Author: News Desk

മനാമ: ബഹറിനിൽ ഗതാഗത നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും ഗതാഗത സുരക്ഷാ ബന്ധിപ്പിക്കുന്നതിനും  ലക്ഷ്യമിട്ട് പുതിയ സ്പീഡ് ക്യാമറകൾ സജീവമാക്കുന്നു. സ്മാർട്ട് ക്യാമറകളുടെ സംവിധാനത്തിലാണ് സ്പീഡ് കണ്ട്രോൾ ക്യാമറയുടെ ഇൻസ്റ്റാളേഷനും ആക്ടിവേഷനും വരുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ഗതാഗത നിയമങ്ങൾ പാലിക്കാൻ എല്ലാ ഡ്രൈവർമാരെയും പ്രേരിപ്പിക്കുന്ന ചട്ടക്കൂടിനുള്ളിൽ ആണ് ക്യാമറ സജീവമാകുന്നത് എന്നും ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

Read More

മനാമ: ലോകത്തിലെ  വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ബഹ്‌റൈനെ തങ്ങളുടെ ഇഷ്ട ഐലൻഡ് വെഡിങ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തതോടെ ബഹറിന്റെ ടൂറിസം മേഖലയ്ക്കും സമ്പദ്ഘടനയ്ക്കും ഉണർവ് പകരുന്നതായി ബഹറിൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി വ്യക്തമാക്കി. പാർട്ടികൾക്കും വിവാഹങ്ങൾക്കും ഒരു പ്രധാന ടൂറിസം കേന്ദ്രമെന്ന നിലയിൽ രാജ്യത്തിൻറെ സ്ഥാനം ഉയർത്തുക, ഐലൻഡ് വെഡിങ് ഡെസ്റ്റിനേഷനായി ലോക ടൂറിസ്റ്റ് ഭൂപടത്തിൽ ബഹറിനെ  അടയാളപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ള ബഹറിൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ ശ്രമങ്ങളാണ് വിജയം കണ്ടിരിക്കുന്നത്. കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിൽ മാത്രം എട്ട് ഇന്ത്യൻ വിവാഹങ്ങൾക്കാണ്  ബഹറിൻ ആതിഥേയത്വം വഹിച്ചത്. ലോകമെമ്പാടുമുള്ള മൂവായിരത്തോളം അതിഥികളാണ് ബഹറിനിൽ എത്തിച്ചേർന്നത്. ഇതിൽ 2,400 പേർ ബഹറിൻറെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ ആണ് യാത്രയ്ക്കായി ഉപയോഗിച്ചത്. ആഡംബര ഹോട്ടലുകൾ, ആവശ്യപ്പെടുന്ന രുചികൾ, വൈവിധ്യമാർന്ന താൽപര്യങ്ങൾ നിറവേറ്റുന്ന അതുല്യ വിവാഹ ആശയങ്ങൾ എന്നിവ അടക്കമുള്ളവയുടെ  ഏകോപനം മുതൽ ആസൂത്രണവും ലൊജിസ്റ്റിക്സും വരെ ബഹറിൻ ടൂറിസം ആൻഡ് എക്സിബിഷൻ…

Read More

മനാമ: ലാൽ കെയെർസ് ബഹ്‌റൈന്റെ നേതൃത്വത്തിൽ ഐ.ബി.ഡി ബഹ്‌റൈൻ, ബഹ്‌റൈൻ മലയാളീസ് എന്നിവരുടെ സഹകരണത്തോടെ ജനുവരി 31  വെള്ളിയാഴ്ച  സൽമാനിയ മെഡിക്കൽ കോംപ്ലക്സ്  ബ്ലഡ് ബാങ്കിൽ വച്ച് 11 -മത്  രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 8  മണി മുതൽ ആരംഭിച്ച ക്യാമ്പിൽ സ്വദേശികളും, വിദേശികളും അടക്കം ഏകദേശം 100 ഓളം ആളുകൾ രക്തദാനം ചെയ്തു. ലാൽ കെയെർസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ , ട്രെഷറർ ഷൈജു , വൈ. പ്രസിഡന്റ്  ടിറ്റോ ഡേവിസ് ,  ബ്ലഡ് ഡോണോർസ് കൺവീനർ മണിക്കുട്ടൻ  മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ അരുൺ നെയ്യാർ, രതിൻ, സോനു, രഞ്ജിത്, പ്രദീപ്, വിഷ്ണു, തോമസ് ഫിലിപ്പ്,  ജസ്റ്റിൻ, രതീഷ് , അഖിൽ, നിഖിൽ,  ബഹ്‌റൈൻ മലയാളീസ് അഡ്മിൻസ് ഡാനി, സുഭാഷ്, വിനോദ്  എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.

