Author: News Desk

തിരുവനന്തപുരം: സംസ്‌ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ കേരളത്തിൽ മാർച്ച് 31 വരെ സമ്പൂർണ ലോക്ക് ഡൗൺ  പ്രഖ്യാപിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ദിവസങ്ങളിൽ പൊതുഗതാഗതം ഉണ്ടായിരിക്കില്ല. സ്വകാര്യ വാഹനങ്ങൾ അനുവദിക്കും. അവശ്യ സേവനങ്ങൾ തടസമില്ലാതെ ജനങ്ങൾക്ക് ലഭ്യമാകും. റസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല.എന്നാൽ ഹോം ഡെലിവറിക്ക് തടസ്സമില്ല. പെട്രോള്‍ പമ്പുകളും ആശുപത്രികളും പൂര്‍ണ്ണമായും പ്രവര്‍ത്തിക്കും. എല്‍പിജി വിതരണം മുടങ്ങില്ല. സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കും. കെഎസ്ആര്‍ടിസിയോ സ്വകാര്യബസോ സര്‍വ്വീസ് നടത്തില്ല. കടകളിൽ ചെല്ലുന്നവർ ശാരീരിക അകലം പാലിക്കണം. സംസ്‌ഥാനത്ത് കടകൾ രാവിലെ 7 മണി മുതൽ വൈകിട്ട് 5 മണിവരെ മാത്രം തുറന്ന് പ്രവർത്തിക്കും. ബാങ്കുകൾ രണ്ടു മണിവരെ മാത്രം പ്രവർത്തിക്കും.ബാറുകൾ അടച്ചിടും. മറ്റു സംസ്‌ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് നിർബന്ധിത നിരീക്ഷണം ഏർപ്പെടുത്തും. ആരാധനാലയങ്ങളിൽ ജനങ്ങൾക്ക് പ്രവേശനമില്ല. ഇതര സംസ്‌ഥാന തൊഴിലാളികൾക്ക് പ്രത്യേക താമസ സൗകര്യം ഏർപ്പെടുത്തും. തൊഴിലാളികൾക്ക് ഭക്ഷണം ഉറപ്പാക്കും. കാസർകോട് ജനങ്ങൾ പുറത്തിറങ്ങരുത്.…

Read More

മനാമ: കൊറോണ വൈറസിനെ നേരിടാനുള്ള നടപടികൾ ചർച്ച ചെയ്യാനും വിവരങ്ങൾ നൽകുന്നതിനുമായി നാഷണൽ ടാസ്‌ക്ഫോഴ്‌സ് വാർത്താസമ്മേളനം നടത്തി. ആരോഗ്യമന്ത്രി ഫഈഖ ബിന്ത് സയീദ് അൽ സാലിഹ്, വാണിജ്യ, വ്യവസായ , ടൂറിസം മന്ത്രി സയീദ് ബിൻ റാഷിദ് അൽ സയാനി, പബ്ലിക് സെക്യൂരിറ്റി ചീഫ് ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസ്സൻ, നാഷണൽ ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായ ഡോ. ജമീല അൽ സൽമാൻ, ഡോ.മനാഫ് മുഹമ്മദ് അൽ ഖതാനി എന്നിവർ പങ്കെടുത്തു. 1.     ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്കൊഴിച്ചു പുറത്തിറങ്ങരുതെന്നും കഴിയുന്നതും വീട്ടിൽ തന്നെ തങ്ങണമെന്നും ആരോഗ്യമന്ത്രി ഫഈഖ ബിന്ത് സയീദ്  അൽ  സാലിഹ് പറഞ്ഞു.  സ്വകാര്യ മേഖല വീട്ടിലിരുന്ന് ജോലി ചെയ്യുന്ന തരത്തിൽ റിമോട്ട് വർക്കിംഗ് പോളിസി പിന്തുടരണം. ബഹറിൻ മികച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. 2. ഹൈപ്പർ മാർക്കറ്റുകൾ , കോൾഡ് സ്റ്റോർ, ബാങ്കുകൾ, ബേക്കറികൾ , ഫർമസികൾ എന്നിവ ഒഴികെയുള്ള ബഹറിനിലെ എല്ലാ വാണിജ്യ സ്‌ഥാപനങ്ങളും…

Read More

ബഹറിൽ കൊറോണ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾകൂടി മരണപ്പെട്ടു. ഇതോടെ ബാധിച്ചുള്ള മരണം രണ്ടായി.51 വയസുള്ള ബഹ്‌റൈൻ സ്വദേശിനിയാണ് മരണപ്പെട്ടത്.ബഹറിൻ ആരോഗ്യ മന്ത്രാലയത്തിന് കണക്കുപ്രകാരം നിലവിൽ 23,262 പരിശോധിക്കുകയും ഇതിൽ 183 പേർ ചികിത്സയിൽ കഴിയുന്നു. മൂന്നു പേരുടെ നില ഗുരുതരം ആയി തുടരുന്നു. ഇതിനോടകംതന്നെ 149 പേർ ഡിസ്ചാർജ് ചെയ്യപ്പെട്ടു.

