മനാമ: ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ബഹ്റൈനെ തങ്ങളുടെ ഇഷ്ട ഐലൻഡ് വെഡിങ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തതോടെ ബഹറിന്റെ ടൂറിസം മേഖലയ്ക്കും സമ്പദ്ഘടനയ്ക്കും ഉണർവ് പകരുന്നതായി ബഹറിൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി വ്യക്തമാക്കി. പാർട്ടികൾക്കും വിവാഹങ്ങൾക്കും ഒരു പ്രധാന ടൂറിസം കേന്ദ്രമെന്ന നിലയിൽ രാജ്യത്തിൻറെ സ്ഥാനം ഉയർത്തുക, ഐലൻഡ് വെഡിങ് ഡെസ്റ്റിനേഷനായി ലോക ടൂറിസ്റ്റ് ഭൂപടത്തിൽ ബഹറിനെ അടയാളപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ള ബഹറിൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ ശ്രമങ്ങളാണ് വിജയം കണ്ടിരിക്കുന്നത്. കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിൽ മാത്രം എട്ട് ഇന്ത്യൻ വിവാഹങ്ങൾക്കാണ് ബഹറിൻ ആതിഥേയത്വം വഹിച്ചത്. ലോകമെമ്പാടുമുള്ള മൂവായിരത്തോളം അതിഥികളാണ് ബഹറിനിൽ എത്തിച്ചേർന്നത്. ഇതിൽ 2,400 പേർ ബഹറിൻറെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ ആണ് യാത്രയ്ക്കായി ഉപയോഗിച്ചത്. ആഡംബര ഹോട്ടലുകൾ, ആവശ്യപ്പെടുന്ന രുചികൾ, വൈവിധ്യമാർന്ന താൽപര്യങ്ങൾ നിറവേറ്റുന്ന അതുല്യ വിവാഹ ആശയങ്ങൾ എന്നിവ അടക്കമുള്ളവയുടെ ഏകോപനം മുതൽ ആസൂത്രണവും ലൊജിസ്റ്റിക്സും വരെ ബഹറിൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി സംഘടിപ്പിച്ച വിവാഹങ്ങൾക്ക് ഉറപ്പുനൽകുന്നു. ഇത്തരം വിവാഹങ്ങൾ ദേശീയ സമ്പദ് വ്യവസ്ഥയിലേക്ക് 5.5 ദശലക്ഷം യുഎസ് ഡോളറാണ് സംഭാവന ചെയ്തത്. രാജ്യത്തിൻറെ ടൂറിസം മേഖലയ്ക്ക് ഒരു പുത്തനുണർവ് നൽകാൻ ഇത് സഹായകമാകുന്നു.
Trending
- ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സൈനികനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി, തിരച്ചിൽ ആരംഭിച്ചു
- WMF ബഹ്റൈൻ നാഷണൽ കൗൺസിലിന്റെ “ഓണ സംഗമം 2024”
- ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയ പരാതി: ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ കൂടുതൽ അന്വേഷണം
- ഇന്ത്യയെ ദുർബലപ്പെടുത്താൻ കോൺഗ്രസ് ഗൂഢാലോചന നടത്തുന്നു: പ്രധാനമന്ത്രി മോദി
- ഹരിയാണ തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ കോഴിക്കോട് ബി.ജെ.പി പ്രവര്‍ത്തകനെ ലോറിയിടിച്ചു
- ഡോക്ടറുടെ ഭക്ഷണത്തിൽ ക്ഷയരോഗിയുടെ കഫം കലർത്താൻ ശ്രമം; ആശുപത്രി ജീവനക്കാർക്കെതിരേ കേസ്
- തലൈവര്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഫാന്‍സ് ഷോ
- നേതൃത്വത്തിനൊപ്പം നിൽക്കുന്നില്ല; ആനി രാജയ്ക്കെതിരെ സി.പി.ഐ. സംസ്ഥാന നേതൃത്വം കത്തയച്ചു