Author: News Desk

മനാമ: ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി ഹിദ്ദ് ഏരിയ കമ്മിറ്റി രൂപീകരിച്ചു.  ഏരിയ കോ -ഓർഡിനേറ്റർ  അനൂബിന്റെ  സ്വാഗതത്തോടെ ഹിദ്ദിൽ വച്ച് നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ട്രെഷറർ രാജ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു.  ജോ. കൺവീനർ വിനു ക്രിസ്റ്റി കമ്മിറ്റി വിശദീകരണവും, ഉത്‌ഘാടനവും  നടത്തി.  സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സന്തോഷ് കുമാർ, സജീവ്, മനോജ് ജമാൽ, നവാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ഏരിയ കോ -ഓർഡിനേറ്റർമാരായ  അനൂബ്, ബിനു കുണ്ടറ, നിഹാസ് എന്നിവരുടെ മേൽനോട്ടത്തിൽ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.   ഹിദ്ദ് ഏരിയ കമ്മിറ്റി ഭാരവാഹികൾ പ്രസിഡന്റ് – മുഹമ്മദ് ഷാ , സെക്രട്ടറി – സജി കുളത്തിങ്കര , ട്രെഷറർ – സ്മിതേഷ്  ഗോപിനാഥ് , വൈസ് പ്രെസിഡന്റ്റ് – അനിൽ കുമാർ ജെ പിള്ള ,   ജോ. സെക്രെട്ടറി –   ജ്യോതിഷ് പി. ഹിദ്ദ്ലും, അതിനടുത്തുള്ള സ്ഥലങ്ങളിലും ഉള്ള  കൊല്ലം പ്രവാസികൾക്ക് ഈ കൂട്ടായ്മയിൽ അംഗമാകാൻ  3912 5828, 3600 8770  എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Read More

മനാമ: സ്പ്രിംഗ് ഓഫ് കൾച്ചർ ഫെസ്റ്റിവലിന്റെ 15-ാം പതിപ്പിന് ഇന്ന് തുടക്കമായി. ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആന്റ് ആന്റിക്വിറ്റീസ്, ഇക്കണോമിക് ഡെവലപ്‌മെന്റ് ബോർഡ്, ശൈഖ് ഇബ്രാഹിം ബിൻ മുഹമ്മദ് അൽ ഖലീഫ സെന്റർ ഫോർ കൾച്ചർ ആന്റ് റിസർച്ച് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വാർഷിക ഉത്സവമാണ് സ്പ്രിംഗ് ഓഫ് കൾച്ചർ. അൽബറേ ആർട്ട് ഗ്യാലറിയുടേയും ലാ ഫോണ്ടെയ്ൻ സെന്റർ ഫോർ കണ്ടംപററി ആർട്ടിന്റെയും സഹകരണത്തോടുകൂടിയാണ് ഫെസ്റ്റിവൽ നടക്കുന്നത്. ഫെബ്രുവരി 9 മുതൽ ഏപ്രിൽ 30 വരെയാണ് പരിപാടി നടക്കുന്നത്. പ്രാദേശിക , അന്താരാഷ്ട്ര കലാകാരന്മാരുടെ പ്രകടനങ്ങൾ, പ്രഭാഷണങ്ങൾ, ആർട്ട് എക്സിബിഷനുകൾ, സാംസ്കാരിക ഷോകൾ, വർക്ക് ഷോപ്പുകൾ, മൂവി സ്ക്രീനിംഗ്, തിയേറ്റർ, ഡാൻസ് ഫോമുകൾ, സംഗീതം തുടങ്ങി നിരവധി പരിപാടികൾ രാജ്യത്തിന്റെ വിവിധ വേദികളിൽ പ്രദർശിപ്പിക്കും. ടുണീഷ്യൻ, ജാപ്പനീസ്, ശ്രീലങ്കൻ, ബ്രിട്ടീഷ് തുടങ്ങിയ എംബസികളുമായി കൈകോർത്ത് വൈവിധ്യമാർന്ന അന്താരാഷ്ട്ര സംസ്കാരങ്ങൾ പ്രദർശിപ്പിക്കാനുള്ള ഒരു വേദിയാണ് സ്പ്രിങ് ഓഫ് കൾച്ചർ ഫെസ്റ്റിവൽ. കുട്ടികൾക്കായി…

