Author: News Desk

ബഹ്‌റൈനിൽ 54708  പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 355 കേസുകൾ മാത്രമാണ്  നിലവിൽ  പോസിറ്റിവ് ആയിട്ടുള്ളത്.  3 പേരുടെ നില ഗുരുതരമാണ്. ഇതിനോടകം 495 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി. 5 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read More

മനാമ: ബഹ്‌റൈനിലെ മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രമുഖ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ബഹ്‌റൈൻ മലയാളി മീഡിയ ഫോറം (BMMF) ” ടുഗദർ വി കെയർ” ന് ആയി വൺ ബഹ്‌റൈൻ ഹോസ്പിറ്റാലിറ്റി എന്ന ചാരിറ്റി പ്രവർത്തകരുടെയും മാരിയറ്റ് ഇന്റർനാഷണൽ ഹോട്ടലിൻറെയും സഹകരണത്തോടെ ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു. കോവിഡ് 19 മൂലം തൊഴിൽ രഹിതരും ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നവരെയും കണ്ടെത്തി BMMF ഭക്ഷണകിറ്റുകൾ തുടർന്നും വിതരണം ചെയ്യും. വൺ ബഹ്‌റൈൻ ഹോസ്പിറ്റാലിറ്റി ജനറൽ മാനേജർ ആൻറണി പൗലോസ്, മാരിയറ്റ് എക്സിക്യൂട്ടീവ് അപ്പാർട്ട്മെൻറ് ജനറൽ മാനേജർ ഹൊസൈൻ ഗാരൻ എന്നിവർക്ക് പുറമേ മാധ്യമ പ്രവർത്തകരും പങ്കെടുത്തു. വരും ദിനങ്ങളിലും ഭക്ഷണവിതരണവും, തൊഴിൽ പ്രശ്നങ്ങൾ ഉൾപ്പടെ ബഹ്‌റൈൻ മലയാളി സമൂഹത്തിലെ പ്രശ്നങ്ങളിൽ സജീവ ഇടപെടലുകൾ ഉണ്ടാകും എന്ന് അംഗങ്ങൾ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് 36219358, 36658390, 33483381എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ബഹറൈൻ മലയാളി മീഡിയ ഫോറം എസ്സ്ക്യൂട്ടീവ് അംഗങ്ങൾ *സേതുരാജ് കടയ്ക്കൽ(സ്റ്റാർവിഷൻ ന്യൂസ്, മാതൃഭൂമി ന്യൂസ്…

Read More

ബഹ്‌റൈനിൽ 52804 പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 341 കേസുകൾ മാത്രമാണ്  നിലവിൽ  പോസിറ്റിവ് ആയിട്ടുള്ളത്.  3 പേരുടെ നില ഗുരുതരമാണ്. ഇതിനോടകം 477 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി. 5 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read More

മനാമ: കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പുതിയ അധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ എല്ലാ വിദ്യാർത്ഥികളുടെയും വീടുകളിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ അറിയിച്ചു.  ബഹ്‌റൈനിൽ കോവിഡ് -19ന്റെ  ഭാഗമായ മാർഗ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്‌ 2020-21 അധ്യയന വർഷത്തെ ക്ളാസുകൾ ഓൺലൈൻ സംവിധാനത്തിൽ പ്രാവർത്തികമാക്കാനുള്ള നടപടികൾ  സ്‌കൂളിൽ പുരോഗമിച്ചു വരുന്നു.   സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആയിരത്തോളം കുട്ടികൾക്ക് ഇപ്പോൾ തന്നെ ഇന്ത്യൻ സ്‌കൂൾ ഫീസ് ഇളവ് നൽകിവരുന്നുണ്ട്. എന്നാൽ  കോവിഡ് 19 ന്റെ ഭാഗമായി നിരവധി രക്ഷിതാക്കൾക്ക് ജോലി നഷ്ടപ്പെടുകയും സാമ്പത്തിക ബുദ്ധിമുട്ടിനു ഇടയാക്കുകയും  ചെയ്യുന്നുണ്ട്. ഇപ്രകാരം വളരെ കഷ്ടപ്പെടുന്ന  രക്ഷിതാക്കളിൽ നിന്ന്  ഫീസ് ഇളവിനായി ധാരാളം പുതിയ അപേക്ഷകൾ സ്‌കൂളിന് ലഭിച്ചുവരുന്നു. ഗൾഫ് രാജ്യങ്ങളിലെ തന്നെ ഏറ്റവും കുറഞ്ഞ ഫീസ് ഇടാക്കി  തീർത്തും ലാഭരഹിതമായി  പ്രവർത്തിക്കുന്ന ഇന്ത്യൻ സ്‌കൂൾ ബഹ്റൈനു  താങ്ങാവുന്നതിലും അപ്പുറമാണ്  ഈ അപേക്ഷകൾ. ഈ സാഹചര്യത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന രക്ഷിതാക്കൾക്കു തുണയേകാൻ  ആവശ്യമായ സാമ്പത്തിക വിഭവ സമാഹരണത്തിന്…

