- ഒഐസിസി കോഴിക്കോട് ഫെസ്റ്റ്: ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് ജനുവരി 2ന്
- 300 സിസി അഡ്വഞ്ചര്‍ ടൂറിങ് ബൈക്ക് ഗുരുവായൂരപ്പന് സ്വന്തം!, ടിവിഎസിന്റെ ടിവിഎസ് അപ്പാച്ചെ ആര്‍ടി എക്സ് സമര്‍പ്പിച്ച് ടിവിഎസ് സിഇഒ
- അടുത്ത പോര് ബസ്സിനെച്ചൊല്ലി, ഇ ബസ് നഗരത്തിനുള്ളില്‍ മതിയെന്ന് മേയര്‍, പറ്റില്ലെന്ന് കെഎസ്ആര്‍ടിസി
- ‘ടിപി കേസ് പ്രതികള്‍ക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത; പരോളിനെ കുറിച്ച് അന്വേഷിക്കണം’; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
- ആലുവയിൽ ആക്രിക്കടയിൽ വൻ തീപിടുത്തം; കാറ്റ് വീശിയതോടെ തീ ആളിപ്പടര്‍ന്നു, ഫയര്‍ഫോഴ്സെത്തി നിയന്ത്രണ വിധേയമാക്കി
- വാഹനാപകടത്തില്‍ പരിക്കേറ്റ കാല്‍നട യാത്രക്കാരന് 25,097 ദിനാര്‍ നഷ്ടപരിഹാരം നല്കാന് വിധി
- പുടിന്റെ വസതിക്കു നേരെ ആക്രമണം: ബഹ്റൈന്‍ അപലപിച്ചു
- ജനസംഖ്യ 47 ലക്ഷം; മലപ്പുറം ജില്ല വിഭജിക്കണമെന്ന് കേരള മുസ്ലീം ജമാ അത്ത്
Author: News Desk
മനാമ: വയോജന കേന്ദ്രങ്ങളും വൃദ്ധസദനങ്ങളും വർദ്ധിച്ചു വരുന്ന ലോകത്ത് മാതാപിതാക്കളോടുള്ള കടമ നിർവ്വഹിക്കാൻ ഒരോരുത്തരും സമയം കണ്ടെത്തേണ്ടത്ത് അനിവാര്യമാണെന്ന് പ്രമുഖ വാഗ്മിയും മോട്ടിവേറ്ററുമായ ഉനൈസ് പാപ്പിനിശേരി അഭിപ്രായപ്പെട്ടു. മനാമ കെഎംസിസി ഹാളിൽ അൽ ഫുർഖാൻ സെന്റർ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ മക്കളും മാതാപിതാക്കളും എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. https://youtu.be/1cfvxXQC2NU?si=wR6NZb_quu3kH-xt കുടുംബ സംഗമം അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ് ശൈഖ് ഡോ. അബ്ദുല്ലാഹ് അബ്ദുൽ ഹമീദ് ഉദ്‌ഘാടനം ചെയ്തു. കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ആശസകൾ നേർന്നു സംസാരിച്ചു. അൽ ഫുർഖാൻ സെന്റർ മലയാള വിഭാഗം പ്രസിഡന്റ് സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി അബ്ദുൽ മജീദ് തെരുവത്ത് (ശുവൈത്വർ സ്വീറ്റ്സ്) ട്രഷറർ നൗഷാദ് പിപി (സ്കൈ) വൈസ് പ്രസിഡന്റുമാരായ മൂസാ സുല്ലമി, ഷറഫുദ്ദീൻ അരൂർ, ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ പ്രസിഡന്റ് ഹംസ മേപ്പാടി, ടിപി അബ്ദുറഹ്‌മാൻ എന്നിവർ പ്രസീഡിയം അലങ്കരിച്ചു. ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ ജനറൽ…
മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) കുട്ടികൾക്കായി നടത്തിവരുന്ന കലാ- സാഹിത്യ, സംസ്കാരിക മാമാങ്കം ” ബി എഫ് സി -കെ സി എ ദി ഇന്ത്യൻ ടാലന്റ്റ് സ്കാൻ” നവംബർ 2023 മുതൽ ഡിസംബർ 2023 വരെ നടത്തുമെന്ന് സംഘാടകർ വർത്തസമ്മേളനത്തിൽ അറിയിച്ചു. ബഹ്‌റൈനിൽ താമസക്കാരായ എല്ലാ ഇന്ത്യൻ കുട്ടികൾക്കും മത്സരങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കും. ഈ വർഷം കൂടുതൽ പങ്കാളിത്തത്തോടെയും പ്രൊഫഷണലിസത്തോടെയും പരിപാടി നടത്താൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കെസിഎ പ്രസിഡന്റ് നിത്യൻ തോമസ് പറഞ്ഞു. