Author: News Desk

മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിൽ നിന്നും 91 മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ബഹ്‌റൈനിൽ നിന്നുമുള്ള ധർമ്മപതാകയുമായി തീർത്ഥാടന ഘോഷയാത്രയിൽ പങ്കെടുക്കുകയും സംഘടനാ പ്രതിനിധികളുടെ പൊതുസമ്മേളനത്തിൽ ആശംസകൾ അറിയിച്ച് സംസാരിക്കുകയും ചെയ്തു ചടങ്ങുകൾ എല്ലാം പൂർത്തിയാക്കി മടങ്ങിയെത്തിയ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ചെയർമാൻ സനീഷ് കൂറു മുള്ളിലിന് എയർപോർട്ടിൽ ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരണം നൽകി. ഈ വർഷത്തെ തീർത്ഥാടനം വൻ വിജയകരമായിരുന്നു എന്നും ശിവഗിരി മഠവുമായി ചേർന്ന് കൂടുതൽ ജനപകാരപ്രദമായ പരിപാടികൾ വരും ദിവസങ്ങളിൽ നടപ്പാക്കുമെന്നും സൊസൈറ്റി ചെയർമാൻ അറിയിച്ചു.

Read More

മനാമ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 139 മത് ജന്മദിന ആഘോഷ ഭാഗമായി ഐ വൈ സി സി നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു, മനാമ അൽ റബീഹ് ഹോസ്പിറ്റലിൽ വെച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിൽ നിരവധി പേര് പങ്കെടുത്തു,ഐ വൈ സി സി യുടെ 43 മത് മെഡിക്കൽ ക്യാമ്പ് ആയിരുന്നു ഇതു,ചടങ്ങിൽ ഐ വൈ സി സി അംഗങ്ങൾക്ക് ഉള്ള അൽ റബീഹ് ഹോസ്പിറ്റലിന്റെ പ്രിവിലേജ് കാർഡ് പ്രകാശനം ചെയ്തു, പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷൻ ആയിരുന്ന ഉദ്‌ഘാടന ചടങ്ങ് നോർത്തേൻ ഗവർണറേറ്റ് ഇൻവെസ്റ്റ്മെന്റ് ഡെവലപ്മെന്റ് ഹെഡ് ഇസാം ഇസ അൽകയാത്ത് ഉദ്ഘാടനം ചെയ്തു, ഹെല്പ് ഡസ്ക് കൺവീനർ അനസ് റഹിം സ്വാഗതം ആശംസിച്ചു,സാമൂഹിക പ്രവർത്തകൻ സെയ്യിദ് ഹനീഫ്, ഹോസ്‌പിറ്റൽ പ്രതിനിധി ഷൈജാസ്, ഷബീർ മുക്കൻ എന്നിവർ സംസാരിച്ചു,ഹരി ഭാസ്‌കർ നന്ദി പറഞ്ഞു.

Read More

കൊല്ലം: 62ാം സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വിജയികൾക്ക് സമ്മാനിക്കുന്ന സ്വർണ കപ്പ് വഹിച്ചുള്ള യാത്രയ്ക്ക് ഇന്ന് തുടക്കം. കഴിഞ്ഞ വർഷം ചാമ്പ്യൻമാരായ കോഴിക്കോട് നിന്നാണ് കപ്പിന്റെ പ്രയാണം ആരംഭിക്കുന്നത്. എല്ലാ ജില്ലകളിലും കപ്പിനു സ്വീകരണമൊരുക്കും. നാളെയാണ് കപ്പ് കൊല്ലത്തെത്തുക. കൊല്ലത്തെ വിവിധ പ്രദേശങ്ങളിലും സ്വീകരണമുണ്ട്. കുളക്കടയിലാണ് ആദ്യ സ്വീകരണം. പിന്നീട് കൊട്ടാരക്കര മാർത്തോമ ഹൈസ്കൂൾ, കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ, നെടുവത്തൂർ ജ​ങ്ഷൻ, എഴുകോൺ, കുണ്ടറ ആറുമുറിക്കട, ആശുപത്രിമുക്ക്, മുക്കട, ജങ്ഷൻ, ഇളമ്പള്ളൂർ ജങ്ഷൻ, കേരളപുരം ഹൈസ്കൂൾ, ശിവറാം എൻഎസ്എസ് എച്എസ്എസ് കരിക്കോട്, ടികെഎംഎച്എസ്എസ് കരിക്കോട്, മുന്നാംകുറ്റി, കോയിക്കൽ, രണ്ടാംകുറ്റി, കടപ്പാക്കട എന്നിവിടങ്ങളിലും സ്വീകരണം നൽകും. നാളെ വൈകീട്ട് 4.30ന് ഘോഷയാത്ര കടപ്പാക്കട ജങ്ഷനിലെത്തും. 4.40നു ന​ഗര പ്ര​ദക്ഷിണം തുടങ്ങും. 6.30നു ആശ്രാമം മൈതാനത്ത് എത്തിക്കും. തുടർന്നു ജില്ലാ ട്രഷറിയിൽ സൂക്ഷിക്കും.

