Author: News Desk

റിയാദ്: കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷയായി ചാട്ടയടി നല്‍കിയിരുന്ന നടപടി സൗദി അറേബ്യ നിര്‍ത്തലാക്കി. ചാട്ടവാറടി ശിക്ഷയായി നല്‍കിയിരുന്ന കേസുകളില്‍ ഇനി പിഴയോ തടവോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ നല്‍കാനാണ് സൗദി സുപ്രീം കോടതിയുടെ ഉത്തരവ്. രാജ്യത്ത് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടന്നുവരുന്ന മനുഷ്യാവകാശ പരിഷ്കരണ നടപടികളുടെ ഭാഗമായാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

Read More

ജന്മനാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന വിദേശ മലയാളികളുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.www.registernorkaroots.org എന്ന വെബ് സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.ക്വാറൻ്റയിൻ സംവിധാനം ഉൾപ്പെടെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം രജിസ്ട്രേഷൻ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മുൻഗണനയ്ക്കോ മറ്റോ ബാധകമല്ല.കേരളത്തിലെ വിമാനത്താവളത്തിൽ എത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറൻ്റയിൻ കേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനം സംസ്ഥാനം ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിനകത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന മലയാളികളുടെ രജിസ്ട്രേഷൻ വൈകാതെ ആരംഭിക്കുമെന്ന് നോർക്ക സി.ഇ.ഒ. അറിയിച്ചു.

Read More

ചെന്നൈ: തമിഴ്‌നാട്ടിൽ കൊറോണ ബാധിച്ച രോഗിയെ ചികിത്സിച്ചതിലൂടെ രോഗം പിടിപ്പെട്ടു മരണപ്പെട്ട ഡോക്ടര്‍ സൈമന്റെ ശവസംസ്‌കാരം നാട്ടുകാര്‍ തടഞ്ഞത് വലിയ വിവാദമായിരുന്നു. മൃതദേഹം സംസ്‌ക്കരിക്കാനാവാതെ ഒരു രാത്രിമുഴുവന്‍ ബന്ധുക്കള്‍ സെമിത്തേരിയില്‍ കാത്തുനില്‍ക്കേണ്ടി വന്നിരുന്നു.ഇതേതുടർന്ന് മൃതദേഹം സംസ്‌ക്കരിക്കുന്നത് തടഞ്ഞാല്‍ കര്‍ശന ശിക്ഷ ലഭിക്കുമെന്ന് മുഖ്യമന്ത്രി പളനിസ്വാമി വ്യക്തമാക്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കൊറോണ മൂലം മരിച്ചവരുടെ സംസ്‌കാരം തടഞ്ഞാല്‍ കടുത്ത ശിക്ഷയുള്ള ഓര്‍ഡിനന്‍സിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്. സംസ്‌കാരം തടയുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവും പിഴയും നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഓര്‍ഡിനന്‍സ്.

Read More

മനാമ: ബഹറിനിൽ പുതുതായി 289 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 212 പേർ വിദേശ തൊഴിലാളികളാണ്. 63 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. 14 പേർ വിദേശത്തുനിന്നും എത്തിയവരാണ്. തൊഴിലാളികൾക്കിടയിൽ കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയ 5335 ലബോറട്ടറി ടെസ്റ്റിലൂടെ ആണ് ഇത്രയും പേരിൽ രോഗം കണ്ടെത്താനായത്. പുതുതായി 31 പേർ കൂടി രോഗവിമുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്. ആരോഗ്യമന്ത്രാലയം ഒടുവിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ചികിത്സയിലുള്ള ആകെ രോഗബാധിതർ 1385 ആയി ഉയർന്നിട്ടുണ്ട്. ആകെ രോഗമുക്തി നേടിയവർ 1113 ആണ്. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഇതുവരെ 1,05,365 പേരെയാണ് രാജ്യത്ത് പരിശോധനകൾക്ക് വിധേയമാക്കിയിട്ടുള്ളത്. നിലവിൽ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 2,506 പേരാണ്.

