മനാമ: ജനത കൾച്ചറൽ സെന്റർ ബഹ്റൈൻ , വിഷു കിറ്റ് വിതരണ ഉദ്ഘാടനം പ്രശസ്ത സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി നിർവ്വഹിച്ചു. ബഹ്റൈനിലെ ജോലി ചെയ്യുവാൻ സാധിക്കാത്ത സലൂൺ ജോലിക്കാർക്കും സ്കൂളുകൾ ക്ളീനിങ്ങ് ജോലിക്കാർക്കും വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തു.
ഇനിയും വരുംനാളുകളിലും ബഹ്റൈനിലെ എല്ലാ ഭാഗങ്ങളിലും കിറ്റ് വിതരണം ഉണ്ടായിരിക്കുന്നതാണ്. ജനറൽ സെക്രട്ടറി നജീബ് കടലായി, ട്രഷറർ മനോജ് വടകര, സന്തോഷ് മേമുണ്ട, ശശി പതേരി എന്നിവർ നേതൃത്വം നല്കി.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 38280018,33212255.