Author: News Desk

മനാമ: ബഹ്റൈനിൽ പ്രവാസി വടകര സ്വദേശി സന്തോഷ് നമ്പ്യാർ നാട്ടിൽ മരണപ്പെട്ടു. ഒരു കമ്പനിയിൽ സെയിൽസ്മാനായി ജോലിചെയ്തിരുന്ന സന്തോഷ് വിദഗ്ദ്ധ ചികിത്സാക്കായി നാട്ടിലേക്ക് പോകുകയായിരുന്നു.ഭാര്യ ദീപ നമ്പ്യാർ.

Read More

മനാമ: ബഹ്‌റൈനിൽ 143030 പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 1631 കേസുകൾ മാത്രമാണ്  നിലവിൽ  പോസിറ്റിവ് ആയിട്ടുള്ളത്.  1 പേരുടെ നില ഗുരുതരമാണ്. ഇതിനോടകം 1717 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി.8  മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ബഹറിനിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 3356 ആണ്.

Read More

അബുദാബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് പത്തനംതിട്ട നെല്ലിക്കാല സ്വദേശി റോഷന്‍ കുട്ടി മരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്ന് രാവിലെയാണ് മരണവാര്‍ത്ത വീട്ടില്‍ അറിയിച്ചത്.

Read More

ന്യൂഡല്‍ഹി: ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ സിആര്‍പിഎഫ് ആസ്ഥാനം അടച്ചു. അടുത്ത അറിയിപ്പ് ഉണ്ടാവുന്നത് വരെ ആരെയും പ്രവേശിപ്പിക്കില്ലെന്നും ശുചീകരണത്തിനായി ആസ്ഥാനം അടയ്ക്കുകയാണെന്നും സിആര്‍പിഎഫ് അറിയിച്ചു.68 സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് കൂടി കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. മയൂര്‍ വിഹാര്‍ ഫേസ് 3 ഖോഡ കോളനിയിലെ 31-ാം ബറ്റാലിയനിലം ജവാന്‍മാര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ബറ്റാലിയനിലെ മൊത്തം രോഗബാധിതരുടെ എണ്ണം 122 ആയി.

Read More

പരിശുദ്ധ റമദാൻ മാസത്തിൽ പകൽ മുഴുവൻ നോമ്പ് പിടിക്കുകയും രാത്രിയിൽ നമസ്കരിക്കുകയും ചെയ്യുന്ന വിശ്വാസികൾ ഖുർആൻ ഓതുന്നതിന് പ്രാധാന്യത്തെക്കുറിച്ച് പ്രമുഖ വാഗ്മിയും പണ്ഡിതനുമായ സയ്യിദ് ഫക്രുദ്ദീൻ തങ്ങൾ വിശദീകരിക്കുന്നു. [youtube_embed]https://youtu.be/Z6n8xa2MEic[/youtube_embed]

Read More

മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ടെലിഹെല്‍ത്ത് കണ്‍സള്‍ട്ടേഷന്‍ സേവനം ആരംഭിച്ചു. ആവശ്യക്കാര്‍ക്ക് ഇതുവഴി വീട്ടില്‍ നിന്നും ഓഫീസില്‍നിന്നും വിദഗ്ധ ഡോക്ടര്‍മാരുമായി സംസാരിക്കാം. www.telehealth.shifaaljazeera.com എന്ന ലിങ്കില്‍ ടെലികണ്‍സള്‍ട്ടേഷന്‍ സേവനം ലഭ്യമാണ്. വ്യക്തി വിവരങ്ങള്‍ നല്‍കി ആവശ്യമായ ഡോക്ടറെ തെരെഞ്ഞടുത്ത് ഫീസ് അടക്കണം. തുടര്‍ന്ന് കണ്‍സള്‍ട്ടേഷന്‍ സമയം ഇവരെ ഫോണ്‍ മുഖേനെയോ ഇമെയില്‍ വഴിയോ അറിയിക്കും. 15 മിനുറ്റ് സമയത്തേക്കാണ് ടെലികണ്‍സള്‍ട്ടേഷന്‍. ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ 9 മുതല്‍ രാത്രി 9 വരെ ഈ സേവനം ലഭ്യമാകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. മികച്ച ഓഡിയോ / വീഡിയോ സൗകര്യം ഇതിനായി ഒരുക്കിയിട്ടുണ്ട്. ശിശുരോഗ വിദഗ്ധരുമായുള്ള അപ്പോയ്‌മെന്റുകളും ഈ സംവിധാനത്തില്‍ ലഭ്യമാണ്. കുട്ടികളുടെ ആരോഗ്യ വിഷയങ്ങളില്‍ മാതാപിതാക്കള്‍ക്ക് ശിശുരോഗ വിദഗദ്ധരുമായി സംസാരിക്കാന്‍ നേരത്തെ തന്നെ ഷിഫ സൗജന്യ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനുപുറമേയാണ് വീഡിയോ കണ്‍സള്‍ട്ടേഷന്‍ സൗകര്യവും ഒരുക്കിയത്.ഈ സമയത്ത് ഗുണനിലവാരമുള്ള ആരോഗ്യ ഉപദേശങ്ങള്‍ ലഭ്യമാക്കാന്‍ സമൂഹത്തെ സഹായിക്കാനാണ് ഇത്തരമൊരു സേവനം ഒരുക്കുന്നതെന്ന്…

