Author: News Desk

ലണ്ടന്‍: ബ്രിട്ടിഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോണ്‍സണ്‌ കൊറോണ വൈറസ് ടെസ്റ്റ്‌ പോസിറ്റീവ് സ്ഥിരീകരിച്ചു.ആഗോര്യപ്രവര്‍ത്തകരുടെ ഉപദേശത്തെ തുടര്‍ന്ന് ബോറിസ്‌ ജോണ്‍സണ്‍ സ്വയം ഐസൊലേഷനിലായിരുന്നു.

Read More

മനാമ: കോവിഡ് -19 വൈറസ് സ്‌ഥിരീകരിച്ച ശേഷം  ഇറാനിൽ കുടുങ്ങിയ ബഹറിൻ പൗരന്മാരുടെ രണ്ടാമത്തെ സംഘം ബഹ്‌റൈനിലെത്തി. അന്താരാഷ്ട്ര കോവിഡ് -19 റീപ്പാട്രിയേഷൻ പ്രോഗ്രാമിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം ക്രമീകരിച്ച ചാർട്ടേഡ് വിമാനത്തിൽ 60 ലധികം പേരാണ് മഷാദിൽ നിന്ന് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി ബഹ്‌റൈൻ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്നാണ് ഇവർ ഇറാനിൽ കുടുങ്ങിയത്. പ്രാദേശിക മത ടൂർ ഏജന്റുമാർ നടത്തുന്ന ഗ്രൂപ്പുകളുടെ ഭാഗമായിട്ടാണ്  ഫെബ്രുവരി ആദ്യം അവർ ഇറാനിലേക്ക് പോയത്. ഒരു പ്രത്യേക മെഡിക്കൽ സ്റ്റാഫിന്റെ മേൽനോട്ടത്തിലാണ് ലബോറട്ടറി പരിശോധനയ്ക്കു ഇവരെ എത്തിച്ചത്. വിമാനത്താവളത്തിൽ പരിശോധന നടത്തിയ ശേഷം ഇവരെ വിവിധ കോവിഡ് -19 കേന്ദ്രങ്ങളിലേക്ക് മാറ്റി.  പരിശോധന ഫലത്തിന്റെ അടിസ്‌ഥാനത്തിൽ ലോകാരോഗ്യ സംഘടന അംഗീകരിച്ച നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് യാത്രക്കാരെ പ്രത്യേക ഐസൊലേഷൻ സെന്ററുകളിലേക്കോ നിരീക്ഷണ കേന്ദ്രങ്ങളിലേക്കോ മാറ്റും.  പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന 160 ബഹ്‌റൈനികളുടെ…

Read More

ബഹറിനിൽ 29533 പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 244 കേസുകൾ മാത്രമാണ് പോസിറ്റിവ് ആയിട്ടുള്ളത്. 1 ആളുടെ നില ഗുരുതരമാണ്. ഇതിനോടകം 210 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി. 4 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read More

മനാമ:  ബഹ്‌റൈൻ  COVID-19 പ്രതിസന്ധി നേരിടുമ്പോൾ, കിരീടാവകാശിയും പ്രഥമ ഡെപ്യൂട്ടിപ്രൈംമിനിസ്റ്ററുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ഭക്ഷ്യസുരക്ഷ വാഗ്ദാനമനുസരിച്ച് രാജ്യത്തിന്റെ പഴം-പച്ചക്കറി ആവശ്യങ്ങൾ തടസ്സമില്ലാതെ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നതിന് ലുലു ഹൈപ്പർമാർക്കറ്റും രംഗത്തെത്തി. #TeamBahrain ന്റെ ഭാഗമായി, രാജ്യത്തിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ ലുലു  പ്രത്യേക ചാർട്ടേഡ് ഗൾഫ് എയർ വിമാനത്തിൽ ഇന്ത്യയിൽ നിന്ന് പഴങ്ങളും പച്ചക്കറികളും ബഹറൈനിലെത്തിച്ചു. ബഹ്‌റൈനിലെ ഒരു സ്വകാര്യ കമ്പനി ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറിന്റെ ഒരു വിമാനം  ചാർട്ടർ ചെയ്യുന്നത് ഇതാദ്യമാണ്. https://youtu.be/BsGHXs0EifY രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ ശൃംഖലയോടുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് ലുലു ഹൈപ്പർമാർക്കറ്റിന് നല്ല ധാരണയുണ്ട്. വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി, വ്യക്തമായ ഭക്ഷണരീതി നിലനിർത്തുന്നതിന് സർക്കാറിന്റെ പങ്കാളിയെന്ന നിലയിൽ  കോർപ്പറേറ്റ് പ്രതിബദ്ധതയും ഉത്തരവാദിത്തവും നടപ്പാക്കിയിട്ടുണ്ട്. ആഗോള പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ ഞങ്ങളെ എല്ലാവരെയും നയിക്കുന്ന കിരീടാവകാശിയുടെ കാഴ്ചപ്പാടിന് തങ്ങളുടെ വൈദഗ്ദ്ധ്യം വിനയപൂർവ്വം വാഗ്ദാനം ചെയ്യുന്നുവെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ ജൂസർ രൂപവാല പറഞ്ഞു.…

Read More

മനാമ:ബഹറിൽ കൊറോണ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾകൂടി മരണപ്പെട്ടു. ഇതോടെ കൊറോണ ബാധിച്ചുള്ള മരണം നാലായി .78 വയസുള്ള ബഹ്‌റൈൻ സ്വദേശിയാണ് മരണപ്പെട്ടത്. ബഹറിൻ ആരോഗ്യ മന്ത്രാലയത്തിന് കണക്കുപ്രകാരം നിലവിൽ28502 പേരെ പരിശോധിച്ചതിൽ 225 പേർ ചികിത്സയിൽ കഴിയുന്നു. ഒരാളുടെ നില ഗുരുതരം ആയി തുടരുന്നു. ഇതിനോടകംതന്നെ 190 പേർ ഡിസ്ചാർജ് ചെയ്യപ്പെട്ടു.

