Author: News Desk

സൗദി: സൗദിയിലെ വിവിധയിടങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി.റിയാദ്, തബൂക്ക്, ദമ്മാം, ധഹ്‌റാൻ, ഹോഫുഫ് നഗരങ്ങളിലും ജിദ്ദ, തായ്ഫ്, ഖത്തീഫ്, ഖോബാർ എന്നീ ഗവർണറേറ്റുകളിലുമെല്ലാം സൗദി അറേബ്യ 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉറവിടം ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയിലെ പൗരന്മാർക്കും താമസക്കാർക്കും 24 മണിക്കൂർ കർഫ്യൂ സമയത്ത് ദിവസേന രാവിലെ 6 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ താമസിക്കുന്ന അയൽ പ്രദേശത്തെ ഭക്ഷണം, ആരോഗ്യ സംരക്ഷണം തുടങ്ങിയ അത്യാവശ്യ ആവശ്യങ്ങൾക്കായി മാത്രം വീട് വിടാൻ അനുവാദമുണ്ട്. അത്യാവശ്യ ആവശ്യങ്ങൾക്കായി പുറപ്പെടുമ്പോൾ ഡ്രൈവർ ഉൾപ്പെടെ രണ്ട് യാത്രക്കാരെ മാത്രമേ വാഹനങ്ങൾക്കുള്ളിൽ അനുവദിക്കുകയുള്ളൂവെന്ന് സൗദി അറേബ്യയുടെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസക്കാർ രജിസ്റ്റർ ചെയ്തിട്ടുള്ള സമീപ പ്രദേശങ്ങളിൽ മാത്രമേ യാത്ര ചെയ്യാനാകൂ, അധികൃതർ കൂട്ടിച്ചേർത്തു.

Read More

മനാമ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയെ ഇന്ന് ടെലിഫോണിൽ വിളിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ചരിത്രപരമായ ഉഭയകക്ഷി ബന്ധവും അവ ശക്തിപ്പെടുത്തുന്ന രീതികളും അവലോകനം ചെയ്തു. പ്രാദേശിക, അന്തർദേശീയ തലത്തിൽ ഇന്ത്യയുടെ നിർണായക പങ്കിനെക്കുറിച്ചും അന്താരാഷ്ട്ര സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ നിലനിർത്തുന്നതിൽ സൃഷ്ടിപരമായ സംഭാവനയെക്കുറിച്ചും ഹമദ് രാജാവ് മോദിയെ പ്രശംസിച്ചു.കൊറോണ വൈറസിനെ നേരിടുന്നതിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ ,എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും അവരുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിന് എല്ലാ പിന്തുണയും പരിചരണവും എന്നിവയെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു.

Read More

ബഹ്‌റൈനിൽ 47684 പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 294 കേസുകൾ മാത്രമാണ്  നിലവിൽ  പോസിറ്റിവ് ആയിട്ടുള്ളത്.  4 പേരുടെ നില ഗുരുതരമാണ്. ഇതിനോടകം 458 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി. 4 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read More

മനാമ: ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് “Ask MOFA” എന്ന പേരിൽ ഇലക്ട്രോണിക് സേവനങ്ങൾ നൽകാനായി വിദേശകാര്യ മന്ത്രാലയം പുതിയ സംവിധാനം ഏർപ്പെടുത്തി.മന്ത്രാലയം നൽകുന്ന എല്ലാ സേവനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്കും അന്വേഷണങ്ങൾളും സ്വദേശികൾക്കും ബഹ്‌റൈൻ വിസയുള്ള വിദേശ താമസക്കാർക്കും ഇ-സേവനം ഉപയോഗിക്കാവുന്നതാണ്. കൂടാതെ കാര്യക്ഷമവും ഉയർന്ന നിലവാരമുള്ളതുമായ സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായി ആവശ്യമെങ്കിൽ ഒരു തത്സമയ ചാറ്റ് നടത്താനും ഇതിലൂടെ കഴിയും. വിദേശകാര്യ മന്ത്രാലയം, “www.mofa.gov.bh” എന്ന വെബ്‌സൈറ്റ് വഴിയാണ് ഈ സേവനം ആരംഭിച്ചത്. സമീപഭാവിയിൽ തന്നെ ഈ സേവനം മന്ത്രാലയത്തിന്റെ സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനായ “Wejhati” യിലും ലഭിക്കും.