Read More

ഉത്തരകൊറിയയുടെ പരമോന്നത നേതാവ് നേതാവ് കിം ജോങ് ഉൻ മൂന്ന് ആഴ്ചകൾക്ക് ശേഷം ആദ്യമായി പരസ്യമായി പ്രത്യക്ഷപ്പെട്ടതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി കെസി‌എൻ‌എ റിപ്പോർട്ട് ചെയ്തു. കിം രോഗിയാകുകയോ മരിച്ചിരിക്കുകയോ ചെയ്തു എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് തലസ്ഥാനമായ പ്യോങ്‌യാങിൽ നിന്ന് 50 കിലോമീറ്റർ വടക്കായി സൺചോണിൽ ഒരു വളം നിലയം പൂർത്തീകരിച്ചതിന്റെ ചടങ്ങിൽ നേതാവ് പ്രത്യക്ഷപ്പെടുന്നതായി ഫോട്ടോകൾ ഉത്തരകൊറിയൻ മാധ്യമങ്ങൾ നടത്തിയതായി ഡച്ച് പ്രെസ് ഏജന്റൂർ (ഡിപിഎ) റിപ്പോർട്ട് ചെയ്തു.വെള്ളിയാഴ്ച നടന്ന ചടങ്ങിൽ പങ്കെടുത്തവർ “ഇടിമുഴക്കം” നൽകി കിമ്മിനെ സ്വാഗതം ചെയ്തതായി ഏജൻസി അറിയിച്ചു.

Read More

മുംബൈ:കുട്ടികളെ കടത്തുന്നവരെന്ന് ആരോപിച്ച്‌ രണ്ട് സന്യാസിമാരെയും ഒപ്പമുണ്ടായിരുന്ന ഡ്രൈവറെയും കഴിഞ്ഞ മാസമാണ് മഹാരാഷ്ട്രയില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്നത്. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത 115 പേരെ മഹാരാഷ്ട്ര പോലീസ് കൊവിഡ് പരിശോധന നടത്തിയിരുന്നു. അറസ്റ്റിലായ 55കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയാണ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളെ ഇപ്പോള്‍ പാല്‍ഘറിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 30 പേര്‍ക്കൊപ്പം വാഡ ജില്ലയിലെ പോലീസ് ലോക്കപ്പിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ഇതോടെ ഇയാള്‍ക്കൊപ്പം ലോക്കപ്പില്‍ ഉണ്ടായിരുന്ന 30 സഹതടവുകാര്‍ക്ക് കൂടി കൊവിഡ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.

Read More

ജനീവ: ചൈനയുടെ ലാബില്‍ നിന്നും സൃഷ്ടിക്കപ്പെട്ട നശീകരണ വൈറസാണെന്ന അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ വാദം ശക്തമായ സാഹചര്യത്തിലാണ് കൊറോണ വൈറസിന്റെ പിന്നിൽ മനുഷ്യനല്ല എന്ന അഭിപ്രായവുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്.ലോകത്താകമാനം വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് സ്വാഭാവികമായി ഉണ്ടായതാണെന്നും അത് ഒരു മനുഷ്യനിര്‍മ്മിത വൈറസല്ലെന്നും ലോകാരോഗ്യ സംഘടനയുടെ അത്യാഹിത സേവന മേഖലയുടെ ആഗോള ചുമതല വഹിക്കുന്ന ഡോ. മൈക്കിള്‍ റയാൻ വ്യക്തമാക്കി.

Read More

മനാമ: ബഹ്‌റൈനിൽ 134082 പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 1608 കേസുകൾ മാത്രമാണ്  നിലവിൽ  പോസിറ്റിവ് ആയിട്ടുള്ളത്.  1 പേരുടെ നില ഗുരുതരമാണ്. ഇതിനോടകം 1553 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി.8  മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ബഹറിനിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 3169 ആണ്.

Read More