Author: News Desk

https://www.facebook.com/indiandelightsbh കൊച്ചി: സ്ഥിര നിക്ഷേപം തിരികെ നല്‍കാത്ത സംഭവത്തില്‍ കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡിന് (കെടിഡിഎഫ്‌സി) വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നിക്ഷേപകര്‍ തങ്ങളുടെ കടക്കാരാണെന്ന തരത്തിലാണ് കെടിഡിഎഫ്‌സിയുടെ പെരുമാറ്റം. നിക്ഷേപകര്‍ വന്നു കാലുപിടിക്കട്ടെ, പണം സൗകര്യമുള്ളപ്പോള്‍ തരും എന്ന നിലപാട് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വാക്കാല്‍ പറഞ്ഞു. യഥാര്‍ത്ഥ കടക്കാര്‍ തങ്ങളാണെന്ന ബോധ്യം കെടിഡിഎഫ്‌സിക്ക് വേണം. നിക്ഷേപകര്‍ക്ക് വേണ്ടത് ദയയല്ല, സ്ഥാപനത്തെ വിശ്വസിച്ച് നിക്ഷേപിച്ച പണമാണ്. 30.72 ലക്ഷം രൂപ സ്ഥിരം നിക്ഷേപം നല്‍കിയ കൊല്‍ക്കത്ത ആസ്ഥാനമായ ലക്ഷ്മിനാഥ് ട്രേഡ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമടക്കം നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. സര്‍ക്കാറിന്റെ ഗാരന്റിയുള്ളതിനാലാണ് കെടിഡിഎഫ്‌സിയില്‍ ഹര്‍ജിക്കാര്‍ പണം നിക്ഷേപിച്ചതെന്ന് കോടതി പറഞ്ഞു. ഈ ഉറപ്പാണ് ലംഘിക്കപ്പെടുന്നത്. നിക്ഷേപിച്ച പണത്തിനായി കെഞ്ചേണ്ട കാര്യമൊന്നും ഹര്‍ജിക്കാര്‍ക്കില്ല. അവകാശമാണ് അവര്‍ ചോദിക്കുന്നത്. അത് നല്‍കാനുള്ള ബാധ്യത കെടിഡിഎഫ്‌സിക്കുണ്ട്.- കോടതി പറഞ്ഞു. ചൊവ്വാഴ്ച ഹര്‍ജി പരിഗണിക്കവെ, വിശദീകരണത്തിന് കെടിഡിഎഫ്‌സി…

Read More

ഇടുക്കി: 18 വയസുകാരനോട് മാതാപിതാക്കളുടെ കൊടും ക്രൂരത. ഭിന്നശേഷിക്കാരനായ കുട്ടിയെ രക്ഷിതാക്കൾ പാർപ്പിച്ചിരുന്നത് വീടിന് പുറത്തെ ഷെഡിൽ. ധരിക്കാൻ വസ്ത്രം പോലും നൽകാതെയാണ് 18 കാരനെ ഷെഡിൽ കെട്ടിയിട്ടിരുന്നത്. ഇടുക്കി ജില്ലയിലെ തൊടുപുഴ വെളിയാമറ്റത്താണ് സംഭവം. അയൽവാസികളുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് അംഗങ്ങൾ വിവരമറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിൽ നിന്നും കുട്ടിയെ പഞ്ചായത്ത് അധികൃതരും പോലീസും ചേർന്ന് മോചിപ്പിച്ചു. തുടർന്ന് വെളിയാമറ്റം പഞ്ചായത്ത് അംഗങ്ങളും പോലീസും ചേർന്ന് കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. അക്രമാസക്തനാകുന്നത് കൊണ്ടാണ് കുട്ടിയെ കെട്ടിയിട്ടതെന്നാണ് മാതാപിതാക്കൾ പോലീസിന് നൽകിയ വിശദീകരണം.