Read More

മനാമ: ബഹ്‌റൈൻ കേരളീയ സമാജം വായനയിലും എഴുത്തിലും താല്പര്യമുള്ള കുട്ടികൾക്കായി ഏകദിന സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘ ഈ മാസാവസാനം നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിനോടനുബന്ധിച്ച് ഫെബ്രുവരി 21 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ  സമാജം  സാഹിത്യവേദിയുടെ ആഭിമുഖ്യത്തിലാണ് പെൻ വേൾഡ് എന്ന പേരിൽ ഇംഗ്ലീഷ് ഭാഷയിലുള്ള ക്യാമ്പ് നടത്തുന്നത്. ഗൾഫ് മേഖലയിലെ മുൻനിര എഴുത്തുകാർ പങ്കെടുക്കുന്ന വർക്ക്ഷോപ്പുകൾ, വ്യക്തിത്വ വികസന സെഷനുകൾ എന്നിവ  ഈ ക്യാമ്പിന്റെ ആകർഷണമാണ്. പത്തിനും പതിനെട്ടിനും ഇടയ്ക്കുള്ള കുട്ടികൾക്കായിരിക്കും ക്യാമ്പിൽ പ്രവേശനം. താത്പര്യമുള്ള കുട്ടികൾ 15 നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 39139494, 33381808 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.

Read More

യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സുഹൃത്തിന് ഏഴ് കോടി രൂപ പിഴ വിധിച്ച് കോടതി. യുവതിയ്ക്ക് നഷ്ടപരിഹാരമായി തുക നല്‍കണമെന്നാണ് കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അയര്‍ലണ്ടിലാണ് സംഭവം. പ്രതിയ്ക്ക് ആദ്യം ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്ന കോടതി പിന്നീട് ഇത് 15 മാസമാക്കി കുറച്ചു. ഡബ്ലിന്‍ സ്വദേശിനിയായ യുവതിയെയാണ് നോര്‍വെ സ്വദേശിയായ ആണ്‍ സുഹൃത്ത് പീഡനത്തിനിരയാക്കിയത്. നിരന്തരമായ പീഡനത്തിനിരയായ യുവതി മാനസികമായി തളര്‍ന്നെന്നും ഇപ്പോള്‍ മാനസിക വൈകല്യങ്ങള്‍ നേരിടുകയാണെന്നും കോടതി നിരീക്ഷിച്ചു. എവിടെ പോയാലും താന്‍ സുരക്ഷിതയല്ല എന്ന ചിന്തയാണ് അലട്ടുന്നതെന്ന് യുവതി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും യുവതി കോടതിയില്‍ പറഞ്ഞു. മനശാസ്ത്ര വിദഗ്ധനും യുവതിയുടെ മാനസിക നിലയെ കുറിച്ച് കോടതിയെ ബോധിപ്പിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് ഏഴ് കോടി രൂപ യുവതിയ്ക്ക് നല്‍കണമെന്ന് കോടതി വിധിച്ചത്. പ്രതിയും യുവതിയും തമ്മില്‍ അടുപ്പത്തിലായിരുന്ന സമയത്താണ് ഇയാള്‍ പീഡനം നടത്തുന്നത്. യുവതിയെ ഉപദ്രവിച്ചെന്നും ലൈംഗികമായി അതിക്രമം നടത്തിയെന്നും പ്രതി കോടതിയില്‍ സമ്മതിച്ചിരുന്നു.

Read More

ജാര്‍ഖണ്ഡില്‍ മഹാത്മാ ഗാന്ധിജിയുടെ പ്രതിമ തകര്‍ത്ത നിലയില്‍  കണ്ടെത്തി. ജാര്‍ഖണ്ഡിലെ ഹസരിബാഗിലെ പ്രതിമയാണ് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, പ്രതിമ സ്വയം വീണതാണോ ആരെങ്കിലും മന:പൂര്‍വ്വം നശിപ്പിച്ചതാണോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

Read More

കൊല്ലം ∙ കടയ്ക്കലിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങി മരിച്ചു. നാഗർകോവിൽ സ്വദേശികളായ സെൽവരാജ് (49) മക്കളായ ശരവണൻ (20), വിഗ്നേഷ് (17) എന്നിവരാണു മരിച്ചത്. https://youtu.be/5zGZgADZR10 കടയ്ക്കൽ ദേവീക്ഷേത്രത്തിനു സമീപമുള്ള ചിറയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. സമീപത്തെ കടയിൽ ജോലിക്കു വന്നതായിരുന്നു ഇവർ. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