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി റോയ് സി ആന്റണി (ചെയർമാൻ), ലിയോ ജോസഫ് / വർഗീസ് ജോസഫ് (വൈസ് ചെയർമാൻ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കുട്ടികളുടെ മൊത്തത്തിലുള്ള വ്യക്തിത്വ വികസനത്തിന് ഊന്നൽ നൽകുന്നതിനായി ടീം ഇവന്റുകൾ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഒരു ടീമായി മത്സരിക്കുമ്പോൾ ടീം കെട്ടിപ്പടുക്കുന്നതും പരസ്പരം പിന്തുണയ്ക്കുന്നതും അവരെ തുറന്ന മനസ്സുള്ളവരാക്കാൻ സഹായിക്കുമെന്നും കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി പറഞ്ഞു.…
മനാമ: പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ ഓണാഘോഷ പരിപാടിയായ “ഓണാരവം 2023” ഒക്ടൊബർ 6 ന് ബാങ്ങ് സാൻ തായ് റെസ്റ്റൊറന്റ് അദ്ലിയയിൽ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അറുനൂറിൽ പരം ആളുകൾ പങ്കെടുത്ത വിഭവസമൃദ്ധമായ ഓണ സദ്യയായിരുന്നു ഓണാരവത്തിലെ പ്രധാന ആകര്‍ഷണം. സജീഷ് പന്തളത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ അത്തപ്പൂക്കളത്തോടെ തുടങ്ങിയ പരിപാടിയിൽ സഹൃദയാ കലാ സംഘം അവതരിപ്പിച്ച നാടൻ പാട്ട്, കലാഭവൻ ബിനുവും ദിൽഷാദും അവതരിപ്പിച്ച ഗാനമേള, നസീബ് കലാഭവൻ അവതരിപ്പിച്ച മിമിക്രി, അസോസിയേഷൻ ലേഡീസ് വിഭാഗം അവതരിപ്പിച്ച തിരുവാതിര, സക്കറിയ സാമുവേലും ടീമും അവതരിപ്പിച്ച വഞ്ചിപ്പാട്ട് , കുമാരി സാരംഗിയുടെ നേതൃത്വത്തിൽ ഉള്ള ടീം അവതരിപ്പിച്ച ഓണം ഡാൻസ്, മറ്റു വിവിധ നൃത്തം ഇനങ്ങൾ, തുടങ്ങിയ അനേകം ഓണാഘോഷ പരിപാടികൾ അരങ്ങേറി. ബിനു കോന്നിയുടെ നേതൃത്വത്തിൽ അരങ്ങേറിയ പുലികളി കാണികൾക്ക് തികച്ചും വ്യത്യസ്ഥമായ അനുഭവമായിരുന്നു. അസോസിയേഷൻ അംഗങ്ങൾ തമ്മിലുള്ള സൗഹൃദ…
ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതില്‍ ചര്‍ച്ചകള്‍ സജീവം; സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരണമെന്ന് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ ഇസ്രയേല്‍- ഹമാസ് യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍, മേഖലയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ച കേന്ദ്രസര്‍ക്കാര്‍ സജീവമാക്കി. ഇതുമായി ബന്ധപ്പെട്ട് കാബിനറ്റ് സെക്രട്ടറി കൂടിയാലോചനകള്‍ നടത്തി. ഗള്‍ഫ് രാജ്യങ്ങളുമായും ഇന്ത്യ സംസാരിക്കും. മേഖലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചു. പ്രധാനമന്ത്രി നേരിട്ട് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇസ്രയേലിലെ ഇന്ത്യക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. വിവരങ്ങള്‍ക്കായി എംബസിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. സഹായങ്ങള്‍ക്കായി + 97 23 52 26 748 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാനും എംബസി നിര്‍ദേശിച്ചിട്ടുണ്ട്. cons1.telaviv@mea.gov.in എന്ന ഇ മെയിലിലേക്ക് സന്ദേശം അയച്ചും ബന്ധപ്പെടാവുന്നതാണ്. ഇസ്രയേൽ – ഹമാസ് സംഘർഷം രൂക്ഷമാകുന്നെങ്കിലും ഒഴിപ്പിക്കൽ തൽകാലം വേണ്ടെന്നായിരുന്നു ഇന്ത്യ മുമ്പ് നിലപാട് സ്വീകരിച്ചിരുന്നത്. എന്നാല്‍, സ്ഥിതി