Read More

ന്യൂഡല്‍ഹി: എസ് എന്‍ സി ലാവലിന്‍ കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചില്ല. 35 ാം തവണയാണ് കേസ് മാറ്റിവെയ്ക്കുന്നത്. ഇന്നത്തേക്കാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും തിരക്ക് കാരണം കേസ് പരിഗണിക്കാന്‍ സുപ്രീം കോടതിക്ക് സമയം ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് കേസ് വീണ്ടും മാറ്റിവെച്ചത്. കേസ് പരിഗണിക്കുന്നത് പുതിയ തീയതി പിന്നീട് അറിയിക്കും. ഇന്ന് രാവിലെ മുതല്‍ സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കുന്ന ബഞ്ച് മറ്റൊരു കേസില്‍ വാദം കേട്ടിരുന്നു. ഈ കേസ് വാദം നീണ്ടുപോയതിനാലാണ് ലാവലിന്‍ കേസ് അടക്കമുള്ള കേസുകള്‍ പരിഗണിക്കാന്‍ സമയം കിട്ടാതിരുന്നത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ സി ബി ഐയുടെ അസൗകര്യത്തെ തുടര്‍ന്നാണ് കേസ് മാറ്റിവച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുന്‍പും സി ബി ഐ ആവശ്യപ്രകാരമാണ് കേസ് മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍,…

Read More

മനാമ: പത്താമത് ബഹ്‌റൈൻ ഇന്റർനാഷണൽ ഇ-ഗവൺമെന്റ് ഫോറത്തിന് തുടക്കമായി. ആ​ഭ്യ​ന്ത​ര മ​ന്ത്രി കേ​ണ​ൽ ജ​ന​റ​ൽ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ലാണ് ഫോ​റം ന​ട​ക്കു​ന്നത്. സ​ഖീ​റി​​ലെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ എ ഐ: റീഷേപ്പിംഗ് ഇൻഡസ്ട്രീസ്” എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്. ഫോറത്തിന്റെ ആദ്യ ദിനത്തിൽ 500-ലധികം പേർ പങ്കെടുത്തു. ഫോ​റ​ത്തി​ൽ 12ാമ​ത്​ ഇ-​ഗ​വ​ൺ​മെ​ന്റ്​ എ​ക്​​സ​ല​ന്‍സ്​ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ക്കും. ഇ​തോ​ടൊ​പ്പം ന​ട​ക്കു​ന്ന കോ​മി​ക്​​സ്​ ബ​ഹ്​​റൈ​ൻ ഐ.​ടി എ​ക്​​സി​ബി​ഷ​നും ആ​ഭ്യ​ന്ത​ര മ​ന്ത്രി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഇ​താ​ദ്യ​മാ​യാ​ണ്​ അ​ന്താ​രാ​ഷ്​​ട്ര ട്രേ​ഡ്​ ആ​ൻ​ഡ്​ എ​ക്​​സി​ബി​ഷ​ൻ ക​മ്പ​നി​യു​ടെ കീ​ഴി​ൽ ഇ​ത്ത​ര​മൊ​രു എ​ക്​​സി​ബി​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ബ​ഹ്​​റൈ​നി​ലെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള ക​മ്പ​നി​ക​ളും മ​ന്ത്രി​മാ​രും ഉ​ന്ന​ത വ്യ​ക്​​തി​ത്വ​ങ്ങ​ളും സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന വി​ഷ​യാ​വ​താ​ര​ക​രും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ന്‍സ്, ഐ.​ടി മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്​​ധ​രും ഇ​തി​ൽ പ​​​ങ്കെ​ടു​ക്കു​ക​യും വി​വി​ധ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു. നി​ർ​മി​ത ബു​ദ്ധി​യെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ​പ​ഠ​ന​ങ്ങ​ളും ച​ർ​ച്ച​ക​ളും ഇ​ത്ത​വ​ണ​ത്തെ ​ഫോ​റ​ത്തെ വേ​റി​ട്ട​താ​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. സ​ഖീ​റി​​ലെ…

