Author: News Desk

മനാമ: ബഹറിൻ പ്രധാനമന്ത്രി  ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ മെഡിക്കൽ ടീം അംഗവും, സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ആക്സിഡൻറ് ആൻഡ് എമർജൻസി വിഭാഗം ചീഫ് ഡോക്ടർ ചെറിയാന്റെ ഭാര്യ ഉഷ ചെറിയാൻ മരണപ്പെട്ടു. തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ ഒരു മാസമായി ചികിത്സയിലായിരുന്നു. ശവസംസ്കാരം നാളെ രാവിലെ 9 മണി മുതൽ 10 മണി വരെ തിരുവനന്തപുരം പാറ്റൂർ ഓർത്തഡോക്സ് ചർച്ചിൽ നടക്കും. ഇവർക്ക് നാല് മക്കളാണ് ഉള്ളത്. ഒരു മകളും ഭർത്താവ് നാട്ടിലുണ്ട്,മറ്റ് മൂന്ന് ആൺമക്കൾ അമേരിക്കയിലാണ്. 40 വർഷമായി ഇവർ ബഹറിൻ പ്രവാസിയായിരുന്നു.ഡോക്ടർ ചെറിയാൻ ബഹ്റൈനിലാണുള്ളത്.

Read More

ന്യൂഡല്‍ഹി: നിലവിലെ ഇന്ത്യയുടെ സാമ്പത്തിക നില ശക്തമാണെന്നും ജിഡിപി 200 ലക്ഷം കോടിയായതിനാല്‍ നാട് സ്വയം പര്യാപ്തമാണെന്നും മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ കോണ്‍ഗ്രസ്സ് നേതാക്കളടക്കമുള്ളവരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ പറഞ്ഞു. കൊറോണ ലോക്ഡൗണിലെ പ്രതിസന്ധിയില്‍ പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷണത്തിനായി മാറ്റിവെക്കേണ്ടിവരിക 65000 കോടി രൂപയാണ് എന്നും,കൊറോണ ലോക്ഡൗണിലും അതിനെതുടര്‍ന്നുള്ള ദിവസങ്ങളിലും രാജ്യത്തെ ദരിദ്രരെ സഹായിക്കാന്‍ ഇന്ത്യ സ്വയംപര്യാപ്തമാണെന്നും,ലോക്ഡൗണ്‍ അവസ്ഥ കഴിഞ്ഞാൽ ഇന്ത്യ ആഗോള സാമ്പത്തിക കാര്യത്തില്‍ ശ്രദ്ധയൂന്നണമെന്നും, നിലവിലെ അവസ്ഥയില്‍ ആഗോള വിപണിയിലെ ചില മേഖലകള്‍ ഇന്ത്യക്ക് എളുപ്പം നിയന്ത്രിക്കാനാകും എന്നും രഘുറാം രാജന്‍ വ്യക്തമാക്കി.

Read More

മനാമ: വിശുദ്ധ റാംദാൻ മാസത്തിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്ക് രാജകുടുംബത്തിലെ നിരവധി പ്രമുഖരും മറ്റും അൽ സഫ്രിയ കൊട്ടാരത്തിൽ എത്തി റമദാൻ ആശംസകൾ നേർന്നു. ചടങ്ങിൽ രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്ക് പുറമെ, ഡെപ്യൂട്ടി പ്രീമിയർ ഷെയ്ഖ് മുഹമ്മദ് ബിൻ മുബാറക് അൽ ഖലീഫ, റോയൽ ഫാമിലി കൗൺസിൽ വൈസ് ചെയർമാൻ ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ, റോയൽ കോർട്ട് മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ, റോയൽ ഫാമിലി കൗൺസിൽ ഡയറക്ടർ ജനറൽ ഷെയ്ഖ് സൽമാൻ ബിൻ ഖാലിദ് അൽ ഖലീഫ പങ്കെടുത്തു. രാജാവിന് ആയുർ ആരോഗ്യ സൗഖ്യം നേരുന്നതിനൊപ്പം ബഹ്റൈനിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും നേർന്നു. ഈ അവസരത്തിൽ രാജാവ് അവർക്ക് ആശംസകൾ കൈമാറുകയും നന്ദി അറിയിക്കുകയും ചെയ്തു.

Read More

മുംബൈ: ബോളിവുഡ് താരം ഋഷി കപൂര്‍ ഇന്ന് രാവിലെ അന്തരിച്ചു. 67 വയസ്സായിരുന്നു.ആരോഗ്യനില മോശമായതിനെത്തുടർന്നു ആശുപത്രിയില്‍ ചികിത്സായിൽ ആയിരുന്നു.2018 മുതല്‍ ക്യാന്‍സര്‍ ബാധിതനായി ഋഷി കപൂര്‍ ചികിത്സയിലായിരുന്നു. ന്യൂയോര്‍ക്കിലെ ചികിത്സകള്‍ക്ക് ശേഷം കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ് നാട്ടിലെത്തിയത്. നീതു കപൂര്‍ ഭാര്യയും നടന്‍ റണ്‍ബീര്‍ കപൂര്‍ മകനുമാണ്.

