Author: News Desk

റിയാദ്: രാജ്യത്ത് കൊറോണ വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുടെ ഭാഗമായി ആഭ്യന്തര, അന്തർദ്ദേശീയ വിമാന സർവീസുകൾ നിർത്തിവയ്ക്കുന്നതു അനിശ്ചിതകാലത്തേക്ക് നീട്ടി. ജനങ്ങൾ ജോലിസ്ഥലത്തെത്തി തൊഴിലെടുക്കുന്നതും അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ വരെ നീട്ടാനും തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയവക്താവ് അറിയിച്ചു.

Read More

തിരുവനന്തപുരം: സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്ന ഈ ഘട്ടത്തിൽ കൊറോണ വൈറസ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മസത്തെ ശമ്പളം ദുരിതാശ്വസ നിധിയിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വീസ് സംഘടനാ നേതാക്കളുടെ യോഗത്തിലാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. സൗജന്യ റേഷന്‍ വിതരണത്തിനും മറ്റ് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലേക്കുമായി കോടിക്കണക്കിന് രൂപയാണ് വേണ്ടിവരുന്നത്.എന്നാല്‍ നിര്‍ബന്ധിത പിരിവിലേക്ക് മാറരുതെന്ന് പ്രതിപക്ഷ സര്‍വ്വീസ് സംഘടനകള്‍ ആവശ്യപ്പെട്ടു.

Read More

കൊറോണാ വന്നത് മുതല്‍ പലര്‍ക്കും പ്രവാസികള്‍ എന്നു കേള്‍ക്കുന്നത് തന്നെ പുച്ഛമാണ്. നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുക്കളോടും, കൂട്ടുകാരോടും ദയവു ചെയ്ത് കേരളത്തിലേക്ക് വരരുത് എന്നു വരെ ക്രൂരമായ് പലരും പറയുന്നു. യഥാര്‍ത്ഥത്തില്‍ വിദേശത്ത് മണലാരണ്യത്തില്‍ പോയ് ചുട്ടു പൊള്ളുന്ന വെയിലില്‍ കഷ്ടപ്പെട്ട് പണമുണ്ടാക്കി കേരളത്തിലേക്ക് അയച്ചിട്ടാണ് ഇന്നീ കാണുന്ന കേരളത്തിന്റെ മുഴുവന്‍ പുരോഗതിയും ഉണ്ടായത്. പ്രവാസികള്‍ ജീവന്‍ ഹോമിച്ച് നല്‍കിയ ഭിക്ഷയാണ് കേരള സംസ്ഥാനത്തിന്റെ വളര്‍ച്ചയും, വിജയവും നമ്പര്‍ വണ്‍ സ്ഥാനവും…….കേരളത്തില്‍ പ്രളയം വരുമ്പോഴും ചിലര്‍ക്ക് വലിയ രോഗം വരുമ്പോഴും ഈ പ്രവാസികള്‍ എത്രയോ തുക എത്രയോ പേര്‍ക്ക് അയച്ചു കൊടുത്തു. അതെല്ലാം പല മഹാത്മാരും ഇത്ര പെട്ടെന്ന് മറന്നു. പ്രവാസികള്‍ ചെയ്ത അത്രയും ചാരിറ്റി കേരളത്തില്‍ ജോലി ചെയ്ത ആരെങ്കിലും ചെയ്തിട്ടുണ്ടോ..? കഷ്ടം……..എന്ന് പ്രവാസികൾക്കായി സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക് പേജിൽ പ്രതിഷേധം രേഖപ്പെടുത്തി.ഭൂരിഭാഗം മലയാളത്തിലെ ബിഗ് ബജറ്റ് സിനിമകളും കോടികള്‍ കത്തിച്ച് നിര്‍മിച്ചതും പ്രവാസികളാണ്. വലിയ വലിയ…

Read More

കുവൈറ്റ് സിറ്റി: കൊറോണ വൈറസ് പ്രതിരോധ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി കുവൈറ്റിൽ സൂപ്പർമാർക്കറ്റുകളിലും ഭക്ഷണ ശാലകളിലും കുട്ടികൾ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. അത്യാവശ്യമുള്ള സന്ദർഭങ്ങളിൽ ഒഴികെ പുറത്തുപോകുന്നത് നിയന്ത്രിക്കുന്നതിന് കർശനമായ നിയന്ത്രണമാന് രാജ്യം സ്വീകരിച്ചിരിക്കുന്നത്. പ്രാദേശിക മാധ്യമങ്ങൾ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read More