Read More

ഇടുക്കി: കൊച്ചറയിൽ വൈദ്യുതാഘാതമേറ്റ് അച്ഛനും രണ്ടു മക്കളും മരിച്ചു. രാജാക്കണ്ടം ചെമ്പകശ്ശേരി സ്വദേശി കനകാദരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പുരയിടത്തിൽ പുല്ല് അരിയുന്നതിനിടെ പൊട്ടി വീണ ലൈൻ കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങളിപ്പോൾ കൊച്ചറയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

തൃശ്ശൂര്‍: പാര്‍ട്ടി നടപടി നേരിട്ട ഡിവൈഎഫ്ഐ തൃശ്ശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എന്‍.വി വൈശാഖനെതിരെ പുതിയ ആരോപണം. തൃശ്ശൂര്‍ വെള്ളിക്കുളങ്ങരയില്‍ ക്വാറിക്കെതിരെ പരാതി നല്‍കിയ ആള്‍ക്ക് പണം വാഗ്ദാനംചെയ്ത വീഡിയോ പുറത്തുവന്നു. പരാതി പിന്‍വലിച്ചാല്‍ ക്വാറി ഉടമയില്‍നിന്ന് പണം വാങ്ങി നല്‍കാമെന്ന് വൈശാഖന്‍ പറയുന്നതാണ് വീഡിയോയില്‍ ഉള്ളത്. പരാതിക്കാരന്‍ അജിത് കൊടകരയ്‌ക്കാണ് പണം വാഗ്ദാനംചെയ്തത്. ക്വാറിക്കെതിരെ തനിക്കുള്ള പരാതി അജിത് പറയുമ്പോള്‍, അതൊക്കെ എന്തെങ്കിലുമാവട്ടേയെന്നും നീ എന്താണ് ഉദ്ദേശിക്കുന്നതെന്നും വൈശാഖന്‍ ചോദിക്കുന്നു. താന്‍ ഒന്നും ഉദ്ദേശിക്കുന്നില്ലെന്ന് പരാതിക്കാരന്‍ വ്യക്തമാക്കുമ്പോള്‍, നീ പൈസയുടെ കാര്യം പറയൂ എന്ന് വൈശാഖന്‍ ആവശ്യപ്പെടുന്നു. എന്നാൽ പുറത്തുവന്ന വീഡിയോ വൈശാഖന്‍ നിഷേധിച്ചില്ല. തന്റെ സുഹൃത്തായ ക്വാറി ഉടമയ്‌ക്കുവേണ്ടി അഭിഭാഷകനെന്ന നിലയിൽ മധ്യസ്ഥചര്‍ച്ച നടത്തിയെന്നാണ് വൈശാഖന്റെ വിശദീകരണം. അതിനപ്പുറം സാമ്പത്തിക ഇടപാടിന് താന്‍ ഇടനില നിന്നിട്ടില്ലെന്നും വൈശാഖന്‍ വ്യക്തമാക്കുന്നു. ഒരു വര്‍ഷം മുമ്പുള്ള വീഡിയോയാണ് പുറത്തുവന്നത്. വെള്ളിക്കുള്ളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറി റവന്യൂഭൂമിയില്‍നിന്ന് അനധികൃതമായി ഖനനം നടത്തി കടത്താന്‍ ശ്രമിച്ചിരുന്നു.…

