്ചിട്ടുണ്ട്. ഫയര്‍ ഫോഴ്സ് ഓഫീസറായ സുധി കോപ്പയുടെ കഥാപാത്രവും തിയറ്ററില്‍ ചിരി നിറയ്ക്കുന്നു. ഇന്ദ്രന്‍സിന്റേയും ശ്രീജിത്ത് രവിയുടേയും കഥാപാത്രങ്ങള്‍ക്കൊപ്പം ശ്രീനിവാസനും മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു.കമ്മിഷണർ വേഷത്തിൽ പുതുമുഖ താരം രാജ് കിരൺ വർഗീസും എത്തുന്നു.ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയത്തെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുകയാണ് ചിത്രം. അവസാന പതിനഞ്ച് നിമിഷം വളരെ ഗൗരവമുള്ള വിഷയമാണ് ഉറിയടി കൈകാര്യം ചെയ്യുന്നത്.ഇഷാന് ദേവ് ഈണം നല്കിയ ഗാനങ്ങളും ഈ ചിത്രത്തിന്റെ സ്രെധേയ ഘടകമാണ്.
കോമഡിക്ക് വേണ്ടി ആനുകാലിക പ്രസക്തമായ ചില വിഷയങ്ങളേയും ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.അതില്‍ പലതും ചിത്രത്തിന്റെ സ്വഭാവിക ആസ്വാദനത്തെ മികച്ച രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്. റിപ്പബ്ലിക് ടിവി ന്യൂസ് അവതാരകന് അര്‍ണബ് ഗോസാമിയും രാഹുല്‍ ഈശ്വറും സെക്രട്ടേറിയേറ്റ് പടിക്കല്‍ മരണം വരെ നിരാഹാരമാരിക്കുന്ന ശ്രീജിത്തും പ്രേക്ഷകരെ ചിരിപ്പിക്കുന്നു.മികച്ച കോമേഡിയുടെ അകമ്പടിയോടെ ഒരു കാതലായ വിഷയത്തെ കൈകാര്യം ചെയ്തിരിക്കുന്ന ഉറിയടി വളരെ മികച്ച കാഴ്ചാനുഭവം നൽകുന്നതിനൊപ്പം മലയാളത്തിന് എജെ വര്‍ഗീസ് എന്ന യുവ സംവിധായകൻ ഏറെ പ്രതീക്ഷ നൽകുന്നു.