Author: News Desk

മനാമ: ബഹ്‌റൈനിൽ 79612   പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 1011 കേസുകൾ മാത്രമാണ്  നിലവിൽ  പോസിറ്റിവ് ആയിട്ടുള്ളത്.  3 പേരുടെ നില ഗുരുതരമാണ്. ഇതിനോടകം 726 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി. 7 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ബഹറിനിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 1744 ആണ്.

Read More

ഷംലി: ഉത്തര്‍പ്രദേശില്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധാന്യം വാങ്ങാനെത്തിയ 23കാരിയെ റേഷന്‍ വ്യാപാരി ബലാത്സംഗത്തിനിരയാക്കി. യുവതിയുടെ ഭര്‍ത്താവ് ലോക്ക്ഡൗണിനെ തുടർന്ന് നാട്ടിലെത്താന്‍ കഴിയാതെ പഞ്ചാബിലാണുള്ളത്. റേഷന്‍ വാങ്ങാനെത്തിയ യുവതിക്ക് മണിക്കൂറുകള്‍ കാത്തുനിന്നിട്ടും റേഷന്‍ നല്‍കാതെ ,വീട്ടിലേക്ക് റേഷന്‍ സൗജന്യമായി എത്തിക്കാമെന്ന് വ്യാപാരി അറിയിച്ചു.തുടർന്ന് യുവതിയുടെ വീട്ടിലെത്തിയ റേഷന്‍ വ്യാപാരി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പരാതിപ്പെട്ടു. പ്രതിയെ പൊലീസ് അറസ്റ് ചെയ്തു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ഏപ്രില്‍ 20 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. കേരളാ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനീസ് അസോസിയേഷന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ മാര്‍ഗ നിര്‍ദ്ദേശങ്ങളും അനുസരിച്ചു കൊണ്ട് സ്ഥാപനങ്ങള്‍ തുറക്കുമെന്നും, മിനിമം ജീവനക്കാര്‍ മാത്രമായിരിക്കും സ്ഥാപനങ്ങളില്‍ ഉണ്ടാകുകയെന്നും വ്യക്തമാക്കി.

Read More

കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് കൊല്ലം പ്രാക്കുളം സ്വദേശി പുരുഷോത്തമന്റെ മകന്‍ അശോകൻ ദുബായില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിമരിച്ചു. കൊറോണ ബാധിച്ച അശോകനെ താമസിച്ചിരുന്ന മുറിയില്‍ കയറ്റാൻ മറ്റുള്ളവർ സമ്മതിക്കാത്തതിനാൽ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തതായിട്ടാണ് പ്രാഥമിക വിവരം.

Read More

അബുദാബിയിൽ കോവിഡ് ബാധിച്ച് മരിച്ച തിരൂർ പുറത്തൂർ പുളിക്കൽ കുട്ടാപ്പു മകൻ കുഞ്ഞുമോൻറെ മൃതദേഹം അബുദാബിയിൽ സംസ്കരിച്ചു. ദൽമയിൽ മത്സ്യ വ്യാപാരിയായിരുന്ന ഇദ്ദേഹം ഏഴ് ദിവസമായി അബുദാബിയെ ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.55 വയസായിരുന്നു.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ചിലവഴിക്കുന്നതില്‍ യാതൊരു മാനദണ്ഡവും പാലിക്കാതെ സി.പി.എമ്മിന്‍റെ താല്‍പര്യപ്രകാരം കൊലയാളികള്‍ക്കും പാര്‍ട്ടി ബന്ധുക്കള്‍ക്കും ചിലവഴിച്ച പിണറായി സര്‍ക്കാരിന്‍റെ നടപടിയെ ചോദ്യം ചെയ്ത കെ.എം.ഷാജി എം.എല്‍.എയെ വിജിലന്‍സ് കേസില്‍പ്പെടുത്തി പ്രതികാര നടപടികള്‍ സ്വീകരിച്ച് നിശബ്ദനാക്കാനുള്ള പിണറായി സര്‍ക്കാരിന്‍റെ നീക്കം തികഞ്ഞ പാപ്പരത്തമാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് പ്രസ്താവനയില്‍ പറഞ്ഞു. പ്രളയ ഫണ്ടിനെ പോലെ കോവിഡ്-19ന്‍റെ ദുരിതാശ്വാസ ഫണ്ടും ധൂര്‍ത്തടിക്കാനുള്ള സാഹചര്യം ഉണ്ടാകരുതെന്നാണ് കെ.എം. ഷാജി പറഞ്ഞത്. ഇക്കാര്യത്തില്‍ സംഭാവന നല്‍കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന കെ.എം ഷാജിയുടെ അഭിപ്രായം കേട്ട് വിറളി പിടിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലന്‍സ് അന്വേഷണം എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒരു ഏകാധിപതിയുടെ ശൈലിയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും കോടിക്കണക്കിന് രൂപയാണ് സി.പി.എം നേതാക്കളുടെ പോക്കറ്റിലേക്ക് പോയപോലെ വീണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് സമാഹരിക്കുമ്പോള്‍ സുതാര്യമായി ചെലവഴിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More