Read More

തിരുവനന്തപുരം: പത്തനംത്തിട്ടയിൽ വിദ്യാര്‍ത്ഥിനിക്ക് നേരെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങൾ നടത്തിയതിനും, കുട്ടിയുടെ അച്ഛന് വധഭീഷണി ഉണ്ടായതിനെ തുടർന്നും ജീവന് സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്, നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം.പത്തനംത്തിട്ട ജില്ലയിൽ കൊറോണ നിരീക്ഷണത്തിലിരിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍കയറി അക്രമണം നടത്തിയവര്‍ക്കെതിരെ ധാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു, അക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുകയും ധാക്ഷിണ്യമില്ലാത്ത നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More

ഇന്നത്തെ കണക്കു പ്രകാരം ലോകത്തു 6300 അധികം പേർ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ മരണപെട്ടു. ഫ്രാൻസിൽ 1417 പേരാണ് മരണപ്പെട്ടത്. അമേരിക്കയിൽ 1373 പേർ ഇന്ന് മരണപെട്ടു. യു.കെയിൽ 786 പേരും ഇന്ന് ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ മരണപെട്ടു. ഇതുവരെയുള്ള കണക്കു പ്രകാരം ഇറ്റലിയിൽ 17127 പേരും, സ്പെയിനിൽ 13897 പേരും,അമേരിക്കയിൽ 12021 പേരും ,ഫ്രാൻസിൽ 10343 പേരും മൊത്തത്തിൽ മരണപെട്ടു.

Read More

മനാമ: ബഹ്‌റൈന്റെ ദേശീയ സമ്പദ്‌വ്യവസ്ഥയും സാമ്പത്തികഘടനയും സുസ്ഥിര വികസനവും സംരക്ഷിക്കാൻ ഗവണ്മെന്റ് ശ്രമിക്കുന്നതായി വ്യവസായ വാണിജ്യ ടൂറിസം മന്ത്രി സായിദ് അൽ സയാനി പറഞ്ഞു. പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. റെസ്റ്റോറന്റുകളുടെ പ്രവർത്തനങ്ങൾ, സലൂണുകൾ, ഉൾപ്പടെ ഉള്ളവ ഇപ്പോളത്തെ പോലെ തുടരും. കടകൾ തുറക്കുമ്പോൾ പ്രായമായവർക്കും ഗർഭിണികൾക്കും മാത്രമായി ഒരു മണിക്കൂർ ഷോപ്പുകൾ അനുവദിക്കുംകൂടാതെ ഷോപ്പുകളിൽ നിലവിലെ നിശ്ചിത അകലം കര്ശനം ആയി പാലിക്കണം.

Read More

മനാമ: ബഹ്‌റൈൻ നിവാസികളുടെയും താമസക്കാരുടെയും ആരോഗ്യവും സുരക്ഷയും മുൻ‌ഗണനയാണെന്ന് ഉറപ്പുവരുത്തി 50,000 ത്തിലധികം കൊറോണ പരിശോധനകൾ നടത്തിയാതായി ആരോഗ്യമന്ത്രി ഫെയ്ക ബിന്ത് സയീദ് അൽ സാലിഹ് പറഞ്ഞു. കേസുകളുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നും , 458 പേരെ ഡിസ്ചാർജ് ചെയ്തു. ഐസൊലേഷൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ നിലവിലെ ശേഷി 1,667 കിടക്കകൾ ആണ്. കൊറേന്റീൻ കേന്ദ്രങ്ങളിലെ നിലവിലെ ശേഷി 2,504 കിടക്കകളാണ്. നിലവിൽ ഗുരുതരമായ നാല് രോഗികൾ ഉണ്ട് എന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

Read More

മനാമ: കോവിഡ് -19 നെ നേരിടാൻ ബഹ്‌റൈൻ കിരീടാവകാശിയുടെ അദ്ധ്യക്ഷതയിൽ സർക്കാർ എക്സിക്യൂട്ടീവ് കമ്മിറ്റി പുതിയ നിരവധി പദ്ധതികൾ നടപ്പാക്കി.ബഹ്‌റൈനിലെ നിലവിലെ നിയന്ത്രണങ്ങൾ ഏപ്രിൽ 23 വരെ തുടരും.ബഹ്‌റൈനിൽ ഉടനീളമുള്ള ആളുകൾ പരസ്യമായി മുഖംമൂടി ധരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമാശാലകൾ, ഫിറ്റ്നസ് സെന്ററുകൾ, സലൂണുകൾ എന്നിവ തുറക്കാനാവില്ല. അഞ്ചിലധികം ആളുകൾഒന്നിച്ചുകൂടുന്നതിൽ നിരോധനം തുടരും.

Read More