Read More

മനാമ : ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി  ഹമദ് ടൌൺ  ഏരിയ കമ്മിറ്റി രൂപീകരിച്ചു.  ഏരിയ കോ -ഓർഡിനേറ്റർ  നവാസിന്റെ  സ്വാഗതത്തോടെ  ഹമദ് ടൌൺ ദനാ  ഗാരേജിൽ  വച്ച് നടന്ന യോഗത്തിനു  കൊല്ലം പ്രവാസി കമ്മ്യൂണിറ്റി  ജനറൽ സെക്രെട്ടറി ജഗത് കൃഷ്ണകുമാർ  അധ്യക്ഷത വഹിച്ചു. ജോ. സെക്രെട്ടറി  കിഷോർ കുമാർ കമ്മിറ്റി വിശദീകരണം നടത്തി. ട്രെഷറർ രാജ് കൃഷ്ണൻ  സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. KPCസെൻട്രൽ കമ്മിറ്റി അംഗങ്ങളായ സന്തോഷ് കുമാർ, മനോജ് ജമാൽ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ഏരിയ കോ -ഓർഡിനേറ്റർമാരായ നവാസിന്റെയും, അജിത് ബാബുവിന്റെയും  മേൽനോട്ടത്തിൽ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹമദ് ടൌൺ  ഏരിയ കമ്മിറ്റി ഭാരവാഹികൾ പ്രസിഡന്റ് –   രാജിത് രാജേന്ദ്രബാബു സെക്രെട്ടറി –    രാഹുൽ ആർ. എസ് ട്രെഷറർ –   അനൂപ് രാജേന്ദ്രൻ വൈസ് പ്രെസിഡന്റ്റ് –  ജുനൈദ് ഇക്ബാൽ ജോ. സെക്രെട്ടറി –   സാം ചാക്കോ ഹമദ് ടൌണിനും അതിനടുത്തുള്ള സ്ഥലങ്ങളിലും ഉള്ള  കൊല്ലം പ്രവാസികൾക്ക് കൊല്ലം പ്രവാസി കമ്മ്യൂണിറ്റിയിൽ അംഗമാകാൻ 38354672, 35560231 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Read More

 മനാമ : ഇന്ത്യൻ സ്‌കൂളിലെ സ്കൗട്ടുകൾക്കും ഗൈഡുകൾക്കുമായുള്ള വാർഷിക പരിശീലന ക്യാമ്പ് വെള്ളിയാഴ്ച റിഫ കാമ്പസിൽ നടത്തി. ട്രൂപ്പ് ലീഡർമാർ , ഗ്രൂപ്പ് ലീഡർമാർ , പട്രോളിംഗ് ലീഡർമാർ , സ്കൗട്സ് ആൻഡ് ഗൈഡ്‌സ് അംഗങ്ങൾ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. 11 അധ്യാപകർക്കൊപ്പം 220 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ,  സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രാജേഷ് നമ്പ്യാർ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഇപ്പോഴത്തെ ലോക യുവ നേതാക്കളുടെ പ്രാധാന്യത്തെക്കുറിച്ചും സ്കൗട്ടുകളിലൂടെയും  ഗൈഡുകളിലൂടെയും നേതൃത്വഗുണങ്ങൾ എങ്ങനെ വളർത്തിയെടുക്കാമെന്നതിനെ കുറിച്ചും   പ്രിൻസ് എസ് നടരാജൻ ഓർമ്മിപ്പിച്ചു.  കഴിഞ്ഞ 3 വർഷമായി ഇന്ത്യൻ സ്കൂളിലെ സ്കൗട്ടുകളുടെയും ഗൈഡുകളുടെയും  സേവനത്തെ  അദ്ദേഹം അഭിനന്ദിച്ചു.  സ്കൗട്ട് പ്രവർത്തനങ്ങൾ കുട്ടികളിലെ നേതൃ പാടവം വളർത്തുന്നതായി പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി    പറഞ്ഞു.  ഇത്തരത്തിലുള്ള ക്യാമ്പുകളിലൂടെ നേതൃത്വഗുണങ്ങൾ വളർത്തിയെടുക്കാനും അച്ചടക്കം പരിപോഷിപ്പിക്കാനും സാധിക്കുമെന്ന് സെക്രട്ടറി  സജി…