Read More

ബഹറിനിൽ 22873 പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 183 കേസുകൾ മാത്രമാണ് പോസിറ്റിവ് ആയിട്ടുള്ളത്. 4 പേരുടെ നില ഗുരുതരമാണ്. ഇതിനോടകം 149 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി. ഒരു മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read More

തിരുവനന്തപുരം: കേരളത്തിൽ കൊറോണ മാർഗ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കൊറോണ രോഗലക്ഷണങ്ങളോടെ ആശുപത്രിയിലോ വീടുകളിലോ നിരീക്ഷണത്തിലോ തുടരാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ സഹകരിക്കാതിരിക്കുകയോ പുറത്ത് കറങ്ങി നടക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ കേരളാ പൊലീസ് ആക്ടിന്റേയും ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടേയും അടിസ്ഥാനത്തിലായിരിക്കും ഈ നടപടി.

Read More

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിൽ 75 ജില്ലകൾ അടച്ചിടും.ഇതിൽ കേരളത്തിലെ 7 ജില്ലകളും ഉൾപ്പെടും.തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസര്‍കോട്, മലപ്പുറം, കണ്ണൂര്‍, കോട്ടയം ജില്ലകളാണ് അടച്ചിടുക. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ക്യാബിനറ്റ് സെക്രട്ടറിയും സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ യോഗത്തിനു ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ അവശ്യ സര്‍വ്വീസുകള്‍ മാത്രമായിരിക്കും അനുവദിക്കുക.

Read More

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ എസ്.പി മാരെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി നിയോഗിച്ചു. കോട്ടയം ക്രൈം ബ്രാഞ്ച് എസ്.പി സാബു മാത്യുവിനെ കാസര്‍കോട്ടും കെ.എ.പി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് നവനീത് ശര്‍മ്മയെ കണ്ണൂരും മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പി കെ.വി. സന്തോഷിനെ മലപ്പുറത്തുമാണ് നിയോഗിച്ചത്. തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് എസ്.പി എന്‍. അബ്ദുള്‍ റഷീദ് കൊല്ലം റൂറലിലും വിജിലന്‍സ് എസ്.പി കെ.ഇ. ബൈജു തിരുവനന്തപുരം റൂറലിലും ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ചുമതല വഹിക്കും. വൈറസ് ബാധ തടയുന്നതിന് പോലീസ് നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ പോലീസ് മേധാവിമാരെ സഹായിക്കുകയാണ് ഇവരുടെ ചുമതല.കൊറോണ ബാധയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ നടത്തുന്ന യോഗങ്ങളിലും ഇവര്‍ പങ്കെടുക്കും.

Read More

ചൈനക്ക് പിന്നാലെ കൊറോണ വ്യാപകമായി പടര്‍ന്നു പിടിച്ച ഇറ്റലിയില്‍ മരണ സംഖ്യ അയ്യായിരത്തോട് അടുക്കുന്നു. ഇതുവരെ 4,825 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 793 പേരാണ് മരിച്ചത്. 6557 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ ഇതുവരെ 53,578 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. മിലാന് സമീപമുള്ള വടക്കന്‍ ലോംബാര്‍ഡി പ്രദേശങ്ങളില്‍ മാത്രം മരിച്ചവരുടെ എണ്ണം 3,000 കവിഞ്ഞു. രാജ്യത്ത് വെള്ളിയാഴ്ചക്ക് ശേഷം 1,420 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ബഹുഭൂരിപക്ഷം ആശുപത്രികളും രോഗികളെക്കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്. രാജ്യത്ത് കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്. സൈന്യം വിവിധ മേഖലകളില്‍ പട്രോളിംഗ് ഉള്‍പ്പെടെ ശക്തമാക്കിയിരിക്കുകയാണ്. അതേസമയം, വൈറസ് ബാധയില്‍ നിന്നും ഇതുവരെ 6,072 പേര്‍ മുക്തരായിട്ടുണ്ട്.

Read More

ബഹറിനിൽ 20901 പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 184 കേസുകൾ മാത്രമാണ് പോസിറ്റിവ് ആയിട്ടുള്ളത് 4 പേരുടെ നില ഗുരുതരമാണ് ഇതിനോടകം 125 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി. ഒരു മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read More

തിരുവനന്തപുരം: മാര്‍ച്ച് 10നു ദുബായില്‍നിന്ന് നാട്ടിലെത്തിയ പൂവാര്‍ കല്ലിങ്കവിളാകം സ്വദേശി ഗോപി (52) മരണപെട്ടു. ഇയാള്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് തിരുവനന്തപുരത്തെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.വീട്ടില്‍ കുഴഞ്ഞു വീണു മരണപ്പെട്ടു എന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയ മൊഴി. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് മാറ്റി.

Read More