- 2025ലെ മൂന്നാം പാദത്തിലെ ബഹ്റൈന്‍ സാമ്പത്തിക റിപ്പോര്‍ട്ട് പുറത്തിറക്കി; വാര്‍ഷിക വളര്‍ച്ച 4.0% ആയി ഉയര്‍ന്നു
- ബഹ്റൈനില്‍ കഴിഞ്ഞ ഡിസംബറില്‍ 1,191 അനധികൃത മത്സ്യബന്ധന ഉപകരണങ്ങള്‍ പിടികൂടി
- മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ്വില് അംബാസഡര്‍
- കുവൈത്ത് ചരിത്രത്തിൽ പുതിയ അധ്യായം; ആദ്യ വനിതാ പൊലീസ് പൈലറ്റായി ഫസ്റ്റ് ലഫ്റ്റനന്റ് ദാന അൽ ഷലീൻ
- മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍
- അപൂര്‍വ്വ ഗ്രന്ഥങ്ങളുടെ ശേഖരവുമായി മുഹറഖില്‍ പുസ്തകമേള തുടങ്ങി
- 97 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ ബഹ്റൈനില്‍ നിന്ന് നാടുകടത്തി
- സാമ്പത്തിക ദുരിതങ്ങളിലകപ്പെട്ട മലയാളി യുവാവ് നാട്ടിലെത്തി
Author: News Desk
‘മനാമ’ ഇനി ഗൾഫ് ടൂറിസത്തിന്റെ തലസ്ഥാനം; ഏഴാമത് ജി.സി.സി ടൂറിസം മന്ത്രിമാരുടെ സമ്മേളനത്തിൽ തീരുമാനം
മനാമ: കഴിഞ്ഞ ദിവസം നടന്ന ജി.സി.സി ടൂറിസം മന്ത്രിമാരുടെ ഏഴാമത് സമ്മേളനത്തിലാണ് 2024ലെ ഗൾഫ് ടൂറിസം തലസ്ഥാനമായി മനാമയെ തിരഞ്ഞെടുത്തത്. മേഖലയിൽ പക്വവും പൂർണവുമായ ടൂറിസം പ്ലാൻ കൊണ്ടുവരുകയും നടപ്പാക്കുകയും ചെയ്ത കാരണത്താലാണ് ഇത്തരമൊരു പദവി നൽകാൻ തീരുമാനിച്ചത്. ഒമാനിൽ നടന്ന സമ്മേളനത്തിൽ ബഹ്റൈൻ വാണിജ്യ,വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റുവിന്റെയും ടൂറിസം മന്ത്രാലയം അണ്ടർ സെക്രട്ടറിയുടെയും നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് പങ്കെടുത്തത്. ടൂറിസം മേഖലയുടെ ഉണർവിന് ശക്തമായ നീക്കങ്ങൾ ബഹ്റൈൻ നടത്തിയതായി മന്ത്രി വ്യക്തമാക്കി. ടൂറിസം രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും പാരിസ്ഥിതിക നിലവാരം ഉയർത്തുന്നതിനും ഹോട്ടലുകളിലും ടൂറിസ്റ്റ് സൗകര്യങ്ങളിലും സുസ്ഥിരത നിലനിർത്തുന്നതിനുമായി രാജ്യം നടത്തിയ ശ്രമങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സന്ദർശകരുടെ വരവ് വർധിപ്പിക്കുന്നതിനും ബഹ്റൈനെ ഏറ്റവും ആകർഷകമായ വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തുന്നതിലും ഈ ശ്രമങ്ങൾ നിർണായക പങ്കുവഹിച്ചു. വിവിധ ജി.സി.സി രാഷ്ട്രങ്ങളുമായി ഈ രംഗത്ത് കൂടുതൽ സഹകരിക്കുന്നതിന് ബഹ്റൈൻ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. യാത്ര, സംസ്കാരം, വിനോദം…
ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ; ജി.സി.സി ടൂറിസം മന്ത്രിമാർ ഏകകണ്ഠമായി കരാർ ഉണ്ടാക്കി