Read More

മനാമ: മുസ്ലിം ലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന് ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ സ്വീകരണം നല്‍കി. സിഞ്ചിലെ ഫ്രൻറ്സ് ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡൻറ് ജമാല്‍ ഇരിങ്ങല്‍ അധ്യക്ഷനായിരുന്നു. സാമൂഹിക മേഖലയില്‍ അസോസിയേഷന്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. സാമുദായിക സൗഹാര്‍ദ മേഖലയില്‍ ഫ്രൻറ്സ് അസോസിയേഷന്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും കൂടുതല്‍ ശക്തമായി ഇത്തരം കാര്യങ്ങള്‍ തുടരണമെന്നും കെ.പി.എ മജീദ് ഉണര്‍ത്തി. ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍ സ്വാഗതമാശംസിക്കുകയും വൈസ് പ്രസിഡന്‍റ് സഈദ് റമദാന്‍ നദ്വി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. കെ.എം.സി.സി കേന്ദ്ര നേതാക്കളും ഫ്രൻറ്സ് എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.

Read More

മനാമ: ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളിൽ  നേപ്പാളിലെ ടൂറിസം മേഖലയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ   വിസിറ്റ് നേപ്പാൾ 2020 പ്രചാരണത്തിന് ബഹ്‌റൈനിൽ തുടക്കമായി.  നേപ്പാളും ബഹറൈനും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ച് 43-ാം വാർഷികം ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിയിലാണ്  നേപ്പാൾ സന്ദർശന കാമ്പയിൻ   നേപ്പാൾ അംബാസഡർ  പദം സുൻദാസ് ഉദ്ഘാടനം ചെയ്തത്. https://youtu.be/ovJ4u2NcjQs 1977 ജനുവരി 13 ന് നയതന്ത്ര ബന്ധം സ്ഥാപിച്ചതുമുതൽ  നേപ്പാളും ബഹ്‌റൈനും  തമ്മിലുള്ള ബന്ധം വളരെ  സൗഹാർദ്ദപരവും സ്വാഗതാർഹവുമായിരുന്നു. അതിനുശേഷം, ഐക്യരാഷ്ട്രസഭ, ചേരിചേരാ  പ്രസ്ഥാനം  ജി -77 തുടങ്ങിയ തലങ്ങളിൽ  നേപ്പാളും ബഹ്‌റൈനും തമ്മിലുള്ള സഹകരണം വളരെ ശക്തമായി നടക്കുന്നു .അന്താരാഷ്ട്ര സമാധാനം, സുരക്ഷ, കൂട്ടായ പുരോഗതി, സമൃദ്ധി, ആഗോള പൗരന്മാരുടെ ക്ഷേമം എന്നിവയ്ക്കായി  ഇരു രാജ്യങ്ങളും കൈകോർത്ത് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹിഷ്ണുത, സമാധാനപരമായ സഹവർത്തിത്വം, മതസ്വാതന്ത്ര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സാമ്പത്തിക അഭിവൃദ്ധിയുടെയും സാങ്കേതിക മുന്നേറ്റത്തിന്റെയും ഒരു കാലഘട്ടം  തുറന്നുകൊടുത്ത  ബഹ്‌റൈൻ ഭരണാധികാരികൾക്ക്    പദം സുൻദാസ് നന്ദി പറഞ്ഞു .വെറും 147,181 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ദക്ഷിണേഷ്യൻ രാജ്യമാണ് നേപ്പാൾ. ഈ അതിർത്തിക്കുള്ളിൽ,…

Read More

മനാമ: ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സമസ്ത ബഹ്റൈന്‍ കേന്ദ്ര മദ്റസയില്‍ പ്രത്യേക പരിപാടികള്‍ നടന്നു. സ്വദര്‍ മുഅല്ലിം ഉസ്താദ് അശ്റഫ് അൻവരി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. ശഫീഖ് മൗലവി പ്രതിജ്ഞക്ക് നേത‍ൃത്വം നല്‍കി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ദേശീയ ഗാനാലാപനവും വിവിധ പരിപാടികളും നടന്നു. ഉസ്താദുമാരായ ഹാഫിള് ശറഫുദ്ധീന്‍ മൗലവി, അബ്ദുറഹ്മാന്‍ മൗലവി, ഖാസിം മൗലവി, ശിഹാബ് മൗലവി, ജസീര്‍ വാരം  എന്നിവര്‍ പങ്കെടുത്തു.