മനാമ: ബഹ്​റൈനിൽ പുതുതായി 143 പേർക്ക്​ കൂടി കോവിഡ്​ – 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 1001 ആയി ഉയർന്നു. പുതുതായി 15 പേർ കൂടി സുഖം പ്രാപിച്ചതായും ആരോഗ്യ മ​ന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ 663 പേർ സുഖം പ്രാപിച്ചു ആശുപത്രിവിട്ടു. 72647 പേരിലാണ് കോവിഡ് പരിശോധന നടത്തിയിട്ടുള്ളത്.

Read More

മനാമ: ജനത കൾച്ചറൽ സെന്റർ ബഹ്റൈൻ , വിഷു കിറ്റ് വിതരണ ഉദ്ഘാടനം പ്രശസ്ത സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി നിർവ്വഹിച്ചു. ബഹ്റൈനിലെ ജോലി ചെയ്യുവാൻ സാധിക്കാത്ത സലൂൺ ജോലിക്കാർക്കും സ്കൂളുകൾ ക്ളീനിങ്ങ് ജോലിക്കാർക്കും വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തു. ഇനിയും വരുംനാളുകളിലും ബഹ്റൈനിലെ എല്ലാ ഭാഗങ്ങളിലും കിറ്റ് വിതരണം ഉണ്ടായിരിക്കുന്നതാണ്. ജനറൽ സെക്രട്ടറി നജീബ് കടലായി, ട്രഷറർ മനോജ് വടകര, സന്തോഷ് മേമുണ്ട, ശശി പതേരി എന്നിവർ നേതൃത്വം നല്കി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 38280018,33212255.

Read More

മനാമ: ബഹറിനിൽ കോവിഡ് – 19 ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ ബഹറിനിൽ കോവിഡ് മരണം ഏഴായി. അറുപതുകാരനായ ബഹ്‌റൈനി പൗരനാണ് മരിച്ചത്. ഇദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. മരണപ്പെട്ടയാളുടെ കുടുംബാംഗങ്ങൾക്ക് ആരോഗ്യ മന്ത്രാലയം അനുശോചനം അറിയിച്ചു.

Read More

മനാമ:  കോവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, എല്ലാ രോഗികളെയും ചികിത്സിക്കാൻ ബഹറിനിൽ സൗകര്യം ഉള്ളതായി സൽമാനിയ മെഡിക്കൽ കോളേജ് ,പകർച്ചവ്യാധി കൺസൾട്ടന്റ് ഡോക്ടർ ജമീല അൽ സൽമാൻ പറഞ്ഞു. https://youtu.be/g9F9mFUWP6Y ഐസൊലേഷൻ ട്രീറ്റ്മെന്റ് കേന്ദ്രങ്ങളിൽ 1699 കിടക്കകൾ ഉള്ളതിൽ , 744 കിടക്കകൾ മാത്രമാന് ഉപയോഗിച്ചത്. സ്വകാര്യമേഖല കേന്ദ്രങ്ങളിൽ 172 ബെഡുകളിൽ , നിലവിൽ 7 എണ്ണംഉപയോഗിച്ചു പ്രതിരോധ ക്വാറൻറൈൻ സെന്ററുകളിലെ 2504 ബെഡുകളിൽ 824 ഉപഗോയിച്ചിട്ടുള്ളത്. സ്വകാര്യമേഖല കേന്ദ്രങ്ങളിൽ 321 ബെഡുകളിൽ , നിലവിൽ 65 എണ്ണം മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. വാർത്ത സമ്മേളനത്തിൽ സ്റ്റാർവിഷൻ ന്യൂസ് സേതുരാജ് കടയ്‌ക്കലിന്റ ചോദ്യത്തിന് മറുപടിയായിട്ടാണ് ഡോക്ടർ ജമീല അറിയിച്ചത്.

Read More