Author: News Desk

മനാമ:കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ ശ്രമങ്ങൾക്ക് വിദേശകാര്യ മന്ത്രാലയം പിന്തുണ നൽകുന്നുണ്ടെന്നും വൈറസിനെ പ്രതിരോധിക്കാൻ വിവിധ ഏജൻസികളുമായി സഹകരിച്ച് എല്ലാ മുൻകരുതൽ നടപടികളും പ്രതിരോധ നടപടികളും നടപ്പാക്കുന്നുണ്ടെന്നും മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ഡോ. ഷെയ്ഖ റാണ ബിന്ത് ഇസ അൽ ഖലീഫ അറിയിച്ചു. ബഹ്‌റൈന് പുറത്ത് സ്ഥിതിചെയ്യുന്ന എല്ലാ പൗരന്മാരുമായും ആശയവിനിമയം നടത്തുകയും അവർക്ക് തിരിച്ചെത്താനായുള്ള യാത്രകൾ ക്രമീകരിക്കുകയും ചെയ്യുന്നു. 3,800 ലധികം ബഹ്‌റൈൻ പൗരന്മാരെ വിവിധ രാജ്യങ്ങളിൽ നിന്ന് ബഹ്‌റൈനിലെക്ക് തിരിച്ചെത്തിച്ചു.

Read More

മനാമ: മറ്റേതൊരു രാജ്യവുമായി താരതമ്യപ്പെടുത്തുമ്പോൾ COVID-19 കൈകാര്യം ചെയ്യാൻ ബഹ്‌റൈൻ അസാധാരണമായി തയ്യാറാണ് ” എന്ന് കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ ടാസ്‌ക്ഫോഴ്‌സ് അംഗം ലഫ്റ്റനന്റ് കേണൽ ഡോ. മനാഫ് അൽ ഖഹ്താനി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.ചികിത്സ, ഭക്ഷണം, സുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതായും, ഭക്ഷ്യ സ്റ്റോക്കുകൾ ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

മനാമ:COVID-19 നെ നേരിടാനുള്ള ദേശീയ പദ്ധതിയുടെ വിജയം ഉറപ്പാക്കുന്നതിന് എല്ലാ മുൻകരുതലുകളും തുടരുമെന്നും സജീവമായ കേസുകൾ 1,556 ഉള്ളതെന്നും, -1,246 പേർ ഡിസ്ചാർജ് ചെയ്തതായും സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലെ സാംക്രമികവും ആന്തരികവുമായ രോഗങ്ങളുടെ കൺസൾട്ടന്റ് ഡോ. ജമീല അൽ സൽമാൻ അറിയിച്ചു. ഡിസ്ചാർജ് ചെയ്തവരെ ഹോം കോറന്റീനിലേക്ക് വിടുകയും അവരുമായി 4 ആഴ്ച വരെ ബന്ധപ്പെടുകയും ചെയ്യുമെന്നും വ്യക്തമാക്കി.

Read More

ഫെബ്രുവരി മുതൽ ഏപ്രിൽ 26 വരെ കൊറോണ വൈറസ് പരിശോധന നടത്തിയ വിദേശ തൊഴിലാളികളിൽ 1,909 പേർക്ക് കോവിഡ് പോസിറ്റീവ് ആയി എന്നും,ഒരാൾ മരണപ്പെടുകയും, ചിലർ സുഖം പ്രാപിച്ചു, മറ്റുള്ളവർ ചികിത്സ തേടുന്നുവെന്നും ലേബർ മാർക്കറ്റ് റെഗുലേറ്ററി (എൽ‌എം‌ആർ‌എ) ചീഫ് എക്സിക്യൂട്ടീവ്, ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ സമിതി മേധാവി ഒസാമ അൽ അബ്സി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ബഹ്‌റൈനിൽ COVD-19 നിയമപരമായ 95% തൊഴിലാളികളുടെയും വിവരം വെളിപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.

Read More

റിയാദ് : കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് സൗദിയിൽ ചികിത്സയിലായിരുന്ന ആലപ്പുഴ ആദിക്കാട്ടുകുളങ്ങര മുഹമ്മദ് റാവുത്തറിന്റെ മകൻ ഹസീബ്‌ ഖാൻ മരണപ്പെട്ടു.ജെസിബി ഓപ്പറേറ്ററായിരുന്നു ഇയാൾക്കു 48 വയസായിരുന്നു.ആഴ്ചകളോളമായി പനിയും ജലദോഷവുമായതിനെ തുടർന്ന് ചികിത്സായിലായിരുന്നു.കൊറോണ പൊസിറ്റീവാണെന്ന്​ കണ്ടതിനെ തുടർന്ന് ദിവസങ്ങളോളം വെൻറിലേറ്ററിൽ അബോധാവസ്ഥയിലായിരുന്നു.ഇദ്ദേഹവുമായി നേരിട്ട് സമ്പർക്കത്തിലായ മലയാളികൾ നിരീക്ഷണത്തിലാണ്.

Read More

മനാമ: ബഹ്‌റൈനിൽ 117797  പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 1497 കേസുകൾ മാത്രമാണ്  നിലവിൽ  പോസിറ്റിവ് ആയിട്ടുള്ളത്.  2 പേരുടെ നില ഗുരുതരമാണ്. ഇതിനോടകം 1218  പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി.8  മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ബഹറിനിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 2723 ആണ്.