മനാമ: ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ അവതരിപ്പിക്കാൻ ജി.സി.സി ടൂറിസം മന്ത്രിമാർ ഏകകണ്ഠമായ കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇത് ഉടൻ യാഥാർഥ്യമാകുമെന്നും ഒമാൻ പൈതൃക, ടൂറിസം മന്ത്രി സലിം അൽ മഹ്റൂഖി പറഞ്ഞു. ദാഖിലിയ ഗവർണറേറ്റിലെ മനാ വിലായത്തിലെ ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തിൽ നടന്ന ജി.സി.സി ടൂറിസം മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തതിന് ശേഷം ദേശീയ ടി.വി ചാനലായ ഒമാൻ ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് യാഥാർഥ്യമാക്കുന്നതിനും ഇക്കാര്യത്തിൽ പൂർണമായ ധാരണയിലെത്തുന്നതിനും എങ്ങനെ മുന്നോട്ടുപോകണമെന്നതിനെ കുറിച്ചും ചർച്ച ചെയ്യാൻ നിരവധി തുടർനടപടികളും മീറ്റിങ്ങുകളും ഉണ്ടാകുമെന്നും മഹ്റൂഖി പറഞ്ഞു. നവംബറിൽ മസ്കത്തിൽ നടക്കുന്ന ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ ഏകീകൃത ടൂറിസം വിസക്കുള്ള നിർദേശം അവതരിപ്പിക്കും. 2024ൽ സൂറിനെ ടൂറിസത്തിന്റെ അറബ് തലസ്ഥാനമായി നാമനിർദേശം ചെയ്യാനുള്ള തീരുമാനവും യോഗം അംഗീകരിച്ചു. ഗൾഫ് ടൂറിസത്തെ ആകർഷിക്കുന്നതിനായി തീരദേശ നഗരമായ സൂർ വർഷം മുഴുവനും നിരവധി പരിപാടികൾക്ക് ആതിഥേയത്വം വഹിക്കും. മന്ത്രിമാർ കരാറിലെത്തിയതോടെ യാത്രകൾ സുഗമമാക്കുകയും പ്രാദേശിക വിനോദസഞ്ചാരത്തിന്…
മിഠായികളിലും സിപ് അപുകളിലും കൃത്രിമ നിറം; സ്കൂളുകൾ പരിസരങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധ; 81 കടകൾ അടച്ചുപൂട്ടും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ പരിസരത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക പരിശോധനയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. സ്‌കൂള്‍ പരിസരങ്ങളില്‍ മിഠായികളിലും സിപ് അപുകളിലും കൃത്രിമ നിറം ചേര്‍ത്ത് വില്‍ക്കുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായാണ് പരിശോധന. സംസ്ഥാന വ്യാപകമായി നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവില്‍ സ്‌കൂള്‍ പരിസരങ്ങളിലുള്ള 2792 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഇതിൽ 81 കടകള്‍ക്കെതിരെ അടച്ചുപൂട്ടല്‍ നടപടികള്‍ സ്വീകരിച്ചു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 138 കടകള്‍ക്ക് നോട്ടീസ് നല്‍കി. 124 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. 110 കടകളില്‍ നിന്നും പിഴ ഈടാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. 719 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. കുട്ടികളെ മാത്രം ലക്ഷ്യം വച്ച് ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങള്‍ വില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.സ്‌കൂള്‍ പരിസരത്ത് വില്‍ക്കപ്പെടുന്ന ഭക്ഷണങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുകയാണ് ഡ്രൈവിലൂടെ ലക്ഷ്യമിടുന്നത്. മിഠായികള്‍, ശീതള പാനീയങ്ങള്‍, ഐസ്‌ക്രീമുകള്‍, സിപ് അപ്, ചോക്ലേറ്റ്, ബിസ്‌ക്കറ്റ് എന്നിവയുടെ ഗുണനിലവാരമാണ്…