Read More

ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി റിഫ ഏരിയ കമ്മിറ്റി രൂപീകരിച്ചു.  ഏരിയ കോ -ഓർഡിനേറ്റർ  മുഹമ്മദ് കുഞ്ഞിന്റെ  സ്വാഗതത്തോടെ ഈസ്റ് റിഫാ ബഹ്‌റൈൻ ഡോജോയിൽ  വച്ച് നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി സെക്രെട്ടറി  ജഗത് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ജോ. കൺവീനർ  വിനു ക്രിസ്റ്റി കമ്മിറ്റി വിശദീകരണവും, ഉത്‌ഘാടനവും  നടത്തി. ജോ. സെക്രെട്ടറി കിഷോർ കുമാർ സംഘടനയുടെ നിലവിലെ കാര്യങ്ങൾ വിശദീകരിച്ചു.  ട്രെഷറർ രാജ് കൃഷ്ണൻ സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി.  സെൻട്രൽ കമ്മിറ്റി അംഗങ്ങൾ ആയ സന്തോഷ് കുമാർ, സജീവ്, ബിനു കുണ്ടറ, ജിതിൻ, മനോജ് ജമാൽ, റെജീഷ് എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ഏരിയ കോ -ഓർഡിനേറ്ററായ  മുഹമ്മദ് കുഞ്ഞിന്റെ  മേൽനോട്ടത്തിൽ  റിഫ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. റിഫ ഏരിയ കമ്മിറ്റി ഭാരവാഹികൾ പ്രസിഡന്റ് –  ജിബിൻ ജോയ് ,    സെക്രട്ടറി –    അൻഷാദ് എം. പി. , ട്രെഷറർ –     അനിൽ കുമാർ,  വൈസ് പ്രെസിഡന്റ്റ് –  ദിൽഷാദ് രാജ്‌ , ജോ. സെക്രെട്ടറി –    ഷിബു സുരേന്ദ്രൻ…

Read More

മനാമ: പ്രവാസി യുവാക്കളുടെയും വിദ്യാർത്ഥികളുടെയും സർഗ്ഗവാസനകളെ ധർമ വഴിയിൽ പരിപോഷിപ്പിക്കുന്നതിനും,  അപഹരിക്കപ്പെടുന്ന കലാമൂല്യങ്ങളെ തിരിച്ച് പിടിക്കുന്നതിനും വേണ്ടി രിസാല സ്റ്റഡി സർക്കിൾ ( ആർ. എസ്. സി) ഗൾഫിലുടനീളം നടത്തുന്ന സാഹിത്യോത്സവിന്റെ പതിനൊന്നാമത് എഡിഷൻ ബഹ്റൈൻ നാഷനൽ തല മത്സരം   നാളെ  മനാമ പാക്കിസ്ഥാൻ ക്ലബ്ബിൽ അരങ്ങേറും. ബഡ്സ്, കിഡ്സ്, ജൂനിയർ, സീനിയർ ,ജനറൽ എന്നീ വിഭാഗങ്ങളിലായി മാപ്പിളപ്പാട്ട് , മാലപ്പാട്ട്, കഥ പറയൽ, ജല ഛായം, ദഫ്, ഖവാലി, കവിതാ പാരായണം, വിവിധ ഭാഷകളിലെ രചനാ മത്സരങ്ങൾ, പ്രസംഗങ്ങൾ, വിവർത്തനം ,വായന തുടങ്ങി 106 ഇനങ്ങളിലാണ് ഇത്തവണ മത്സരം നടക്കുന്നത് . ഇതിൽ പ്രീ കെ.ജി മുതൽ 30 വയസ്സ് വരെയുള്ള പ്രവാസി മലയാളികളായ യുവതി യുവാക്കൾക്കായി നടത്തിയ മത്സരങ്ങളിൽ  യൂനിറ്റ്, സെക്ടർ , സെൻട്രൽ ഘടകങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കലാപ്രതിഭകൾ ആണ് നാഷനൽ മത്സരത്തിൽ മാറ്റുരയ്ക്കുന്നത് സാഹിത്യോത്സവിന് മുന്നോടിയായി കലാരവം, കലാവലയം,  സെമിനാർ എന്നിവ വിവിധ…