Read More

മനാമ: ബഹറിനിൽ കോവിഡ് – 19 ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ ബഹറിനിൽ കോവിഡ് മരണം എട്ടായി. വിദേശി പൗരനാണ് മരണപ്പെട്ടത്. കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു 36 വയസുകാരനായ ഇയാൾക്ക് ഐസൊലേഷനിൽ പാർപ്പിക്കുകയും ഒരു പ്രത്യേക മെഡിക്കൽ സംഘത്തിൽ നിന്ന് 24 മണിക്കൂർ വിദഗ്ധ ചികിത്സ നൽകുകയും ചെയ്തിരുന്നു.മരണപ്പെട്ടയാളുടെ കുടുംബാംഗങ്ങൾക്ക് ആരോഗ്യ മന്ത്രാലയം അനുശോചനം അറിയിച്ചു.

Read More

മനാമ: കൊറോണ മൂലമുണ്ടായ പ്രതിസന്ധികളെ തരണം ചെയ്യാനായി ക്യാപിറ്റൽ ഗവർണറേറ്റ് ഗവർണർ ഷെയ്ഖ് ഹിഷാം ബിൻ അബ്ദുറഹ്മാൻ അൽ ഖലീഫയുടെ കീഴിലുള്ള ”ടുഗെദർ വി കെയർ” എന്ന ചാരിറ്റി ഭക്ഷണ കിറ്റുകൾ ഇന്ത്യൻ ക്ലബ്ബിനു കൈമാറി. https://youtu.be/ahjSpyqf1jk 200 കുടുംബങ്ങൾക്ക് ആവശ്യമായ ഡ്രൈ ഫുഡ് വിഭവങ്ങളാണ് നൽകിയത്. ചടങ്ങിൽ ഷെയ്ഖ് ഹിഷാമിന്റെ പ്രതിനിധി യൂസഫ് ലോറി, സാമൂഹിക ക്ഷേമ മന്ത്രാലയം പ്രതിനിധി അഹമ്മദ് അൽ റാബിയ, ആന്റണി പൗലോസ്, സേതുരാജ് കടയ്ക്കൽ എന്നിവർ പങ്കെടുത്തു.ക്യാപിറ്റൽ ഗവർണറേറ്റ് നൽകിയ സഹായത്തിന് ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് സ്റ്റാലിൻ ജോസഫ് നന്ദി അറിയിച്ചു. അർഹരായവർക്ക് ഈ ഭക്ഷ്യകിറ്റുകൾ കൈമാറുമെന്ന് ജനറൽ സെക്രട്ടറി ജോബ് ജോസഫ് വ്യക്തമാക്കി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ബഹ്‌റൈനിലെ മലയാളികൾക്കിടയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കെഎംസിസി യ്ക്ക് 150 കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷണ കിറ്റുകൾ ക്യാപിറ്റൽ ഗവർണർറേറ്റ് കൈമാറി. ചടങ്ങിൽ ഷെയ്ഖ് ഹിഷാമിന്റെ പ്രതിനിധി യൂസഫ് ലോറി, സാമൂഹിക ക്ഷേമ മന്ത്രാലയം പ്രതിനിധി അഹമ്മദ്…

Read More

ഇന്ത്യൻ സ്കൂൾ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഇവിടുത്തെ നിയമം അനുവദനീയം ആണെങ്കിൽ ജൂൺ മാസം അധ്യയന വർഷം ആരംഭിക്കുകയും സമ്മർ വൊക്കേഷൻ വെട്ടിച്ചുരുക്കുകയും ചെയ്യുന്നതായിരിക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പഠനത്തിന് സൗകര്യപ്രദമാകുക എന്ന് യുനൈറ്റഡ്‌ പാരെന്റ്സ്‌  പാനൽ (യു. പി.  പി) ഒരു പത്ര കുറിപ്പിലൂടെ അറിയിച്ചു. ഇപ്പോൾ ആരംഭിച്ചെന്നു പറയുന്ന ഓൺലൈൻ പഠന സംവിധാനം തികച്ചും അപ്രായോഗിമാണ്.   ലാപ്‌ടോപ്പോ ഇന്റർനെറ്റ്‌ കണക്ഷനോ ഇല്ലാത്ത നിരവധി സാധാരണക്കാരായ കുടുംബങ്ങൾ നമുക്കിടയിൽ ഉണ്ട് എന്ന കാര്യം ഒരിക്കലും ഈ ഭരണസമിതി വിസ്മരിച്ചു കൂടാത്തതാണ്. ഇനി നെറ്റ് കണക്ഷൻ ഉള്ള വീടുകളിൽ തന്നെ രണ്ടോ മൂന്നോ കുട്ടികളുള്ളവരുടെ വീട്ടിൽ അത്രയും ലാപ്‌ടോപ്പുകൾ ഉണ്ടായിരിക്കണമെന്നതും അസാധ്യമാണ് . കൂടാതെ സി. ബി. എസ്. സി. സിലബസ് പ്രകാരം  എൽ കെ ജി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികളുടെ കാര്യത്തിൽ. ഒന്ന് രണ്ട് മൂന്ന് എന്നിങ്ങനെ   ഓരോ  വിഭാഗത്തിലും  അറുന്നൂറോളം വിദ്യാർത്ഥികൾആണ്  പഠിക്കാനായുള്ളത് . ഇത്രയും വിദ്യാർത്ഥികൾ ഒരുമിച്ച്…