Read More

ന്യൂഡല്‍ഹി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ തീരുമാനം നടപ്പാകും. ഇന്ന് അര്‍ധരാത്രി മുതല്‍ 21 ദിവസത്തേക്കാണ് ലോക്ക് ഡൗണ്‍ നടപ്പാക്കുക. കോവിഡ് 19നെ നേരിടാന്‍ 15,000 കോടിയുടെ പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ക്ക് ആരോഗ്യ സാമൂഹ്യ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സപ്ലെകോ മുഖേന വിവിധ ജില്ലകളിലായി 1000 പേര്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്യുമെന്നു ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ അറിയിച്ചു . അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് നിരവധി പ്രതിസന്ധികളിലൂടെ ഇവര്‍ കടന്നു പോകുന്ന സാഹചര്യം മനസിലാക്കിയാണ് ഈ തീരുമാനമെടുത്തത്. ഐ.ഡി. കാര്‍ഡ് ഉള്ളവര്‍, സ്‌ക്രീനിംഗ് കഴിഞ്ഞവര്‍, അപേക്ഷ നല്‍കിയവര്‍ എന്നിവര്‍ക്കാണ് കിറ്റ് നല്‍കുന്നത്. അതതു ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ മുഖേന ആയിരിക്കും ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണം നടത്തുക. സംസ്ഥാനത്ത് നിലവിലുള്ള ജാഗ്രതാ നിര്‍ദേശം പാലിച്ചുകൊണ്ടായിരിക്കും ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം നടത്തുക. 5 കിലോഗ്രാം ഗുണമേന്മയുളള അരി, 1 കിലോഗ്രാം ചെറുപയര്‍, 500 എം.എല്‍. വെളിച്ചെണ്ണ, 1 കിലോഗ്രാം പഞ്ചസാര, 1 കിലോഗ്രാം ആട്ട, 500 ഗ്രാം തേയിലപ്പൊടി എന്നിവയാണ് ഒരു കിറ്റില്‍ ഉള്‍പ്പെടുത്തുന്ന ഭക്ഷ്യ…

Read More

തിരുവനന്തപുരം: കാസര്‍കോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ ദില്ലിയിൽ നിന്ന് വന്ന വിമാനത്തിൽ കൊവിഡ് 19 ബാധിച്ച ഒരാൾ യാത്ര ചെയ്ത സാഹചര്യത്തിൽ ആണ് തിരുവനന്തപുരത്ത് വീട്ടിൽ ഐസൊലേഷനിൽ കഴിയുന്നത്.

Read More

തിരുവനന്തപുരം:കേരളത്തിൽ സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ലംഘിച്ചതിന് 402 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പത്തനംതിട്ട, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ജില്ല തിരിച്ചുള്ള കണക്ക് താഴെ പറയുന്നു. തിരുവനന്തപുരം സിറ്റി – 121 തിരുവനന്തപുരം റൂറല്‍ – 02 കൊല്ലം സിറ്റി – 02 കൊല്ലം റൂറല്‍ – 68 കോട്ടയം – 10 ആലപ്പുഴ – 24 ഇടുക്കി – 48 എറണാകുളം സിറ്റി – 47 എറണാകുളം റൂറല്‍ – 22 തൃശൂര്‍ സിറ്റി – 20 തൃശൂര്‍ റൂറല്‍ – 01 പാലക്കാട് – 01 മലപ്പുറം – 06 കോഴിക്കോട് സിറ്റി – 02 വയനാട് – 13 കണ്ണൂര്‍ – 10 കാസര്‍ഗോഡ് – 05

Read More

ഡൽഹി: ഇന്ത്യയിൽ കൊറോണ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊറോണ ടെസ്റ്റും ചികിത്സയും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി.ഇതോടെ ആയുഷ്മാൻ ഭാരതിൽ അംഗങ്ങളായിട്ടുള്ള പാവപ്പെട്ടവർക്ക് സൗജന്യമായി കൊറോണ ടെസ്റ്റ് ചെയ്യാം. രോഗബാധിതരായാൽ ചികിത്സയും സൗജന്യമായിരിക്കും. ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജന ആരോഗ്യ യോജന സ്കീമിൽ ഉൾപ്പെടുത്തിയാണ് സൗജന്യ ചികിത്സ അനുവദിക്കുന്നത്. സർക്കാർ നിർദ്ദേശിച്ചിട്ടുള്ള ആശുപത്രികളിലാണ് ചികിത്സയും പരിശോധനയും സൗജന്യമാകുന്നത്. പദ്ധതിയിൽ എം‌പാനൽ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളിൽ ചികിത്സ സൗജന്യമാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്താൻ സർക്കാർ അനുവദിക്കുന്ന സാഹചര്യത്തിൽ ആയുഷ്മാൻ പദ്ധതി പ്രകാരം അവിടെയും ചികിത്സ സൗജന്യമായിരിക്കും.

Read More