Read More

മനാമ: മാതാ അമൃതാനന്ദമയിയുടെ പ്രഥമ ശിഷ്യനായ സ്വാമി അമൃതസ്വരുപാനന്ദ പുരി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തി. മാതാ അമൃതാനന്ദമയി മഠത്തിന്റെ വൈസ് ചെയർമാനും അമൃത വിശ്വ വിദ്യാപീതത്തിന്റെ പ്രസിഡന്റുമാണ് സ്വാമിജി. മനാമ ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ  വിജയ് മുഘ്യ  സ്വാമിജിയെ സ്വീകരിച്ചു. മാതാ അമൃതാന്ദമയി സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ  ഇന്ത്യൻ ക്ലബ്ബിൽ  പൂർണ്ണകുംഭത്തോടെയും ചെണ്ടമേളവും താലപ്പൊലിയോടെയും സ്വീകരിച്ചു. ‘ജീവിതവൃത്തം’ എന്ന വിഷയത്തിൽ സംസാരിച്ച അദ്ദേഹം ജീവിതത്തിലെ എല്ലാം ചാക്രിക സ്വഭാവമുള്ളതാണെന്ന് പറഞ്ഞു. “ജീവിതം ഒരു നേർരേഖയല്ല. ഇത് എല്ലായ്പ്പോഴും ചാക്രികമാണ്, ”അദ്ദേഹം പറഞ്ഞു. ജീവിതവൃത്തം’ എന്ന വിഷയത്തിൽ സ്വാമിജി പ്രഭാഷണം നടത്തി.  ജീവിതത്തിലെ എല്ലാം ചാക്രിക സ്വഭാവമുള്ളതാണെന്ന് പറഞ്ഞു. “ജീവിതം ഒരു നേർരേഖയല്ല. ഇത് എല്ലായ്പ്പോഴും ചാക്രികമാണ്, ”  മാതാ അമൃതാനന്ദമയിയെ ഉദ്ധരിച്ച് സ്വാമിജി  പറഞ്ഞു, ‘ജീവിതം ചാക്രികമാണ്. പ്രകൃതി എല്ലാം ചാക്രികമാണ്.  പ്രകൃതിയിലെ ഋതുക്കൾ ചാക്രികമാണ്. ഇവയെല്ലാം വൃത്താകൃതിയിലാണ്. അവർ വന്നു പോകുന്നു. സൂര്യൻ, ഭൂമി, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവ…

Read More

മനാമ : സ്റ്റാർ വിഷന്റെ ബാനറിൽ സബർമതി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ”ഗ്ലോറിയ മ്യൂസിക്കൽ നൈറ്റ് – 2020” യിൽ പങ്കെടുക്കാനായി എത്തിയ ക്രിസ്തീയ ഭക്തിഗാന രംഗത്തെ ഏറ്റവും പ്രശസ്തനായ കെസ്റ്റർ ആന്റണിയെ സംഘാടകർ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു. സബർമതി കൾച്ചറൽ ഫോറം പ്രസിഡണ്ട് സാം സാമുവൽ അടൂർ , സ്റ്റാർ വിഷൻ ഇവെന്റ്സ് & മീഡിയ ഗ്രൂപ്പ്ചെയർമാൻ സേതുരാജ് കടയ്ക്കൽ, ഇന്ത്യൻ ക്ലബ് ജനറൽ സെക്രട്ടറി ജോബ് ജോസഫ്,സബർമതി കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി സാബു സക്കറിയ,ജോയ്,റീന രാജീവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ഫെബ്രുവരി ഏഴിന് വൈകുന്നേരം 7 മണിക്ക് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടത്തുന്ന പരിപാടിയുടെ പ്രവേശനം പാസ് മൂലമാണ് നിയന്ത്രിച്ചിരിക്കുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന തുക ആലപ്പുഴയിൽ നിർധന കുടുംബത്തിന് വീട് വയ്ക്കാൻ സഹായിക്കുമെന്ന് സബർമതി പ്രസിഡണ്ട് സാം സാമുവൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും പാസ്സുകൾക്കുമായി 39258242 / 36593224 / 33750810 / 36593224 /…

Read More