Read More

മനാമ: ഐവൈസിസി ബഹറിൻ പത്താം വാർഷിക ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി കൺവീനർ അനസ് റഹീം അറിയിച്ചു.ഒക്ടോബർ 13 വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ വെച്ചാണ് ആഘോഷ പരിപാടികൾ നടക്കുക. വിവിധ കലാ പരിപാടികൾ,പൊതു സമ്മേളനം ഉൾപ്പടെ വിപുലമായിട്ടാണ് സംഘടന പത്താം വാർഷികം ആഘോഷിക്കുന്നത്. പരിപാടിയുടെ വിജയത്തിനായി റിസപ്ഷൻ, സ്റ്റേജ്ജ്, ഫുഡ്‌ കമ്മറ്റികൾ പ്രവർത്തിക്കുന്നുണ്ട്. ഷിബിൻ തോമസ്, ജയഫർ അലി,രതീഷ് രവി എന്നിവരുടെ നേതൃത്വത്തിലാണ് സബ് കമ്മറ്റികൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ പത്ത് വർഷക്കാലം സംഘടനക്ക് ബഹ്‌റൈൻ പൊതു സമൂഹത്തിൽ നിന്നും ലഭിച്ച പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും, പരിപാടിയിലേക്ക് എല്ലാ ആളുകളെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.ആഘോഷ പരിപാടിയിൽ നാട്ടിൽ നിന്നുള്ള കോൺഗ്രസ്‌ നേതാക്കൾ പങ്കെടുക്കുമെന്ന് പ്രസിഡണ്ട്‌ ഫാസിൽ വട്ടോളി സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ എന്നിവർ അറിയിച്ചു.

Read More

മനാമ: മലബാറിലെ രുചി വൈവിദ്യങ്ങളെ നെഞ്ചിലേറ്റിയ കൂട്ടായ്മയായ മലബാർ അടുക്കള ബഹ്‌റൈൻ ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു. പൊന്നോണം 2023 എന്ന പേരിൽ ബഹ്‌റൈൻ ബീച്ച് ബെ റിസോർട്ട് സല്ലാഖിൽ വെച്ചു നടന്ന പരിപാടിയിൽ മലബാർ അടുക്കള ബഹ്‌റൈൻ ചാപ്റ്റർ അഡ്വൈസറി ബോർഡ്‌ അംഗം സുബിനാസ് കിട്ടു അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകനും മലയാളി ബിസിനസ് ഫോറം ഭാരവാഹിയുമായ ബഷീർ അമ്പലായി വിശിഷ്ടാതിഥിയായിരുന്ന ചടങ്ങിൽ നിസാർ കുന്നംകുളത്തിങ്കൽ ആശംസ നേർന്നു. വാദ്യ കലാകാരന്മാരോടൊപ്പം ഉള്ള ഘോഷയാത്ര, പൂക്കളം, കമ്പവലി, ഉറിയടി, തിരുവാതിരക്കളി , മറ്റു കലാപരിപാടിയോടൊപ്പം ആഷിഫ് ആച്ചി നേതൃത്വം നൽകിയ ഗാനമേളയും ഉണ്ടായിരുന്നു. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിൽ ഉള്ള ഒരുപാട് ഗെയിംസിനോടൊപ്പം മലയാളിക്ക് പ്രിയപ്പെട്ട ഓണസദ്യയും ഒരുക്കിയുന്നു. ചീഫ് കോർഡിനേറ്റർ സുമ ദിനേശ്, കോർഡിനേറ്റർമാരായ ഷംറൂൺ മഷൂദ്, അഞ്ജലി അഭിലാഷ്, പ്രോഗ്രാം കൺവീനർ മുബീൻ മുസ്തഫ, എക്സിക്യൂട്ടീവ് മെമ്പർമാരായ മഷൂദ്, ദിനേശ്, ഷഹീർ മെഹ്മൂദ് എന്നിവർ പരിപാടിക്ക് നേതൃത്വം…

