റഷ്യൻ പ്രധാനമന്ത്രി മിഖായിൽ മിഷുസ്റ്റിന് കോറോണവൈറസ് സ്ഥിരീകരിച്ചു.
റഷ്യൻ പ്രെസിഡന്റായ വ്ളാഡിമിർ പുടിനോടാണ് മിഷുസ്റ്റിൻ ഇത് പറഞ്ഞത്.
റഷ്യയിൽ 7,099 കേസുകൾ രേഖപ്പെടുത്തിയ അതെ ദിവസം തന്നെയാണ് മിഖായിൽ മിഷുസ്റ്റിനും കൊറോണ റിസൾട്ട് പോസിറ്റീവ് ആയത്.
റഷ്യയിൽ ഇപ്പോൾ 100,000 ന് മുകളിൽ കൊറോണ ബാധകരുണ്ട്.
മിഷുസ്റ്റിന് ജനുവരിയിലാണ് പ്രധാനമന്ത്രി പദവി ലഭിച്ചത്. റഷ്യയിലെ കൊറോണവൈറസ് തടയുന്നതിൽ മിഷുസ്റ്റിൻ സജീവമായി ഇടപെട്ടിട്ടുണ്ട്.