തിരുവനന്തപുരം: സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ യു.ഡി.എഫ്. തീരുമാനം. ഒക്ടോബര്‍ 18-ന് അരലക്ഷംപേരെ അണിനിരത്തി സെക്രട്ടേറിയറ്റ് ഉപരോധം സംഘടിപ്പിക്കും. റേഷന്‍കട മുതല്‍ സെക്രട്ടേറിയറ്റ് വരെ എന്ന പേരിലാണ് പ്രക്ഷോഭം. സഹകരണ മേഖലയിലെ പ്രതിസന്ധിക്കെതിരെ ഒക്ടോബര്‍ 16-ന് സഹകാരിസംഗമം നടത്താനും വെള്ളിയാഴ്ച ചേര്‍ന്ന യു.ഡി.എഫ്. യോഗം തീരുമാനിച്ചു. വിലക്കയറ്റം, കര്‍ഷകരോടുള്ള അവഗണന, അഴിമതി ആരോപണങ്ങള്‍, ക്രമസമാധാനനില തകര്‍ച്ച, സര്‍ക്കാരിന്റെ ദുര്‍ഭരണം എന്നിവ ചൂണ്ടിക്കാട്ടിയാണ് ഒക്ടോബര്‍ 18-ന് സെക്രട്ടേറിയറ്റ് ഉപരോധം. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 10 മുതല്‍ 15 വരെ പഞ്ചായത്തുതല പദയാത്രകള്‍ നടത്തും. കൊച്ചിയിലാണ് സഹകാരി സംഗമം.മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നിയോജകമണ്ഡല സന്ദര്‍ശനത്തിന്റെ തൊട്ടുപിന്നാലെ സര്‍ക്കാരിനെതിരെ കുറ്റവിചാരണ നടത്തിയുള്ള ജനകീയ സദസ്സ് സംഘടിപ്പിക്കും. സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിക്കും. തകരുന്ന കേരളത്തിന്റെ യഥാര്‍ഥ ചിത്രം അവതരിപ്പിക്കുന്നതായിരിക്കും പ്രതിഷേധം. കേരളീയം പോലുള്ള പരിപാടികളുടെ പൊള്ളത്തരം ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടുമെന്നും എം.എം. ഹസന്‍ പറഞ്ഞു. നവംബര്‍ ആദ്യവാരം യുഡിഎഫ് സംസ്ഥാന ഏകോപനസമിതി ചേര്‍ന്ന് കുറ്റവിചാരണ ജനസദസ്സിലെ പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കുമെന്നും…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിപ്പ്. രാത്രി 11 മണി വരെ ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി നിയന്ത്രണം വന്നേക്കുമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നൽകുന്നു. ഇടുക്കി, കൂടകുളം നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവ് വന്ന സാഹചര്യത്തിലാണ് നടപടി. രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്നും അറിയിപ്പുണ്ട്.
ദില്ലി: കേന്ദ്ര ഏജൻസികൾ രജിസ്റ്റർ ചെയ്ത കേസുകളിൽ നടപടികൾ ശക്തമാക്കാന്‍ കേന്ദ്ര സർക്കാര്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരായ കേസുകളിൽ കടുത്ത നടപടിയെടുക്കാന്‍ കേന്ദ്രം രാഷ്ട്രീയ തീരുമാനമെടുത്തതായി സൂചന. വരും ദിവസങ്ങളിൽ പശ്ചിമ ബംഗാളിലടക്കം കൂടുതൽ സംസ്ഥാനങ്ങളിൽ റെയ്ഡുകള്‍ ഉണ്ടാകുമെന്ന സൂചനയാണ് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്നത്. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, പശ്ചിമ ബംഗാളിലെ അഭിഷേക് ബാനര്‍ജി എംപി എന്നിവര്‍ക്കെതിരായ കേസുകളില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഇഡി തീരുമാനിച്ചിരിക്കുകയാണ്. അറസ്റ്റിലായ എ എ പി എം പി സഞ്ജയ് സിംഗിനെ ഇ ഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. സഞ്ജയ് സിംഗിന്റെ കൂട്ടാളികൾക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നോട്ടീസ് നൽകിയിട്ടുണ്ട്. കേസിലെ കൂട്ടുപ്രതി ദിനേഷ് അറോറ കൂട്ടാളികൾ വഴി രണ്ട് കോടി രൂപ സിംഗിന് നൽകിയെന്നാണ് ഇഡി കണ്ടെത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മൂന്ന് കൂട്ടാളികൾക്ക് കൂടി നോട്ടീസ് നൽകിയിരിക്കുന്നതെന്ന് ഇഡി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ആനത്തലവട്ടം ആനന്ദന് വികാര നിര്‍ഭര യാത്രയയപ്പ്; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കാരിച്ചു
തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന് വികാര നിര്‍ഭര യാത്രയയപ്പ്. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ബഹുമതികളോടെ ശാന്തി കവാടത്തിലായിരുന്നു സംസ്കാരം. ജന്മനാട്ടിലും പതിറ്റാണ്ടുകൾ നീണ്ട കര്‍മ്മമേഖലയായിരുന്ന എകെജി സെന്ററിലും അന്ത്യാഭിവാദ്യം അര്‍പ്പിക്കാൻ നിരവധി പേരെത്തി. മുദ്രാവാക്യം വിളിച്ച് അഭിവാദ്യം അര്‍പ്പിച്ചാണ് സഖാക്കളും സഹപ്രവര്‍ത്തകരും ആനത്തലവട്ടം ആനന്ദനെ യാത്രയാക്കിയത്. അവസാന വിശ്രമം ശാന്തിക വാടത്തിൽ മതിയെന്ന ആനത്തലവട്ടത്തിന്‍റെ ആഗ്രഹം കണക്കിലെടുത്തായിരുന്നു ക്രമീകരണങ്ങളത്രയും. പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും അടക്കം സംസ്ഥാനത്തേയും ജില്ലയിലേയും മുതിര്‍ന്ന നേതാക്കൾ അന്ത്യയാത്രയെ അനുഗമിച്ചിരുന്നു. തൊഴിലാളി വർഗ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച നേതാവിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ പാർട്ടി ആസ്ഥാനമായ എകെജി സെന്‍ററിലും മാഞ്ഞാലിക്കുളക്കെ സിഐടിയു ആസ്ഥാനത്തും മുതിർന്ന നേതാക്കളുടെ വലിയ നിരയുണ്ടായിരുന്നു. ഔദ്യോഗിക പരിപാടികൾ വെട്ടിച്ചുരുക്കി മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തെത്തി. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നേതാക്കളും പ്രവർത്തകരും അനുഭാവികളും പൊതുജനങ്ങളും അടക്കം ജനം തിക്കിത്തിരക്കി. മാസങ്ങളായി കാൻസര്‍ ചികിത്സയിലായിരുന്നു ആനത്തലവട്ടം ആനന്ദന്‍. ഇന്നലെ…
‘നിക്ഷേപകരെ സംരക്ഷിക്കൂ, കൊള്ളക്കാരെ തുറങ്കിലടയ്ക്കു’ സർക്കാരിനെതിരെ സഹകാരി സംഗമം നടത്താൻ യുഡിഎഫ്
സഹകരണമേഖലയിലെ പ്രതിസന്ധിക്കെതിരെ സഹകാരി സംഗമം നടത്താൻ യുഡിഎഫ്. ഈ മാസം 16ന് തിരുവനന്തപുരത്ത് സഹകാരി സംഗമം നടത്തും. യുഡിഎഫ് അനുകൂലികളായ സഹകാരികൾ സംഗമത്തിൽ പങ്കെടുക്കും. നിക്ഷേപകരെ സംരക്ഷിക്കൂ, കൊള്ളക്കാരെ തുറങ്കിലടയ്ക്കു എന്നാണ് മുദ്രാവാക്യം. കൂടാതെ സർക്കാരിനെതിരെ യുഡിഎഫ് കുറ്റവിചാരണ ജനസദസ് സംഘടിപ്പിക്കും. സർക്കാരിനെതിരായ കുറ്റപത്രം സംഘടിപ്പിക്കും. 14 മണ്ഡലങ്ങളിലും കുറ്റവിചാരണ നടത്തും. 