Read More

റിയാദ്: സൗദിയിൽ നിലവില്‍ എക്‌സിറ്റ് റീ എന്‍ട്രി, എക്‌സിറ്റ് വിസ കയ്യിലുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താനാകുന്ന രീതിയിൽ ‘ഔദ’ എന്ന പേരിലുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.സൗദി ജവാസത്തിന്റെ ‘അബ്ഷിര്‍’ പോര്‍ട്ടലിൽ‌ ‘ഔദ’ എന്ന ഐക്കണ്‍ സെലക്‌ട് ചെയ്‌ത ശേഷം ഇഖാമ നമ്പര്‍, ജനന തീയതി, മൊബൈല്‍ നമ്പര്‍, പുറപ്പെടുന്ന നഗരം, എത്തിച്ചേരേണ്ട വിമാനത്താവളം എന്നിവ നൽകണം. അബ്ഷിര്‍ പോര്‍ട്ടലില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. അപേക്ഷ സ്വീകരിച്ചാല്‍ യാത്രയുടെ തിയതി, ടിക്കറ്റ് നമ്പര്‍, ബുക്കിങ് വിവരങ്ങള്‍ എന്നിവയുള്ള സന്ദേശം മൊബൈൽ നമ്പറിൽ ലഭിക്കും.

Read More

മനാമ: ബഹ്‌റൈനിൽ റമദാനോടനുബന്ധിച്ചു കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതുമൂലം പൊതു ഇഫ്താർ പരിപാടികളും ഒത്തുചേരലുകൾ പോലുള്ള റമദാൻ പ്രവർത്തനങ്ങളെ പരിമിതപ്പെടുത്തി. ബഹ്‌റൈനിലെ കൊറോണ വ്യാപനം തടയാൻ ഉള്ള ശ്രമങ്ങളിൽ പൗരന്മാരുടെയും പ്രവാസികളുടെയും സഹകരണം ആവശ്യമാണെന്നും നാഷണൽ ടാസ്ക് ഫോഴ്സ് നടത്തിയ വാർത്താസമ്മേളനത്തിൽ ആരോഗ്യ മന്ത്രി ഫയിക്ക ബിൻത് സയീദ് അൽ സലേഹ് അഭിപ്രായപ്പെട്ടു

Read More

വ്യത്യസ്ത പഠനങ്ങളുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി സൗദിയിൽ ഈ ആഴ്ചകളിൽ 10000 മുതൽ 2 ലക്ഷം വരെ കൊറോണ ബാധിതർ ഉണ്ടാകുമെന്നും, വരും ദിവസങ്ങളിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നു ആരോഗ്യമന്ത്രി ഡോ.തൗഫീഖ് അൽ റബിയ അഭിപ്രായപ്പെട്ടു. ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചു പരിശോധനകൾ ശക്തമാക്കുകയും ആവശ്യമായ മുൻകരുതൽ നടപടികൾ കൈക്കൊള്ളുകയും ചെയ്തതിനാൽ ആണ് ഇത്രയും കേസുകൾ കണ്ടെത്താൻ കഴിഞ്ഞതെന്നു ഡോ.തൗഫീഖ് അൽ റബിയ പറഞ്ഞു

Read More