Read More

ബീജിംഗ്: കൊറോണയെ പൂർണമായി ഇല്ലാതാക്കാൻ കഴിയില്ലയെന്നും,മനുഷ്യരെ ചുറ്റിപ്പറ്റി ഭൂമിയിൽ നിലനിൽക്കുമെന്നും പിന്നീട് മനുഷ്യ ശരീരത്തില്‍ നിലനില്‍ക്കുന്ന ഒരു പകര്‍ച്ചവ്യാധി ആയി മാറാൻ സാദ്ധ്യതയുണ്ടെന്നും ചൈനയിലെ അപ്പെക്‌സ് മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.രോഗം എവിടെ നിന്നു പടരുന്നു എന്ന് കണ്ടെത്തല്‍ ബുദ്ധിമുട്ടാവുന്ന സാഹചര്യത്തിൽ ഒരു നീണ്ട കാലയളവില്‍ സമൂഹത്തില്‍ ഈ വൈറസ് നിലനില്‍ക്കാനും സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.

Read More

യു.എ.ഇയിൽ കൊറോണ വൈറസ് ബാധിച്ച് 9 പേർക്കൂടി മരിച്ചതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ യു.എ.ഇയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 98 ആയി.549 പേർക്ക് കൂടി പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 11,929 ആയി.148 പേർ പുതുതായി രോമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 2,329 ആയി.

Read More

മനാമ: ഇൻസ്പെക്ടർ ജനറൽ മേജർ ജനറൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ റോയൽ അക്കാദമി ഓഫ് പോലീസ് (ആർ‌എപി) സന്ദർശിച്ചു. അവിടെ അദ്ദേഹത്തെ ആർ.‌എ.പി. കമാൻഡന്റ്, ബ്രിഗേഡിയർ ഫവാസ് അൽ ഹസ്സൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സ്വീകരിച്ചു. കൊറോണ വൈറസ് (COVID-19) പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളെക്കുറിച്ചും ആർ.‌എ.പി.അഫിലിയേറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.അണുനാശിനി നടപടിക്രമങ്ങളും സാമൂഹിക അകലം പാലിക്കൽ,കേഡറ്റുകൾക്കുള്ള ഓൺലൈൻ വിദ്യാഭ്യാസാം എന്നിവയെക്കുറിച്ചു അദ്ദേഹം വിശദീകരിച്ചു.

Read More

മനാമ: ബഹ്‌റൈനിൽ 126905  പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 1498 കേസുകൾ മാത്രമാണ്  നിലവിൽ  പോസിറ്റിവ് ആയിട്ടുള്ളത്.  1 പേരുടെ നില ഗുരുതരമാണ്. ഇതിനോടകം 1455 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി.8  മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ബഹറിനിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 2921 ആണ്.

Read More

ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ദീപക് മിത്തലിനെ നിയമിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.1998 ഐഎഫ്എസ് ബാച്ചുകാരനായ മിത്തൽ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. നിലവിലെ ഖത്തറിലെ സ്ഥാനപതി പി. കുമരനാണ്.

Read More

മനാമ: ബഹ്‌റൈനിലെ സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റിന്റെ ഉടമസ്ഥതയിലുള്ള കടകളിൽ നിന്നും പാട്ടത്തിനെടുത്ത സ്ഥലങ്ങളിൽ നിന്നും വാടകക്കാരിൽ നിന്നും ഗുണഭോക്താക്കളിൽ നിന്നുമുള്ള വാടക പിരിച്ചെടുക്കൽ മൂന്ന് മാസത്തേക്ക് നിർത്തിവയ്ക്കാൻ ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഉത്തരവിട്ടു. വന്യമൃഗങ്ങളെയും സമുദ്രജീവികളെയും ബാധിക്കുന്ന നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനും പരിമിതപ്പെടുത്തുന്നതിനും ചുറ്റുമുള്ള പ്രദേശം മനോഹരമാക്കുന്നതിനും തുബ്ലി ബേയുടെ വികസനത്തിനും പ്രകൃതി പരിസ്ഥിതി സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികൾ നടപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും രാജ്യത്തിന്റെ പൊതുതാൽപര്യം സംരക്ഷിക്കുന്നതിനുമുള്ള നടപടികൾ കൈക്കൊള്ളുന്നതിനുള്ള പ്രധാനമന്ത്രിയുടെ പ്രധാന പരിഗണനയാണ് ഇത്.

Read More