Read More

മനാമ: ബഹ്‌റൈനിലെ ബാർബറിൽ പുതിയ പാർക്ക് തുറന്നു. ബ്ലോക്ക് 526-ലെ ബാർബർ പാർക്ക് ഉദ്ഘാടനം മുനിസിപ്പൽ കാര്യ, കൃഷി മന്ത്രി എഞ്ചിനീയർ വെയ്ൽ ബിൻ നാസർ അൽ മുബാറക് നിർവഹിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും ബഹ്‌റൈനിന്റെ സാമ്പത്തിക ദർശനം 2030-ന്റെ യോജിപ്പും മന്ത്രി എടുത്തുപറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ മുനിസിപ്പൽ കാര്യ അണ്ടർസെക്രട്ടറി ഷെയ്ഖ് മുഹമ്മദ് ബിൻ അഹമ്മദ് അൽ ഖലീഫ ഉൾപ്പെടെയുള്ള വിവിധ ഉദ്യോഗസ്ഥർ പങ്കെടുത്തു. പാർക്കുകൾ വികസിപ്പിക്കുന്നതിനും കാർഷിക, വനവൽക്കരണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഹരിത പ്രദേശങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള സംരംഭങ്ങളിലും പദ്ധതികളിലും മന്ത്രാലയം സജീവമായി പ്രവർത്തിക്കുന്നു. രാജ്യത്തുടനീളം പൂന്തോട്ടങ്ങളും പാർക്കുകളും വിനോദ സ്ഥലങ്ങളും സ്ഥാപിച്ച് സംയോജിത വിനോദ സൗകര്യങ്ങൾ നൽകാനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും പാർക്ക് ലക്ഷ്യമിടുന്നു. മൊത്തം 8,484.5 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ കുടുംബങ്ങൾക്കായി ഷേഡുള്ള ഇരിപ്പിടങ്ങൾ, സേവന കെട്ടിടങ്ങൾ, പാർക്കിംഗ് സ്ഥലങ്ങൾ, വികലാംഗർക്കുള്ള സൗകര്യങ്ങൾ എന്നിവ പാർക്കിൽ ഒരുക്കിയിട്ടുണ്ട്.

Read More

കൊച്ചി: നിയമന കോഴ ആരോപണത്തിന് പിന്നിൽ സർക്കാരിനെതിരെ കള്ളക്കഥ മെനയുന്നവരെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നിയമന തട്ടിപ്പ് വിവാദത്തില്‍ കാര്യമായി മറുപടി പറയാനുണ്ടെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണം പൂർത്തിയായ ശേഷം മറുപടി പറയാമെന്നും വീണ ജോർജ് കൂട്ടിച്ചേര്‍ത്തു. നിയമനത്തട്ടിപ്പ് വിവാദത്തിൽ ചില കാര്യങ്ങൾ പറയാനുണ്ട്. എന്നാൽ, ഇപ്പോൾ അന്വേഷണം നടക്കുകയാണ് അത് കഴിയട്ടെയെന്ന് മന്ത്രി പ്രതികരിച്ചു. കൈക്കൂലി വാങ്ങിയത് തന്റെ ബന്ധുവാണെന്ന് പറഞ്ഞവരുണ്ട് അവർ ആദ്യം പ്രതികരിക്കട്ടേ. സർക്കാരിനെതിരെ നടക്കുന്ന പ്രവർത്തനങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ ആരോപണം. വിഷയത്തില്‍ അന്വേഷണം നടക്കട്ടെ. പൊലീസ് എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. അന്വേഷണം പൂർത്തിയായ ശേഷം ചില കാര്യങ്ങൾ പറയാനുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സർക്കാരിന് ഒരു പ്രവർത്തന രീതിയുണ്ട്. അത് അഴിമതി വിരുദ്ധമാണ്. സർക്കാരിനെതിരെ കള്ളക്കഥകൾ മെനയുന്നവരുണ്ട്. അതിന്‍റെ ഭാഗമാണ് ഇതുമെന്നും വീണ ജോർജ് പറഞ്ഞു. അതേസമയം, ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ കോഴ ആരോപണം ഉന്നയിച്ച ഹരിദാസിനെ പൊലീസ് ഇന്നും ചോദ്യം ചെയ്യും. മന്ത്രിയുടെ…

Read More