തിരുവനന്തപുരം: ലോക്ക് ഡൗണിനെത്തുടന്ന് പ്രവർത്തനം നിർത്തലാക്കിയിരുന്ന സംസ്ഥാനത്തെ കൊറിയര്‍ പാര്‍സല്‍ സര്‍വ്വീസുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. ഓണ്‍ലൈനായും ചരക്ക് ലോറി ഉടമകള്‍ക്ക് പാസ് എടുക്കാം. ഇതിനായി അന്‍പതിനായിരം വെഹിക്കിള്‍ പാസുകള്‍ കളക്ടര്‍മാര്‍ക്ക് അച്ചടിച്ച് നല്‍കി. അവശ്യസാധനങ്ങള്‍ അല്ലാത്ത ഉല്‍പ്പന്നങ്ങള്‍ക്കും തടസ്സമില്ലാതെ കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്. httsp://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോമിലെ വിദഗ്ധ സംഘമാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്.

Read More

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഒൻപത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക്‌ കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്‌ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2395 ആയി. നേരത്തെ രോഗം സ്ഥിരീകരിച്ച മൂന്ന് ഇന്ത്യക്കാരുമായുള്ള സമ്പർക്കത്തിലൂടെയാണ്‌ ഒമ്പത്‌ ഇന്ത്യൽ പ്രവാസികള്‍ക്ക്‌ രോഗം പകര്‍ന്നത്‌. ആകെ 67 പേരാണ്‌ ഇതുവരെ രോഗമുക്തി നേടിയത്‌. നിലവില്‍ 188 പേരാണ്‌ ചികിത്സയിലുള്ളത്‌ എന്ന് ആരോഗ്യമന്ത്രാലയം വക്താവ്‌ ഡോ. അബ്ബലല അസ്സുനദ്‌ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Read More

ബഹറിനിൽ 31895 പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ224കേസുകൾ മാത്രമാണ് പോസിറ്റിവ് ആയിട്ടുള്ളത്. 1 ആളുടെ നില ഗുരുതരമാണ്. ഇതിനോടകം 272 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി. 4 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read More

മനില: ഫിലിപ്പൈന്‍സ് ആരോഗ്യ വകുപ്പ് എയര്‍ ആംബുലന്‍സ് ആയി ചാര്‍ട്ടര്‍ ചെയ്ത് ടോക്കിയോയില്‍ നിന്ന് രോഗികളെ കൊണ്ടുവരാന്‍ ഉപയോഗിച്ചിരുന്ന വിമാനത്തിന് തീപിടിച്ച് ഡോക്ടറും രോഗികളും ഉൾപ്പടെ 8 പേര്‍ കൊല്ലപ്പെട്ടു.ടേക്ക് ഓഫിനു തയ്യാറെടുത്ത വിമാനം മനില എയര്‍പോര്‍ട്ടില്‍ വച്ച് തീപ്പിടിക്കുകയായിരുന്നു. രണ്ട് ജീവനക്കാര്‍, ഒരു ഡോക്ടര്‍, ഒരു ഫ്ലൈറ്റ് മെഡിക്, ഒരു നഴ്സ്, ഒരു രോഗി, രോഗിയുടെ സഹായി, എന്നിവര്‍ ഉള്‍പ്പടെ എട്ടുപേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതു എന്നാണ് പ്രാഥമിക വിവരം.

Read More

തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് മന്ത്രി എം.എം മണി. ആശുപത്രികൾ, നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ, ഐസൊലേഷൻ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങരുത്. കൊറോണ പടരുന്ന സാഹചര്യത്തിലും മാതൃകാപരമായി പ്രവർത്തിച്ച ജീവനക്കാർക്ക് അദ്ദേഹം നന്ദി പറഞ്ഞു.

Read More

ഇന്ന് കേരളത്തില്‍ 20 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 8 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്ന് 7 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ഐ.സി.യു.വില്‍ ചികിത്സയിലാണ്. എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകന് രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലെ ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കേരളത്തില്‍ 202 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 201 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,40,618…

Read More