Read More

യു.എ.ഇയിൽ കൊറോണ വൈറസ് ബാധിച്ച് ഒരു ഏഷ്യക്കാരൻ കൂടി മരിച്ചതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം വക്താവ് ഡോ.ഫരീദ അൽ ഹൊസനി വ്യക്തമാക്കി . രാജ്യത്ത് 2076 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം 294 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കൊറോണ ചികിത്സയിലായിരുന്ന 167 പേർ മൊത്തത്തിൽ സുഖം പ്രാപിച്ചു. https://youtu.be/_i_1px_S0dg

Read More

മലപ്പുറം: കൊറോണക്കാലത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊന്നാനി മണ്ഡലത്തിലെ പഞ്ചായത്തുതല കമ്മ്യൂണിറ്റി കിച്ചന്റെ നടത്തിപ്പിലേക്ക് വിഭവങ്ങള്‍ സമാഹരിച്ച്‌ വിതരണം ചെയ്യുന്നതിനായി ആവിഷ്‌കരിച്ച പാഥേയം പദ്ധതിയിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് മുസ്‌ലിം ലീഗ്. പൊന്നാനി എംഎല്‍എയും നിയമസഭാ സ്പീക്കറുമായ പി ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിലാണ് പാഥേയം പദ്ധതി നടത്തുന്നത്. വിഭവങ്ങള്‍ സമാഹരിച്ചതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നും, ഈ അഴിമതി പുറത്തുകൊണ്ടുവന്ന മണ്ഡലത്തിലെ യുഡിഎഫ് നേതാക്കള്‍ക്കെതിരേ ഭരണത്തിന്റെ തണലില്‍ കള്ളക്കേസുകള്‍ നല്‍കുമെന്ന സ്പീക്കറുടെ നിലപാടിനെ രാഷ്ട്രീമായി നേരിടുമെന്നും മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ: യുഎ ലത്തീഫും വൈസ് പ്രസിഡന്റ് അശ്‌റഫ് കോക്കൂരും പറഞ്ഞു.

Read More

ബഹ്‌റൈനിൽ 46999 പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 268 കേസുകൾ മാത്രമാണ്  നിലവിൽ  പോസിറ്റിവ് ആയിട്ടുള്ളത്.  4 പേരുടെ നില ഗുരുതരമാണ്. ഇതിനോടകം 451 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി. 4 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read More

ലോസ്ആഞ്ചലസ്: കൊറോണ ബാധിച്ച്‌ ഹോളിവുഡ് താരം ലീ ഫിയറോ (91) കൊറോണ ബാധിച്ച്‌ അന്തരിച്ചു. ലീ സേവനമനുഷ്ഠിച്ച ഐലാന്‍ഡ് തീയറ്റര്‍ വര്‍ക്ക്‌ഷോപ്പ് ബോര്‍ഡ് പ്രസിഡന്റും ആര്‍ടിസ്റ്റിക് ഡയറക്ടറുമായ കെവിന്‍ റയാനാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.1929 ഫെബ്രുവരി 13 ന് യു‌എസ്‌എയിൽ എലിസബത്ത് ലീ ഫിയറോ ജനിച്ചു. ജാസ് (1975), ജാസ്: ദി റിവഞ്ച് (1987), ദി മിസ്റ്റോവർ ടെയിൽ (2016) എന്നിവയിലൂടെ ഏറെ പ്രശസ്തയായിരുന്നു.

Read More

ചെന്നൈ: തമിഴ്നാട്ടിലെ ചെങ്കല്‍പ്പെട്ടിൽ ലോക്ക്ഡൗണിനെത്തുടര്‍ന്ന് മദ്യം കിട്ടാത്തതിനാല്‍ പെയിന്റും വാര്‍ണിഷും കഴിച്ച മൂന്ന് പേര്‍ മരിച്ചു. ഈ മാസം 14 വരെ തമിഴ്നാട്ടിലെ എല്ലാ മദ്യ വിൽപ്പനയും നിർത്തിവച്ചിരിക്കുകയാണ്.മരിച്ച ശിവരാമൻ, ശിവശങ്കർ, പ്രദീപ് എന്നീ മൂന്ന് പേരും പതിവായി മദ്യപിക്കുന്നവരായിരുന്നു എന്ന് പോലീസ് അറിയിച്ചു.

Read More

ദുബായ്: അജ്മാനിലെ സ്വകാര്യ കമ്പനിയില്‍ പിആര്‍ഒ ആയി ജോലി ചെയ്യുകയായിരുന്നു ഹാരിസ് കൊറോണ ബാധിച്ചു മരണപെട്ടു. മുപ്പത്തഞ്ചു വയസ്സ് ആയിരുന്നു. യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ഹാരിസ് . പനിയും ന്യുമോണിയയും ബാധിച്ചതിനെ തുടർന്നാണ് ചികിത്സക്കെത്തിയത്. യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നായി.

Read More