Read More

മനാമ: ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി  ഗുദൈബിയ  ഏരിയ കമ്മിറ്റി രൂപീകരിച്ചു.  ഏരിയ കോ -ഓർഡിനേറ്റർ  നാരായണന്റെ  സ്വാഗതത്തോടെ  ആദിലിയ ബഹ്‌റൈൻ കാൾട്ടൻ ഹോട്ടലിൽ  വച്ച് നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ജോ. കൺവീനർ വിനു ക്രിസ്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രെട്ടറി ജഗത് കൃഷ്ണകുമാർ സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. കൊല്ലം പ്രവാസി കമ്മ്യൂണിറ്റി  സെൻട്രൽ കമ്മിറ്റി അംഗങ്ങളായ രാജ് കൃഷ്ണൻ, സന്തോഷ് കുമാർ, ഹരി പിള്ള, ഡ്യുബെക്ക്, സജികുമാർ, സൽമാനിയ ഏരിയ സെക്രെട്ടറി ലിജു ജോൺ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ഏരിയ കോ -ഓർഡിനേറ്റർമാരായ ഹരികുമാറിന്റെയും, നാരായണന്റെയും മേൽനോട്ടത്തിൽ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗുദൈബിയ   ഏരിയ കമ്മിറ്റി ഭാരവാഹികൾ പ്രസിഡന്റ് –  സുനിൽ ശശിധരൻ സെക്രെട്ടറി –  ജെയിംസ് രാജ് ട്രെഷറർ –  ഷിനു താജുദ്ദീൻ സാഹിബ് വൈസ് പ്രെസിഡന്റ്റ് – സരസ്‌ ദേവ് ജോ. സെക്രെട്ടറി – പ്രവീൺ പിള്ള ഗുദൈബിയയായിലും, അതിനടുത്തുള്ള സ്ഥലങ്ങളിലും ഉള്ള  കൊല്ലം പ്രവാസികൾക്ക് ഈ കൂട്ടായ്മയിൽ അംഗമാകാൻ 33910505 , 33205249 ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Read More

മനാമ:  ഭരണഘടന അട്ടിമറിക്കാനുളള ശ്രമങ്ങള്‍ക്കെതിരെ ഒന്നിച്ച് നില്ക്കുമെന്ന പ്രതിജ്ഞയുമായി ബഹ്്‌റൈനില്‍ റിപ്പബ്ലിക് ദിന സംഗമം. ബഹ്‌റൈന്റെ ചരിത്രത്തിലാദ്യമായി മലയാളി സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തിലാണ് ഭരണഘടനക്കു വേണ്ടി നിലകൊളളുമെന്ന ദൃഢ പ്രതിജ്ഞ. ‘നാനാത്വത്തില്‍ ഏകത്വം’ കൂട്ടായ്മ  സംഘടിപ്പിച്ച സംഗമത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി.എം.ഹര്‍ഷന്‍ മുഖ്യ പ്രഭാഷണം നടത്തി. നാനാത്വവും ജനാധിപത്യവും മതേതരത്വവും കൊണ്ടാണ് ഇന്ത്യ ലോകത്തിന് മുന്നില്‍ ബഹുമാനിക്കപ്പെടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഘടന സാധ്യമാക്കിയ മതേതര ഇന്ത്യയോടുളള ബഹുമാനമാണ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നവര്‍ക്കും വിദേശങ്ങളില്‍ ലഭിക്കുന്നത്. ഏകമുഖവാദത്തിനെതിരെ മതനിരപേക്ഷത നേടിയ വിജയമാണ് ഇങ്ങനെയൊരു ഭരണഘടന യാഥാര്‍ത്ഥ്യമാക്കിയതെന്നും ഹര്‍ഷന്‍ പറഞ്ഞു. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് നടത്തുന്ന പ്രക്ഷോഭങ്ങളുടെ സ്വരവും ബഹുസ്വരതയുടേതും  മതനിരപേക്ഷതയുടേതുമാവണം. ‘അനാവശ്യവും വിനാശകരവുമായ വിമര്‍ശനങ്ങള്‍ക്കുള്ള കാലമല്ല.വിദ്വേഷത്തോടെ പരസ്പരം പഴി ചാരാനുള്ള സമയവുമല്ല.ഈ രാഷ്ട്രത്തിന്റെ മക്കള്‍ക്ക് സാഹോദര്യത്തോടെ സഹവസിക്കാന്‍ കഴിയുന്ന ഇന്ത്യയെനിര്‍മ്മിക്കേണ്ടതുണ്ട്’ എന്ന ജവഹര്‍ലാല്‍ നെഹൃുവിന്റെ വാക്കുകള്‍ക്കാണ് ഇപ്പോള്‍ പ്രസക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷിജു കോളിക്കണ്ടി, രാജന്‍ പയ്യോളി എന്നിവരുടെ നേതൃത്വത്തിലുളള ചിത്രാവിഷ്‌കാരത്തോടെയാണ്…

Read More