മനാമ: ബഹ്റൈൻ കേരളീയ സമാജം വായനയിലും എഴുത്തിലും താല്പര്യമുള്ള കുട്ടികൾക്കായി ഏകദിന സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘
ഈ മാസാവസാനം നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിനോടനുബന്ധിച്ച് ഫെബ്രുവരി 21 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിലാണ് പെൻ വേൾഡ് എന്ന പേരിൽ ഇംഗ്ലീഷ് ഭാഷയിലുള്ള ക്യാമ്പ് നടത്തുന്നത്. ഗൾഫ് മേഖലയിലെ മുൻനിര എഴുത്തുകാർ പങ്കെടുക്കുന്ന വർക്ക്ഷോപ്പുകൾ, വ്യക്തിത്വ വികസന സെഷനുകൾ എന്നിവ ഈ ക്യാമ്പിന്റെ ആകർഷണമാണ്. പത്തിനും പതിനെട്ടിനും ഇടയ്ക്കുള്ള കുട്ടികൾക്കായിരിക്കും ക്യാമ്പിൽ പ്രവേശനം. താത്പര്യമുള്ള കുട്ടികൾ 15 നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 39139494, 33381808 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.