Author: News Desk

റഷ്യൻ പ്രധാനമന്ത്രി മിഖായിൽ മിഷുസ്റ്റിന് കോറോണവൈറസ് സ്‌ഥിരീകരിച്ചു. റഷ്യൻ പ്രെസിഡന്റായ വ്‌ളാഡിമിർ പുടിനോടാണ് മിഷുസ്റ്റിൻ ഇത് പറഞ്ഞത്. റഷ്യയിൽ 7,099 കേസുകൾ രേഖപ്പെടുത്തിയ അതെ ദിവസം തന്നെയാണ് മിഖായിൽ മിഷുസ്റ്റിനും കൊറോണ റിസൾട്ട് പോസിറ്റീവ് ആയത്. റഷ്യയിൽ ഇപ്പോൾ 100,000 ന് മുകളിൽ കൊറോണ ബാധകരുണ്ട്. മിഷുസ്റ്റിന് ജനുവരിയിലാണ് പ്രധാനമന്ത്രി പദവി ലഭിച്ചത്. റഷ്യയിലെ കൊറോണവൈറസ് തടയുന്നതിൽ മിഷുസ്റ്റിൻ സജീവമായി ഇടപെട്ടിട്ടുണ്ട്.

Read More

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ചുനി ഗോസ്വാമി അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 82 വയസായിരുന്നു. 1962 ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീമിന്റെ ക്യാപ്റ്റനായിരുന്നു ചുനി ഗോസ്വാമി.  ഇന്ത്യയ്ക്ക് വേണ്ടി 50 മാച്ചുകള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. പത്മശ്രീ, അര്‍ജുന അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌ക്കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

Read More

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗുരുഗണ്‍ സ്വദേശിയായ സത്ബീര്‍ സിംഗ് ആണ് ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തത് .ഇദ്ദേഹം ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല, പൊലീസ് അന്വേഷണം ആരംഭിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് ഇയാളുടെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തുടർന്ന് നടന്ന പരിശോധനയിലാണ് കോവിഡ് 19 കണ്ടെത്തിയത്.

Read More

മനാമ: ബഹ്‌റൈനിൽ 128481  പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 1534 കേസുകൾ മാത്രമാണ്  നിലവിൽ  പോസിറ്റിവ് ആയിട്ടുള്ളത്.  1 പേരുടെ നില ഗുരുതരമാണ്. ഇതിനോടകം 1495 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി.8  മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ബഹറിനിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 3037 ആണ്.

Read More

മനാമ: ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം മനാമ ഏരിയ  സംഘടിപ്പിച്ച പ്രബന്ധ രചന മൽസര വിജയികളെ പ്രഖ്യാപിച്ചു. കോവിഡ് 19 ഒഴിവുകാലം പ്രവാസി വനിതകളുടെ വൈജ്ഞാനിക കരുത്തിന് ഉൗർജം പകരുന്നതിനായി സംഘടിപ്പിച്ച പ്രബന്ധ മൽസരത്തിെൻറ വിഷയം ‘സാംക്രമിക രോഗങ്ങളും പ്രതിരോധ രീതികളും’ എന്നതായിരുന്നു. നിരവധി പേർ പങ്കെടുത്ത മൽസരത്തിൽ  ജസ്ന സിജിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഷഹീന നൗമൽ, റുബീന നൗഷാദ് എന്നിവർ യഥാക്രമം രണ്ടും മൂന്നും  സ്ഥാനത്തിനർഹരായി. ഏരിയ ഓർഗനൈസർ റഷീദ സുബൈർ, കലാസാഹിത്യ വിഭാഗം കൺവീനർ അമീറ ഷഹീർ എന്നിവർ കോർഡിനേഷൻ നിർവഹിച്ചു.

Read More

അബുദാബിയിൽ കൊറോണ ബാധിച്ച്​ ചികിത്സയിലായിരുന്ന അധ്യാപിക പത്തനംതിട്ട കോഴഞ്ചേരി പേൾ റീന വില്ലയിൽ റോയ് മാത്യു സാമുവലി​ന്റെ ഭാര്യ പ്രിൻസി റോയ് മാത്യു മരണപ്പെട്ടു.അബുദാബി ഇന്ത്യൻ സ്‌കൂളിലെ അധ്യാപികയായിരുന്നു. മൃതദേഹം ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.46 വയസായിരുന്നു.

Read More

മനാമ: ബഹറിൻ പ്രധാനമന്ത്രി  ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ മെഡിക്കൽ ടീം മെഡിക്കൽ ഡയറക്ടറും സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ആക്സിഡൻറ് ആൻഡ് എമർജൻസി വിഭാഗം ചീഫും ,ക്യാൻസർ കെയർ  പ്രസിഡന്റുമായ ഡോക്ടർ ചെറിയാന്റെ ഭാര്യ ഉഷ ചെറിയാൻറെ വേർപാടിൽ മാതാ അമൃതാനന്ദമയി സേവാ സമിതി(മാസ്സ്‌ )യുടെ ബഹ്‌റൈൻ ചീഫ് കോർഡിനേറ്റർ സുധീർ തിരുനിലത്തും മറ്റു അംഗങ്ങളും അനുശോചിച്ചു.

