Trending
- പുതുവര്‍ഷം പിറന്നു, ഏവര്‍ക്കും സ്റ്റാർവിഷൻ ന്യൂസിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ
- ലാഭവിഹിതം വേണം, ബസുകള്‍ തിരികെ വേണ്ടെന്ന് വിവി രാജേഷ്; ത്രികക്ഷി കരാറില്‍ തനിച്ച് തീരുമാനിക്കാന്‍ മേയര്‍ക്ക് അധികാരമില്ലന്ന് ശിവന്‍കുട്ടി
- ‘ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ സതീശന് ഇതുവരെ കഴിഞ്ഞിട്ടില്ല’; എസ്ഐടി ചോദ്യം ചെയ്തതിൽ വിശദീകരണവുമായി കടകംപള്ളി
- നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം
- ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ; സുബൈർ എം.എം പ്രസിഡൻ്റ്, മുഹമ്മദ് മുഹിയുദ്ധീൻ ജനറൽ സെക്രട്ടറി
- പിറന്നാൾ ദിനത്തിൽ മുടി ദാനം നൽകി ഹയാ ഫാത്തിമ
- ഹെറിറ്റേജ് വില്ലേജിന് വര്‍ഷം മുഴുവന്‍ പ്രവര്‍ത്തനാനുമതി: നിര്‍ദേശത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം
- ഏഷ്യന്‍ യുവാവിനെ വധിച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍
Author: News Desk
‘തലയും വാലുമുണ്ടാകാൻ സമസ്ത ഒരു മീനല്ല’; പണ്ഡിതന്മാരെ ബഹുമാനിക്കാന്‍ പഠിക്കണം:സാദിഖലി തങ്ങളുടെ പരാമര്‍ശത്തിനെതിരെ ജലീല്‍
By News Desk
കോഴിക്കോട്: പിഎംഎ സലാമിനെതിരെ സമസ്തയിലെ ഒരു വിഭാഗം ഉയർത്തിയ പ്രതിഷേധത്തെ തള്ളിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പരാമര്‍ശത്തിനെതിരെ കെ ടി ജലീല്‍. തലയും വാലുമുണ്ടാകാന്‍ സമസ്ത ഒരു മീനല്ലെന്നും പണ്ഡിതന്മാരെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും ജലീല്‍ പറഞ്ഞുJifri മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി.എം.എ.സലാം പരോക്ഷമായി വിമര്‍ശിച്ചതില്‍ ഒരു വിഭാഗം സമസ്ത യുവജനസംഘടനാ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് തലയിരിക്കുമ്പോള്‍ വാലാടേണ്ടെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞത്. സമസ്തയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കളുമായി കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അവരാരും ഒരു പ്രതിഷേധവും അറിയിച്ചിട്ടില്ല. അതുകൊണ്ട്, ‘തലയിരിക്കുമ്പോള്‍ വാലാടേണ്ട കാര്യമില്ലെ’ന്ന് സമസ്തയുടെ യുവജനസംഘടനകളുടെ പ്രതിഷേധങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് സാദിഖലി തങ്ങള്‍ പറഞ്ഞു. ‘കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണവുമൊക്കെ സവര്‍ണ്ണ സങ്കല്‍പ്പങ്ങളാണ്. ജന്‍മിത്വം നാടുനീങ്ങിയിട്ട് കാലം എത്ര പിന്നിട്ടു. സമസ്തയെ തലയും വാലും പറഞ്ഞ് ചെറിയൊരു മീനാക്കാന്‍ നോക്കേണ്ട. അതൊരു മഹാ പ്രസ്ഥാനമാണ്’ കെ.ടി.ജലീല്‍…
ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ: കോഴിക്കോട് മെഡി. കോളേജിൽ ജീപ്പിന് നേരേ പെട്രോള്‍ ബോംബേറ്
By News Desk
കോഴിക്കോട്: മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിന് മുന്നില്‍ നിര്‍ത്തിയിട്ട ജീപ്പിന് നേരേ പെട്രോള്‍ ബോംബേറ്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ഓടെയാണ് സംഭവം. ജീപ്പില്‍ ആളില്ലാതിരുന്നതിനാല്‍ ആര്‍ക്കും പരിക്കില്ല. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായാണ് പെട്രോള്‍ ബോംബേറുണ്ടായതെന്നാണ് പ്രാഥമികവിവരം. കഴിഞ്ഞദിവസം പൂവാട്ടുപറമ്പില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഈ സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്നുപേരെയാണ് ജീപ്പില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പരിക്കേറ്റവരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചശേഷം വാഹനം സമീപത്തുനിര്‍ത്തിയിട്ടു. ഇതിനുപിന്നാലെയാണ് പുലര്‍ച്ചെ ബൈക്കിലെത്തിയ രണ്ടംഗസംഘം ജീപ്പിന് നേരേ പെട്രോള്‍ ബോംബെറിഞ്ഞത്. ആക്രമണത്തില്‍ ജീപ്പിന് കേടുപാടുകളുണ്ടായി. സംഭവത്തിന് പിന്നാലെ സമീപത്തുണ്ടായിരുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ ഇടപെട്ട് തീയണച്ചതിനാല്‍ വലിയ നാശനഷ്ടങ്ങളുണ്ടായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുന്നറിയിപ്പില്ലാത്ത ഓരോ ആക്രമണത്തിനും പകരം ഓരോ ബന്ദിയുടെ ജീവനെടുക്കും: ഇസ്രയേലിന് ഹമാസിന്റെ ഭീഷണി
By News Desk
ടെൽ അവീവ്: ശനിയാഴ്ച രാവിലെ മുതൽ ഹമാസ് നടത്തുന്ന ആക്രമണത്തിന് ഇസ്രയേൽ നടത്തുന്ന തിരിച്ചടി യുദ്ധത്തിനു വഴിമാറിയതിനു പിന്നാലെ, ഇസ്രയേലിൽനിന്ന് പിടികൂടി ബന്ദികളാക്കിയവരെ വധിക്കുമെന്ന ഭീഷണിയുമായിഹമാസ് രംഗത്ത്. മുൻകൂട്ടി മുന്നറിയിപ്പു നൽകാതെ ഗാസ മുനമ്പിലെ സാധാരണക്കാരെ ഉന്നമിട്ട് ബോംബാക്രമണം നടത്തുന്നതിന് എതിരെയാണ് ഭീഷണി. മുന്നറിയിപ്പില്ലാതെ നടത്തുന്ന ഓരോ ആക്രമണത്തിനും പകരം ഓരോ ബന്ദിയുടെ ജീവനെടുക്കുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. എന്തു വിലകൊടുത്തും ഗാസ പൂർണമായും പിടിച്ചെടുക്കുമെന്ന പ്രഖ്യാപനത്തോടെ ഇസ്രയേൽ സൈനിക നീക്കം ശക്തമാക്കിയ സാഹചര്യത്തിലാണ് ഹമാസിന്റെ ഭീഷണി.