Read More

റിയാദ് : ന്യുമോണിയ ലക്ഷണങ്ങളോടെ റിയാദ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പുനലൂർ ഇളമ്പൽ സ്വദേശി വി.വിജയകുമാർ (52) ഹൃദയാഘാദത്തെ തുടർന്ന് മരണമടഞ്ഞു. മരണശേഷം നടത്തിയ പരിശോധനയിൽ കൊറോണ ഫലം പോസിറ്റീവ് കണ്ടെത്തി.മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നു മൃതദേഹം നാട്ടിലെക്കു കൊണ്ട് പൊകാൻ കഴിയാത്ത സാഹചര്യത്തിൽ സൗദിയിൽ തന്നെ അടക്കം ചെയ്യാനാണ് സാധ്യത. .ശ്രീജയാണ് ഭാര്യ. ലക്ഷ്മി വിജയ്, സൂര്യ വിജയ് എന്നിവർ മക്കൾ ആണ്. ഭാരത സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലികമ്മ്യൂണിക്കേഷൻസ് കൺസൾടെന്റ്സ് ഇന്ത്യ ലിമിറ്റഡിൽ ഉദ്യോഗസ്ഥൻ ആയിരുന്നു മരിച്ച വിജയകുമാർ.

Read More

മനാമ:ഇന്ത്യൻ സ്കൂൾ ഏറ്റവും പുതുതായി സി ബി എസ് ഇ പുറപ്പെടുവിച്ച നിർദേശങ്ങൾ അനുസരിച് രണ്ടായിരത്തി ഇരുപത് ഇരുപത്തൊന്ന് വർഷത്തെ അദ്ധ്യയന വർഷത്തെ കാര്യങ്ങൾ ക്രമീകരിച്ചു മുന്നോട്ടു പോകണമെന്ന് യു. പി. പി പത്ര കുറിപ്പിലൂടെ ആവശ്യപ്പെട്ടു. കോവിഡ് 19 ഭീഷണി ഇനിയും നീളുമെന്ന സാഹചര്യത്തിലാണ്  സി ബി എസ് ഇ   ആറാം ക്ലാസ്സ്‌ മുതൽ പന്ത്രണ്ടാം ക്ലാസ്സ്‌ വരെയുള്ള പാഠ്യ വിഷയങ്ങളിൽ മാറ്റം വരുത്തുകയും ചുരുക്കുകയും ചെയ്തിരിക്കുന്നത്.  കോവിഡ് ഭീഷണി മാറുന്ന സാഹചര്യമുണ്ടായാൽ  ജൂലൈയിലോ ഓഗസ്റ്റിലോ ക്ലാസുകൾ തുടങ്ങാനുമാണ് നാട്ടിലുള്ള സ്കൂളുകളോട് ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ സി ബി എസ് ഇ നിർദ്ദേശം നൽകിയിട്ടുള്ളത്. ഈ കാലയളവിൽ അധ്യാപകർ വിദ്യാർത്ഥികളെ അവരുടെ പഠന വിഷയങ്ങൾക്ക് പുറമേ  ക്രിയാത്മകമായ വിഷയങ്ങളിൽ തല്പരരാക്കാനും സ്കൂളുകളോടും അദ്ധ്യാപകരോടും പ്രത്യേകം നിർദ്ദേശിച്ചിട്ടുമുണ്ട്. പിന്നെയുള്ള ചുരുങ്ങിയ  മാസങ്ങൾക്കുള്ളിൽ പാഠ്യ വിഷയങ്ങൾ  തീർക്കാനും ആകും വിധം  പ്രായോഗികമായ  രീതിയിൽ   കാര്യങ്ങൾ  നടപ്പിൽ വരുത്തിയാൽ  മാത്രമേ ഈ…

Read More

ന്യൂഡൽഹി: കാൺപൂരിൽ തബ്ലീഗ് അംഗങ്ങൾ സ്ഥിരമായി സന്ദർശനം നടത്താറുള്ള മൂന്ന് മദ്രസകളിൽ നിന്നുള്ള 56 വിദ്യാർത്ഥികൾക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതേതുടർന്ന് വൈറസ് ബാധ റിപ്പോർട്ട്‌ ചെയ്തിരിക്കുന്ന മേഖല ‘അപകട മേഖല’യായി പ്രഖ്യാപിച്ചു. 10നും 20നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് രോഗ ബാധ പിടിപെട്ടിരിക്കുന്നത്. കാൺപൂരിലെ കുലി ബസാർ മേഖലയിലാണ് ഏറ്റവും കൂടുതൽ കുട്ടികളിൽ വൈറസ് പടർന്നത്. 42 കുട്ടികൾക്കാണ് മേഖലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഈ പ്രദേശം ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുകയാണ്.

Read More

കൊറോണ വൈറസ് (COVID-19) മൂലം ഒരു മാസത്തോളം ആശുപത്രിയിലും നിരവധി ദിവസത്തെ തീവ്രപരിചരണത്തിനും ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തിങ്കളാഴ്ച ആദ്യമായി പൊതു സമ്മേളനം നടത്തി. യുദ്ധത്തിനുശേഷം യു.കെ. നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണിതെന്ന് ബോറിസ് ജോൺസൺ തന്റെ ഡൗണിങ് സ്ട്രീറ്റ് ഓഫീസിന് പുറത്ത് പ്രസ്താവനയിൽ പറഞ്ഞു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉടനടി നീക്കം ചെയ്യില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.

Read More