Author: News Desk

ന്യൂഡല്‍ഹി: ഇസ്രയേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായ സാഹചര്യത്തില്‍, ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് റദ്ദാക്കി എയര്‍ ഇന്ത്യ. ‘ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ 14 വരെ റദ്ദാക്കി. യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ മുന്‍ നിര്‍ത്തിയാണ് തീരുമാനം’ എന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. ഇന്നലെ രണ്ട് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഡല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്ക് ഒരാഴ്ചയില്‍ അഞ്ച് വിമാന സര്‍വീസുകളാണ് ഉള്ളത്. ഞായര്‍, തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ് നടത്തുന്നത്.

Read More

കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ തുടര്‍ച്ചയായ ഭൂചലനങ്ങളില്‍ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ശനിയാഴ്ചയാണ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. തലസ്ഥാനമായ ഹെറാത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ആദ്യത്തെ ഭൂചലനം. തുടര്‍ന്ന് എട്ട് ശക്തമായ തുടര്‍ചലനങ്ങള്‍ ഉണ്ടായി. ഗ്രാമങ്ങളിലെ വീടുകള്‍ തകരുകയും പരിഭ്രാന്തരായ ആളുകള്‍ വീടുകളില്‍ നിന്നും പുറത്തേക്ക് ഓടുകയും ചെയ്തു. വളരെയധികം നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് ഡെപ്യൂട്ടി സര്‍ക്കാര്‍ വക്താവ് ബിലാല്‍ കരിമി പറഞ്ഞു. 600 വീടുകളാണ് തര്‍ന്നത്. 12 വില്ലേജുകളെ ഭൂചലനം സാരമായി ബാധിച്ചു. 4200 ആളുകളെ ഭൂചലനത്തിന്റെ ദുരിതം ബാധിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുന്നുണ്ട്. നിരവധി ആളുകളാണ് പരിക്ക് പറ്റി ആശുപത്രിയില്‍ കഴിയുന്നത്. 2021ല്‍ താലിബാന്‍ രാജ്യം പിടിച്ചെടുത്തതിനെത്തുടര്‍ന്നുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തുടര്‍ച്ചയായ ഭൂചലനങ്ങള്‍ അഫ്ഗാന്‍ ജനതയെദുരിതത്തിലാക്കുന്നത്. കഴിഞ്ഞ ജൂണില്‍ നടന്ന ഭൂചലനത്തെത്തുടര്‍ന്ന് ആയിരത്തിലധികം പേര്‍ മരിച്ചിക്കുകയും നിരവധിപ്പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

Read More

ടെല്‍ അവീവ്: പശ്ചിമേഷ്യയെ ചോരക്കളമാക്കി ഇസ്രയേലും ഹമാസും ആക്രമണം ശക്തമാക്കുന്നു. ഹമാസ് നുഴഞ്ഞുകയറ്റക്കാരെ തുരത്താന്‍ എട്ടിടത്ത് യുദ്ധം തുടരുകയാണെന്ന് ഇസ്രയേല്‍ സൈന്യം സൂചിപ്പിച്ചു. ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശത്തു നിന്നും ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. ഹമാസ് കടന്നുകയറിയ 22 മേഖലകളെ മോചിപ്പിച്ചതായും സൈനിക വക്താവ് പറഞ്ഞു. അതിനിടെ ഹമാസിന് പിന്തുണ അറിയിച്ച് ലെബനനില്‍ നിന്നും ഇസ്രയേല്‍ അധീന പ്രദേശങ്ങളിലേക്ക് മോര്‍ട്ടാര്‍ ആക്രമണങ്ങള്‍ ഉണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഹിസ്ബുല്ല എറ്റെടുത്തു. വടക്കന്‍ ഇസ്രയേലിലെ, ലെബനന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള മൗണ്ട് ഡോവ് മേഖലയിലെ മൂന്നു സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. എന്നാല്‍ നാശനഷ്ടം ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല. ഹിസ്ബുല്ല ആക്രമണത്തിനെതിരെ ഇസ്രയേല്‍ സൈന്യം തിരിച്ചടിച്ചു. ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തി. ഇപ്പോഴത്തെ യുദ്ധത്തില്‍ ഇടപെടരുതെന്ന് ലെബനന് ഇസ്രയേല്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ശക്തമായ ആക്രമണത്തില്‍ ഖാന്‍ യൂനിസ് മോസ്‌ക് തകര്‍ന്നു. ഗാസ പിടിക്കുക…