Read More

പത്തനംതിട്ട: സിപിഎം പഞ്ചായത്ത് അം​ഗത്തിനെതിരെ മത വിദ്വേഷ പ്രചാരണത്തിനു കേസെടുത്ത് പൊലീസ്. പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തം​ഗം ആബിദ ബായിക്കെതിരെയാണ് കേസ്. അയോധ്യ രാമ ക്ഷേത്രവുമായി ബന്ധപ്പെട്ട വീഡിയോ പങ്കിട്ടതിനാണ് കേസ്. നാരങ്ങാനം സ്വദേശിയായ രതീഷ് എന്നയാൾ നൽകിയ പരാതിയിലാണ് നടപടി. ആറൻമുള പൊലീസാണ് കേസെടുത്തത്. ഫെയ്സ്ബുക്കിൽ ഇവർ പങ്കിട്ട വീ‍ഡിയോയാണ് കേസിനാധാരം. മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ വീഡിയോ പങ്കിട്ടു. ജനപ്രതിനിധിയെന്ന നിലയിൽ ഇത്തരത്തിലുള്ള നടപടികൾ ചെയ്യാൻ പാടില്ലെന്നും എഫ്ഐആറിൽ പറയുന്നു. ഫെയ്സ്ബുക്കിലിട്ട വിഡീയോ പിന്നീട് ഇവർ ഡിലീറ്റ് ചെയ്തിരുന്നു. മത വിദ്വേഷം ഉദ്ദേശിച്ചല്ല ഇത്തരത്തിലൊരു വീഡിയോ ഇട്ടതെന്നു അവർ പിന്നീട് കുറിപ്പും ഇട്ടു.

Read More

ഹൈദരാബാദ്: ബിരിയാണിയുടെ ഗുണനിലവാരത്തെച്ചൊല്ലിയുള്ള തര്‍ക്കം ഹോട്ടലില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. ഹൈദരാബാദ് ആബിദ്‌സിലെ ഗ്രാന്‍ഡ് ഹോട്ടലിലാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ഉപഭോക്താക്കളായ അഞ്ചംഗകുടുംബത്തെ മര്‍ദിച്ചെന്ന പരാതിയില്‍ ഹോട്ടല്‍ ജീവനക്കാരായ പത്തുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. അഞ്ചംഗകുടുംബത്തെ ഹോട്ടല്‍ ജീവനക്കാര്‍ കൂട്ടംചേര്‍ന്ന് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പുതുവര്‍ഷത്തലേന്നാണ് ഹോട്ടലില്‍ തര്‍ക്കവും സംഘര്‍ഷവുമുണ്ടായത്. അത്താഴം കഴിക്കാനായി ഗ്രാന്‍ഡ് ഹോട്ടലിലെത്തിയ കുടുംബം റൊട്ടിയും കറികളുമാണ് ആദ്യം ഓര്‍ഡര്‍ ചെയ്തത്. പിന്നാലെ ബിരിയാണിയും ഓര്‍ഡര്‍ ചെയ്തു. എന്നാല്‍, കൊണ്ടുവന്ന ബിരിയാണിക്ക് ഗുണനിലവാരമില്ലെന്നും അരി വെന്തില്ലെന്നുമായിരുന്നു കുടുംബത്തിന്റെ പരാതി. ഇതോടെ ആദ്യം കൊണ്ടുവന്ന ബിരിയാണി വെയിറ്റര്‍ തിരികെകൊണ്ടുപോവുകയും ഇതേ ബിരിയാണി തന്നെ വീണ്ടും നല്‍കുകയായിരുന്നു. തുടര്‍ന്ന് ബില്‍ അടയ്ക്കുന്ന സമയത്ത് ബിരിയാണിയുടെ തുക നല്‍കാനാകില്ലെന്നായിരുന്നു കുടുംബത്തിന്റെ നിലപാട്. അരി വേവാത്തതിനാല്‍ ബില്‍തുകയില്‍നിന്ന് ബിരിയാണിയുടെ വില കുറയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതോടെ ഹോട്ടല്‍ ജീവനക്കാരനും ഉപഭോക്തക്കളും തമ്മില്‍ തര്‍ക്കമായി. ഇതിനിടെ, ഉപഭോക്താക്കളില്‍ ഒരാള്‍ വെയിറ്ററുടെ മുഖത്തടിച്ചു. പിന്നാലെ ഹോട്ടല്‍ ജീവനക്കാരെല്ലാം സംഘടിച്ചെത്തുകയും പരാതി ഉന്നയിച്ച…