മനാമ: ഇന്ത്യൻ സ്‌കൂൾ ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന്റെ വാർഷിക പരിശീലന ക്യാമ്പ് റിഫ കാമ്പസിൽ സംഘടിപ്പിച്ചു. പ്രഥമ സോപൻ, ദ്വിതീയ സോപൻ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് വിഭാഗങ്ങൾക്കായിരുന്നു ക്യാമ്പ്. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് ഡയറക്ടറുമായ രാജേഷ് നമ്പ്യാർ, ബിനു മണ്ണിൽ വറുഗീസ്, മുഹമ്മദ് നയാസ് ഉല്ല, ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പ്രസിഡന്റും പ്രിൻസിപ്പലുമായ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവരും ഇസ ടൗൺ കാമ്പസ് വൈസ് പ്രിൻസിപ്പൽമാരും ചടങ്ങിൽ പങ്കെടുത്തു. https://youtu.be/1cfvxXQC2NU?si=gPw3_wPeBL9AcFqi വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിജ്ഞാനം വളർത്താനും അവരുടെ സമഗ്രമായ വികസനം മെച്ചപ്പെടുത്താനും വാർഷിക ക്യാമ്പ് ലക്ഷ്യമിട്ടു. പ്രഥമ സോപൻ, ദ്വിതിയ സോപൻ വിഭാഗങ്ങളിൽ നിന്നുള്ള 78 സ്കൗട്ട് ആൻഡ് ഗൈഡുകൾ ക്യാമ്പിൽ പങ്കെടുത്തു. പട്രോളിംഗ് പരിശോധന, പ്രഥമശുശ്രൂഷ, പയനിയറിംഗ്, സാലഡ്, സാൻഡ്‌വിച്ച് നിർമ്മാണം സൈക്ലിംഗ്, ക്യാമ്പ് ഗെയിമുകൾ, ക്യാമ്പ് ഫയർ…
മനാമ: സയൻസ് ഇന്റർനാഷണൽ ഫോറം ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച ശാസ്ത്രപ്രതിഭ മത്സരത്തിന്റെ അഡ്വാൻസ് ലെവൽ ഫലങ്ങൾ പ്രസിദ്ധീകരിച്ചു.അദ്ലിയയിലെ റമദാ ഹൊട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ ഡോ രവി വാര്യർ, ഡോ ബാബു രാമചന്ദ്രൻ എന്നിവരാണ് ഫലങ്ങൾ പ്രഖ്യാപ്പിച്ചത്. സയൻസ് ഇന്റർനാഷണൽ ഫോറം ബഹ്റൈൻ ചാപ്റ്റർ പ്രസിഡണ്ട് ഡോ വിനോദ് മണിക്കര, ജനറൽ സെക്രട്ടറി പ്രശാന്ത്, വിവിധ സ്കൂൾ കോർഡിനേറ്റർമാർ, അദ്ധ്യാപകർ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു. https://youtu.be/1cfvxXQC2NU?si=gPw3_wPeBL9AcFqi ഡിസംബർ-23-ന് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ ശാസ്ത്രപ്രതിഭ-2023 കിരീടം നേടിയ 19 വിദ്യാർത്ഥികൾക്ക് അവരുടെ അവാർഡുകളും മെറിറ്റ് സർട്ടിഫിക്കറ്റുകളും ലഭിക്കും. കൂടാതെ, ഈ അവാർഡ് ജേതാക്കൾക്ക് ഇന്ത്യയിലെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങൾ സന്ദർശിക്കാനുള്ള അവസരവും ലഭിക്കും.
മനാമ: ഒക്ടോബർ ആറ് മുതൽ ബഹ്റൈനിൽ കാണാതായ ഗോവ സ്വദേശി സിൽവസ്റ്റർ ഡിസൂസയുടെ മൃതദേഹം ബുഹൈർ മേഖലയിൽ നിന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. അറുപത് വയസ് പ്രായമുള്ള ഇദ്ദേഹത്തെ അവസാനമായി കണ്ടത് വെസ്റ്റ് റിഫ ഭാഗത്തായിരുന്നു. ഹൃദയസംബന്ധമായ അസുഖം നേരത്തെയുള്ള പരേതന് പരാലിസിസ് രോഗബാധയുമുണ്ടായിരുന്നു. https://youtu.be/1cfvxXQC2NU?si=qmdKFHLnkzupR3wq ഇദ്ദേഹത്തെ കാണാതായി എന്ന പരാതിയെ തുടർന്ന് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഇന്നലെ വൈകീട്ട് ബുഹൈറിലുണ്ടായിരുന്ന മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പേ മരണം സംഭവിച്ചതായി പാരമെഡിക്കൽ അധികൃതർ അറിയിച്ചു. പിന്നീട് സൽമാനിയയിലെത്തിച്ച മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു.