Read More

മനാമ: ബഹ്‌റൈനിലെ ചാവക്കാട്ടുകാരുടെ കൂട്ടായ്മയായ നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ടു ബഹ്‌റൈൻ ചാപ്റ്റർ ഓണാഘോഷവും, മെംബേർസ് മീറ്റും സംഘടിപ്പിച്ചു. രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ നബിസലെയിലെ മർമറിസ് ഗാർഡനിൽ വെച്ചായിരുന്നു പരിപാടി. ബഹ്‌റൈനിലെ പ്രവാസി ഒപ്പന ഗ്രൂപ്പായ മെഹന്ദി ഗ്രൂപ്പിന്റെ വർണ്ണാഭമായ ഒപ്പനയും, ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ ടീമിന്റെ കാതുകളെ കുളിർമഴ പെയ്യിച്ചുകൊണ്ടുള്ള നാസിക് ഡോൾ മേളവും, കൂടാതെ കുട്ടികളുടെ കലാപരിപാടികൾ, ഓണക്കളികൾ, വടംവലി, വ്യത്യസ്ത കലാകായിക പരിപാടികൾ എന്നിവ കൊണ്ട് നയനമഹോരമായിരുന്നു ആഘോഷം. ഷഫീഖ് അവിയൂർ, ഷാജഹാൻ, വിജയൻ, ശിവ ഗുരുവായൂർ, സുഹൈൽ, കലിം, ഫൈസൽ, ഷുഹൈബ്, സകരിയ്യ, സിറാജ്, ഗണേഷ്, അഭിലാഷ്, ഫാറൂഖ്, ഷെജീർ, ഷാഹുൽ, റാഫി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഓണസദ്യയ്ക്കും പരിപാടികൾക്കും നേതൃത്വം നൽകി. കൂട്ടായ്മയുടെ പ്രസിഡന്റ്‌ ഫിറോസ് തിരുവത്ര അധ്യക്ഷനായ ചടങ്ങിൽ ഐസിആർഎഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ കൂട്ടായ്മയുടെ ജനറൽ സെക്രട്ടറി ഇ.പി അബ്ദുറഹിമാൻ…

Read More

മനാമ: ബഹ്‌റൈനിൽ ഹൃദയാഘാതം മൂലം കൊല്ലം പുനലൂർ വെട്ടിത്തിട്ട സ്വദേശി മുകുളവീട്ടിൽ ബോജി രാജൻ നിര്യാതനായി. 41 വയസായിരുന്നു. ഇന്ന് വെളുപ്പിന് 2.30 മണിക്കായിരുന്നു സംഭവം. കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈന്റെ ഗുദൈബിയ ഏരിയ പ്രസിഡന്റ് ആയിരുന്നു. ഭാര്യ സാബിയ, മകൾ ഹന എന്നിവർ നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ തുടരുന്നു.

Read More

മനാമ: സീറോ മലബാർ സൊസൈറ്റിയുടെ (സിംസ്) ഈ വർഷത്തെ ഓണം മഹാ സദ്യ ഒക്ടോബർ 6 വെള്ളിയാഴ്ച ഇന്ത്യൻ സ്കൂൾ ജഷൻമാൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഗിരീഷ്‌ പൂജാരി ഉദ്‌ഘാടനം ചെയ്ത മഹാ സദ്യ, കേരളത്തിലെയും ബഹ്റൈനിലെയും സാമൂഹിക സാംസ്‌കാരിക കലാ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി.

Read More

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് എല്ലാ വർഷവും നടത്തിവരുന്ന കലാമത്സരമായ ഫേബർ കാസ്റ്റൽ സ്പെക്ട്ര നവംബർ 24ന് വെള്ളിയാഴ്ച ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കും. പതിനഞ്ചാമത്തെ വർഷം നടക്കുന്ന ഈ കലാമാമാങ്കത്തിൽ ഇത്തവണ ബഹ്റൈനിൽ നിന്നുള്ള നാലായിരത്തോളം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. സ്പെക്ട്രക്കൊപ്പം ട്രിബ്യൂട്ട് ടു ബഹ്റൈൻ ഇന്ത്യൻ ഹെറിറ്റേജ് ഫെസ്റ്റിവൽ എന്ന പേരിൽ അന്നേ ദിവസം തന്നെ വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറും. രാവിലെ മുതൽ ആരംഭിക്കുന്ന പരിപാടിയുടെ ഭാഗമായി ഫുഡ് ആന്റ് ഗെയിം സ്റ്റാളുകളും ഉണ്ടാകുമെന്ന് ഇതിന്റെ ഭാഗമായി വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. രാജ്യത്തെ വിവിധ സ്കൂളുകളിൽ നടക്കുന്ന പ്രാഥമിക റൗണ്ടിൽ മത്സരിച്ച് തെരഞ്ഞെടുക്കപ്പെടുന്നവരാണ് ഫൈനലിൽ പങ്കെടുക്കുന്നത്. അഞ്ച് വയസ് മുതൽ എട്ട് വയസ് വരെ, എട്ട് മുതൽ 11 വരെ, 11 മുതൽ 14 വരെ, 14 മുതൽ 18 വരെ എന്നിങ്ങിനെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടക്കുന്നത്. https://youtu.be/K9PU5zTeCaQ?si=JZzIAkFjFG6cmr5c&t=132 പങ്കെടുക്കുന്ന എല്ലാവർക്കും…