Read More

തിരുവനന്തപുരം: നവകേരള സദസ്സിന് അന്ത്യകൂദാശ നല്‍കുമെന്ന കോണ്‍ഗ്രസിന്റെ പ്രസ്താവന അവര്‍ക്കുതന്നെ ചേരുന്നതാണെന്ന് പരിഹസിച്ച് മന്ത്രി വി.എന്‍ വാസവന്‍. ബിവറേജസിന് മുന്നില്‍ കൂടുന്ന ഖദര്‍ ധാരികള്‍ പോലും കോണ്‍ഗ്രസിന്റെ ജനവിരുദ്ധ സദസ്സിന് ഉണ്ടായിട്ടില്ലെന്നും ആ പാര്‍ട്ടി അവസാനിക്കാന്‍ പോകുന്നുവെന്നും വാസവന്‍ വിമര്‍ശിച്ചു. ഇരമ്പിയാര്‍ക്കുന്ന ജനസമൂഹം കേരളമാകെ ഒഴുകിയെത്തിയപ്പോള്‍ യഥാര്‍ഥത്തില്‍ സായാഹ്നങ്ങളില്‍ ബിവറേജസിന് മുന്നില്‍ കൂടുന്ന ഖദര്‍ ധാരികള്‍ പോലും അവരുടെ ജനവിരുദ്ധ സദസ്സുകളില്‍ ഉണ്ടായിരുന്നില്ല. പത്തോ അമ്പതോ നൂറോ പേരേ വെച്ചിട്ട് ഇരമ്പിയാര്‍ത്തുവരുന്ന ജനസമൂഹത്തെ അവര്‍ നേരിടുമെന്നാണ് പറയുന്നത്. നവകേരള സദസ്സ് വിജയിച്ചുകഴിഞ്ഞപ്പോള്‍ അതിനെതിരായി മാധ്യമങ്ങള്‍ വഴി കലാപമുണ്ടാക്കുന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ ജനങ്ങളുടെ ഇടയിലേക്കിറങ്ങി ഏതെങ്കിലും തരത്തില്‍ കലാപം ഉണ്ടാക്കാനോ ജനങ്ങളെ സ്വാധീനിക്കാനോ 10 പേരെ കൂട്ടി ഒരു പരിപാടി നടത്താനോ കോണ്‍ഗ്രസിന്‌ കഴിഞ്ഞോ എന്നും അവര്‍ എന്തിനാണ് ഇപ്പോള്‍ ഈ ബഹളമുണ്ടാക്കുന്നതെന്നും വാസവന്‍ ചോദിച്ചു.

Read More

ശബരിമല: മകരവിളക്കിന് മുന്നോടിയായി ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം. ജനുവരി 10 മുതല്‍ സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ല. മകരവിളക്ക് ദിവസത്തില്‍ 40,000 പേര്‍ക്ക് മാത്രമേ വെര്‍ച്വല്‍ ക്യൂ അനുവദിക്കുകയുള്ളു, പൊലീസിന്റെ നിര്‍ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. 14ാം തീയതി വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പരിധി 50,000 ആണ്. മകരവിളക്ക് ദിനമായ ജനുവരി 15 ന് 40,000 പേര്‍ക്ക് മാത്രമെ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത് ശബരിമല ദര്‍ശനത്തിനായി എത്തിച്ചേരാന്‍ കഴിയുകയുള്ളൂ. 14, 15 എന്നീ തിയതികളില്‍ ശബരിമലയില്‍ വലിയ ഭക്തജനതിരക്ക് ഉണ്ടാകുമെന്നതിനാല്‍ മാളികപ്പുറങ്ങളും കുട്ടികളും അന്നേദിവങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അഭ്യര്‍ത്ഥിച്ചു.16 മുതല്‍ 20 വരെയുള്ള തീയതികളില്‍ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം ഭക്തര്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ മകരവിളക്ക് ദിവസവും തലേന്നാളിലും വെര്‍ച്വല്‍ ക്യൂ പരിമിതപ്പെടുത്തണമെന്ന പൊലിസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.