മനാമ: പത്തൊൻപതാമത് ഏഷ്യൻ ഗെയിംസിൽ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച മെഡൽ നേട്ടം കരസ്ഥമാക്കി ബഹ്റൈൻ. 12 സ്വർണ്ണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവുമുൾപ്പടെ 20 മെഡലുകളാണ് ബഹ്റൈൻ ഇത്തവണ നേടിയത്. ജക്കാർത്തയിൽ നടന്ന 2018 ഏഷ്യൻ ഗെയിംസിൽ നേടിയ പത്തു സ്വർണ്ണമായിരുന്നു ബഹ്റൈന്റെ ഇതുവരെയുള്ള വലിയ നേട്ടം. ബഹ്റൈൻ താരങ്ങളായ വിൻഫ്രെഡ് യാവി, കെമി അദികോയ, ബിർഹാനു ബാല്യൂ യെമാത്വ എന്നിവർ അത്ലറ്റിക്സിൽ ഇരട്ട സ്വർണ്ണം നേടി. 4* 400 മീറ്റർ മിക്സഡ് റിലെയിലും വനിതകളൂടെ 4* 400 മീറ്റർ റിലെ എന്നിവയിലും രാജ്യം സ്വർണ്ണമണിഞ്ഞിരുന്നു. https://youtu.be/1cfvxXQC2NU?si=qmdKFHLnkzupR3wq ഭാരോദ്വഹനത്തിൽ മിനാസാൻ ഗോർ, പുരുഷൻമാരൂടെ ഫ്രീ സ്റൈൽ ഗുസ്തിയിൽ തഴുദിനോവ് അഖ്മദ്, വനിതകളുടെ മാരത്തോണിൽ ചൂമ്പ യൂനിസ് ചെബിച്ചി പോൾ, വനിതകളുടെ 10000 മീറ്ററിൽ വയോല ജെപൂച്ച എന്നിവരാണ് രാജ്യത്തിനുവേണ്ടി സ്വർണ്ണം നേടിയത്.
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്ധ്യപൂര്‍വ്വ ദേശത്തെ മാത്യ ദേവാലയമായ ബഹ് റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 65-മത് പെരുന്നാളും വാര്‍ഷിക കണ്‍വെന്‍ഷനും മുഖ്യ കാര്‍മികത്വും വഹിക്കാനായി എത്തിച്ചേർന്ന മലങ്കര സഭയുടെ യൂ.കെ, യൂറോപ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രപ്പോലീത്തക്ക് ഇടവക സ്വീകരണം നൽകി. https://youtu.be/1cfvxXQC2NU?si=qmdKFHLnkzupR3wq ഒക്ടോബർ 6 വെള്ളിയാഴ്ച വി. കുർബ്ബാനന്തരം നടന്ന സ്വീകരണ ചടങ്ങിൽ ഇടവക മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വികാരി റവ. ഫാ സുനില്‍ കുര്യന്‍ ബേബി, സഹ വികാരി റവ. ഫാ. ജേക്കബ് തോമസ്, ട്രസ്റ്റി ജീസണ്‍ ജോര്‍ജ്ജ്, സെക്രട്ടറി ജേക്കബ് പി. മാത്യൂ, ഇടവക മാനേജിങ് കമ്മിറ്റി അംഗങ്ങൾ ചേർന്ന് പൊന്നാട നൽകി ആദരിച്ചു.