Read More

മനാമ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനത്തിന്റെ ഭാഗമായി ഐ വൈസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്മൃതി സംഗമം സംഘടിപ്പിച്ചു. ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം മുൻ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം ഉത്ഘാടനം ചെയ്തു. ആധുനിക കാലഘട്ടത്തിൽ മഹാത്മജിയുടെ പ്രസക്തിയെക്കുറിച്ചും, സ്വാതന്ത്ര്യം നേടിയെടുക്കുവാൻ അക്ഷീണം പരിശ്രമിച്ച നേതാക്കളെ ഇന്ത്യൻ ചരിത്രത്തിൽ നിന്നും വെറുടിമാറ്റുവാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികളെ തിരിച്ച അറിയണമെന്ന് ഉത്ഘാടന പ്രാസംഗികൻ പറഞ്ഞു. https://youtu.be/K9PU5zTeCaQ?si=i5euMb_sqwKAz9dB&t=63 വരും തലമുറയ്ക്ക് സ്വാതന്ത്ര്യ സമര ത്തേക്കുറിച്ചും മഹാത്മജിയെക്കുറിച്ചും കൃത്യമായി പഠിപ്പിക്കുകയും, അവരെ ബോധവാന്മാരാക്കുകയും ചെയ്യണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ അനസ് റഹീം അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി അലൻ ഐസക് സ്വാഗതവും ട്രഷറർ നിധീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.ബെൻസി ഗനിയുഡ് വാസ്റ്റിൻ, ഷിബിൻ തോമസ്, ജയഫർ എന്നിവർ മഹാത്മാഗാന്ധിയെ അനുസ്മരിച്ച് സംസാരിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ പ്രമുഖ ഫുട്ബോൾ ക്ലബ് ആയ ഫ്ളീറ്റ് ലൈൻ ഫുട്ബോൾ ക്ലബ്ബിന്റെ 2023-2024 വർഷത്തെ ജേഴ്സി പ്രകാശനം നടന്നു. ഫ്ലീറ്റ് ലൈൻ ലോജിസ്റ്റിക്സ് എംഡി ടൈസൻ ആന്റോ, സാമൂഹ്യപ്രവർത്തകൻ ഒ കെ അമൽദേവ് എന്നിവർ ടീം മാനേജർ ശ്രീജിത്തിനും, ക്യാപ്റ്റൻ സഞ്ചുവിനും പുതിയ ജേഴ്സി കൈമാറി. ചടങ്ങിൽ കെ.എഫ്.എ പ്രസിഡണ്ട് അബ്ദുൾ സലാം, ടീം കോച്ച് അരുൺ പ്രസാദ്, ടീം ഭാരവാഹികളായ ഡങ്കബ്, പോൾസൺ എന്നിവർ പങ്കെടുത്തു. https://youtu.be/K9PU5zTeCaQ?si=Vb17EudYvEWTiWiy&t=105

Read More

മനാമ: വിശുദ്ധ ഉംറ നിർവഹിച്ചു തിരിച്ചു വന്നവർക്ക് ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ സ്വീകരണം നൽകി. ഫ്രന്റ്‌സ് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ “ഉംറക്ക് ശേഷം എന്ത് ” എന്ന വിഷയത്തിൽ എം. എം. സുബൈർ പ്രഭാഷണം നടത്തി. ഉംറയിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം തങ്ങളുടെ ജീവിതത്തിലുടനീളം കാത്ത് സൂക്ഷിക്കാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ ജീവിതത്തിൽ മരണചിന്തയും പരലോകബോധവും വർധിപ്പിക്കാൻ ഉംറ കാരണമാവണം. പ്രവാചകന്മാരായ ഇബ്രാഹിം, ഇസ്മായിൽ, മുഹമ്മദ് നബി, സ്വഹാബികൾ തുടങ്ങിയവരുടെ ജീവിതത്തിലൂടെയുള്ള ഓർമകളുടെ സഞ്ചാരം കൂടിയാണ് വിശുദ്ധഭൂമിയിലൂടെയുള്ള യാത്ര. അവരുടെ മാതൃകകൾ ജീവിതത്തിലേക്ക് പകർത്താനും ഉംറ പ്രചോദനമാകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. https://youtu.be/K9PU5zTeCaQ?si=Dyj6EZxc_g2O-E7Z&t=206 ഉംറ നിർവഹിച്ചവർ തങ്ങളുടെ യാത്രാ അനുഭവങ്ങൾ സദസ്സുമായി പങ്ക് വെച്ചു. മുഹമ്മദലി കെ പി , മുഹമ്മദ് സനീർ അബ്ബാസ്, അബ്ദുൽ ലത്തീഫ്,അർസൽ, ആഷിദ് പി പി, ഹാഷിം അബ്ദുൽ ഗഫൂർ,മുനീർ ഇ കെ, ഷാനിദ്, അൽ അമീൻ, മുസ്‌കാൻ എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു.…

Read More