Read More

പത്തനംതിട്ട: ഏരിയ കമ്മറ്റിയംഗത്തിന്റെ മോശം പെരുമാറ്റത്തിനെതിരെ വനിതാനേതാവ് നല്‍കിയ പരാതി ജില്ലാ നേതൃത്വം അട്ടിമറിക്കുന്നുവെന്ന ആരോപണത്തില്‍ പത്തനംതിട്ട സി.പി.എമ്മില്‍ വിവാദം കനക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകയും എന്‍.ജി.ഒ യൂണിയന്‍ നേതാവുകൂടിയായ വനിതയാണ് സി.പി.എം കോന്നി ബ്രാഞ്ച് കമ്മറ്റി അംഗത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ഇവര്‍ പാര്‍ട്ടിയ്ക്ക് പരാതി നല്‍കിയിട്ട് നാല് മാസമായി. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം നടന്ന കരിയാട്ടം ഫെസ്റ്റിനിടെയാണ് പരാതിക്കാസ്പദമായ സംഭവം. തുടര്‍ന്ന് വനിതാനേതാവ് സി.പി.എം ജില്ലാ സെക്രട്ടറിയ്ക്ക് പരാതി നല്‍കി. പിന്നീട് പാര്‍ട്ടി നിയോഗിച്ച അന്വേഷണകമീഷന്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും നടപടി അനന്തമായി നീട്ടിക്കൊണ്ടുപോവുന്നതിലാണ് അതൃപ്തി പുകയുന്നത്.

Read More

മൂന്നാര്‍: പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ഇതരസംസ്ഥാന തൊഴിലാളിക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഝാര്‍ഖണ്ഡ് സ്വദേശിയായ സെലനെതിരേയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസിനെ അറിയിക്കണമെന്നാണ് നിര്‍ദേശം. ഇയാള്‍ക്കൊപ്പം ഭാര്യ സുമരി ബുര്‍ജോയെയും കഴിഞ്ഞദിവസം മുതല്‍ കാണാതായിട്ടുണ്ട്. ഇവരുടെ ഫോട്ടോയും മറ്റുവിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞദിവസമാണ് മൂന്നാര്‍ ചിട്ടിവര എസ്റ്റേറ്റില്‍ അതിഥിത്തൊഴിലാളികളുടെ മകളായ പതിനൊന്നുകാരി പീഡനത്തിനിരയായത്. കുട്ടിയെ വീടിനുസമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഝാര്‍ഖണ്ഡ് സ്വദേശികളായ തോട്ടംതൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് മാതാപിതാക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തില്‍, വീടിനുസമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ കണ്ടെത്തി. ഈസമയത്ത് കുട്ടിയോടൊപ്പമുണ്ടായിരുന്ന പ്രതി ഓടിരക്ഷപ്പെട്ടു. തുടര്‍ന്നാണ്, മാതാപിതാക്കള്‍ മൂന്നാര്‍ പോലീസില്‍ പരാതി നല്‍കിയത്. പ്രതിയുടെപേരില്‍ പോക്‌സോ വകുപ്പനുസരിച്ച് കേസെടുത്തതായി മൂന്നാര്‍ എസ്.എച്ച്.ഒ. രാജന്‍ കെ. അരമന പറഞ്ഞു. പ്രതിക്കായി കഴിഞ്ഞദിവസം മേഖലയിലാകെ തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് ഭാര്യയ്‌ക്കൊപ്പം പ്രതി…

Read More

മനാമ: ബഹറൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ ക്രിസ്തുമസ്‌ പുതുവത്സര ആഘോഷങ്ങൾ 2024 ജനുവരി ഒന്നിന്‌ കേരളാ കാത്തോലിക്ക്‌ അസ്സോസിയേഷൻ ഹാളിൽ വെച്ച്‌ വൈകിട്ട്‌ 5.30 മുതൽ നടത്തുന്നു. കെ. സി. ഇ. സി. പ്രസിഡണ്ട്‌ ഫാദർ ജോർജ്ജ്‌ സണ്ണിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന പൊതു സമ്മേളനത്തിൽ മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ്‌ സഭയുടെ മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ്‌ മാർ അലക്സാന്ത്രിയോസ്‌ മെത്രാപ്പോലീത്ത, മലങ്കര ഓർത്തഡോക്സ്‌ സഭയുടെ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ്‌ മാർ പക്കോമിയോസ്‌ മെത്രാപ്പോലീത്ത എന്നിവർ മുഖ്യാതിഥികളായിരിക്കും. തദവസരത്തിൽ സേക്രഡ്‌ ഹാർട്ട്‌ ചർച്ച്‌ അസി. വികാരി റവ.ഫാ.ജേക്കബ്‌ കല്ലുവിള, ഇന്ത്യൻ സ്കൂൾ ചെയർമാൻ ശ്രീ. ബിനു മണ്ണിൽ എന്നിവർ പങ്കെടുക്കുന്നതായിരിക്കും. കെ. സി. ഇ. സി. കൂട്ടായ്മയിലെ വിവിധ ദേവാലയങ്ങളിലെ ക്വയർ സംഘങ്ങൾ ആലപിക്കുന്ന കരോൾ ഗാനങ്ങളും, കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ജെയിംസ്‌ ബേബി, പി. ആർ. ഓ. ഡിജു…

Read More