മനാമ: സെന്റര് ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ ( സിജി) ബഹ്‌റൈൻ ചാപ്റ്റർ ആ ഭിമുഖ്യത്തിൽ നടന്നു വരുന്ന പ്രസംഗ പരിശീലന പരിപാടി ശ്രദ്ധേയമായ പുതിയ ചുവടുകളിലേക്ക്. 24 ആഴ്ചകൾ പിന്നിട്ട ഈ സൗജന്യ പരിശീലന പരിപാടി ഇതിനകം നൂറോളം പേര് പ്രയോജനപ്പെടുത്തി. സദസ്സിനെ അഭിമുഖീകരിക്കുന്നതിനുള്ള ഭയത്തെ വൺ ടു വൺ ശൈലിയിലൂടെ മാറ്റിയെടുത്ത് ആത്മ വിശ്വാസം നേടുവാനുള്ള ലക്‌ഷ്യം എല്ലാവരും നേടി എന്നതാണ് ഈ സൗജന്യ പരിപാടിയെ വേറിട്ട് നിർത്തുന്നത്. വിവിധ ടോസ്റ് മാസ്റ്റർ സംഘടനകൾ പ്രതിമാസ വരിസംഖ്യ ഉൾപ്പെടെ ഈടാക്കുന്ന ഇത്തരം പരിശീലനങ്ങൾ എല്ലാവരിലേക്കും സൗജന്യമായി എത്തിക്കുന്ന നടപടികൾ ആണ് സിജി ബഹ്‌റൈൻ ഏറ്റെടുത്ത് നടത്തുന്നത്. ബഹ്‌റൈനിലെ നിറവധി സാംസ്‌കാരിക -സാമൂഹിക പ്രവർത്തകർ ക്ലാസ്സിൽ പങ്കെടുത്ത് ഉപദേശ നിർദേശങ്ങൾ നൽകാറുണ്ട്. https://youtu.be/1cfvxXQC2NU?si=qmdKFHLnkzupR3wq പ്രസംഗ പരിശീലനം ഒന്നാം ഘട്ടം സർട്ടിഫിക്കറ്റ് വിതരണം ഉടൻ നടക്കും. പുതുതായി ഡിബേറ്റ് പരിശീലന പരിപാടി ആരംഭിക്കും. ആനുകാലിക പുസ്തക പരിചയമാണ് ഇതോടൊപ്പമുള്ള മറ്റൊരു…
മനാമ: കണ്ണും കാതും കൂർപ്പിച്ച് ഒരു നടന്റെ അംഗവിക്ഷേപങ്ങളിലേക്കും നിമിഷങ്ങൾക്കുള്ളിൽ മാറിമറിഞ്ഞ വേഷപ്പകർച്ചകളിലേക്കും അഭിനയ മുഹൂര്തങ്ങളിലേയ്ക്കും മാത്രമായി ശ്രദ്ധ പതിഞ്ഞപ്പോൾ അത് ‘പെൺനടൻ’ എന്ന നാടകത്തിന്റെ വിജയം മാത്രമല്ല, ബഹ്‌റൈനിൽ നാടകങ്ങൾക്ക് കാണികൾ ഉണ്ടാകില്ലെന്നുള്ള മുൻ ധാരണകൾക്ക് കടിഞ്ഞാൺ വീഴുക കൂടിയായിരുന്നു. ബഹ്‌റൈൻ മലയാളി ഫോറം മീഡിയാരംഗിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ദിനേശ് കുറ്റിയിൽ അനുസ്‌മരണ റേഡിയോ നാടക മത്സരത്തിന്റെ അവാർഡ് നിശയോടനുബന്ധിച്ചായിരുന്നു കഴിഞ്ഞ ദിവസം സന്തോഷ് കീഴാറ്റൂരിന്റെ ‘പെൺ നടൻ’ എന്ന നാടകം അരങ്ങിൽ എത്തിച്ചത്. https://youtu.be/1cfvxXQC2NU?si=wR6NZb_quu3kH-xt ബഹ്‌റൈൻ കേരളീയസമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ സഹകരണത്തോടെ ആയിരുന്നു നാടകത്തിനുള്ള വേദി ഒരുക്കിയത്. പ്രശസ്ത നാടകനടൻ ഓച്ചിറ വേലുക്കുട്ടി ആശാന്റെ നാടകജീവിതമാണ് പെൺനടനിലെ പ്രമേയം . . തുടക്കം മുതൽ ഒടുക്കം വരെ ഒരു മൊബൈൽ ഫോൺ പോലും ശബ്ദിക്കാതെ ആസ്വദിച്ച നാടകത്തിനൊടുവിൽ കാണികൾ സ്റ്റാന്റിംഗ് ഓവിയേഷനിലൂടെ പ്രതികരിച്ചത് നാടകനടനോടുള്ള ബഹുമാനം മാത്രമല്ല ഒരു നല്ല നാടകം നിറഞ്ഞ മനസോടെ അനുഭവിച്ചതിനുള്ള സന്തോഷം…