ഗുരുതരമായി തുടരുകയാണെങ്കിൽ ഒഴിപ്പിക്കൽ നടപടികളിലേക്ക് ഇന്ത്യ കടന്നേക്കും. ഒഴിപ്പിക്കൽ വേണ്ടിവന്നാൽ സജ്ജമായിരിക്കാൻ വ്യോമ – നാവിക സേനകൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്ലിലെ മാലിന്യ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയെന്ന് കോര്‍പ്പറേഷന്‍. തീപിടിത്തം കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷിക്കും. അന്വേഷണം ആവശ്യപ്പെട്ട് കോഴിക്കോട് കോര്‍പ്പറേഷന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും വെള്ളയില്‍ പൊലീസിനും പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അട്ടിമറിയുണ്ടെന്നാണ് കോര്‍പ്പറേഷന്‍ ആരോപിക്കുന്നത്. പ്ലാന്റിന്റെ സമീപത്തെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നല്ല തീ പടര്‍ന്നതെന്ന് കെഎസ്ഇബി അറിയിച്ചു. സംഭവത്തില്‍ ഫോറന്‍സിക് സംഘം ഇന്ന് സ്ഥലത്ത് പരിശോധന നടത്തും. അതേസമയം മാലിന്യ പ്ലാന്റിന് സമീപത്തെ കെട്ടിടത്തില്‍ വൈദ്യുതി ബന്ധമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ല തീപിടിച്ചതെന്നാണ് കോര്‍പ്പറേഷന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. തീപിടുത്തത്തിന് പിന്നിൽ ചില ശക്തികൾ പ്രവർത്തിച്ചുവെന്ന് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് ആരോപിച്ചു. സംഭവത്തിൽ ഇന്ന് ബിജെപി കോഴിക്കോട് കോർപ്പറേഷനെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. 10 ഫയർഫോഴ്സ് യൂണിറ്റുകളുടെ സഹായത്തോടെ 10 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാലിന്യ പ്ലാന്റിൽ പടർന്നുപിടിച്ച തീ അണച്ചത്.
മനാമ: ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളുടെ കലാവൈഭവം പ്രദർശിപ്പിക്കുന്നതിനായി വൈവിധ്യമാർന്ന പരിപാടികളോടെ ഈ വർഷത്തെ കൊമേഴ്‌സ് ഫെസ്റ്റിവൽ ‘നിഷ്ക’ ആഘോഷിച്ചു. സ്‌കൂളിലെ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വകുപ്പുകളാണ് പരിപാടി സംഘടിപ്പിച്ചത്. സീനിയർ വിഭാഗം വൈസ് പ്രിൻസിപ്പൽ ഡോ. ആനന്ദ് നായർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാനുള്ള മികച്ച അവസരമായിരുന്നു നിഷ്ക. പൊതുവിജ്ഞാനം വിലയിരുത്തുന്നതിനായി രസകരമായ റൗണ്ടുകളോടെയുള്ള ക്വിസ് മത്സരം ഡോ. ആനന്ദ് നായർ നയിച്ചു. ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡ് മത്സരം വിദ്യാർത്ഥികൾക്ക് സർഗ്ഗാത്മക ചിന്തകളും അവതരണ വൈദഗ്ധ്യവും വികസിപ്പിക്കുന്നതിനും അവസരമൊരുക്കി. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാലഡ് നിർമ്മാണ മത്സരമായിരുന്നു ഈറ്റ്-ഫിറ്റ്. ആരോഗ്യകരമായ സാലഡിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയുന്നതിനും ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് പരിശീലിക്കുന്നതിനും ഈ മത്സരം സഹായകരമായി. അപ്പാരൽ എക്സ്പ്ലോറേഷൻ പുതിയ ഫാഷൻ ട്രെൻഡുകൾ പരിചയപ്പെടുത്തി. സ്‌കൂൾ ഭരണ സമിതി അംഗം അജയകൃഷ്ണൻ വി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ വി ആർ പളനിസ്വാമിയുടെയും വൈസ് പ്രിൻസിപ്പൽമാരുടെയും സാന്നിധ്യത്തിൽ നൂറ അൽസദ്‌ജാലി…
കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ ഭൂചലനങ്ങളില്‍ മരിച്ചവരുടെ എണ്ണം 2,000 കടന്നു. ശനിയാഴ്ചയാണ് റിക്ടര്‍ സ്‌കെയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ വമ്പന്‍ ഭൂചലനവും തുടര്‍ ചലനങ്ങളും ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും അഫ്ഗാനിസ്ഥാന്‍ വാര്‍ത്താ വിതരണ വകുപ്പ് വക്താവ് അബ്ദുള്‍ വാഹിദ് റയാന്‍ അറിയിച്ചു. 12 ഗ്രാമങ്ങള്‍ പൂര്‍ണായി തകര്‍ന്നു. നിരവധിപേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഹെറാത് സിറ്റിയുടെ നാല്‍പ്പത് കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആദ്യത്തെ വലിയ ഭൂകമ്പത്തിന് ശേഷം അഞ്ചോളം തുടര്‍ ചലനങ്ങളുണ്ടായി. പ്രാദേശിക സന്നദ്ധ സംഘടനകളോട് എത്രയും വേഗം ദുരന്ത മേഖലയിലെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ താലിബാന്‍ ആഹ്വാനം ചെയ്തു. സാമ്പത്തികമായി മെച്ചപ്പെട്ടവര്‍ ദുരന്തം അനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കണമെനന് താലിബാന്‍ അഭ്യര്‍ത്ഥിച്ചു.
മനാമ: 50,000 ദീനാറിന്റെ ലഹരിവസ്തുക്കളുമായി ഏഷ്യൻ വംശജൻ പിടിയിലായി. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിന് കീഴിലെ ആന്റിഡ്രഗ് വിഭാഗമാണ് 34കാരനെ ഒരു കിലോ തൂക്കംവരുന്ന ചരസ്സുമായി പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വിൽപന നടത്താനായി സൂക്ഷിച്ചിരുന്നതായാണ് പ്രതി മൊഴി നൽകിയത്. പ്രതിയെ നിയമനടപടികൾക്കായി റിമാൻഡ് ചെയ്തിരിക്കുകയാണ്. മയക്കുമരുന്ന് സംബന്ധമായ പരാതികൾ 996 -ൽ വിളിച്ച് പൊതുജനങ്ങൾക്ക് നൽകാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
പാലക്കാട്: ചുമർ ഇടിഞ്ഞു വീണ് മധ്യവയസ്ക മരിച്ചു. പാലക്കാട് കൊട്ടേക്കാട് പ്ലാങ്കാട് സ്വദേശി സുജാത (51) യാണ് മരിച്ചത്. ശുചിമുറിയുടെ ചുമർ ഇടിഞ്ഞു വീണാണ് അപകടമുണ്ടായത്.
മനാമ: ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് കൊണ്ട് സ്തനാർബുദ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അൽ ഹിലാൽ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ ആയിശ അൻജുന കെ.പി ക്ലാസ്സ് എടുത്തു. ബ്രസ്റ്റ് ക്യാൻസർ വരാനുള്ള കാരണങ്ങളെ കുറിച്ചും രോഗത്തിൻ്റെ ലക്ഷണങ്ങളെ കുറിച്ചും അവർ വിശദമായി സംസാരിച്ചു. ജീവിത ശൈലിയിൽ വരുന്ന മാറ്റങ്ങളും ഈ അസുഖത്തിന് കാരണമാകുന്നുണ്ടെന്നും അവർ പറഞ്ഞു. സദസ്യരുടെ സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും ഡോക്ടർ മറുപടി നൽകി. ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം പ്രസിഡന്റ് ഫാത്തിമ സ്വാലിഹ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ നജ്ദ റഫീഖ് പ്രാർത്ഥനാ ഗാനം ആലപിച്ചു. സോന സക്കരിയ സ്വാഗതം ആശംസിക്കുകയും ഷാനി സക്കീർ സമാപനം നടത്തുകയും ചെയ്തു. വെസ്റ്റ് റിഫ ദിശ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിക്ക് സഈദ റഫീഖ്, ബുഷ്റ റഹീം, ലുലു അബ്ദുൽ ഹഖ്, ഫസീല മുസ്തഫ എന്നിവർ നേതൃത്വം നൽകി.