Read More

മനാമ :- കോവിഡ് 19 മഹാമാരി ബഹ്‌റൈൻ പ്രവാസി സമൂഹത്തിൽ ആശങ്കയുടെ ദുരിത കാലമാണ് സമ്മാനിച്ചിരിക്കുന്നത്. ഒട്ടനവധി പ്രവാസികളുടെ ശമ്പളം പൂർണമായോ ഭാഗികമായോ ലഭിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. കൂടാതെ ചെറുകിട സംരംഭകരുടെ കച്ചവടം കുറഞ്ഞതു മൂലം പല കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണ്. ഇത്തരം പ്രയാസങ്ങൾ അനുഭവപ്പെടുന്ന പ്രവാസികൾക്കായി ആദ്യഘട്ട സഹായം എന്നോണം ഏകദേശം അഞ്ഞൂറോളം ഫുഡ് കിറ്റുകൾ നവഭാരത് ബഹ്റൈൻ തയ്യാറാക്കി കഴിഞ്ഞു. 18.5 കിലോ ഉൾകൊള്ളുന്ന പലവ്യഞ്ജന സാധനങ്ങൾ അടങ്ങിയ കിറ്റ് ആണ് നവഭാരത് ബഹ്റൈൻ പ്രവാസികൾക്കായി നൽകുന്നത്. കൂടാതെ ഇത്തരം സാഹചര്യങ്ങളിൽ മാനസിക പിരിമുറുക്കം അനുഭവപ്പെടുന്ന പ്രവാസികൾക്കായി ഓൺലൈൻ കൗൺസിലിങ് സംവിധാനവും സംഘടന ചെയ്യുന്നുണ്ട്. മാസങ്ങളായി സ്കൂൾ മുടങ്ങിയത് മൂലം വീടുകളിൽ ഇരിക്കുന്ന കുട്ടികൾക്കായി ഭാരതീയ പുരാണ കഥകൾ ആസ്പദമാക്കി ഓൺലൈൻ കഥാ മത്സര രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. താല്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ നവ് ഭാരത് ബഹ്റൈനും ആയി കോൺടാക്ട് ചെയ്യേണ്ടതാണ്. കോൺടാക്ട് ചെയ്യേണ്ട നമ്പർ 38826928, 3913 5389.

Read More

തിരുവനന്തപുരം: കൊറോണ മൂലം സംസ്ഥാന സര്‍ക്കാരിനുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള ഉത്തരവ് നിയമപരമല്ലെന്ന് ഹൈക്കോടതി വിധിച്ച സാഹചര്യത്തിലാണ് മന്ത്രിസഭ യോഗം ചേര്‍ന്ന ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. ഈ ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പുവെച്ചു. കേരള ഡിസാസ്റ്റര്‍ ആന്റ് പബ്ലിക് എമര്‍ജന്‍സി സ്‌പെഷ്യല്‍ പ്രൊവിഷന്‍സ് ആക്ട് എന്ന ഓര്‍ഡിനന്‍സ് നിയമമായതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന്റെ 25 ശതമാനം ഇനി സര്‍ക്കാരിന് മാറ്റിവെയ്ക്കാം. പിടിക്കുന്ന ശമ്പളം എന്ന് തിരികെ നല്‍കുമെന്ന് ആറ് മാസത്തിനകം സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മതി.

Read More

വാഷിംഗ്ടണ്‍: ലോകാരോഗ്യ സംഘടന ചൈനക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതായും,ചൈന അമേരിക്കയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണയുടെ തുടക്കവുമായി ബന്ധപ്പെട്ട് ചൈനയും ലോകാരോഗ്യ സംഘടനയും അറിയാവുന്ന കാര്യങ്ങള്‍ മറച്ച് വെച്ചിട്ടുണ്ടോ എന്നറിയാന്‍ യുഎസ് രഹസ്യാനേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാര്യങ്ങള്‍ മറച്ച് വെക്കുന്നതിലെ ലോകാരോഗ്യ സംഘടനയുടെ പങ്കും അന്വേഷിക്കുമെന്ന് ട്രംപ് പറഞ്ഞു.യുഎസ് ലോകാരോഗ്യ സംഘടനയ്ക്ക് 400 മുതല്‍ 500 മില്യണ്‍ ഡോളര്‍ വരെ ധനസഹായം നല്‍കി. ചൈന 38 ദശലക്ഷം ഡോളര്‍ ആണ് നല്‍കുന്നത്. വിശ്വസനീയമായ നിരവധി സംഘടനകള്‍ക്ക് പണം നല്‍കാന്‍ യുഎസിന് കഴിയും. അതിന് ലോകാരോഗ്യ സംഘടന തന്നെ വേണമെന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.

Read More