18ന് നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം വലിയ രീതിയിലുള്ള പ്രക്ഷോഭമാക്കി മാറ്റാനും സർക്കാരിനെതിരെ എല്ലാ മണ്ഡലങ്ങളിലും കുറ്റപത്രം അവതരിപ്പിക്കാനും യോഗം തീരുമാനിച്ചു.18ന് നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം വലിയ രീതിയിലുള്ള പ്രക്ഷോഭമാക്കി മാറ്റാനാണ് യുഡിഎഫ് തീരുമാനം. ഇതിനിടയിൽ തന്നെ സഹകരണമേഖലയിലെ പ്രതിസന്ധി ഉയർത്തി സർക്കാരിനെതിരെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി കൊച്ചിയിൽ 16ന് സഹകാരി സംഗമം നടത്തും. ഇതിനു പിന്നാലെ സർക്കാരിന്റെ വിവിധ വീഴ്ചകൾ ചൂണ്ടിക്കാട്ടി 140 മണ്ഡലങ്ങളിലും കുറ്റപത്രം അവതരിപ്പിച്ച് സർക്കാരിനെ കുറ്റവിചാരണ നടത്താനുള്ള തീരുമാനവും യോഗത്തിലെടുത്തു.
ബംഗളൂരുവിൽ ബസ് സ്റ്റോപ്പ് മോഷണം. കഴിഞ്ഞ ആഴ്ച നിർമ്മാണം പൂർത്തിയാക്കിയ ബസ് ഷെൽട്ടറാണ് മോഷണം പോയത്. 10 ലക്ഷം രൂപയായിരുന്നു ചെലവ്. കണ്ണിങ്ഹാം റോഡിൽ സ്ഥാപിച്ചിരുന്ന ബസ് ഷെൽട്ടറിലെ ഇരിപ്പിടങ്ങളും പുറംഘടനയുമെല്ലാം സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചുള്ളതായിരുന്നു. ഇവിടുത്തെ കസേരകളും തൂണുകളും മേൽക്കൂരയുമെല്ലാം മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ സഹിതം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.ബംഗളൂരുവിൽ ബസ് സ്റ്റോപ്പുകൾ കാണാതാകുന്നത് ഇത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞ മാർച്ചിൽ എച്ച്ആർബിആർ ലേഔട്ടിൽ മുപ്പത് വർഷം പഴക്കമുള്ള ബസ് സ്റ്റോപ്പും കാണാതായിരുന്നു. ഈ സംഭവത്തിൽ സമീപത്തുള്ള ഒരു വ്യാപാര സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നത്. എന്നാൽ ഇപ്പോൾ ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കീഴിലാണ് ബസ് ഷെൽട്ടറിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഈ മാസം ആദ്യമാണ് ഇത് മോഷണം പോയത്. പിന്നാലെ ബസ് ഷെൽട്ടറിന്റെ നിർമ്മാണ ചുമതലയുള്ള കമ്പനി അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗസ് മുഹമ്മദിക്ക്. സ്ത്രീകളെ അടിച്ചമർത്തുന്ന ഇറാൻ ഭരണകൂടത്തിനെതിരായ പോരാട്ടത്തിനാണ് നർഗസിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. നർഗസ് മുഹമ്മദി ഇറാനിൽ തടവിലാണ്. നൊബേൽ സമ്മാനം ലഭിക്കുന്ന 19ാമത് വനിതയാണ് നർഗസ്. 13 തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള നർഗസ് ഇപ്പോഴും ജയിലിലാണ്. 2016ൽ ഇറാൻ മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പേരിൽ 16 വർഷത്തേക്ക് തടവിലായി. വധശിക്ഷയ്ക്കെതിരെ നർഗസ് നിരന്തരം പോരാടി. ടെഹ്റാനിലെ ജയിലിലാണ് 51 കാരിയായ നർഗസ് ഇപ്പോഴുള്ളത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചാണ് നർഗസിനെ ഇറാൻ ഭരണകൂടം ശിക്ഷിച്ചിരിക്കുന്നത്.
